Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി മെട്രോയ്ക്കായി സ്ഥലം ഏറ്റെടുക്കാൻ ആദ്യം ബീനാ കണ്ണനുമായി കരാർ ഉണ്ടാക്കി; നിയമോപദേശം തേടിയത് കരാർ നിലവിൽ വന്ന് ഒരു മാസത്തിന് ശേഷം: ശീമാട്ടിക്ക് അനുകൂലമായി കലക്ടർ രാജമാണിക്യം ഇടപെട്ടെന്ന ആരോപണം ബലപ്പെടുത്തുന്ന കൂടുതൽ രേഖകൾ പുറത്ത്

കൊച്ചി മെട്രോയ്ക്കായി സ്ഥലം ഏറ്റെടുക്കാൻ ആദ്യം ബീനാ കണ്ണനുമായി കരാർ ഉണ്ടാക്കി; നിയമോപദേശം തേടിയത് കരാർ നിലവിൽ വന്ന് ഒരു മാസത്തിന് ശേഷം: ശീമാട്ടിക്ക് അനുകൂലമായി കലക്ടർ രാജമാണിക്യം ഇടപെട്ടെന്ന ആരോപണം ബലപ്പെടുത്തുന്ന കൂടുതൽ രേഖകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മെട്രോയ്ക്ക് വേണ്ടി വ്യവസായി ബീനാ കണ്ണന്റെ സ്ഥലം ഏറ്റെടുക്കാൻ ഒരുങ്ങിയ സമയം മുതൽ തന്നെ വിവാദങ്ങൽ ഒന്നിനു പിറകേ മറ്റൊന്നായി ഉയർന്നിരുന്നു. ബീനാ കണ്ണനും ശീമാട്ടിക്കും വേണ്ടി ജില്ലാകലക്ടർ രാജമാണക്യം ചട്ടങ്ങൾ കാറ്റിൽപ്പറത്തിയെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണവും നടന്നു. എന്നാൽ, കലക്ടറെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ടാണ് വിജിലൻസ് നൽകിയത്. എന്നാൽ വിജിലൻസ് അന്വേഷണം പ്രഹസനമായിരുന്നു എന്ന് പോലും വിവരാവാകാശ പ്രവർത്തകർ ആരോപിക്കുകയാണ്. ഇതിന് ബലമേകുന്ന രേഖകളും പുറത്തുവന്നു.

കൊച്ചി മെട്രോ സ്ഥല മേറ്റെടുക്കലുമായി ബന്ധപെട്ടു എറണാകുളം ജില്ലാ കലക്ടർ രാജമാണിക്യവും ശീമാട്ടി ഉടമ ബീന കണ്ണനുമായി ഉണ്ടാക്കിയ ഭൂമി കൈമാറ്റ കരാർ മുൻവിധികളോടെ ആയിരുന്നു എന്ന ആരോപണത്തിന് ശക്തിപകരുന്ന രേഖകളാണ് പുറത്തുവന്നത്. അന്തിമ കരാറിൽ ഒപ്പുവെക്കും മുമ്പ് നിയമോപദേശം തേടാതെ വിവാദമായ കരാർ ഉണ്ടാക്കിയ ശേഷം ഒരു മാസം കഴിഞ്ഞാണ് നിയമോപദേശം തേടിയതെന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്.

കൊച്ചി മെട്രോ റയിലിനായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാനുള്ള വസ്തു കൈമാറ്റ കരാർ ശീമാട്ടിയുമയി ഒപ്പു വക്കുന്നത് 2015 മെയ് 16ാം തീയതിയാണ്. എന്നാൽ കരാർ വിവാദമാകുമെന്ന് ഭയന്ന് കളക്ടർ ഗവർമെന്റ് അഭിഭാഷകന്റെ നിയമോപദേശം തേടിയത് കരാർ ഒപ്പുവച്ച ശേഷമാണെന്നാണ് വ്യക്തമാകുന്നത്. കളക്ടർ തേടിയ നിയമോപദേശ കത്തിൽ ശീമാട്ടിയുമായി ഒപ്പിടേണ്ട എഗ്രിമെന്റിന്റെ പകർപ്പ് ഗവർമെന്റ് പ്ലീഡർക്കു അയച്ചു കൊടുത്തതായി പറയുന്നു. എന്നാൽ, നിയമോപദേശം തേടും മുമ്പ് ശീമാട്ടിയുമായി കരാർ ജില്ലാ കലക്ടർ രാജമാണിക്യം ഒപ്പിട്ടതായി വ്യക്തമാകുന്നു. ഇത് മെയ് മാസത്തിൽ തന്നെ ഒപ്പിട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്. മെയ് 16ാം തീയതി കാരാർ ഒപ്പിട്ട ശേഷം നിയമോപദേശം തേടിയത് ജൂൺ എ്ട്ടാം തീയ്യതിയാണ്.

എന്നാൽ, അന്തിമ കരാർ ഉണ്ടാക്കിയ ശേഷം എന്തിനാണ് നിയമോപദേശം തേടിയത് എന്നതാണ് സ്വാഭാവിക ചോദ്യം. പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കരാറിൽ മാറ്റം വരുത്തകയും ഉണ്ടായില്ല. എറണാകുളം ജില്ലാ കലക്ടറേറ്റിൽ നിന്നും ജൂൺ മാസമാണ് ഗവർമെന്റ് അഭിഭാഷകനിൽ നിന്നും വസ്തു കൈമാറ്റ കരാറുമായി ബന്ധപ്പെട്ട നിയമോപദേശം തേടികൊണ്ടുള്ള കത്ത് പോകുന്നത്. കളക്ടർ അയച്ച കത്തിൽ തീയതിയും വർഷവും വ്യക്തമാണ്. C912722014 എന്നാണ് കത്തിന്റെ നമ്പർ. ഈ കത്തിലെ രണ്ടാം പേജിൽ 08/06/2016 എന്ന് കാണുന്നുണ്ട്. നിയമോപദേശത്തിനായി രാജമാണിക്യം ഗവർമെന്റ് പ്ലീഡർക്കു അയച്ച കത്തിന് അന്നേ ദിവസം തന്നെ ഗവർമെന്റ് അഭിഭാഷകൻ മറുപടിയും കൊടുത്തു.

മെയ് മാസത്തിൽ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറിന് ജൂൺ മാസത്തിലാണ് ജില്ലാ കളക്ടർ രാജമാണിക്യം ജില്ലാ ഗവർമെന്റ് പ്ലീഡറിൽ നിന്ന് നിയമോപദേശം തേടിയത്. ശീമാട്ടിയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നിരവധി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്തുകൊണ്ടാണ് കരാർ ഒപ്പിടും മുമ്പ് കലക്ടർ നിയമോപദേശം തേടാത്തത് എന്നതാണ് ചോദ്യം. ഇത് മനപ്പൂർവ്വമോ അല്ലാതെയോ ഉള്ള വീഴ്‌ച്ചയാണെങ്കിലും തെറ്റാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

മെയ് മാസത്തിൽ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറിന് ജൂൺ മാസത്തിലാണ് ജില്ലാ കളക്ടർ രാജമാണിക്യം ജില്ലാ ഗവർമെന്റ് പ്ലീഡറിൽ നിന്ന് നിയമോപദേശം തേടിയത്. നേരത്തെ കരാർ വിവാദമായപ്പോൾ നിയമോപദേശം തേടിയ ശേഷമാണ് കരാർ ഒപ്പിട്ടതെന്നായിരുന്നു രാജമാണിക്യത്തിന്റെ വാദം. എന്നാൽ, രേഖകൾ വ്യക്തമാക്കുന്നത് ഇതിന് വിരുദ്ധമായാണ് അദ്ദേഹം പ്രവർത്തിച്ചതെന്നാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ ശീമാട്ടി ഉടമ ബീന കണ്ണന്റെ മൊഴികളും പല വൈരുദ്ധ്യവും വ്യക്തമാക്കുന്നതായിരുന്നു. അവർ വിജിലൻസിന് നൽകിയ മൊഴിയിൽ താൻ കൊടുത്ത സ്ഥലം മെട്രോ ട്രെയിൻ ഓടിക്കാൻ വേണ്ടി മാത്രമാണെന്നാണ് ബീനാ കണ്ണൻ പറഞ്ഞത്. ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറിൽ അവ്യക്തത ഉണ്ടെന്നു കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, ജനറൽ മാനേജർ ചന്ദ്രബാബു, കൊച്ചി മെട്രോ സ്‌പെഷ്യൽ തഹസിൽദാർ രേണുക എന്നിവരും മൊഴി നൽകിയിരുന്നു. ഈ വിവരങ്ങൾ നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു.

ഇപ്പോൾ രാജമാണിക്യം നിയമോപദേശം തേടിയത് കരാർ ഒപ്പിട്ട ശേഷമാണെന്ന് കൂടി വ്യക്തമാകുമ്പോൾ കരാറിന്മേൽ കൂടുതൽ സംശയം ഉയരുകയാണ്. കൃത്യമായി നിയമോപദേശം തേടിയെന്ന വാദവും അപ്രസക്തമാകുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഹർജികാരനായ ജി ഗിരീഷ് ബാബുവിന്റെ ആക്ഷേപ ഹർജി പരിഗണിച്ചിരുന്നു തുടർന്നു കേസ് പരിഗണിച്ച മുവാറ്റുപുഴ റ്വിജിലൻസ് കോടതി കേസ് തുടർ വാദത്തിനായി ഈ മാസം നാലാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.

സർക്കാർ പുറമ്പോക്ക് സ്ഥലം വരെ കൈവശം വച്ച് ശീമാട്ടി അതേസ്ഥലം മെട്രോക്കായി കൊടുത്തു പണം വാങ്ങിയെന്നാണ് ഹർജിക്കാരൻ ജി ഗിരീഷ് ബാബുവിന് വേണ്ടി ഹാജരായ അഡ്വ. കെ സി സുരേഷ് കോടതിയിൽ വാദിച്ചത്. ഇങ്ങനെ ഒരു സംശയം ഉയർന്ന സാഹചര്യത്തിൽ റവന്യൂ വകുപ്പിനെയും കേസിൽ പ്രതിയാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP