Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരമിച്ച ചീഫ് സെക്രട്ടറിയെന്ന നിലയിൽ പെൻഷൻ ഒന്നേകാൽ ലക്ഷം; കിഫ്ബിയുടെ സിഇഒയെന്ന പദവിയിലൂടെ പ്രതിമാസം വാങ്ങുന്നത് രണ്ടേമുക്കാൽ ലക്ഷവും; നാല് ലക്ഷത്തിന്റെ ശമ്പളക്കഥ ചർച്ചയാക്കി സർക്കാർ ജീവനക്കാർ; ലക്ഷങ്ങൾ വാങ്ങുന്ന വിരമിച്ചിട്ടും സർവ്വീസിലുള്ളവർ സാലറി ചലഞ്ചിൽ എത്ര നൽകുന്നുണ്ടെന്ന് അറിയണമെന്നും ആവശ്യം; പ്രളയാനന്തരകാലത്ത് കെഎം എബ്രഹാമിന്റെ 'റിട്ടയേർമെന്റ് ലൈഫ്' ചർച്ചയാകുമ്പോൾ

വിരമിച്ച ചീഫ് സെക്രട്ടറിയെന്ന നിലയിൽ പെൻഷൻ ഒന്നേകാൽ ലക്ഷം; കിഫ്ബിയുടെ സിഇഒയെന്ന പദവിയിലൂടെ പ്രതിമാസം വാങ്ങുന്നത് രണ്ടേമുക്കാൽ ലക്ഷവും; നാല് ലക്ഷത്തിന്റെ ശമ്പളക്കഥ ചർച്ചയാക്കി സർക്കാർ ജീവനക്കാർ; ലക്ഷങ്ങൾ വാങ്ങുന്ന വിരമിച്ചിട്ടും സർവ്വീസിലുള്ളവർ സാലറി ചലഞ്ചിൽ എത്ര നൽകുന്നുണ്ടെന്ന് അറിയണമെന്നും ആവശ്യം; പ്രളയാനന്തരകാലത്ത് കെഎം എബ്രഹാമിന്റെ 'റിട്ടയേർമെന്റ് ലൈഫ്' ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് ശമ്പളം നിർബന്ധപൂർവം ഈടാക്കുന്നതിനെതിരെ ഹൈക്കോടതി തന്നെ രംഗത്ത് വന്നിരിക്കുന്നു. സ്വമേധയാ നൽകേണ്ട സംഭാവന നിർബന്ധപൂർവം ഈടാക്കാൻ ശ്രമിക്കുന്നത് പിടിച്ചുപറിയാകുമെന്ന് കോടതി വ്യക്തമാക്കി. ഒരു ദിവസത്തെ ശമ്പളം പോലും ജീവനക്കാരിൽനിന്ന് നിർബന്ധിച്ച് പിരിച്ചെടുക്കാൻ നിയമപരമായി സർക്കാറിന് അവകാശമില്ല. അത് പരിഹാര മാർഗവുമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതോടെ സാലറി ചലഞ്ചിൽ ചർച്ചകൾ സജീവമാക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. പാവപ്പെട്ട ജീവനക്കാരുടെ പോക്കറ്റിൽ കൈയിട്ട് പിടിച്ചെടുക്കുന്നവർക്ക് ഐഎഎസിൽ നിന്ന് വിരമിച്ചവരോട് എന്ത് സമീപനമാണുള്ളതെന്ന ചോദ്യമാണ് സജീവമാക്കുന്നത്.

ചീഫ് സെക്രട്ടറി റാങ്കിൽ റിട്ടയർ ചെയ്ത പലരും ഇപ്പോഴും സർവ്വീസിലുണ്ട്. പെൻഷൻകാരുടെ ഒരു മാസത്തെ പെൻഷൻ പിടിച്ചെടുക്കാനാണ് നീക്കം. ഇതിനായി പെൻഷൻകാരുടെ സംഘടനകളുമായി ചർച്ചയും നടത്താൻ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ റിട്ടയർ ചെയ്ത ശേഷം സർവ്വീസിലുള്ള പെൻഷൻകാരുടെ കാര്യത്തിൽ ചർച്ച ഉയർത്തുന്നത്. ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ. കെ എം എബ്രഹാം തുടങ്ങി നിരവധി പേർ സർവ്വീസിലുണ്ട്. ഇവർ പെൻഷൻ മാത്രമേ സാലറി ചലഞ്ചിൽ നൽകൂവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ചർച്ച സജീവമാക്കുന്നത്. ഇത്തരത്തിലെ പെൻഷൻകാരിൽ നിന്നും പെൻഷനും ശമ്പളവും പിടിച്ചെടുക്കണമെന്നും ആവശ്യം ഉയരുകയാണ്.

വൺ റാങ്ക് വൺ പെൻഷൻ പ്രകാരം ചീഫ് സെക്രട്ടറി റാങ്കിലുള്ളവർക്ക് ഒന്നേകാൽ ലക്ഷത്തോളം പെൻഷൻ കിട്ടും. സർക്കാർ സർവ്വീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് ഇത് കഴിഞ്ഞുള്ള തുക പെൻഷനായി കിട്ടും. അതായത് ചീഫ് സെക്രട്ടറിയുടെ ശമ്പളം രണ്ടര ലക്ഷത്തോളം രൂപയാണ്. ഈ തുക മാത്രമേ സർക്കാർ സർവ്വീസിലുള്ളവർക്ക് പെൻഷനും ശമ്പളവുമായി കിട്ടു. എന്നാൽ കെ എം എബ്രഹാം ഇവിടേയും ഭാഗ്യവാനാണ്. അദ്ദേഹത്തിന് പെൻഷന് പുറമേയാണ് ശമ്പളം നൽകുന്നത്. കേരളം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇത്തരത്തിലെ ധൂർത്ത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ചീഫ ്‌സെക്രട്ടറിക്ക് മുകളിൽ കെ എം എബ്രഹാം ശമ്പളം വാങ്ങുന്നതിനെ തടയണമെന്നാണ് ആവശ്യം.

2017 ഡിസംബർ 30നാണ് കെ എം എബ്രഹാമിനെ കിഫ്ബിയുടെ തലവനാക്കുന്നത്. മൂന്ന് കൊല്ലത്തേക്കാണ് നിയമനം. പ്രതിമാസം 2.75 ലക്ഷം രൂപയാണ് ശമ്പളമായി നൽകുന്നത്. എല്ലാവർഷവും പത്ത് ശതമാനം കൂടുകയും ചെയ്യും. ഇതിന് പുറമേ മൊബൈൽ ഫോണിനും ലാൻഡ് ഫോണിനും ചെലവാകുന്ന തുകയും നൽകും. കമ്പ്യൂട്ടറും പരിധിയില്ലാത്ത ഇന്റർനെറ്റും നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതായത് ഏതാണ്ട് 3 ലക്ഷം രൂപ മാസം കെ എം എബ്രഹാമിന് മാറ്റി വയ്ക്കുന്നു. ഇതിനൊപ്പം പെൻഷനായ ഒന്നേകാൽ ലക്ഷവും കിട്ടും. അതായത് കെ എം എബ്രഹാമിന്റെ മാസ വരുമാനം നാലേകാൽ ലക്ഷമാണ്. ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ.

നളിനി നെറ്റോയും ചീഫ് സെക്രട്ടറിയാണ്. വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി അവർ പ്രവർത്തിക്കുന്നു. ഇത് സർക്കാർ പദവിയായതു കൊണ്ട് തന്നെ നളിനി നെറ്റോയ്ക്ക ചീഫ് സെക്രട്ടറിയുടെ വേതനം മാത്രമേ ശമ്പളമായും പെൻഷനായും ചേർന്ന് വാങ്ങാൻ പറ്റൂ. എന്നാൽ കെ എം എബ്രഹാമിനെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു സ്ഥാപനത്തിലാണ് തലവനായി നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കിഫ്ബിയിൽ നിന്ന് ശമ്പളവും സർക്കാരിൽ നിന്ന് പെൻഷനും കിട്ടുമെന്നാണ് ഉയരുന്ന വാദം. സാലറി ചലഞ്ചിൽ കെ എം എബ്രഹാം എത്ര നൽകുന്നുണ്ടെന്ന് അറിയാനും പ്രതിപക്ഷ സംഘടനക്കാർക്ക് താൽപ്പര്യമുണ്ട്. സർവ്വീസിൽ നിന്ന് വിരമിച്ചവർക്ക് ലോകത്തൊരിടത്തുമില്ലാത്ത ശമ്പളം നൽകുന്നത് ഖജനാവിനെ മുടിക്കുമെന്നും ഇവർ പറയുന്നു.

സാലറി ചലഞ്ചിൽ ഹൈക്കോടതിയുടെ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയാണ് പ്രതിപക്ഷ സംഘടനകൾക്കുള്ളത്. സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിന് ഒരു മാസത്തെ ശമ്പളം നൽകണമെന്ന അഭ്യർത്ഥന നടത്തുക മാത്രമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാൽ, ഇത്തരമൊരു തീരുമാനത്തിന്റെ മഹത്ത്വം മനസ്സിലാക്കാതെ അതിന് വിരുദ്ധമായ രീതിയിലാണ് ചില ഉദ്യോഗസ്ഥർ ഉത്തരവിറക്കിയത്. ഒരു മാസത്തെ ശമ്പളം നിർബന്ധപൂർവം ഈടാക്കാൻ നിർവഹണ ഉദ്യോഗസ്ഥർക്ക് എങ്ങനെ ഉത്തരവിറക്കാൻ കഴിയും നിയമ സെക്രട്ടറിയുമായി സാധുത ചർച്ച ചെയ്താണോ ഇത്തരം ഉത്തരവുകൾ ഇറക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.

മലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽനിന്ന് നിശ്ചിത തുക വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന ഉത്തരവ് കഴിഞ്ഞയാഴ്ച കോടതി സ്‌റ്റേ ചെയ്തിരുന്നു. നിർബന്ധപൂർവം ദുരിതാശ്വാസ നിധിയിലേക്ക് പണം ഈടാക്കുന്നത് പിടിച്ചുപറിയാകുമെന്ന് സ്‌റ്റേ ഉത്തരവിൽ പരാമർശിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. നിർബന്ധ പിരിവിന് ശ്രമിക്കുന്നത് സ്വമേധയായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സാമ്പത്തിക സഹായങ്ങളെയും പിന്നോട്ടടിക്കും. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് സർക്കാർ ഉത്തരവിന്റെ പേരിലെന്ന് കാണിച്ച് ദേവസ്വം ബോർഡ് പുറത്തിറക്കിയ ശമ്പളം പിടിച്ചെടുക്കൽ ഉത്തരവെന്നാണ് വിലയിരുത്തൽ.

50,000 രൂപ ശമ്പളമുണ്ടായിട്ടും കിഴിവുകൾ കഴിഞ്ഞ് 2000 രൂപ പോലും വീട്ടിൽ കൊണ്ടുപോകാൻ കഴിയാത്ത ഒട്ടേറെ ഉദ്യോഗസ്ഥരുണ്ട്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ജീവനക്കാരുമുണ്ട്. ഇത്തരം അവസ്ഥയിലുള്ളവർ പോലും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് നിർബന്ധിക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. ഇതിനൊപ്പമാണ് ശമ്പളവും പെൻഷനുമായി വൻ തുക വാങ്ങുന്ന ഐഎഎസുകാരുടെ കാര്യവും ചർച്ചയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP