Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും പിണറായി സർക്കാരിന്റെ സോഷ്യൽ മീഡിയ തള്ളിന് കുറവില്ല; ലോകകേരള സഭയയുടെ സൈബർ പ്രചരണത്തിന് മാത്രം സർക്കാർ പൊടിച്ചത് ഏഴ് ലക്ഷത്തോളം രൂപ; സിഡിറ്റ് ഉണ്ടായിട്ടും കരാർ നൽകിയത് പി മോഹനന്റെ മകന്റെ ഉടമസ്ഥതിയിലുള്ള ഗ്ലോബൽ ഇന്നവേറ്റിവ് ടെക്‌നോളജിക്ക്; നാലരവർഷത്തിനിടയിൽ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനായി മാത്രം പൊടിച്ചത് ഏഴ് കോടി പന്ത്രണ്ട് ലക്ഷംരൂപ; സോഷ്യൽമീഡിയ തള്ളിനായി ഖജനാവ് കാലിയാക്കുന്ന ഇടത് ധൂർത്ത്

എം എസ് ശംഭു

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ സോഷ്യൽ മീഡിയ പ്രചരണമാണ് എപ്പോഴും ചർച്ചയാകാറുള്ളത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കോടികൾ പൊടിപൊടിച്ചുള്ള സർക്കാരിന്റെ പരസ്യപ്രചരണം എപ്പോഴും വിവാദമാകാറുണ്ട്. ലോകകേരള സഭ ജനുവരി 1,2 തീയതികളിൽ നടന്നപ്പോൾ മുതൽ പരിപാടിയിലെ സാമ്പത്തിക ധൂർത്തും വിവാദത്തിൽ ഇടംപിടിച്ചിരുന്നു. ആറ് കോടിരൂപയാണ് ലോകകേരള സഭയക്കായി കേരളം സാമ്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുന്ന സമയത്ത് ചിലവഴിച്ചത്.

ഇപ്പോഴിതാ ലോകകേരേള സഭയ്ക്കായി സർക്കാർ പൊടിപൊടിച്ച തുകയുടെ വിവരാവകാശരേഖയാണ് പുറത്തുവന്നിരിക്കുന്നത്, കൊച്ചി സ്വദേശിയായ ഐ.ടി വിദഗ്ധൻ
ധനരാജ് സമർപ്പിച്ച വിവരവാകാശരേഖയിലാണ് സർക്കാർ പൊടിച്ച സാമ്പത്തിക ധൂർത്തിന്റെ ഏറ്റവും പുതിയ വിവരം പുറത്ത്വന്നിരിക്കുന്നത്. ലോകകേരള സഭയ്ക്കായി സോഷ്യൽ മീഡിയ പ്രചരണത്തിനായി സർക്കാർ ചിലവഴിച്ചത് 6,93,175രൂപയാണ്.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്നവേറ്റിവ് ടെക്‌നോളജി എന്ന കമ്പനിക്കാണ് സർക്കാർ സോഷ്യൽ മീഡിയ പ്രചരണം സംബന്ധിച്ച കരാർ നൽകിയിരിക്കുന്നത്,സിപിഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതാണ് കമ്പനി. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് സി.ഡിറ്റ് നേരിട്ട് ഏറ്റെടുത്താണ്. സി.ഡിറ്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് പുറത്തുനിന്നുള്ള കമ്പനിക്ക് വൻതുക പ്രതിഫലം നൽകി ലോകമലയാളി സഭയുടെ പേരിൽ പണം പൊടിപൊടിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിൽ 42ലക്ഷം രൂപ ചിലവഴിച്ച് സോഷ്യൽ മീഡിയ പ്രചരണം നൽകിയത് ഗ്ലോബൽ ഇന്നവേറ്റീവ് ടെക്‌നോളജി എന്ന സ്ഥാപനത്തിനായിരുന്നു.

സിഡിറ്റിന്റെ മേൽനോട്ടത്തിൽ മു്യമന്ത്രിയുടേയും മന്ത്രിമാരുടേയും പരസ്യങ്ങൾ പൊടിപൊടിക്കുമ്പോഴാണ് പുറത്തുനിന്നുള്ള സർക്കാരിന്റെ കരാർ നാടകം. സോഷ്യൽമീഡയയിൽ വികസനനേട്ടങ്ങൾ തള്ളിമറിച്ചാണ് സർക്കാർ മുന്നോട്ട്‌പോകുന്നത്. അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ പപ്രചരണത്തിനായി സർക്കാർ പൊടിച്ച തുകയിൽ വിവരാവകാശം നൽകുന്ന മറുപടി ഇങ്ങനെ, ഈ മന്ത്രിസഭയിലെ മന്ത്രിമാരുടെ വെബ്‌സൈറ്റ് തുടങ്ങാൻ വേണ്ടി മാത്രം സർക്കാർ ചെലവാക്കിയത് 24,84,000 രൂപയാണ്. വെബ്‌സൈറ്റുകൾ തുടങ്ങിയ ശേഷം ഓരോദിവസവും മെയിന്റനൻസ് ചെയ്യാനായി 2017-18 കാലഘട്ടത്തിൽ 11,68,200, 2018-19-14,51,400, 18-19-കാലയളനവിൽ 14,51,400 എന്നീ ഇനത്തിലാണെന്ന് വിവരവാകാശ രേഖകൾ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് മെയിന്റനൻസിന് മാത്രം ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുടക്കിയതും ചുവടെ ചേർക്കുന്നു.2016-17-5385887, 2017-18-വർഷത്തിൽ-4759285, 2017-18-32011183, 2018-19 കാലഘട്ടത്തിൽ 4012000, 2018-19, 5107065, 2019-20 ഇതുവരെ 28,37567 രൂപ എന്നിങ്ങനെയാണ് കണക്കുകൾ, 2018-19 സാമ്പത്തിക വർഷത്തിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വിപുലീകരണവും മെയിന്റനൻസുമായി ബന്ധപ്പെട്ട് കൂടുതൽ തുക പൊടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം വാട്‌സ് ആപ്പ്് അക്കൗണ്ടുകൾ നവീകരിക്കാനാി പ്രത്യേകം തുകചെലവാക്കുന്നില്ലെന്നും പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വി.പി അശ്വതി മറുപടിയിൽ പറയുന്നു.

351 അംഗ സഭയിൽ 173 പേർ കേരളത്തിലെ മന്ത്രിമാർ, എംഎൽഎമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന ജനപ്രതിനിധികൾ കൂടാതെ ജിസിസി (ഗൾഫ്), സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ, മറ്റ് രാജ്യങ്ങളടക്കം എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള 47 രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ പ്രതിനിധികളാണ് നൂറോളം പേർ. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 42ഉം പ്രവാസം കഴിഞ്ഞെത്തിയ ആറു പ്രതിനിധികളും വിവിധ മേഖലയിലെ 30 പ്രമുഖരും അടങ്ങുന്നതാണ് പ്രവാസി പ്രാതിനിധ്യവുമായി ലോകകേരള സഭയിലുണ്ടായിരുന്നത്.

പ്രഥമ ലോക കേരളസഭയിൽ ഇന്ത്യ ഉൾപ്പെടെ 28 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. മുഖ്യമന്ത്രി സഭാ നേതാവായും പ്രതിപക്ഷ നേതാവ് ഉപനേതാവായും ചീഫ് സെക്രട്ടറി സഭയുടെ സെക്രട്ടറി ജനറലായും പ്രവർത്തിക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ലോകകേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ട് നിന്നിരുന്നു. ലോകകേരളസഭയിലെ ഭക്ഷണചിലവും നേരത്തെ വിവാദത്തിൽ നിന്നിരുന്നു. കൊല്ലത്തെ പ്ര്മുഖ ഹോട്ടലായ റാവീസ് ഗ്രൂപ്പിനായിരുന്നു ഭക്ഷണത്തിന്റെ ചുമതല, എന്നാൽ ബില്ല് വിവാദമാതോടെ റാവീസ് ഗ്രൂപ്പ് ഭക്ഷണതുക വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP