Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ നടുവത്ത് നഗർ ബ്രാഞ്ച് ഭാരവാഹി; ക്യാമ്പസ് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റും; മഹരാജാസിലെ കൊലപാതകിയും എസ് ഡി പി ഐയും തമ്മിലുള്ളത് അനിഷേധ്യമായ ബന്ധം തന്നെ; കൊന്നവരെ അറിയില്ലെന്നത് പച്ചക്കള്ളം; അഭിമന്യുവിനെ വകവരുത്താൻ ഗുണ്ടകളുമായി എത്തിയ മുഹമ്മദ് എസ് ഡി പി ഐ വേഷത്തിൽ നിൽക്കുന്ന ചിത്രവും മറുനാടന്; കാമ്പസ് ഫ്രണ്ടും എസ് ഡി പി ഐയും ഒരേ തൂവൽ പക്ഷികൾ  

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ നടുവത്ത് നഗർ ബ്രാഞ്ച് ഭാരവാഹി; ക്യാമ്പസ് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റും; മഹരാജാസിലെ കൊലപാതകിയും എസ് ഡി പി ഐയും തമ്മിലുള്ളത് അനിഷേധ്യമായ ബന്ധം തന്നെ; കൊന്നവരെ അറിയില്ലെന്നത് പച്ചക്കള്ളം; അഭിമന്യുവിനെ വകവരുത്താൻ ഗുണ്ടകളുമായി എത്തിയ മുഹമ്മദ് എസ് ഡി പി ഐ വേഷത്തിൽ നിൽക്കുന്ന ചിത്രവും മറുനാടന്; കാമ്പസ് ഫ്രണ്ടും എസ് ഡി പി ഐയും ഒരേ തൂവൽ പക്ഷികൾ   

അർജുൻ സി വനജ്

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവും ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യൂവിനെ കൊലപ്പെടുത്തിയ സംഘത്തിന്റെ എസ്.ഡി.പി.ഐ ബന്ധത്തിന്റെ തെളിവുകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തെ ശക്തിയായി അപലപിക്കുന്നതായും കാമ്പസ് ഫ്രണ്ട് എസ്.ഡി.പി.ഐയുടെ വിദ്യാർത്ഥി സംഘടന അല്ലെന്നും എസ്.ഡി.പി.ഐ എറണാകുളം ജില്ല സെക്രട്ടേറിയറ്റ് വിശദീകരിച്ചിരുന്നു. ഇത് തെറ്റാണെന്നും എസ് ഡി പി ഐയുമായി കാമ്പസ് ഫ്രണ്ടിന് ബന്ധമുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകളാണ് മറുനാടൻ പുറത്തു വിടുന്നത്.

മഹാരാജാസ് കോളേജ് ക്യാമ്പസ്ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ മുഹമ്മദ് എസ്.ഡി.പി.ഐയുടെ ബ്രാഞ്ച് സെക്രട്ടറിയാണ്. ഈ വർഷം മാർച്ച് പതിനാറിന് ചേർന്ന ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് സമീപം നടുവത്ത് നഗർ ബ്രാഞ്ച് സമ്മേളനമാണ് മുഹമ്മദിനെ ബ്രാഞ്ച് സെക്രട്ടറിയായും മുഹമ്മദ് ജിന്നയെ പ്രസിഡന്റായും തിരെഞ്ഞെടുത്തത്. അയാൾ ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കുന്ന ചിത്രവും മറുനാടൻ മലയാളിക്ക് ലഭിച്ചു. ക്യാമ്പസ് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റായി മുഹമ്മദിനെ തിരഞ്ഞെടുത്തതും ഈ വർഷം ഫെബ്രുവരി 18 നാണ്.

എസ്.എഫ്.ഐ ബുക്കിഡ് എന്ന് എഴുതി വെച്ച കോളേജിന് പിൻവശത്തെ ഗേറ്റിന് സമീപത്തെ മതിലിൽ രാത്രി മുഹമ്മദിന്റെ നേതൃത്വത്തിലാണ് നീല പെയിന്റ് ഉപയോഗിച്ച് ചുവരെഴുത്ത് നടത്തിയത്. ഇത് രാത്രി എട്ടരയോടെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ ഉന്തും തള്ളിനും ശേഷം, കാണിച്ചുതരാമെടാ എന്ന് ആക്രോശിച്ചുകൊണ്ട് മുഹമ്മദും സംഘവും കോളേജ് പരിസരത്ത് നിന്ന് പോകുകയായിരുന്നു. മുഹമ്മദാണ് കൊലപാതക സംഘത്തെ വിളിച്ചു വരുത്തിയതെന്നാണ് പൊലീസ് പ്രാഥമികമായി നൽകുന്ന വിവരം.

പിന്നീട് 20 ഓളം വരുന്ന എൻ.ഡി.എഫ് അക്രമി സംഘം 12 മണിയോടെ ബൈക്കിലും ഒരു കാറിലുമായി സംഘടിച്ചെത്തിയാണ് അക്രമം അഴിച്ചുവിട്ടത്. അക്രമം നടക്കുന്നതറിഞ്ഞ്, ഫുട്ബോൾ കളി കണ്ടുകൊണ്ടിരുന്ന അഭിമന്യു കോളേജിന് പിൻവശത്തെ ഗെയിറ്റിനടുത്തേക്ക് എത്തുകയായിരുന്നു. ഗെയിറ്റിന് വലത് വശത്തെ ചാമ്പ മരചുവട്ടിൽ വച്ചാണ് അക്രമികൾ അഭിമന്യുവിന്റെ കൈകൾ പിന്നിലേക്ക് പിടിച്ച് വെച്ച് പ്രത്യേക തരത്തിലുള്ള കത്തി നെഞ്ചിലേക്ക് കുത്തിയിറക്കിയത്.

എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്ത് പ്രതികളിലൊരാളായ ബിലാലിനും വ്യക്തമായ എസ്.ഡി.പി.ഐ ബന്ധം ഉണ്ടെന്നാണ് വിവരം. ഇവരുടെ കുടുംബത്തിലെ ഒരാൾ എസ്.ഡി.പി.ഐയുടെ ഔദ്യോഗിക ഭാരവാഹിയാണെന്നും വിവരമുണ്ട്. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിൽ ശിക്ഷ പൂർത്തിയാക്കി ഇറങ്ങിയ സംഘത്തിലെ ഏതാനം പേരേയും പൊലീസ് സംശയിക്കുന്നുണ്ട്.

നെട്ടൂർ ഹാളിന് സമീപത്തായി താമസിക്കുന്ന ഈ സംഘത്തിലെ ഒരാളെ തേടി രണ്ടാം തിയതി രാത്രി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തിയെങ്കിലും, ഇയാൾ വീടിന് പിൻവശത്തുകൂടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പ്രതികൾക്ക് ആർക്കും എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മൂന്നാം വർഷ ബിഎ അറബിക് വിദ്യാർത്ഥിയായ മുഹമ്മദിന്റെ നേതൃത്വത്തിലാണ് മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് രണ്ട് വർഷം മുമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഭൂരിഭാഗവും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുള്ള പ്രവർത്തനമാണ് ഇവർ നടത്തുന്നത്. പ്രത്യക്ഷത്തിൽ നടത്തിയ ഏതാനം പ്രവർത്തനങ്ങളിൽ മുഹമ്മദ് ഉൾപ്പടെ ഏഴ് വിദ്യാർത്ഥികൾ മാത്രമായിരുന്നു പരമാവധി പങ്കെടുത്തത്.

ഇതിൽ അഞ്ച് പേരും മലപ്പുറത്ത് നിന്നുള്ള മുസ്ലിം വിദ്യാർത്ഥിനികളാണ്. ബിഫ് വിഷയത്തിലും, ഫലസ്തീൻ വിഷയത്തിലും തുടങ്ങി ഏതാനം സംഭവങ്ങളിൽ മാത്രമാണ് പ്രത്യക്ഷ പരിപാടികൾ, ക്യാമ്പസിന് പിൻവശത്തെ ഗെയിറ്റിന് സമീപത്ത് ഇവർ സംഘടിപ്പിച്ചിരുന്നത്. ക്യാമ്പസ് ഫ്രണ്ടിനെ അറബിക് വിഭാഗങ്ങളിൽ പഠിപ്പിച്ചിരുന്ന ഏതാനം അദ്ധ്യാപകർ പിന്തുണച്ചിരുന്നതായും മറ്റ് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

7 സെന്റിമീറ്റർ ആഴത്തിലും, നാല് സെന്റി മീറ്റർ വീതിയിലുമുള്ള മുഴിവാണ് അഭിമന്യുവിനുണ്ടായതെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരം. അഭിമന്യൂവിനെ കുത്തിയതിന് പിന്നാലെയാണ് അർജുനേയും കുത്തിയത്. അർജുൻ അപകടനില തരണം ചെയ്തതായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP