Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുന്നാധാരം, പഴയ സീൽ, പഴയ ഒപ്പ്...എല്ലാം റെഡി; പുറമ്പോക്കു ഭൂമി ലക്ഷങ്ങൾ കൈക്കൂലി വാങ്ങി പതിച്ചു നൽകുന്ന ഉദ്യോഗസ്ഥ മാഫിയ സംസ്ഥാനത്ത് സജീവം; റീസർവേ വകുപ്പിന്  'ഇവിടം സ്വർഗമാണ്'

മുന്നാധാരം, പഴയ സീൽ, പഴയ ഒപ്പ്...എല്ലാം റെഡി; പുറമ്പോക്കു ഭൂമി ലക്ഷങ്ങൾ കൈക്കൂലി വാങ്ങി പതിച്ചു നൽകുന്ന ഉദ്യോഗസ്ഥ മാഫിയ സംസ്ഥാനത്ത് സജീവം; റീസർവേ വകുപ്പിന്  'ഇവിടം സ്വർഗമാണ്'

കൊച്ചി: കയ്യിൽ പണമുണ്ടോ, സംസ്ഥാനത്ത് എവിടേയും നിങ്ങൾക്ക് ഭൂമി റെഡി. സ്വകാര്യഭൂമി മറിച്ചു വിൽക്കുന്ന കാര്യമല്ലപറഞ്ഞു വരുന്നത്. സർക്കാർ പുറമ്പോക്ക് ഭൂമിയെന്നു കണ്ടെത്തിയ കണ്ണായ സ്ഥലങ്ങൾ അല്പം ലക്ഷങ്ങൾ മാത്രം ഒരു പറ്റം ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുത്തു കേരളത്തിലെവിടെയും നിങ്ങൾക്ക് സ്വന്തമാക്കാം. സംസ്ഥാനത്തെ പുറമ്പോക്കെന്നു സർക്കാർ കണ്ടെത്തിയ ഭൂമികൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി ആവശ്യക്കാരനു പതിച്ചു കൊടുക്കുന്ന സംഘം പല ജില്ലകളിലും പ്രവർത്തിക്കുന്നതായി തെളിഞ്ഞു. അങ്ങനെ ഏക്കർ കണക്കിനു പുറമ്പോക്കു ഭൂമിയിൽ സ്വകാര്യവ്യക്തികൾ സ്വന്തമാക്കി അനുഭവിച്ചുവരികയാണ്. ആരും അത് അന്വേഷിക്കുന്നില്ല.

ഉദാഹരണമായി, എറണാകുളം ജില്ലയിൽ റിസർവേ ഡിപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ചു നടക്കുന്ന ഭൂമി പതിച്ചുനൽകൽ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ സംബന്ധിച്ച ശബ്ദരേഖ മറുനാടൻ മലയാളി പുറത്തുവിടുകയാണ്. 2011 മുതൽ നടത്തിയ നിരന്തര അന്വേഷണത്തിനൊടുവിലാണ് കേരളത്തിലെ പൊതുഭൂമി ഏതാനും ലക്ഷങ്ങൾ കൈക്കൂലി വാങ്ങി സർക്കാർ ഉദ്യോഗസ്ഥർ തന്നെ സ്വകാര്യവ്യക്തികൾക്കു പേരിലാക്കിക്കൊടുക്കുന്ന വിവരം പുറത്തുവിടുന്നത്.

മട്ടാഞ്ചേരിയിലെ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക് സർവ്വയർ ആയിരുന്ന ബെന്നിയുടെ നേതൃത്വത്തിൽ നടന്ന വൻതട്ടിപ്പാണിതിൽ. വൈപ്പിൻകരയിൽ 10 സെന്റോളം വരുന്ന ഭൂമി ആവശ്യപ്പെട്ടാണ് ബെന്നിയെ സമീപിക്കുന്നത്. ഒളിക്യാമറ ഓപ്പറേഷനിൽ ഇയാൾ വെളിപ്പെടുത്തുന്ന വിവരങ്ങളാകട്ടെ കേരളത്തെ മുഴുവൻ ഞെട്ടിക്കുന്നതും. കാസർകോട് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവായ സോമന് വിമുക്ത ഭടന്മാർക്കു വേണ്ടി പതിച്ചു നൽകാൻ സർക്കാർ തീരുമാനിച്ച സ്ഥലം നിയമവിരുദ്ധമായി പതിച്ചുനൽകിയത് വിവാദമായിരുന്നു. സംഗതി വിവാദമായപ്പോൾ ഉത്തരവ് തന്നെ അന്നത്തെ ഇടതു സർക്കാരിനു പിൻവലിക്കേണ്ടി വന്നു. അന്ന് യോഗ്യതയുണ്ടായിട്ടും സോമന് ഭൂമി നൽകിയത് ചോദ്യം ചെയ്യപ്പെട്ടു.

ഏക്കർ കണക്കിന് ഭൂമിയാണ് തങ്ങൾ ആവശ്യക്കാർക്കായി പട്ടയം നിർമ്മിച്ചു പതിച്ചു നൽകിയതെന്നു വെളിപ്പെടുത്തുകയാണ് ബെന്നി. ഇത് തെളിയിക്കാനായി മുൻപ് രാമകൃഷ്ണൻ എന്നയാൾക്ക് ഭൂമി നിയമവിരുദ്ധമായി പട്ടയം അനുവദിച്ചു നൽകിയതിന്റെ രേഖയും ഇയാൾ ക്യാമറക്ക് മുന്നിൽ കാണിക്കുന്നുണ്ട്. എവിടെല്ലാം ഭൂമി പുറമ്പോക്കായി കിടപ്പുണ്ടെന്ന് തിട്ടപ്പെടുത്തുന്ന റിസർവെ ഡിപ്പാർട്ട്‌മെന്റിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും അറിഞ്ഞുതന്നെയാണ് ഈ ക്രമക്കേട് നടക്കുന്നതെന്നും ഇയാൾ പറയുന്നുണ്ട്. സർക്കാർ സ്‌കെച്ച് പ്രകാരം പുറമ്പോക്കാണെന്നു കണ്ടെത്തിയ സ്ഥലം രേഖകളിൽ പണം തരുന്ന വ്യക്തിയുടെ പേരിലേക്ക് മാറ്റാനായി വ്യാജമായി പട്ടയം നിർമ്മിച്ച് നൽകുകയെന്ന 'ശ്രമകരമായ'ജോലി അതിവിദഗ്ധമായാണ് തങ്ങൾ ചെയ്യുന്നതെന്ന് ബെന്നി വിവരിക്കുന്നു.

മോഹൻ ലാലിന്റെ 'ഇവിടം സ്വർഗമാണ'് എന്ന സിനിമയിലേതു പോലെയാണു കാര്യങ്ങൾ നടക്കുന്നത്. സ്വന്തമാക്കാനാഗ്രഹിക്കുന്ന പുറമ്പോക്കു ഭൂമിയുടെ മുന്നാധാരം സംഘടിപ്പിക്കുകയാണ് ആദ്യഘട്ടം. ഇതിനായി പഴയ സീലും അക്കാലത്തെ താലൂക്കിലെ ചുമതലക്കാരനായ ഉദ്യോഗസ്ഥന്റെ ഒപ്പും വരെ ഈ മാഫിയ തരപ്പെടുത്തും. 76-ലേയും 80-ലേയുമൊക്കെ മുന്നാധാരങ്ങൾ ഇതുപോലെ താൻ നിർമ്മിച്ചുനൽകിയിട്ടുണ്ടെന്ന് ഇയാൾ പറയുന്നുണ്ട്. അക്കാലത്ത് ഫയലിൽ ഒപ്പിടേണ്ട ഉദ്യോഗസ്ഥൻ തന്നെയാണ് അതിലെല്ലാം ഒപ്പിടുകയെന്നും അതിനെല്ലാം വലിയ ചിലവുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു. മുന്നാധാരം കിട്ടിയാൽ പിന്നെ പഴയ രജിസ്റ്ററിൽ ഇത് എഴുതി ച്ചേർത്ത് പുതിയ റിസർവേ നിയമ പ്രകാരം കക്ഷിയെ കൊണ്ട് അപേക്ഷ കൊടുപ്പിച്ച് പട്ടയം നൽകുകയാണ് ഈ ഉദ്യോഗസ്ഥ മാഫിയ ചെയ്യുന്നത്.

ഇയാൾ ആവശ്യപ്പെട്ട രേഖകൾ എല്ലാം ഹാജരാക്കിയതിനു ശേഷം കാര്യം നടക്കാനായുള്ള ടോക്കൺ സംഖ്യ കൈമാറുന്ന ദൃശ്യങ്ങളും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കാര്യങ്ങൾ സംസാരിക്കുന്നത് നീണ്ടുപോകുന്നതിനിടക്ക് 10 ലക്ഷം രൂപയുമായി മറ്റൊരു പാർട്ടി തന്നെ കാത്തുനിൽക്കുന്നുണ്ടെന്നും ബെന്നി പറയുന്നുണ്ട്. എറണാകുളം മട്ടാഞ്ചേരിയിലെ താലൂക്ക് ഓഫീസിൽ സർവേയർ ആയിരുന്ന ബെന്നിയിപ്പോൾ മലപ്പുറം ജില്ലയിലാണ് ജോലി ചെയ്യുന്നതെന്നാണ് അറിയുന്നത്. ഇത് കേവലം ബെന്നിയെന്ന താലൂക്ക് സർവേയർ മാത്രം വിചാരിച്ചാൽ നടക്കില്ലെന്ന് ആർക്കുമറിയാം റി സർവേ ഡിപ്പാർട്ട്‌മെന്റിലേയും റവന്യൂ്യൂ വകുപ്പിലേയും ഭൂരിഭാഗം ഉദ്യോഗസ്ഥരും ഈ മാഫിയയുടെ ഭാഗമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇതിലൂടെ ലഭിക്കുന്നത്.

സംസ്ഥാനത്താകെ ഏക്കർ കണക്കിന് പുറമ്പോക്ക് ഭൂമി ഇത്തരത്തിൽ തട്ടിപ്പിലൂടെ പട്ടയം നിർമ്മിച്ച് കൈക്കലാക്കുന്ന മാഫിയ പ്രവർത്തനം ഇപ്പോഴും നടക്കുന്നുവെന്ന് വ്യക്തമായിട്ടും അത് പരിശോധിക്കേണ്ട ഭരണകൂടം എല്ലാറ്റിനും ഒത്താശ ചെയ്യുകയാണിവിടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP