1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
27
Monday

കെഎസ്ആർടിസി ഉന്നതരുടെ മണ്ടൻ കണ്ടുപിടുത്തം ആനവണ്ടിയെ കുത്തുപാള എടുപ്പിക്കുന്നു; ദീർഘദൂര സർവീസുകൾ റദ്ദാക്കി നടത്തിയ ചെയിൻ ഫാസ്റ്റുകൾ വൻപരാജയം; ഒറ്റയടിക്ക് കുറഞ്ഞത് 30 ലക്ഷം രൂപയുടെ വരുമാനം; സർവീസ് നടത്താതെ ഡിപ്പോകളിൽ ഇന്നലെ വിശ്രമിച്ചത് 1500 ബസുകൾ; പെരുവഴിയിൽ കുടുങ്ങിയത് പതിവുകാരും അത്യാവശ്യക്കാരുമായ ആയിരക്കണക്കിന് യാത്രക്കാർ; തല തിരിഞ്ഞ പരീക്ഷണത്തിന്റെ ലക്ഷ്യം ദ്വീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസ് ലോബിക്കു കടന്നു കയറാനുള്ള അവസരം ഉണ്ടാക്കി കൊടുക്കൽ

August 06, 2019 | 01:27 PM IST | Permalink



കെഎസ്ആർടിസി ഉന്നതരുടെ മണ്ടൻ കണ്ടുപിടുത്തം ആനവണ്ടിയെ കുത്തുപാള എടുപ്പിക്കുന്നു; ദീർഘദൂര സർവീസുകൾ റദ്ദാക്കി നടത്തിയ ചെയിൻ ഫാസ്റ്റുകൾ വൻപരാജയം; ഒറ്റയടിക്ക് കുറഞ്ഞത് 30 ലക്ഷം രൂപയുടെ വരുമാനം; സർവീസ് നടത്താതെ ഡിപ്പോകളിൽ ഇന്നലെ വിശ്രമിച്ചത് 1500 ബസുകൾ; പെരുവഴിയിൽ കുടുങ്ങിയത് പതിവുകാരും അത്യാവശ്യക്കാരുമായ ആയിരക്കണക്കിന് യാത്രക്കാർ; തല തിരിഞ്ഞ പരീക്ഷണത്തിന്റെ ലക്ഷ്യം ദ്വീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസ് ലോബിക്കു കടന്നു കയറാനുള്ള അവസരം ഉണ്ടാക്കി കൊടുക്കൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടുത്ത ജനരോഷം ഉണ്ടായിട്ടും കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ തീരുമാനം പിൻവലിക്കാത്ത അവസ്ഥ ഉണ്ടായതോടെ ആനവണ്ടിക്ക് കനത്ത നഷ്ടം. ശക്തമായ രാഷ്ട്രീയ ഇടപെടൽ ഇല്ലാത്തതു കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരാണ്് തോന്നിയതു പോലെ പരിഷ്‌ക്കാരവുമായി രംഗത്തുവന്നത്. ഇതോടെ എല്ലാ അർത്ഥത്തിലും യാത്രക്കാർക്ക് ബുദ്ധിമുട്ടും ആനവണ്ടിക്ക് അറുതിയുമായി. കെഎസ്ആർടിസിയുടെ ദ്വീർഘദൂര ബസ് സർവീസുകളായ സൂപ്പർ ഫാസ്റ്റിനു പിന്നാലെ ഫാസ്റ്റ് പാസഞ്ചറും ചെയിൻ സർവീസാക്കി മാറ്റുന്ന തീരുമാനമാണു യാത്രക്കാരെ പെരുവഴിയിലാക്കിയത്. ഇതോടെ ഈ തീരുമാനത്തിൽ ആയിരക്കണക്കിന് യാത്രക്കാർ ശരിക്കും വലഞ്ഞു.

ഭരണനേതൃത്വം ഇടപെടാതെ വന്നതിനാലാണ് കെഎസ്ആർടിസിയിലെ മണ്ടൻ ഉദ്യോഗസ്ഥന്മാരുടെ പുതിയ കണ്ടുപിടുത്തമായി ചെയിൻ ഫാസ്റ്റുകൾ നടപ്പിലാക്കിയത്. ഇത വൻപരാജയത്തോടെ മാറി. നിരവധി ദീർഘദൂര സർവീസുകൾ റദ്ദാക്കിയതോടെ എറണാകുളം കോട്ടയം - തിരുവനന്തപുരം റൂട്ടിലും എറണാകുളം ആലപ്പുഴ തിരുവനന്തപുരം റൂട്ടിലും ദീർഘ ദൂര യാത്രക്കാർ കെഎസ്ആർടിസിയെ ഉപേക്ഷിച്ച് ട്രെയിനുകളിലേക്കും സ്വകാര്യ ബസുകളിലേക്കും നീങ്ങി. കെഎസ്ആർടിസിയുടെ തീരുമാനത്തിൽ പതിവുകാരും അത്യാവശ്യക്കാരും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പേരാണ് ശരിക്കും വലഞ്ഞത്.

കോർപ്പറേഷന്റെ പുതിയ നിലപാട് വൻപരാജയമാണെന്നത് ഉറപ്പായി. ഏറ്റവും ഉയർന്ന തിങ്കളാഴ്ച കളക്ഷനേക്കാൾ ഇന്നലെ ലഭിച്ചത് 30 ലക്ഷം രൂപയുടെ വരുമാനത്തിലെ കുറവാണ് ഉണ്ടായത്. അതേസമയം കൂടുതൽ ഓടേണ്ട അവസ്ഥയുമുണ്ടായി. എല്ലാ അർത്ഥത്തിലും യാത്രക്കാരെ അകറ്റുന്ന നിലപാടാണ് കോർപ്പറേഷൻ കൈക്കൊണ്ടിരിക്കുന്നത്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസ് ഓടിക്കൊണ്ടിരുന്ന റൂട്ടുകളിൽ സ്വകാര്യ ബസ് ലോബിക്കു കടന്നു കയറാനുള്ള ഇടമുണ്ടാക്കി കൊടുക്കാനാണ് ഈ തലതിരിഞ്ഞ പരീക്ഷണമെന്ന ആരോപണം ശക്തമാണ്. ഗ്രാമീണ മേഖലകളിൽ വർഷങ്ങളായി ജനോപകാരപ്രദമായി ഓടിക്കൊണ്ടിരുന്ന പല സർവീസുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്.

ഈ മാസം ഒന്നാം തീയതി 4652 ഫാസ്റ്റുകൾ 1685860 കി.മീറ്റർ ദൂരംഓടി 7 കോടി 6 ലക്ഷം രൂപ വരുമാനമാണ് ഉണ്ടാക്കിയത്. അതായത് ഒരു കിലോമീറ്ററിന് 15185 രൂപ വരുമാനം ലഭിച്ചു. എട്ടാം തീയതി തിങ്കളാഴ്ച 4908 ബസുകൾ 17.53 ലക്ഷം കി. മി ഓടി 7.18 കോടി രൂപ വരുമാനവും ഉണ്ടാക്കി. 15-ാം തീയതി തിങ്കളാഴ്ച 4955 ബസുകൾ 17.57 ലക്ഷം കി. മി ഓടി 7.35 കോടി രൂപ വരുമാനം ഉണ്ടാക്കി. എന്നാൽ ദീർഘ ദൂര സർവീസുകൾ റദ്ദാക്കി ഷട്ടിൽ ചെയിൻ ഫാസ്റ്റുകൾ ആരംഭിച്ചതിന് ശേഷം ഇന്നലെ 4924 ബസുകൾ 17.63 ലക്ഷം കി. മി ഓടി സർവീസ് നടത്തിയെങ്കിലും ലഭിച്ചത് 7.05 കോടിരൂപ മാത്രമാണ്. ഇത് കോർപ്പറേഷന്റെ അടിവേരിളക്കാൻ പോന്ന വിധത്തിൽ വരുമാനക്കുറവിന് ഇടയാക്കുന്നതാണ്. ഏറ്റവും ഉയർന്ന തിങ്കളാഴച്ച കളക്ഷൻ ലഭിച്ച 15-ാം തീയതിയേക്കാൾ 30 ലക്ഷം രൂപ വരുമാനം കുറവാണ് അനുഭവപ്പെട്ടത്. അതേസമയം 6000 കിലോമീറ്റർ കൂടുതൽ ഓടുകയും ചെയ്തു. കിലോമീറ്ററിന് വരുമാനം 14322 രൂപയായി കുറഞ്ഞു.

ദ്വീർഘദൂരയാത്ര സർവീസ് ഒഴിവാക്കി പുതിയ ചെയിൻ സർവീസ് നടക്കുമ്പോൾ യാത്രാക്കൂലിയിൽ 15 മുതൽ 25 വരെ അധികം നൽകേണ്ടി വരുന്നതിനാൽ വരും ദിവസങ്ങളിൽ ദിവസേനയാത്ര ചെയ്യുന്നവർ ബദൽ യാത്രാമാർഗങ്ങളിലേയക്ക് മാറും എന്നുറപ്പായി. നിരവധി എംഎൽ എമാർ വിഷയം ഉന്നയിച്ചിട്ടും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നിസ്സംഗത പുലർത്തുന്നത് റദ്ദാക്കപ്പെട്ട ദീർഘദൂര സർവീസുകൾക്ക് പകരമായി സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് നൽകാനുള്ള രഹസ്യനീക്കത്തിന്റെ ഭാഗമായിട്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

അതിനിടെ കേരള - തമിഴ്‌നാട് അന്തർസംസ്ഥാന കരാറുകളുടെ ഭാഗമായി കേരളത്തിന് പുതിയതായി അനുവദിച്ച 88 പുതിയ സർവീസുകളിൽ 15 എണ്ണം മാത്രമാണ് തുടങ്ങിയത്. ചോദിച്ചാൽ ബസില്ല എന്നാണ് ഉത്തരം. എന്നാൽ ഇന്നലത്തെ കണക്കനുസരിച്ച് ആകെ 6400 ബസുകളിൽ 4924 എണ്ണം മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. അതായത് 1500 ബസുകൾ വിവിധ യൂണിറ്റുകളിൽ സർവീസ് നടത്താതെ വിശ്രമിക്കുന്നു.. ഇതിൽ 350ൽ കൂടുതൽ ബസുകൾ ഫാസ്റ്റ് പാസഞ്ചർ ബസുകളാണ്. ഒരു ഫാസ്റ്റ് എവിടെ സർവീസ് നടത്തിയാലും 15000 രൂപ പ്രതിദിനം വരുമാനം ലഭിക്കുമെന്നിരിക്കെ ഫാസ്റ്റുകൾ ഓടിക്കാത്തതിനാൽ അരക്കോടി രൂപയാണ് പ്രതിദിനം വരുമാന നഷ്ടം.

ദീർഘദൂര ഫാസ്റ്റുകൾ ഷട്ടിൽ ഫാസ്റ്റാക്കിയത് ജനവിരുദ്ധമാണെന്നും അത് പിൻവലിക്കണണെന്നും ഇടതുമുന്നണി നേതാക്കൾ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പുതിയ ചെയിൻഫാസ്റ്റ് സർവീസോടെ രണ്ട് ജില്ലകളെ ബന്ധിപ്പിച്ചു ഗ്രാമീണ മേഖലയിലൂടെ നടത്തിയിരുന്നവ പോലും റദ്ദാക്കിയിരുന്നു. ഇതു ജനങ്ങളെ കാര്യമായി വലച്ചിട്ടുണ്ട്. മാത്രമല്ല ഈ പരീക്ഷണം കാരണം ദീർഘദൂര യാത്രക്കാരുടെ യാത്രാച്ചെലവു ക്രമാതീതമായി ഉയരുകയും ചെയ്യും. ഫാസ്റ്റ് പാസഞ്ചറിൽ യാത്ര ചെയ്തിരുന്നവർ ഇനി സൂപ്പർ ഫാസ്റ്റിനെ ആശ്രയിക്കേണ്ടി വരും. അല്ലെങ്കിൽ ബസുകൾ മാറി കയറേണ്ടി വരും. രണ്ടായാലും യാത്രാച്ചെലവ് വർധിക്കും.

അതേസമയം പരിഷ്‌കരണം കാരണം യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ സർവീസ് ഓപ്പറേറ്റ് ചെയ്യാനായി എല്ലാ ഡിപ്പോകളിലും പ്രത്യേകം ഇൻസ്‌പെക്ടർമാരെ നിയോഗിച്ചിട്ടുള്ളതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടണ്ട്. എന്നാൽ, ഇതൊന്നും ഗുണം ചെയ്യുന്ന ലക്ഷണം കാണുന്നുണ്ട്. സൂപ്പർഫാസ്റ്റ് പുനഃക്രമീകരിച്ചപ്പോഴും തുടക്കത്തിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പരാതികൾക്ക് ഉടൻ പരിഹാരം കാണുമെന്നും അധികൃതർ അറിയിച്ചു.

വരുമാനം കൂട്ടാനുള്ള കുറുക്കുവഴിയായി തെറ്റിദ്ധരിപ്പിച്ചാണ് കോർപ്പറേഷൻ പുതിയ തീരുമാനം നടപ്പിലാക്കിയത്. സർവീസുകളുടെ താളം തെറ്റുമെന്നും യാത്രാക്ലേശം കൂടുമെന്നും ഡിപ്പോ അധികൃതർ ഓപ്പറേഷൻസ് മേധാവിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, ഓപ്പറേഷൻസ് വിഭാഗത്തിലെ ചിലരുടെ വാക്കു വിശ്വസിച്ച മാനേജ്‌മെന്റ് പിന്നീട് തീരുമാനം നടപ്പിലാക്കുകയായിരുന്നു. ബുദ്ധിമുട്ട് പരിഹരിക്കാൻ തിരക്കേറിയ രാവിലെ ഏഴര മുതൽ പത്തര വരെയും, വൈകിട്ട് മൂന്നര രാത്രി ഏഴു വരെയും അഞ്ച് മിനിട്ട് ഇടവിട്ട് ഫാസ്റ്റുകൾ ഓടിക്കുമെന്നാണ് അറിയിരിച്ചിരുന്നത്. പക്ഷേ, ഇന്നലെ രാവിലെ പലയിടങ്ങളിലും യാത്രക്കാർക്ക് അരമണിക്കൂറിലേറെ കാത്തുനിന്നാണ് ബസ് കിട്ടിയത്. ചെയിൻ സർവീസിന്റെ പേരിൽ ബസുകളുടെ എണ്ണം കുറച്ചതോടെ ഉള്ള ബസുകളിൽ കയറാൻ പറ്റാത്തവിധം തിരക്കായി. ദേശീയപാതയിലും എം.സി റോഡിലും ഇതായിരുന്നു സ്ഥിതി. ദ്വീർഘദൂര യാത്രയ്ക്ക് ഫാസ്റ്റ് പാസഞ്ചറുകളെ ആശ്രയിച്ചിരുന്നവരാണ് ഏറെ ദുരിതമനുഭവിച്ചത് ലക്ഷ്യത്തിലെത്താൻ രണ്ട് ബസുകളെ ആശ്രയിക്കേണ്ടി വന്നതോടെ യാത്രാച്ചെലവ് കൂടി. ഇറങ്ങിക്കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് നിരക്കു കൂടിയ സൂപ്പർഫാസ്റ്റുകളായിരുന്നു ആശ്രയം.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
'മഹേഷ് ഇനി വീട്ടിൽ നിന്നും ഇറങ്ങില്ല... ഇറങ്ങിയാൽ ഇടിയെന്നു വച്ചാൽ നല്ല ഇടി എന്റെ കയ്യിൽ നിന്നും കിട്ടും... ഞാനും തല്ലും ഷാജിയും തല്ലും... മാടയ്ക്കൻ ഷാജി ഒറ്റയ്ക്കായിരിക്കില്ല... പെണ്ണുങ്ങളെ കൊണ്ടും ഞാൻ തല്ലിക്കും'; കോട്ടയം നഗരസഭാ കാര്യാലയത്തിൽ കരാറുകാരുടെ മർദത്തിന് ഇരയായ വിവരാവകാശ പ്രവർത്തകൻ മഹേഷിന് വീണ്ടും ഭീഷണി; അനധികൃതമായി തോട് കയ്യേറ്റം ചെയ്തതിനെതിരെ രംഗത്തെത്തിയതോടെ കയ്യേറ്റക്കാരനും സംഘവും വീണ്ടും കൊലവിളിയുമായി രംഗത്ത്; കരാറുകാരൻ ബൈജുവിന്റെ ഫോൺ സംഭാഷണം മറുനാടന്
ഇന്ത്യ ശ്രമിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ; പൗരത്വത്തിന് മറ്റുള്ളവർക്കെന്ന പോലെയുള്ള തുല്യത മുസ്ലീങ്ങൾക്ക് അന്യമാകാൻ നിയമപരമായ സാഹചര്യം സൃഷ്ടിച്ചു; ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയാണെങ്കിൽ ആ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകൾ കൂടി അതിൽ ഉൾക്കൊള്ളിക്കണമെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ; ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുക അടുത്ത ആഴ്‌ച്ച
അസമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന് പ്രസംഗിച്ചത് അലിഗഢിലും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലും; ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് ഡൽഹി പൊലീസ്; ഷർജിൽ ഇമാമിനെതിരെ അസം പൊലീസ് രജിസ്റ്റർ ചെയ്തത് യുഎപിഎയും; അസമിനെ മുറിച്ചു മാറ്റാൻ വിളിച്ചു പറയുന്നയാളെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ; പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ കൃത്രിമമായി നിർമ്മിച്ചതെന്ന് ഷർജിൽ ഇമാം
ജനലക്ഷങ്ങൾ ഒരുമിച്ച് വായിച്ചത് ഭരണഘടനയുടെ ആമുഖം; നാം ഒന്നാണ് എന്ന് പ്രഖ്യാപിച്ച് സഖാക്കൾക്കൊപ്പം അണിചേർന്ന് ന്യൂനപക്ഷ സമൂഹവും; തിരുവനന്തപുരത്ത് പിണറായിയും കാനവും ഒരുമിച്ചപ്പോൾ ഒപ്പമെത്തിയത് പാളയം ഇമാമും; എപി - ഇകെ വിഭാഗങ്ങളും വേദിയിലെത്തിയതോടെ സംഘപരിവാറിന് താക്കീതായി കേരളമെന്ന് പ്രഖ്യാപനം; മനുഷ്യമഹാ ശൃംഖലയിലൂടെ ഇന്ന് ലോകം കണ്ടത് ഇടത് പക്ഷത്തിന്റെ സംഘാടന മികവും കേരളത്തിന്റെ മതമൈത്രിയും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു