Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവളത്ത് വിദേശ യുവതിയുടെ കൊലപാതകത്തിൽ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; ഉമേഷ് ഒന്നാം പ്രതി; കണ്ടൽക്കാട്ടിൽനിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതികളുടേതാണെന്ന് ഫോറൻസിക് പരിശോധനാ ഫലം; മൃതശരീരത്തിൽനിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതും; വിദേശ യുവതിയെ ബലാത്സംഗം ചെയ്തു കൊന്നത് സ്ഥിരീകരിച്ച് ഡിജിപിയുടെ വാർത്താ സമ്മേളനം; ഇരയുടെ പേരിൽ ചർച്ച വേണ്ടെന്നും ബെഹ്റ; അറസ്റ്റിലായവർക്ക് തങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ഡിഎച്ച്ആർഎം

കോവളത്ത് വിദേശ യുവതിയുടെ കൊലപാതകത്തിൽ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; ഉമേഷ് ഒന്നാം പ്രതി; കണ്ടൽക്കാട്ടിൽനിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതികളുടേതാണെന്ന് ഫോറൻസിക് പരിശോധനാ ഫലം; മൃതശരീരത്തിൽനിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതും; വിദേശ യുവതിയെ ബലാത്സംഗം ചെയ്തു കൊന്നത് സ്ഥിരീകരിച്ച് ഡിജിപിയുടെ വാർത്താ സമ്മേളനം; ഇരയുടെ പേരിൽ ചർച്ച വേണ്ടെന്നും ബെഹ്റ; അറസ്റ്റിലായവർക്ക് തങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ഡിഎച്ച്ആർഎം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: ലാത്വിയൻ സ്വദേശിനിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പേരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മൃതശരീരത്തിൽനിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കണ്ടൽക്കാട്ടിൽനിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതികളുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും സ്ഥിരം കുറ്റവാളികളാണ്. ഡിഎച്ച് ആർഎം പ്രവർത്തകരുമാണ്.ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ജെകെ ഡിനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊലപാതകവും ബലാത്സംഗവുമാണ് ചുമത്തിയിരിക്കുന്ന കുറ്റം. ഇതോടെ യുവതിയെ ബലാത്സംഗം ചെയ്താണ് കൊലപ്പെടുത്തിയെന്നതിന് സ്ഥിരീകരണമായി. ഈ സാഹചര്യത്തിൽ ഇരയുടെ പേരിൽ ഇനി ചർച്ചകൾ പാടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൊല്ലപ്പെട്ട വിദേശ യുവതിയുടെ പേര് പരാമർശിക്കാതെയാണ് വാർത്താ സമ്മേളനം നടത്തിയത്. പൊലീസിന് മികച്ച നേട്ടമാണ് പ്രതികളിലേക്ക് അന്വേഷണം എത്തിച്ചതെന്ന് ഡിജിപി അറിയിച്ചു. ഐജി മനോജ് എബ്രഹാമും കാര്യങ്ങൾ വിശദീകരിച്ചു.

കോവളത്തെ കോളനികൾ കേന്ദ്രീകരിച്ചാണ് ഉജയനും ഉമേഷും പ്രവർത്തിച്ചിരുന്നത്. മയക്കു മരുന്ന് കച്ചവടമായിരുന്നു പ്രധാന ജോലി. ഗൈഡായി വിദേശികൾക്കൊപ്പം കൂടിയാണ് തട്ടിപ്പുകൾ നടത്തുക. പീഡനവും ഹോബിയാക്കി. അതിനിടെയാണ് ഇര കോവളത്ത് എത്തുന്നത്. ഇരയെ കൊലപ്പെടുത്തിയിട്ടും സാധാരണക്കാരെ പോലെ ഇവർ പെരുമാറി. എന്നാൽ മൃതദേഹം കണ്ടെത്തിയത തുരത്തിലെ പ്രധാനികൾ ഇവരായിരുന്നു. ഇതോടെ അന്വേഷണം ഉമേഷിലേക്കും ഉദയനിലേക്കും എത്തി. ചോദ്യം ചെയ്യലിൽ പറഞ്ഞ കള്ളത്തരവും വിനായായി. ഒടുവിൽ ശാസ്ത്രീയ തെളിവുകൾ സത്യം പുറത്തു കൊണ്ടു വന്നു.

കോളനികൾ കേന്ദ്രീകരിച്ച് ക്രിമനിൽ പ്രവർത്തനം ഇരുവരും നടത്തിയിരുന്നു. തുടക്കത്തിൽ സിപിഎമ്മിനൊപ്പം ചേരാനായിരുന്നു ഇവരുടെ നീക്കം. പാർട്ടി പരിപാടികളിൽ എത്തുകയും ചെയ്തു. എന്നാൽ ഇവരുടെ സ്വഭാവ വൈകൃതം അറിയാവുന്ന പ്രാദേശിക നേതാക്കൾ ഇരുവരേയും സിപിഎമ്മിൽ നിന്ന് അകറ്റി. ഡിവൈഎഫ് ഐയുടെ ഭാഗമാകാനും അനുവദിച്ചില്ല. ഇതോടെയാണ് ഇവർ ഡിഎച്ച് ആർ എമ്മിൽ സജീവമായത്. ഈയിടെ തിരുവനന്തപുരത്ത് നടന്ന ദളിത് ഹർത്താലിലും മറ്റും ഭാഗമാവുകയും ചെയ്തു. കോവളത്തെ സ്ഥിരം പ്രശ്നക്കാരാണ് അറസ്റ്റിലാകുന്നത്.

എന്നാൽ, പ്രതികൾക്ക് ഡിഎച്ച്ആർഎമ്മുമായി ഒരുബന്ധവുമില്ലെന്ന് സംഘടനയുടെ നേതാവ് സെലീന പ്രക്കാനം അറിയിച്ചു.പ്രതികളുടെ ചിത്രം പുറത്തുവന്നതിനെ തുടർന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊലീസുമായി ബന്ധപ്പെട്ടും കാര്യങ്ങൾ അന്വേഷിച്ചു.യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിഎച്ച്ആർഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതെന്നും സെലീന മറുനാടൻ മലയാളിയോട് പറഞ്ഞു

മാർച്ച് പതിന്നാലിനാണ് പോത്തൻകോട് ധർമ ആയുർവേദ റിസോട്ടിൽനിന്ന് ലിഗയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചിൽ ഇര എത്തി. ഓട്ടോറിക്ഷയിലാണ് ഇര ഇവിടെ വരെയെത്തിയത്. തുടർന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു. ഇവിടെവച്ചാണ് ഉമേഷും ഉദയനും ഇരയെ കാണുന്നത്. തുടർന്ന് കാഴ്ചകൾ കാണിച്ചു തരാമെന്നും കഞ്ചാവു നൽകാമെന്നും പറഞ്ഞ് ലിഗയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബർ ബോട്ടിലാണ് ഇരയെ വാഴമുട്ടത്തെ കണ്ടൽക്കാട്ടിലെത്തിച്ചത്.

തുടർന്ന് ഇവർ ലഹരി ഉപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഫോറൻസിക്ഫലവും രാസപരിശോധനാഫലവും ലഭിച്ചതിനു ശേഷമാണ് ഇരയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇരയുടെ ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ ഇവിടേക്കെത്തിച്ചതെന്നു കസ്റ്റഡിയിലുള്ള പ്രതികളിലൊരാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു.

അതേസമയം, കണ്ടൽക്കാട്ടിലെത്തിയശേഷം എന്തു നടന്നുവെന്നു വ്യക്തമാക്കുന്ന തെളിവുകൾ ലഭിക്കാത്തത് അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതെല്ലാം അതിജീവിച്ചാണു അറസ്റ്റ് രേഖപ്പെടുത്തിയത്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു വിദേശ യുവതി എങ്ങനെ കണ്ടൽക്കാട്ടിലെത്തി എന്നു വ്യക്തമാക്കുന്ന നിർണായക മൊഴി അന്വേഷണസംഘത്തിനു ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP