Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റിന്റെ പേരിൽ നടക്കുന്നത് വൻ അഴിമതി; ആരോപണം എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ ബോർഡിലെ സൈക്കോളജിസ്റ്റിനു എതിരെ; അർഹരായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; സർട്ടിഫിക്കറ്റിന് കാശ് എറിയണം; കാശ് നൽകിയാൽ അനർഹർക്കും ഉടനടി സർട്ടിഫിക്കറ്റ്; ന്യൂറോളജിക്കൽ ഡിസ് ഓർഡർ ആയ കുട്ടികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ പോലും വ്യാജരേഖ മറയാക്കി അനർഹർ തട്ടിയെടുക്കുന്നു

ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റിന്റെ പേരിൽ നടക്കുന്നത് വൻ അഴിമതി; ആരോപണം എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ ബോർഡിലെ സൈക്കോളജിസ്റ്റിനു എതിരെ; അർഹരായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; സർട്ടിഫിക്കറ്റിന് കാശ് എറിയണം; കാശ് നൽകിയാൽ അനർഹർക്കും ഉടനടി സർട്ടിഫിക്കറ്റ്; ന്യൂറോളജിക്കൽ ഡിസ് ഓർഡർ ആയ കുട്ടികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ പോലും വ്യാജരേഖ മറയാക്കി അനർഹർ തട്ടിയെടുക്കുന്നു

എം മനോജ് കുമാർ

കൊച്ചി: ന്യൂറോളജിക്കൽ ഡിസ് ഓർഡർ ആയ കുട്ടികൾക്ക് നൽകുന്ന ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റിന്റെ പേരിൽ എറണാകുളം ജനറൽ ആശുപത്രിയിൽ വൻ അഴിമതി അരങ്ങേറുന്നതായി ആരോപണം. 10 മുതൽ 12 വരെ ക്ലാസുകളിലെ പരീക്ഷകൾ കുട്ടികൾക്ക് എളുപ്പമാക്കാൻ ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റ് ദുരുപയോഗിക്കപ്പെടുന്നു എന്നാണ് ആരോപണം ഉയരുന്നത്. ലേണിങ് ഡിസ്എബിലിറ്റി ബാധിച്ച കുട്ടികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ തിരിമറി എന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ നടുക്കുന്ന ഗുരുതരമായ കുറ്റകൃത്യമായി മാറുകയും ചെയ്യുന്നു.

ആവശ്യാനുസരണം പണം വാങ്ങി കൊച്ചി ജനറൽ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ഈ സർട്ടിഫിക്കറ്റ് നൽകുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്. 2000 മുതൽ 5000 രൂപവരെ സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കുന്നുണ്ട് എന്നാണ് ആരോപണം. പ്രധാനമായും മെഡിക്കൽ ബോർഡിലെ സൈ ക്കോളജിസ്റ്റിനെതിരെയാണ് ആരോപണം ഉയരുന്നത്. മെഡിക്കൽ ബോർഡ് ഉണ്ടെങ്കിലും സർട്ടിഫിക്കറ്റ് നൽകുന്നതിൽ മുഖ്യ പങ്ക് സൈക്കോളജിസ്റ്റിനാണ്. അതുകൊണ്ട് തന്നെ സൈക്കോളജിസ്റ്റ് സർട്ടിഫിക്കറ്റു നൽകിയാൽ അത് ലേണിങ് ഡിസ്എബിലിറ്റി ബാധിച്ച കുട്ടിയായി തന്നെ കണക്കാക്കപ്പെടുന്നു.

മെഡിക്കൽ ബോർഡും സൈക്കോളജിസ്റ്റ് നൽകുന്ന സർട്ടിഫിക്കറ്റിന് തന്നെയാണ് പരിഗണന നൽകുന്നത്. ബുദ്ധി കുറവുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഈ സർട്ടിഫിക്കറ്റ് വ്യാപകമായ ദുരുപയോഗത്തിനു വിധേയമാകുന്നുണ്ട്. ഈ സർട്ടിഫിക്കറ്റു കിട്ടിയാൽ 10 മുതൽ 12 വരെ ക്ലാസുകളിലെ ബോർഡ് എക്‌സാം എഴുതാൻ കുട്ടികൾക്ക് അരമണിക്കൂർ അധികം ലഭിക്കും. രണ്ടാമത് വേറൊരു ആളെവെച്ച് വേണമെങ്കിൽ കുട്ടിക്ക് പരീക്ഷ എഴുതിക്കാം. അതുമാത്രമല്ല ഇങ്ങിനെ സർട്ടിഫിക്കറ്റ് ലഭിച്ച കുട്ടികൾക്ക് തൊഴിൽ സംവരണത്തിന് നിയമ നിർമ്മാണത്തിന് കൂടി പാർലമെന്റിൽ ആലോചന നടക്കുന്ന സമയമാണ്.

ഇങ്ങിനെ വളരെയധികം പ്രാധാന്യം ലഭിക്കുന്ന ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റ് ആണ് കാശ് വാങ്ങി ഇഷ്ടാനുസരണം നൽകുന്നു എന്ന് ആരോപണം ഉയരുന്നത്. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകളിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾക്ക് കൂടുതൽ ആവശ്യം ഉയരുന്നത്. 85 ശതമാനത്തിലധികം ഐക്യൂ ഉള്ളവർക്കാണ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റു നൽകുന്നത്. അർഹതയുണ്ടായിട്ടും കാശ് നൽകാത്തതിന്റെ പേരിൽ പലർക്കും സർട്ടിഫിക്കറ്റു ലഭിക്കാതെ വരുന്നു എന്ന് പരാതി ഉയരുമ്പോൾ അർഹതയില്ലാതിരുന്നിട്ടും പലർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നു എന്നും ആക്ഷേപം ഉയരുന്നു. ചില കുട്ടികൾക്ക് എഴുതാൻ കഴിയും. വായിക്കാൻ കഴിയില്ല. ചിലർക്ക് നേരെ തിരിച്ചതും അനുഭവം വരും. അങ്ങിനെയുള്ള കുട്ടികളെ പരീക്ഷാ ഘട്ടത്തിൽ സഹായിക്കാനാണ് ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റു നൽകുന്നത്.

ഒരു പാവം കുടുംബത്തിലെ കുട്ടിയുടെ ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റിൽ കാശ് കൊടുക്കാത്തതിന്റെ പേരിൽ 84 എന്നെഴുതി നൽകി. ഒടുവിൽ കാര്യം തിരിച്ചറിഞ്ഞു ചെറിയ തുക നൽകിയപ്പോൾ അതിൽ തന്നെ ആദ്യം എഴുതിയത് വെട്ടി സർട്ടിഫിക്കറ്റിൽ 86 എന്നെഴുതി നൽകി. സർട്ടിഫിക്കറ്റിന് അർഹതയുള്ള ഒരു കേസിലാണ് ഇങ്ങിനെ കൃത്രിമം കാണിച്ചത്. കുട്ടികൾക്ക് ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റു നൽകാൻ നിലവിൽ മെഡിക്കൽ ബോർഡ് ഉണ്ട്. ഈ മെഡിക്കൽ ബോർഡ് പരിശോധിച്ചാണ് സർട്ടിഫിക്കറ്റു നൽകുന്നത്. പക്ഷെ ഈ തീരുമാനത്തിൽ അവിഹിത കൈകടത്തൽ വരുന്നതായാണ് ആക്ഷേപം.

രണ്ടു രീതിയിലാണ് സർട്ടിഫിക്കറ്റു നൽകുന്നത്. ഒന്ന് പരീക്ഷയിൽ അരമണിക്കൂർ സമയം അധികം അനുവദിക്കാൻ. രണ്ടാമത് പരീക്ഷ വേറൊരാളെ വെച്ച് എഴുതിക്കാൻ. ഈ രണ്ടു ആനുകൂല്യത്തിനും ഒരു കുട്ടിക്ക് ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിലാണ് കള്ളക്കളികൾ നടക്കുന്നത് എന്നാണ് ആക്ഷേപം. പീഡിയാട്രീഷ്യനും ചൈൽഡ് സൈക്കോളജിസ്റ്റും അടങ്ങിയ നാലുപേരടങ്ങിയ ഒരു ബോർഡ് ആണ് സർട്ടിഫിക്കറ്റു നൽകുന്നത്. എല്ലാ ജില്ലയിലും ഓരോ മെഡിക്കൽ ബോർഡ് ഉണ്ട്. ഈ മെഡിക്കൽ ബോർഡ് ആണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. കാശ് നൽകിയാൽ സർട്ടിഫിക്കറ്റുകൾ വളരെ എളുപ്പം ലഭിക്കും. അല്ലാതിരുന്നാൽ വൈകും.

ഇതാണ് എറണാകുളം ജനറൽ ആശുപത്രിയിലേ അവസ്ഥ. ആശുപത്രിയിൽ നിന്നാണ് സർട്ടിഫിക്കറ്റു നൽകേണ്ടത് എങ്കിലും വീട്ടിൽ നിന്നും സർട്ടിഫിക്കറ്റ് വിതരണം നടക്കുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ആശുപത്രി സർട്ടിഫിക്കറ്റ് വീട്ടിൽ നിന്നും നൽകിയാലും അത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. വീട്ടിൽ നിന്നും സർട്ടിഫിക്കറ്റു നൽകുമ്പോൾ ഒപ്പം അഴിമതി കൂടി കടന്നുവരുന്നു. രണ്ടു മണിക്കൂർ ഉള്ള ഒരു എക്‌സാം എഴുതുമ്പോൾ കുട്ടികൾക്ക് അര മണിക്കൂർ കൂടുതൽ ലഭിക്കുന്നത് വിദ്യാർത്ഥികൾക്ക് വളരെ ഗുണകരമാണ്. പക്ഷെ ഈ സൗകര്യം ദുരുപയോഗിക്കപ്പെടുന്നു എന്നും അഴിമതി കടന്നുവരുന്നു എന്നതുമാണ് ഗുരുതര പ്രശ്‌നമായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP