Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കൈയബദ്ധം പറ്റിപ്പോയി, എത്ര ലക്ഷം വേണമെങ്കിലും തരാം'; കൊലപാതകം ഒതുക്കാൻ കരിക്കിനേത്ത് ഉടമ ബിജുവിന്റെ സഹോദരനെ ഫോൺ ചെയ്തു; സംഭാഷണം മറുനാടൻ മലയാളി പുറത്തുവിടുന്നു

'കൈയബദ്ധം പറ്റിപ്പോയി, എത്ര ലക്ഷം വേണമെങ്കിലും തരാം'; കൊലപാതകം ഒതുക്കാൻ കരിക്കിനേത്ത് ഉടമ ബിജുവിന്റെ സഹോദരനെ ഫോൺ ചെയ്തു; സംഭാഷണം മറുനാടൻ മലയാളി പുറത്തുവിടുന്നു

പത്തനംതിട്ട: പത്തനംതിട്ട കരിക്കിനേത്ത് ടെസ്‌ക്‌സ്‌റ്‌റയിൽസിലെ ക്യാഷർ ബിജു പി ജോസഫിനെന മർദിച്ചു കൊലപ്പെടുത്തിയ കേസിലെ ഉടമകളുടെ പങ്ക് വ്യക്തമാക്കുന്ന അതിനിർണ്ണായമായ തെളിവുകൾ പുറത്തുവന്നു. ബിജുവിനെന ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് കേരള മനസ്സാക്ഷിയെ ഞെട്ടിക്ക കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കൊലപാതകത്തിന്റെ പിറ്റേന്ന് നടന്ന ഫോൺ സംഭാഷണമാണ് പൊലീസിന് ലഭിച്ചത്. ഈ സംഭാഷണം കൊലപാതകത്തിൽ ഉടമകളുടെ പങ്ക് വ്യക്തമാക്കുന്നതാണ്.

ബിജു പി.ജോസഫ് കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം തിരുവല്ല കരിക്കിനേത്ത് ഉടമ ബാബു ബിജുവിന്റെ സഹോദരനെന ഫോൺ ചെയ്തതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. കൈയബദ്ധം പറ്റിപ്പോയെന്നും ഇതിന് പരിഹാരമായി എത്രലക്ഷം രൂപവേണമെങ്കിലും നൽകാം തങ്ങളോട് ക്ഷമിക്കണമെന്നുമാണ് ഫോൺകോളിലെ സംഭാഷണം. ബിജുവിന്റെ സഹോദരൻ ഈ സംഭാഷണം മുഴുവനായി റെക്കോർഡ് ചെയ്യുകയായിരുന്നു.

കൊലപാതക ശേഷം കരിക്കിനേത്ത് ഉടമകൾ കേസ് അനേ്വഷണം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് തടയിട്ടതും അതിനിർണ്ണായകമായ ഈ തെളിവുകളാണ്. ആദ്യഘട്ടത്തിൽ പൊലീസ് ഉടമകൾക്ക് അനുകൂലമായി നിലപാട് കൈക്കൊണ്ട് അറസ്റ്റിന് തയ്യാറായിരുന്നില്ല. എന്നാൽ നിർണ്ണായകമായ ഫോൺ സംഭാഷണങ്ങൾ അട്ടിമറി നീക്കങ്ങളും പാളി. സംഭാഷണം പൊലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്.

ഫോൺ സംഭാഷണത്തെപ്പറ്റി ബിജുവിന്റെ ബന്ധുക്കൾ നേരത്തെ വാർത്താസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. പൊലീസ് ഫോൺ സംഭാഷണം കോഴഞ്ചേരി തഹസിൽദാർക്ക് സാക്ഷ്യപ്പെടുത്താൻ കൈമാറി. ഫോൺ സംഭാഷണത്തിലെ 'ആളിനെന തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ അനേ്വഷണസംഘം പത്തനംതിട്ടയിലെ കരിക്കിനേത്ത് ടെക്‌സ്റ്റൈൽസ് ഉടമയുടെ വീട്ടിലും പരിശോധന നടത്തി. കേസിൽ അറസ്റ്റിലായ ജോസിന്റെ ഡ്രൈവറെയും ചില ജീവനക്കാരെയും നിയമവിദഗ്ധരെത്തി മൊഴിപറയാൻ പഠിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അവർ അറിയിച്ചു.

പത്തനംതിട്ടയിലെ കടയുടമയുടെ സഹോദരനും തിരുവല്ലയിലെ കരിക്കിനേത്തിന്റെ ഉടമയുമായ ബാബുവാണ് കേസ് ഒതുക്കാനായി ഇടപെട്ടതെന്ന് നേരത്തെ തന്നെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ബാബുവും ചെങ്ങന്നൂരിലെ ഒരു ക്രിമിനൽ അഭിഭാഷകനുമാണ് കേസ് ഒതുക്കി തീർക്കാൻ നേരിട്ട് രംഗത്തിറങ്ങിയത്. അതിനിടെ, അട്ടിമറിക്കെതിരെ ബിജുവിന്റെ ബന്ധുക്കൾ രംഗത്തെത്തുകയും എഡിജിപിയുടെ നിർദ്ദേശപ്രകാരം പുതിയ അനേ്വഷണസംഘത്തെ നിയോഗിച്ചതോടെ ബാബുവിന്റെയും അഭിഭാഷകന്റെയും പദ്ധതികൾ താളംതെറ്റുകയായിരുന്നു.

ഡ്രൈവർ ശശിയെ പ്രതിയാക്കി കരിക്കിനേത്ത് ഉടമ ജോർജ്, സഹോദരൻ ജോസ് എന്നിവരെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു നടന്നുവന്നത്. കൊലപാതകത്തിന് ശേഷം ജോർജിന്റെ ഫോണിൽ നിന്ന് ആദ്യം വീളിച്ചത് സി.പി.എം ജില്ലാ സെക്രട്ടറി അനന്തഗോപനെനയായിരുന്നു. ഇതു കാരണം സി.പി.എം ഈ കൊലപാതക വിഷയം പൊതുജനസമക്ഷം ഉയർത്തിക്കൊണ്ടു വരാൻ തയ്യാറായിരുന്നില്ല. കൊലപാതകം നടത്തിയത് ജോസാണെന്നും സംഭവം നടക്കുമ്പോൾ ജോസിന്റെ ഭാര്യയും സ്ഥലത്തുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമായ ശേഷമാണ് ജോസിനെന പൊലീസ് അറസ്റ്റു ചെയ്തത്. ഇപ്പോൾ പുറത്തുവന്ന ഫോൺ സംഭാഷം പൊലീസിനെന സംബന്ധിച്ചിടത്തോളം നിർണ്ണായക തെളിവാണ്.

ഫോൺ സംഭാഷണത്തിന്റെ പൂർണ്ണ രൂപം:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP