Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാം ലിംഗക്കാർക്കാർക്ക് ജോലി സംവരണം; അപമാനവും അവഗണനയും ക്രിമിനൽ കുറ്റമാകും; സർക്കാർ ഓഫീസുകളിൽ പ്രത്യേക ടോയിലെറ്റും; ട്രാൻസ് ജെൻഡറുകളെ മുഖ്യധാരയിലെത്തിക്കാൻ നിയമം വരും

മൂന്നാം ലിംഗക്കാർക്കാർക്ക് ജോലി സംവരണം; അപമാനവും അവഗണനയും ക്രിമിനൽ കുറ്റമാകും; സർക്കാർ ഓഫീസുകളിൽ പ്രത്യേക ടോയിലെറ്റും; ട്രാൻസ് ജെൻഡറുകളെ മുഖ്യധാരയിലെത്തിക്കാൻ നിയമം വരും

തിരുവനന്തപുരം: സമൂഹം എന്നും അവജ്ഞയോടെ കണ്ടിരുന്ന മൂന്നാംലിംഗക്കാർക്ക് ഒടുവിൽ കേരള സർക്കാരിന്റെ അംഗീകാരം. മൂന്നാം ലിംഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാരിൽ ജോലി സംവരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള കരടാണ് സർക്കാരിന് മുമ്പിൽ എത്തിയിരിക്കുന്നത്.

മനുഷ്യരെന്ന പരിഗണന പോലും നൽകാതെ എന്നും സമൂഹത്തിന് വെളിയിൽ നിർത്തി മൂന്നാം ലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ലക്ഷ്യമാണ് കരട് പ്രമേയത്തിൽ മുഖ്യ അജണ്ട. 2014ൽ സുപ്രീംകോടിതിയലെ നൽസ വിധിയെ തുടർന്നാണ് കരട് നിയമമുണ്ടാക്കാൻ സാമൂഹ്യക്ഷേമ-നീതി വകുപ്പിനോട് നിർദ്ദേശിച്ചത്. തൊഴിൽ സംരക്ഷണം, പെൻഷൻ, നിയമസഹായം, സ്വയംതൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കുക എന്നിവ കരടിൽ ഉണ്ടാകാണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

'സംസ്ഥാനത്തെ കാൽലക്ഷത്തോളം വരുന്ന മൂന്നാംലിംഗക്കാരിൽ നാലായിരത്തോളം പേരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഇവരിൽ നടത്തിയ സർവെയിൽ കണ്ടെത്തിയ പ്രധാന കാര്യങ്ങൾ ഇവയാണ്. കാൽലക്ഷത്തോളം വരുന്ന മൂന്നാംലിംഗക്കാരിൽ 58ശതമാനം പേരും പത്താം ക്ലാസ് പൂർത്തിയാക്കത്തവരാണ്. 51 ശതമാനം പേർക്കും ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടിട്ടുണ്ട്. 89 ശതമാനം പേർക്കും ജോലിസ്ഥലങ്ങളിൽ അവഹേളനം നേരിട്ടവരാണ്. 11 ശതമാനം പേർക്ക് മാത്രമാണ് സ്ഥിരജോലിയുള്ളത്.

55 ശതമാനം പേരുടേയും മാസവരുമാനം 5000ൽ താഴെയാണ്. 28 ശതമാനം പേരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവരാണ്. എന്നാൽ ഇതിനെതിരെ പരാതി ഉയർത്തിയാൽ അവഗണന നേരിടുന്നവരാണ് ഭൂരിഭാഗവും. അപേക്ഷാഫോമുകളിൽ മൂന്നാംലിംഗമെന്ന ഓപ്ഷൻ ഇല്ലാത്തതിനാൽ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരാണ് കൂടുതലും. ജോലി ചെയ്യുന്നവരിൽ 90 ശതമാനവും അപമാനം ഭയന്ന് മൂന്നാം ലിംഗക്കാരെന്ന് തൊഴിലുടമകളെ അറിയിക്കാത്തവരാണെന്ന്' കരട് നിയമത്തിന് വേണ്ടി സർവെ നടത്തിയവരിൽ അംഗവും നിയമവിദ്യാർത്ഥിയുമായ പി.എസ്.അരുൺ മറുനാടൻ മലയാളിയോട് പറഞ്ഞു.

കരട് നിയമത്തിലെ പ്രധാന ശുപാർശകൾ ഇവയാണ്. മൂന്നാം ലിംഗക്കാർക്ക് സർക്കാർ ജോലിയിൽ സംവരണം ഉറപ്പാക്കുക, ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് സ്ഥാപിക്കുക, സമൂഹത്തിന്റെ മുഖ്യധാരയിലെക്ക് ഇവരെ എത്തിക്കാനുള്ള സത്വര നടപടികൾ സർക്കാർ സ്വീകരിക്കുക എന്നിവായണ്. ' സമൂഹ്യപരമായും സാമ്പത്തികപരമായും രാഷ്ട്രീയപരവുമായ മേഖലകളിൽ എന്നും ഒറ്റപ്പെടുത്തിയിരിക്കുന്ന ഇവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് കരട് നിയമം തയ്യാറാക്കിയിട്ടുള്ളത്.

സ്ഥിരമായ ജോലിയില്ലാത്തതും വരുമാനമില്ലാത്തതും സ്‌കൂളുകളിലും കോളേജികളിലും ഇവർ നേരിടുന്ന അപമാനത്തെയും അവഗണനയെയും മറികടക്കാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള നിയമമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് സാമൂഹ്യക്ഷേമനീതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കരട് നിയമത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിലും ഓഫീസുകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ടോയ്‌ലറ്റ് ഉള്ളതുപോലെ മൂന്നാംലിംഗക്കാർക്ക് പ്രത്യേക ടോയ്‌ലറ്റ് നിർമ്മിക്കാനുള്ള നിർദ്ദേശം നൽകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

' വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് സർക്കാർ ഞങ്ങൾക്ക് അനുകൂലമായ തീരുമാനം എടുക്കുന്നത്. അതിൽ സന്തോഷമുണ്ടാവണമെങ്കിൽ ഇത് അംഗീകരിക്കപ്പെടണം. ഞങ്ങളും ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ്. പഠിക്കുകയും ജോലി നേടുകയും സമൂഹത്തിൽ മാന്യമായി ജീവിക്കുക എന്നുള്ളത് ഞങ്ങളുടേയും അവകാശമാണ്. സ്‌കൂളുകളിലും കോളേജുകളിലും ജോലി സ്ഥലങ്ങളിലും എന്തിന് വീടുകളിൽ പോലും ഞങ്ങളിൽ പലരും അപമാനവും അവഗണനയും പീഡനവും നേരിടുന്നവരാണ്. ഇതിനൊക്കെ മാറ്റമുണ്ടാകണം. കരട് നിയമത്തെിന് സർക്കാർ അനുമതി നൽകുന്നതിനു വേണ്ടി കാത്തിരിക്കുകയാണ്'. കൊച്ചി സ്വദേശിയായ പ്രിയ മറുനാടൻ മലയാളിയോട് പറയുന്നു.

മൂന്നാം ലിംഗക്കാർക്ക്ു വേണ്ടി തയ്യാറാക്കിയ കരട് നിയമത്തിൽ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളെ പോലെ ഇവർക്കും അവകാശങ്ങൾ ബാധകമാണെന്ന് സൂചിപ്പിക്കുന്നു. തുല്യത, മാന്യത, അക്രമങ്ങൾ ഇല്ലാത്ത ജീവിതം, അഭിപ്രായ സ്വാതന്ത്യം, വികസനത്തിൽ പങ്കാളിത്തം എന്നിവ ഉറപ്പ് വരുത്തുന്നു. മൂന്നാം ലിംഗക്കാരുടെ അവകാശങ്ങളും നീതിയും ഉറപ്പ് വരുത്താൻ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് സ്ഥാപിക്കുന്നതു കൂടാതെ ജില്ലാടിസ്ഥാനത്തിൽ കമ്മറ്റികൾ രൂപീകരിക്കാനും നിർദ്ദേശമുണ്ട്.

ജസ്റ്റിസ് ബോർഡിന്റെ ചെയർമാൻ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായിരിക്കണം. ബോർഡ് അംഗങ്ങൾ ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, നിയമം, ധനകാര്യം, സാംസ്‌കാരികം തുടങ്ങിയ വകുപ്പ്ുകളിലെ സെക്രട്ടറിമാർ ആയിരിക്കണം. ജില്ലാ കമ്മറ്റികളുടെ ചുമതല ജില്ലാ കളക്ടർമാർ നിർവഹിക്കണമെന്നും നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP