Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിക്കിനേത്ത് കൊലപാതകം: കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി അന്വേഷണ സംഘം; കേസ് തേച്ചുമായ്ക്കാൻ കൂട്ടുനിന്നവരെ പ്രതിയാക്കാൻ നിയമോപദേശം തേടി

കരിക്കിനേത്ത് കൊലപാതകം: കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി അന്വേഷണ സംഘം; കേസ് തേച്ചുമായ്ക്കാൻ കൂട്ടുനിന്നവരെ പ്രതിയാക്കാൻ നിയമോപദേശം തേടി

പത്തനംതിട്ട: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കരിക്കിനേത്ത് കൊലപാതക കേസിലെ പൊലീസ് അനേ്വഷണം അവസാന ഘട്ടത്തിൽ. പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സറ്റയിൽസിലെ ക്യാഷ്യർ ബിജു ജോസഫിനെന ഉടമയും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം പൊലീസ് ഉടൻ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസിലെ സുപ്രധാന പ്രതികളെ രക്ഷപെടുത്താൻ രാഷ്ട്രീയ സമ്മർദ്ദം ശക്തമായിരുന്നെങ്കിലും അനേ്വഷണ സംഘം സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയാണ് അനേ്വഷണം പൂർത്തിയാക്കിയത്. കേസിന് കൂടുതൽ ബലം നൽകാനുള്ള തെളിവുകൾ കൂടി ഉൾപ്പെടുത്താനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം.

മൊബൈൽ കോളുകളുടെ വിവരങ്ങളും ഫോറൻസിക് റിപ്പോർട്ടിന്റെയും വിശദവിവരങ്ങളാണ് ഇനി അനേ്വഷണ സംഘത്തിന് ലഭിക്കാനുള്ളത്. ഇത് ലഭിച്ചാൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. കൂടാതെ കേസ് തേച്ചുമായ്ച്ചു കളയാൻ ശ്രമം നടത്തിയവരെയും പ്രതിപ്പട്ടികയില്പെടുത്താൻ അനേ്വഷണ സംഘം സാധ്യതകൾ ആരായുന്നുണ്ട്.

കേസിൽ ആദ്യം കുറ്റം ഏറ്റുപറയുകയും പിന്നീട് താനല്ല കൊലപാതകം ചെയ്തതെന്ന് പറയുകയും ചെയ്ത അടൂർ കരിക്കിനേത്ത് ഉടമ ജോസിന്റെ ഡ്രെ#െവർ ശശി, കൊലചെയ്യപ്പെട്ട ബിജുവിന്റെ ബന്ധുക്കളെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച തിരുവല്ല കരിക്കിനേത്ത് ഉടമ ബാബു, കൊലപാതകം തേച്ചുമായ്ക്കാൻ അനേ്വഷണ ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകാൻ കൂട്ടുനിന്ന ചെങ്ങന്നൂർ സ്വദേശി അഭിഭാഷകൻ എന്നിവരെയാണ് 201#ാ#ം വകുപ്പുപ്രകാരം പ്രതികളാക്കാൻ പറ്റുമോ എന്ന് അനേ്വഷണ സംഘം ആരായുന്നത്. ഇതിന്റെ സാധ്യത ആരായാൻ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.

കേസിലെ 1#ാ#ം പ്രതി അടൂർ കരിക്കിനേത്ത് ഉടമ ജോസ്, ഇവരുടെ ബന്ധുവായ മൂന്നാം പ്രതി തങ്കച്ചൻ എന്നിവർ റിമാൻഡിലും രണ്ടാം പ്രതിയായ പത്തനംതിട്ട കരിക്കിനേത്ത് ഉടമ ജോർജ്ജ് ഹൈക്കോടതിയിൽനിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സംഭവസമയം കടയിൽ ഉണ്ടായിരുന്ന ജോർജ്ജിന്റെ ഭാര്യ ഉൾപ്പെടെ പലരേയും കേസിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

മാനസിക രോഗിയാണെന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് കേസിലെ രണ്ടാം പ്രതിയായ ജോർജ്ജ് മുൻകൂർ ജാമ്യം നേടിയത്. കേസിലെ ഒന്നാം പ്രതി ജോസിനെന നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. നവംബർ അഞ്ചിനു രാത്രിയാണ് പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്റ്റൈൽസിൽ കൗണ്ടറിൽനിന്നു കാണാതായ ഒന്നര ലക്ഷം രൂപയെച്ചൊല്ലിയുള്ള ചോദ്യം ചെയ്യലിനെനാടുവിൽ കാഷ്യർ ബിജു കൊലചെയ്യപ്പെട്ടത്.

ബിജു പണം കവർന്നെന്ന സംശയത്തിലാണു ചോദ്യം ചെയ്യൽ നടന്നത്. കുറ്റം സമ്മതിക്കാതിരുന്ന ബിജുവിനെന തുണിക്കടയിലെ പാൻട്രിയിൽ കൊണ്ടുപോയി തല്ലിയും ചവിട്ടിയും കൊല്ലുകയായിരുന്നു. താനാണു ബിജുവിനെന മർദിച്ചതെന്നു പിടിയിലായ ഒന്നാം പ്രതി ജോസ് പൊലീസിനോടു സമ്മതിച്ചിരുന്നു. എന്നാൽ, മർദനം തുടക്കമിട്ടതു കടയുടമയും രണ്ടാംപ്രതിയുമായ ജോർജാണെന്നായിരുന്നു മൊഴി. മുഖ്യധാര മാദ്ധ്യമങ്ങൾ പോലും ചരമകോളത്തിൽ ഒതുക്കിയ ഈ കൊലപാതകത്തിന്റെ നിർണ്ണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളിയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP