Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധൈര്യമുണ്ടോ വേണൂ.. മാതൃഭൂമിയുടെ നിയമലംഘനം ചർച്ച ചെയ്യാൻ? എസ് കെ സതീഷിന്റെ വെല്ലുവിളി വേണു സ്വീകരിക്കുമോ? 'മാതൃഭൂമി' നിലംനികത്തി കുടിവെള്ളം മുട്ടിക്കുന്നതായി നാട്ടുകാർ; പ്രിന്റിങ്ങ് സമുച്ചയത്തിനുവേണ്ടി രാമനാട്ടുകരയിൽ തോട് കൈയേറ്റവും തണ്ണീർത്തടം നികത്തലും; തറ ഉയർത്തിയതിനാൽ വെള്ളം കയറുന്നത് നൂറോളം വീടുകളിൽ; പത്രമുത്തശ്ശിക്ക് മുമ്പിൽ നിയമവും കാറ്റിൽ പറന്നു; യഥാർഥ പത്രത്തിന്റെ ശക്തി ഇങ്ങനെയാണോ എന്നു ചോദിച്ച് സൈബർ ലോകം

ധൈര്യമുണ്ടോ വേണൂ.. മാതൃഭൂമിയുടെ നിയമലംഘനം ചർച്ച ചെയ്യാൻ? എസ് കെ സതീഷിന്റെ വെല്ലുവിളി വേണു സ്വീകരിക്കുമോ? 'മാതൃഭൂമി' നിലംനികത്തി കുടിവെള്ളം മുട്ടിക്കുന്നതായി നാട്ടുകാർ; പ്രിന്റിങ്ങ് സമുച്ചയത്തിനുവേണ്ടി രാമനാട്ടുകരയിൽ തോട് കൈയേറ്റവും തണ്ണീർത്തടം നികത്തലും; തറ ഉയർത്തിയതിനാൽ വെള്ളം കയറുന്നത് നൂറോളം വീടുകളിൽ; പത്രമുത്തശ്ശിക്ക് മുമ്പിൽ നിയമവും കാറ്റിൽ പറന്നു; യഥാർഥ പത്രത്തിന്റെ ശക്തി ഇങ്ങനെയാണോ എന്നു ചോദിച്ച് സൈബർ ലോകം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: പരിസ്ഥിതി നാശത്തിനും കൈയേറ്റത്തിനുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്ന കൈയേറ്റങ്ങളെകുറിച്ചുള്ള വാർത്തകൾ ഒന്നൊന്നായി പുറത്തുവരുന്ന സമയമാണിത്. വർഷങ്ങളായി മനോരമ കുടംബം അനധികൃതമായി കൈവശംവെച്ചുകൊണ്ടിരിക്കുന്ന മഞ്ചേരി പന്തല്ലൂരിലെ ഹെക്ടറുകൾ വരുന്ന ക്ഷേത്ര ഭൂമി തിരച്ചുപിടച്ചത് ഈയിടെ മാത്രമാണ്. അതുപോലെ പരിസ്ഥിതി വിഷയങ്ങളിൽ ഏറ്റവും കൂടുതൽ ഇടപെടലുകൾ നടത്തുന്ന  മാതൃഭൂമി പത്രത്തിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നതിനുവരെ ഇടയാക്കുന്ന വലിയ പാരിസ്ഥിതിക ചൂഷണം മാതൃഭൂമി നേരിട്ട് നടത്തുന്ന കാഴചയാണ് കോഴിക്കോട് രാമനാട്ടുകരയിൽ നിന്നുള്ളത്. മാതൃഭൂമിയുടെ പുതിയ പ്രിന്റിങ് പ്രസ്സാണ് നിരവധി വീടുകൾക്കും സമീപത്തുകൂടെയൊഴുകുന്ന തോടിനും ഭീഷണിയായി നിർമ്മാണം പുരോഗമിക്കുന്നത്. കോഴിക്കോട് നഗരപ്രാന്തത്തിലെ രാമനാട്ടുകര എസ്‌ബിഐക്ക് എതിർവശത്താണ് ഏക്കറുകണക്കിന് പടന്നക്കാട് നികത്തി മാതൃഭൂമി പുതിയ പ്രസ് നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് മാതൃഭൂമിയുടെ കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആസ്ഥാനം ഇങ്ങോട്ടേക്ക് മാറ്റാനും സാധ്യതയുണ്ട്.

പടന്നക്കാട് നികത്തിയാണ് കെട്ടിടമുണ്ടാക്കിയിട്ടുള്ളത്

വയലുകളോ മറ്റ് തണ്ണീർത്തടങ്ങളോ പോലെ നികത്തുന്നതിന് നിയമപരമായി പ്രശ്‌നങ്ങളുള്ള സ്ഥലമല്ല പടന്നക്കാട്. നേരത്തെ ചകിരികൂട്ടിയിട്ടിരുന്ന പ്രദേശമാണിത്. വയലുകൾ പോലെ തന്നെ ചെറിയ നീരുറവകളും നീർചാലുകളുമുണ്ടായിരുന്ന പ്രദേശവുമാണ്. എന്നാൽ ആധാരത്തിൽ പടന്നക്കാട് എന്ന് രേഖപ്പെടുത്തിയ പ്രദേശമായതിനാൽ ഇത് നികത്തുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ലതാനും. എങ്കിലും സമീപത്തെ ഇത്രയധികം സ്ഥലം മണ്ണിട്ട് നികത്തിയത് സമീപത്തെ ജലസ്രോതസ്സുകളെ സാരമായി ബാധിക്കും. ഇപ്പോൾ മാതൃഭൂമി മണ്ണിട്ട് നികത്തിയിരിക്കുന്ന സ്ഥലത്ത് സംഭരിച്ചിരുന്ന വെള്ളമാണ് ഇവിടുത്തെ കിണറുകളെ ജലസമൃദ്ധമാക്കി നിലനിർത്തിയിരുന്നത്. ഇതിന് ഇല്ലാതാകുമെന്ന ആശങ്കയാണ് സമീപവാസികൾക്ക് പങ്കുവെക്കാനുള്ളത്. നിരവധിയാളുകളിൽ നിന്ന് കണ്ണൂർ സ്വദേശിയായ ആളാണ് പത്തും പതിനഞ്ചും സെന്റ് സ്ഥലങ്ങൾ വിവധ സമയങ്ങളിലായി വാങ്ങിയത്. പിന്നീടിത് മാതൃഭൂമിക്ക് മറിച്ച് വിൽക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഈ സ്ഥലങ്ങൾ നികത്തിയത്.

ഉയർത്തിയതുകൊണ്ടുള്ള പ്രശ്‌നങ്ങൾ

സമീപത്തെ വീടുകളുടെ തറനിരപ്പിൽ നിന്ന് 3 മീറ്ററിലധികം ഉയർത്തിയാണ് മാതൃഭൂമിയുടെ സ്ഥലം നികത്തിയിട്ടുള്ളതും അതിൽ ഇപ്പോൾ കെട്ടിട നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും. അതിനാൽ തന്നെ ഇവിടെ നിന്നുള്ള വെള്ളം സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകിയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രധാനമായത്. ഇതിനെ സംബന്ധിച്ചുള്ള ആശങ്കകളാണ് നാട്ടുകാർക്കുള്ളത്. നേരത്തെ ഇവിടെ പെയ്യുന്നതും ബൈപ്പാസിൽ നിന്ന് ഒഴുകിയെത്തിയിരുന്നതുമായ വെള്ളം ഇപ്പോൾ മാതൃഭൂമി നികത്തിയിരിക്കുന്ന സ്ഥലത്താണ് സംഭരിച്ചിരുന്നത്. ഈ സ്ഥലം മണ്ണിട്ട് നികത്തിയതോടെ സ്വാഭാവികമായും ഇതിനേക്കാൾ തറനിരപ്പിൽ താഴ്ന്ന് നിൽക്കുന്ന സമീപത്തെ നൂറോളം വീടുകളിലേക്കാണ് വെ്ള്ളം ഒഴുകിയെത്തുക. ജൂണിൽ പെയ്ത മഴയിൽ ഇതിന്റെ ചെറിയതോതിലുള്ള പ്രശ്‌നങ്ങൾ ഈ വീടുകളിലുള്ളവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മാതൃഭൂമിയുമാമയി ഈ പ്രശ്‌നങ്ങളെ കുറിച്ച്് വീട്ടുകാർ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വെള്ളം നിർമ്മാണം നടക്കുന്ന സ്ഥലത്തിന് പുറകിലുള്ള ചെത്തുപാലം തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനായി ആവശ്യമായ ഡ്രെയിനേജ് സംവിധാനമൊരുക്കാമെന്ന് പറയുകയും താത്കാലിക സംവിധാനമൊരുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത് അപര്യാപ്തമാണെന്ന് നാട്ടുകാർ പറയുന്നു. ഇത്രയുംനാൾ ഏക്കറുകണക്കിന് വരുന്ന സ്ഥലത്ത് സംഭരിച്ചിരുന്ന വെള്ളം ഒഴുക്കിക്കളയാൽ കേവലം ഒരടിപോലും വിതിയോ ആഴമോ ഇല്ലാത്ത ചെറിയ ചാലുകളാണ് മാതൃഭൂമി നിർമ്മിച്ചിരിക്കുന്നത്.

പ്രിന്റിങ് തുടങ്ങിയാലുള്ള മാലിന്യ പ്രശ്‌നം

ഇത്രയും ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഒരുപ്രദേശത്ത് പ്രിന്റിങ് പ്രസ് പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വിവിധ മാലിന്യ, ആരോഗ്യ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. കോഴിക്കോട് കോർപ്പറേഷനിൽ ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങാനുള്ള അനുമതി ലഭിക്കാത്തതിനാലാണ് നഗരത്തിനോട് ചേർന്ന് എന്നാൽ കോർപ്പറേഷൻ പരിധിയിൽപെടാത്തതുമായ ഒരു പ്രദേശം ഇങ്ങനൊരും സ്ഥാപനം നിർമ്മിക്കാൻ മാതൃഭൂമി തെരഞ്ഞെടുത്തത്. പ്രിന്റിങ് ആരംഭിക്കുമ്പോഴുണ്ടാകുന്ന രാസപദാർഥങ്ങൾ തൊട്ടുപുറകിലുള്ള തോട്ടിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് ഇപ്പോൾ ഇതിനകത്തെ ഡ്രെയിനേജ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ സ്ഥലത്ത് നിന്നുള്ള ഡ്രെയിനേജ് നേരെ തുറക്കുന്നത് തൊട്ടുപുറകിലുള്ള ചെത്തുപാലം മുടിയറ തോട്ടിലേക്കാണ്. നിരവധി ആളുകൾ കുളിക്കാനും കൃഷിആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്ന ഈ തോട് ഇപ്പോൾ തന്നെ നഗരസഭിയിൽ നിന്നുള്ള മാലിന്യംതള്ളൽ കാരണം ഉപയോഗിക്കാൻ പറ്റാതെ കിടക്കുകയാണ്. ഇനി ഇത്രയും വലിയൊരു സ്ഥാപനത്തിൽ നിന്നുള്ള മാലിന്യംകൂടി ഈ തോട്ടിലേക്കെത്തിയാൽ ഇതിനി ഒരിക്കലും ഉപയോഗിക്കാൻ പറ്റാതാവും. ഇതിനുപുറമെ മാലിന്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുംകൂടി കണക്കിലെടുക്കണം.

തോട് കൈയേറിയത്

തണ്ണീർതട നിയമ പ്രകാരം പുഴകൾ, തോടുകൾ എന്നിവക്ക് സമീപം സ്വകാര്യ വ്യക്തികൾ മതിൽകെട്ടുമ്പോൾ 5 മീറ്റർ ദൂരം മാറ്റിയേ കെട്ടാനാകൂ എന്ന നിയമം പാലിക്കാതെയാണ് ഇവിടെ മാതൃഭൂമി കൂറ്റൻ മതിലുകൾ കെട്ടിയിട്ടുള്ളത്. ഇത്രയും സ്ഥലം തോടിന്റെ ഭാഗമായാണ് കണക്കാക്കുക. എന്നാൽ തോടിനോട് ചേർന്നാണ് ഇവിടെ മതിൽകെട്ടിയിരിക്കുന്നത്. പലകാലങ്ങളായി പലരും കയ്യേറി വീതി കുറഞ്ഞ് ചാലിയാറിലക്കെത്തുന്ന ഈ തോട്ടിലേക്ക് തന്നെയാണ് മാതൃഭൂമിയിൽ നിന്നുള്ള പ്രധാന ഡ്രെയിനേജിന്റെ അറ്റവുമുള്ളത്. പുറത്ത് നിന്ന് ആർക്കും കാണാനോ പ്രവേശിക്കാനോ സാധിക്കാത്തത്ര ഉയരത്തിലാണ് മതിലുകൾ കെട്ടിപ്പൊക്കിയിരിക്കുന്നതും.

ഇപ്പോഴുള്ള പ്ലാസ്റ്റിക്ക് കത്തിക്കൽ

സമീപവാസികൾ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവരുന്ന അസംസ്‌കൃത വസ്തുക്കളുടെ ഭാഗമായുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഇടവിട്ട ദിവസങ്ങളിൽ ഇത് തുടർന്ന് കൊണ്ടിരിക്കുകയാണ്. പരാതി പറയുമ്പോൾ ഇനിയുണ്ടാകില്ലെന്ന് പറയുകയും മാന്യമായി പെരുമാറുകയും ചെയ്യുന്ന മാതൃഭൂമി അധികൃതർ വീണ്ടും ഇതുതുടരുകയാണ്.പ്രവർത്തനം തുടങ്ങുന്നതിന് മുന്നേ ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കുന്ന മാതൃഭൂമിയുടെ പ്രിന്റിങ് പ്രസ് ഇനി പ്രവർത്തതുടങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്നാണ് നാട്ടുകാരുടെ ആശങ്ക.

വേണുവിന് ധൈര്യമുണ്ടോ ഈ വിഷയം ചർച്ചചെയ്യാൻ

്ഇത്രയൊക്കെയായിട്ടും മാതൃഭൂമിയെ തൊടാൻ അധികൃതർക്ക് പേടിയാണ്.പലതവണ പരാതി നൽകിയിട്ടും അധികൃതർ ഒത്തുകളിക്കയാണെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ 
പി വി അൻവർ എംഎൽഎയുടെ  കൈയേറ്റം ചർച്ച ചെയ്യുന്ന വേളയിൽ കോഴിക്കോട്ടെ സിപിഎം നേതാവ് എസ് കെ സതീഷ് രാമനാട്ടുകരയിലെ മാതൃഭൂമിയുടെ രാമനാട്ടുകരയിലെ കൈയേറ്റം ഉയർത്തിക്കൊണ്ടുവരികയും ഇതു ചർച്ചചെയ്യാൻ വേണുവിന് ധൈര്യമുണ്ടോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. ആദ്യം ഒന്ന് ഉരുണ്ടുകളിച്ചെങ്കിലും അതും ചർച്ചചെയ്യാമെന്നായിരുന്നു വേണുവിന്റെ മറുപടി. ഇപ്പോൾ തെളിവ് സഹിതം വാർത്തകൾ പുറത്തുവരുന്നതോടെ വേണു തന്റെ പഴയ നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നാണ് അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP