Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിയ പട്ടിക്കൂട്ടിലടച്ചിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്; ഡിപിഐ ഉദ്യോഗസ്ഥരേയും പെന്തക്കോസ്ത് സഭയേയും പ്രതിക്കൂട്ടിൽ നിർത്തി പ്രിൻസിപ്പൽ; താനും ഭർത്താവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിലും ദുരൂഹതയെന്ന് ശശികല മറുനാടനോട്

കുട്ടിയ പട്ടിക്കൂട്ടിലടച്ചിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്; ഡിപിഐ ഉദ്യോഗസ്ഥരേയും പെന്തക്കോസ്ത് സഭയേയും പ്രതിക്കൂട്ടിൽ നിർത്തി പ്രിൻസിപ്പൽ; താനും ഭർത്താവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിലും ദുരൂഹതയെന്ന് ശശികല മറുനാടനോട്

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന സംഭവം ആസൂത്രണം ചെയ്തത് പെന്തക്കോസ്തു സഭയിലെ ചിലരും അസിസ്റ്റന്റ് ഡിപിഐ എൽ രാജനും കൂടിയാണെന്ന് ജവഹർ സ്‌കൂൾ പ്രിൻസിപ്പൽ ശശികല മറുനാടൻ മലയാളിയോടെ പറഞ്ഞു.

അതേസമയം വിവാദത്തിനെ തുടർന്ന് കുട്ടിയുടെ വസ്ത്രങ്ങൾ പരിശോധിച്ച ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് സക്ൂളിന് അനുകൂലമാണ്. കുട്ടിയുടെ വസ്ത്രങ്ങളാണ് ഫോറൻസിക് ലാബിൽ പരിശോധനയ്ക്കയച്ചത്. ' കൂട്ടിൽ നിന്ന് ലഭിച്ച നായയുടെ രോമങ്ങളും കുട്ടിയുടെ വസ്ത്രങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ നായയുടെ രോമങ്ങളോ പട്ടിക്കൂട്ടിൽ കുട്ടിയെ അടച്ചതിനു ബലമേകുന്ന തെളിവുകളോ പരിശോധനയിൽ ലഭിച്ചില്ല. പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും 'ഫോറൻസിക് ലാബിലെ ഉന്നത ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു. എന്നാൽ ഫോറൻസിക് റിപ്പോർട്ടിനെ കുറിച്ച് തനിക്കറിയില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. ഒമ്പത് അദ്ധ്യാപകരും 124 വിദ്യാർത്ഥികളുമായിരുന്നു ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. ഒരാളൊഴിച്ച് മറ്റു അദ്ധ്യാപകർ പ്രതീക്ഷയോടാണ് കാത്തിരിക്കുന്നത്.

വ്യാജ ആരോപണം ഉയർത്തി സ്‌കൂൾ പൂട്ടിച്ച സംഭവത്തിൽ ചില രാഷ്ട്രീയ നേതാക്കാൾക്കും പങ്കുണ്ടെന്നാണ് പ്രിൻസിപ്പൽ ശശികലയുടെ നിലപാട്. സ്‌കൂൾ നിൽക്കുന്ന സ്ഥലം തട്ടിയെടുക്കാനും വ്യക്തിവൈരാഗ്യം തീർക്കാനും കുട്ടിയെ കരുവാക്കി സഭയിലെ ചില വ്യക്തികളും കുട്ടിയുടെ മുത്തച്ഛനും അസിസ്റ്റന്റ് ഡി.പി.ഐ രാജനും എ.ഇ.ഒ ഷീലയും ചേർന്ന് ആസൂത്രിതമായ നടത്തിയ നീക്കമാണ് കുട്ടിയെ പട്ടിക്കൂട്ടിലടിച്ച സംഭവത്തിനു പിന്നിലെന്ന് പ്രിൻസിപ്പൽ ശശികല മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ തിരക്കഥയുടെ പിന്നിൽ പ്രവർത്തിച്ചവരെ വിശ്വസിച്ച രാഷ്ട്രീയ-സാമൂഹിക നേതാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. അവരിൽ പലരും വിളിച്ച് ക്ഷമ ചോദിക്കാറുണ്ട്. കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നൽകുന്നതിനു പകരം സ്‌കൂൾ പൂട്ടാനുള്ള ഉത്തരവുമായിട്ടാണ് ഈ ഉദ്യോഗസ്ഥൻ എത്തിയത്.

കുട്ടിയുടെ മുത്തച്ഛന് തന്നോടും സ്ഥാപനത്തോടുമുള്ള വ്യക്തിവൈരാഗ്യം പെന്തക്കോസ്തു സഭയിലെ ചിലർ മുതലെടുത്തപ്പോൾ അതിന് ഒത്താശ നൽകുകയായിരുന്നു രാജൻ എന്ന ഉദ്യോഗസ്ഥൻ. സംഭവസമയത്ത് ഡിപിഐയുടെ ചുമതലയുണ്ടായിരുന്ന എൽ.രാജനെ കാണാൻ നിരവധി തവണ ഓഫീസിൽ ചെന്നെങ്കിലും കാണാൻ അനുമതി നൽകിയിരുന്നില്ല. അതിനുശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ സ്‌കൂൾ മാനേജ്‌മെന്റ് അധികൃതരോ പ്രിൻസിപ്പലോ തന്നെ കാണാൻ വന്നില്ലെന്ന റിപ്പോർട്ടും സമർപ്പിച്ചു. സ്‌കൂളിന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ച് പത്തിൽ എട്ട് ഗ്രേഡിംഗും നൽകിയ എ.ഇ.ഒ ഷീല സംഭവത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്‌കൂളിനെ പറ്റി മോശം റിപ്പോർട്ടെഴുതി. ഇതിന്റെ കാരണം രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഈ സംഭവത്തിന്റെ പിന്നലെ അണിയറക്കാർ ആരാണെന്ന് കൃത്യമായി അറിയാവുന്നവർ ഇവരാണ്. അവരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് മാദ്ധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തത്. എന്നാൽ തങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് മനസിലാക്കിയ പല മാദ്ധ്യമപ്രവർത്തകരും തന്നെ വിളിച്ചിരുന്നുവെന്നും ശശികല മറുനാടനോട് പറഞ്ഞു.

സംഭവ ദിവസം ഞാനും ഭർത്താവും പുറത്തു പോയി വന്ന് പത്ത് മിനുട്ടുകൾക്കുള്ളിലാണ് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും മാദ്ധ്യമപ്രവർത്തകരും സ്‌കൂളിൽ എത്തുന്നത്. എന്താണ് സംഭവമെന്ന് ഞാനറിയുന്നതിനു മുമ്പ് തന്നെ റെക്കോഡ് ചെയ്ത കുട്ടികളുടെ സംഭാഷണം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വരാൻ തുടങ്ങി. ചൈൽഡ് ലൈൻ ഓഫീസിൽ പരാതി നൽകുന്നതിനു മുമ്പ് തന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയതും ഇതിലെ ദുരൂഹത വർധിപ്പിക്കുന്നു. ആരോപണം ഉന്നയിച്ച കുട്ടിയുടെ കുടുംബത്തിലെ ഒമ്പതു പേരും ഇവിടെ തന്നെയാണ് പഠിച്ചത്. അന്നൊന്നും ഈ സ്ഥാപനം മോശമാണെന്നോ ഇവിടെ കുട്ടികളെ പീഡിപ്പിക്കുന്നുവെന്നോ പരാതി ഉയർന്നിട്ടില്ല. 1991ൽ ആരംഭിച്ച നഴ്‌സറിയായി ആരംഭിച്ച സ്‌കൂൾ നാട്ടുകാരുടെ നിർബന്ധം മൂലമാണ് വികസിപ്പിച്ചത്. കഴിഞ്ഞ ഒമ്പത് വർഷമായി അംഗീകാരത്തിനു വേണ്ടി ഡിപിഐയെ സമീപിക്കുമ്പോൾ കേരള സിലബസ് പഠിപ്പിക്കാത്തതു കൊണ്ട് അംഗീകാരം തരാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. എന്നാൽ സേവനനികുതി ഈടാക്കുന്നതിൽ യാതൊരു നിയമതടസവും ഉന്നയിച്ചിട്ടില്ല. ഒന്നു മുതൽ ഏഴുവരെയുള്ള സ്‌കൂളുകൾക്ക് സിബിഎസ്ഇയും അംഗീകാരം നൽകാറില്ല.

ഫീസ് വാങ്ങാതെ നൂറു കണക്കിന് കുട്ടികളെയാണ് ഈ സ്ഥാപനത്തിൽ പഠിപ്പിച്ചത്. ഇവിടെ പഠിച്ച കുട്ടികളൊക്കെ വിളിക്കാറുണ്ട്. ഞാനോ, ഈ സ്ഥാപനത്തിൽ ജോലി ചെയ്തവരോ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തിട്ടുണ്ടെന്ന് ആരു പറഞ്ഞാലും ഞാൻ അംഗീകരിക്കില്ല. സ്‌കൂൾ വീണ്ടും തുറക്കണമെന്നാണ് ആഗ്രഹം. എന്നാൽ സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഹൈക്കോടതി പൂട്ടാൻ നിർദേശിച്ച സാഹചര്യത്തിൽ സ്‌കൂളിലെ സൗകര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആദ്യം ഈ സംഭവത്തിൽ എന്റെയും ദീപിക ടീച്ചറിന്റെയും നിരപരാധിത്വം പുറത്തു വരട്ടെ. അതിനുശേഷം സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ശശികല മറുനാടനോട് പറഞ്ഞു.

ഇപ്പോൾ കുട്ടികൾക്ക് ട്യൂഷൻ നൽകുന്നുണ്ട്. നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലെ കുട്ടികൾ തന്നെയാണ് ട്യൂഷന് വരുന്നതും. അത് എന്നെയും എന്റെ സ്ഥാപനത്തിലുമുള്ള വിശ്വാസം കൊണ്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP