1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു

November 20, 2018 | 11:18 AM IST | Permalinkനീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു

എം മനോജ്കുമാർ

തിരുവനന്തപുരം: ഗജാ ചുഴലിക്കാറ്റിന്റെ ബാക്കിപത്രം പോലെ ശംഖുമുഖത്ത് കടലിരമ്പുകയാണ്. കടൽ മാത്രമല്ല വാനവും പ്രക്ഷുബ്ധമാണ്. ഏഷ്യാനെറ്റിലെ മുൻ പ്രൊഡ്യൂസർ നിഷാ ബാബുവിന്റെ ഇരുനില വീട്ടിൽ നിന്ന് നോക്കിയാൽ ശംഖുമുഖത്തെ ഈ ഇരമ്പുന്ന കടൽ കാണാം. വീട്ടിൽ നിന്ന് അമ്പത് മീറ്റർ അകലം പോലുമില്ല ഈ തിരമാലകളിലേക്ക്. പക്ഷെ ഇരമ്പുന്ന ഈ തിരകളെക്കാൾ ക്ഷോഭമുണ്ട് മറുനാടനോട് മനസുതുറക്കുന്ന നിഷാ ബാബുവിന്റെ വാക്കുകൾക്ക്. ഏഷ്യനെറ്റിന്റെ ഉന്നതർ തന്നെ വേട്ടയാടിയത് മറുനാടൻ മലയാളിയോട് അവർ വിവാരിക്കുന്നു.

'ട്രയാംഗുലർ ട്രാപ്പ് ആയിരുന്നു ഏഷ്യാനെറ്റിൽ എന്നെ ലൈംഗികമായി വേട്ടയാടിയ ആ മൂന്നു പേർ എനിക്കായി ഒരുക്കിയത്. ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് എം.ആർ. രാജൻ, മാർക്കറ്റിങ് വിഭാഗത്തിൽ വൈസ് പ്രസിഡന്റ് പദവിയിലിരിക്കുന്ന ദിലീപ്, ടെക്നിക്കൽ വിഭാഗത്തെ നയിക്കുന്ന പത്മകുമാർ. ഇവർ ഒരുക്കുന്ന ട്രയാംഗുലർ ട്രാപ്പിൽ നിന്ന് ഏഷ്യാനെറ്റിലെ ആർക്കും രക്ഷ ലഭിക്കില്ല. പിന്നെയല്ലേ ഭർത്താവ് പോലും നഷ്ടമായ എനിക്ക്? എംആർ സാറിനു അതായത് എം.ആർ.രാജന് എന്നോടു ഒരു സിംപതിയാണ് ആദ്യം തോന്നിയത്. പതിയെ പതിയെ അതിൽ മാറ്റം വന്നു തുടങ്ങി. മുറിയിൽ കയറിയാൽ ദുപ്പട്ട മാറ്റണം എന്ന ആവശ്യമായിരുന്നു എം.ആർ.രാജൻ ഉന്നയിച്ചത്. ദുപ്പട്ടയില്ലാതെ എം.ആർ.രാജന് എന്നെ കാണണമായിരുന്നു. നോട്ടം, വാക്കുകൾ, അടുപ്പമുണ്ടാക്കാനുള്ള ശ്രമം എല്ലാം തുടർന്നുകൊണ്ടു പോയി അദ്ദേഹം. അപ്പോഴേക്കും ഞാൻ സാർ വിളി ശക്തിയായി തുടങ്ങിയിരുന്നു. സാർ എന്ന് വിളിക്കുന്നതും ചേട്ടാ എന്ന് വിളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചേട്ടാ എന്ന് ഒരാളെ വിളിച്ചു കഴിഞ്ഞാൽ അനിയത്തി ആക്കാം. ഏതു രീതിയിൽ ഉള്ള ബന്ധവും ആക്കാം. പക്ഷെ സാർ വിളി ഒഫീഷ്യൽ ആണ്. അതിൽ ഒഫീഷ്യൽ ബന്ധത്തിന് മാത്രമേ സാധുതയുള്ളൂ. സ്വാഭാവികമായും എംആർ രാജൻ ഇറിറ്റെറ്റഡ് ആയി.

അദ്ദേഹം ഒരു കാര്യം പല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. മാർക്കറ്റിങ്ങിൽ എന്ന നോട്ടമിട്ട ദിലീപിന്റെയും ടെക്നിക്കൽ വിഭാഗത്തിൽ നിന്ന് നോട്ടമിട്ട പത്മകുമാറിന്റെയും ഭാര്യമാർ ഏഷ്യാനെറ്റിൽ ജോലിക്കാരാണ് എന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഇതിൽ ദിലീപിന്റെ ഭാര്യ എന്റെ അടുത്ത കൂട്ടുകാരികൂടിയായിരുന്നു. എനിക്ക് ഹയർ ഡിഗ്രി ദ്രോഹം ചെയ്തത് ഇവരിൽ ദിലീപ് ആയിരുന്നു. ഓരോരുത്തരുടെയും മാനസിക വൈകല്യം അനുസരിച്ചാണ് ഓരോരുത്തരും എന്നോടു പെരുമാറിയിട്ടുള്ളത്. ഇതിൽ ദിലീപിന്റെത് അതിഭീകരമായ സെക്ഷ്വൽ അറ്റാക്ക് ആയിരുന്നു. ഒരു സെക്സ് താത്പര്യവും ദിലീപിനോട് കാണിക്കാത്ത എന്നോടു സ്വന്തം കാബിനിൽ വെച്ച് ദിലീപ് ചെയ്തത് ഏറ്റവും ഷെയിം ഫുൾ ആയിരുന്നു. സെക്സ് വീഡിയോ കമ്പ്യൂട്ടറിൽ തുറന്നിട്ട് സ്വന്തം സിബ്ബ് തുറന്നു സ്വകാര്യ ഭാഗമാണ് എഷ്യാനെറ്റ് ഓഫീസിൽ നിന്നും ദിലീപ് എന്നെ കാണിച്ചത്. ഒരു തവണയല്ല ഇത് എന്നും കൂടി ഓർക്കണം. ഇത് സാധാരണ പുരുഷൻ കാണിക്കുന്ന ഒരു ലെവൽ അല്ല ഇത്. പത്മകുമാറിനു ജോലിക്കിടയിൽ എങ്ങിനെയെങ്കിലും എന്റെ ശരീര ഭാഗങ്ങൾ സ്പർശിച്ചേ മതിയാകുമായിരുന്നു. അതിനായി കിട്ടാവുന്ന എല്ലാ അവസരങ്ങളും അയാൾ ഉപയോഗപ്പെടുത്തി.

ഞാൻ ഒരിക്കലും ഈ രീതിയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയല്ല. നാല് വർഷം മുൻപ് അതായത് എന്റെ നാല്പതാം വയസിലാണ് ഞാൻ ഏഷ്യാനെറ്റിലെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ജോലി വിട്ടെറിഞ്ഞ് സ്വതന്ത്രയാകുന്നത്. ഏഷ്യാനെറ്റിലെ ജോലിയിൽ അപ്പോഴും എന്റെ മുന്നിൽ ഒന്നര പതിറ്റാണ്ട് എന്ന ഒരു സുവർണ കാലം കൂടി ബാക്കിയുണ്ട്. മേലാളന്മാരായ ഇവർക്ക് മുന്നിൽ നല്ല പിള്ള ചമഞ്ഞു നടന്നിരുന്നെങ്കിൽ ഏഷ്യാനെറ്റിലെ വൈസ് പ്രസിഡന്റ് പദവി വരെ എന്റെ മുന്നിലുണ്ടായിരുന്നു. തലവര ഉണ്ടായിരുന്നെങ്കിൽ ഈ പോസ്റ്റ് ഞാൻ നേടുമായിരുന്നു. പക്ഷെ ഈ പോസ്റ്റ് ഞാൻ നേടണമായിരുന്നെങ്കിൽ ഈ മൂവർക്കും ഒപ്പം ഞാൻ കിടപ്പറ പങ്കിടേണ്ടി വരുമായിരുന്നു.

അതുകൊണ്ട് തന്നെ ഈ തലവരയിൽ ഞാൻ വിശ്വസിക്കുന്നില്ല. ഒരർത്ഥത്തിൽ ഈ മൂന്നു പേരും പരജായപ്പെട്ടിരിക്കുന്നു. പതിനാലു വർഷത്തെ ആ അതിജീവന കാലഘട്ടത്തിൽ ഒരിക്കൽ പോലും ഇവരിൽ ഒരാൾക്ക് പോലും എന്നെ കിടപ്പറയിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. ഇത് തന്നെ ഈ മൂവർ സംഘത്തിന്റെ വലിയ പരാജയമാണ്. അതിജീവനത്തിന്റെ ഈ കാലത്ത് ഒടുവിൽ ജോലി പോലും കളഞ്ഞു ഞാൻ സ്വതന്ത്രയാകുമ്പോൾ ഈ പോരാട്ടത്തിൽ വിജയിക്കുന്നത് ഞാൻ മാത്രമാണ്. അതുകൊണ്ട് മാത്രമാണ് മീ ടൂവായി എനിക്ക് ലോകത്തിനു മുന്നിൽ ഇപ്പോൾ എത്താൻ കഴിഞ്ഞത്. 1997 ലാണ് ഞാൻ ഏഷ്യാനെറ്റിൽ ജോയിൻ ചെയ്യുന്നത്.

2000ലാണ് എന്റെ ഭർത്താവായ സുരേഷ് പട്ടാളി മരിക്കുന്നത്. പട്ടാളി ജീവിച്ചിരുന്നെങ്കിൽ ഇന്നും എന്റെ ദേഹത്ത് ഒരു തരി മണൽ ആരും ഇടില്ല. അതിനാരും ധൈര്യപ്പെടുമായിരുന്നില്ല. അതെനിക്ക് ഉറപ്പാണ്. നീതിക്ക് വേണ്ടി പട പൊരുതുന്ന ഒരു ശീലം പട്ടാളിക്കുണ്ടായിരുന്നു. പട്ടാളി പോയപ്പോൾ എനിക്ക് തണൽ നഷ്ടപ്പെട്ടു. ഗോഡ് ഫാദർ ഇല്ലാതായി. അബലയായ ഒരു സ്ത്രീയായി ഒരു പ്രൊഡ്യൂസർ മാത്രമായി പട്ടാളിയുടെ മരണ ശേഷം ഞാൻ മാറിപ്പോയിരുന്നു. ഒരു കാബിനിൽ ഇരിക്കുന്ന എന്നെ ആർക്കും പിന്തുടരാൻ കഴിഞ്ഞിരുന്നില്ല. ഒരു മാറ്റർ ആയി ഉന്നതരുടെ അടുക്കൽ പോയാൽ ആ കാര്യം മാത്രം പറഞ്ഞു ആ സെക്കന്റിൽ തന്നെ ഇറങ്ങുക. ജോലിയിൽ പിടിച്ചു നിൽക്കാൻ ഈ രീതി ഞാൻ ആയുധമാക്കി. ആ സമയത്ത് തന്നെ ജീപ്പ് ഓടിച്ചാണ് ഞാൻ ഏഷ്യാനെറ്റിൽ ജോലിക്ക് പോയിരുന്നത്.

എനിക്ക് ഉണ്ടായിരുന്നത് റഫ് ആൻഡ് ടഫ് ഇമേജ് ആയിരുന്നു. ഇങ്ങിനെ ഒരു ട്രാജഡി കഴിഞ്ഞതിനു ശേഷമുള്ള ചേഞ്ച് ഓവർ എന്ന് പറഞ്ഞാൽ ഏഷ്യാനെറ്റ് വമ്പൻ പരിപാടികളുമായി ഫിലിം അവാർഡ് പോലുള്ള പരിപാടികളായി നീങ്ങിയിരുന്നു. എല്ലാവർക്കും ജോലിയിൽ തുടരുക അത്യാവശ്യമായിരുന്നു. എന്നിട്ടും ദിലീപിന്റെ ലൈംഗിക ഉപദ്രവം സഹിക്കാൻ കഴിയാതെ രണ്ടു പെൺകുട്ടികൾ രാജിവെച്ചു പോയി. ജോലി വേണ്ടവർ, ജോലി നിലനിർത്താൻ ബദ്ധശ്രദ്ധരായവർ പ്രതികരിക്കില്ല. പ്രതികരിക്കാൻ മടിക്കും. ആരും ഒന്നും പുറത്തു പറയില്ല. ആർക്കും പ്രതികരിക്കാനോ പുറത്ത് പറയാനോ പറ്റുന്ന കാര്യമല്ല ഇത്. തുലാസിലാകുക സ്വന്തം ജോലിയാണ്. ജോലി പോകും. ഒപ്പം തുറന്നു പറച്ചിൽ നടത്തിയാൽ ഫാമിലിയുടെ ഷെയിം നോക്കണം. ഫാമിലിയുടെ സപ്പോർട്ട് നോക്കണം. ക

ുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ഭാവി നോക്കണം. ഞാൻ പറയുന്നത് ശരിയല്ലേ? എന്നെ സംബന്ധിച്ച് മക്കൾ ഉള്ളത് റൂൾഡ് ഔട്ട് ആണ്. ജോലി റൂൾഡ് ഔട്ട് ആണ്. ഫാമിലിയുടെ സപ്പോർട്ട് മാത്രം മതി. എന്റെ അച്ഛൻ ഈ മീ ടൂവിന്റെ കാര്യത്തിൽ വറീഡ് ആയിരുന്നു. പക്ഷെ അമ്മ ഭയങ്കര സപ്പോർട്ട് ആയിരുന്നു. രാജിവെയ്ക്കും മുൻപ് എട്ടുകൊല്ലം മുൻപ് അമ്മ പറഞ്ഞു തുടങ്ങിയത് ആണ് ഈ കാര്യങ്ങൾ വെളിയിൽ പറയണം എന്ന്. ജോലി ചെയ്യാൻ താത്പര്യം ഇല്ലാ എന്ന് പറഞ്ഞു പലപ്പോഴും അമ്മയുടെ മുന്നിൽ ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഈ മൂവർ സംഘം കാരണം. ആദ്യം ആദ്യം ഞാൻ അമ്മയോട് പറഞ്ഞിരുന്നില്ല കാര്യം എന്താണ് എന്ന കാര്യം. പിന്നീടാണ് പറയുന്നത്. അന്ന് തൊട്ടു അമ്മ പറയുന്നതാണ് ഇതെല്ലാം വെളിയിൽ വരണം എന്ന്. ജീവിക്കാൻ ഉള്ള കാര്യങ്ങൾ നമുക്കുണ്ട്. ഇനി നീ എന്തിനു സ്ട്രഗിൾ ചെയ്യണം എന്ന്. ജോലി നിർത്താൻ ആണ് അമ്മ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സ്വത്തുണ്ട്. പക്ഷെ ഞങ്ങൾ ബിർളയും റ്റാറ്റയും അല്ല. സ്വത്തിൽ നിന്ന് വരുമാനം ഇല്ല. ജോലിയിൽ നിന്നാണ് വരുമാനം. ജീവിക്കാൻ സ്വത്ത് വിൽക്കേണ്ട ഗതികേട് വരും.

അപ്പോൾ ജോലി നിലനിർത്തേണ്ട ആവശ്യമുണ്ടായിരുന്നു. വയലും കുറച്ച് ഭൂമിയുമാണത്. അതിൽ വരുമാനം ഇല്ല. സ്റ്റഡി ആയി ലഭിക്കേണ്ട ഒരു ഇൻകം ആണ് വേണ്ടത്. ഇത് തേങ്ങ വെട്ടിയാൽ ലഭിക്കില്ല. ദിവസം ദിവസം തേങ്ങ വെട്ടാൻ എവിടെ കാണും. എല്ലാം ഞാൻ ഓർത്തു. തത്ക്കാലം മൂവർ സംഘത്തിന്റെ പിടിയിൽ നിന്ന് വഴുതിമാറി ജീവിക്കുക. ആ തീരുമാനമാണ് ഞാൻ കൈക്കൊണ്ടത്. വണ്ടിയുടെ ഇഎംഐ ഉണ്ട്, പെഴ്സണൽ ലോൺ ഉണ്ട്. ഇതെല്ലാം എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ആരുടേയും വീട്ടിൽ ഞാൻ പോയിരുന്നില്ല. ഇവരിൽ ആരുമായും വ്യക്തിപരമായ അടുപ്പം എനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പട്ടാളി മരിക്കും മുൻപ് ഇവർക്ക് എന്നോട് ഈ രീതിയിൽ ഉള്ള താത്പര്യം ഉണ്ടോ എന്ന് എനിക്ക് അറിയാനോ പറയാനോ കഴിയില്ല. പട്ടാളിയുടെ സദസിൽ ഞാൻ എപ്പോഴും കാണുമായിരുന്നു. പവിത്രൻ, ടി.വി.ചന്ദ്രൻ തുടങ്ങിയ എത്രയോ മഹാന്മാർ ഉള്ള സദസാണിത്. ആരും ഒരു ഘട്ടത്തിലും എന്നോടു മോശമായി ഒരിക്കലും പെരുമാറിയിരുന്നില്ല. അത്തരം ഒരനുഭവം എനിക്കുണ്ടായിരുന്നുമില്ല.പക്ഷെ പട്ടാളി മരിച്ചപ്പോൾ എല്ലാം മാറി മറിയുകയായിരുന്നു -നിഷാ ബാബു പറയുന്നു.

(പച്ചയായ ജീവിതാനുഭവങ്ങളുടെ ഉള്ളുപൊള്ളിക്കുന്ന നിഷാ ബാബുവിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇനി നാളെ)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
രാക്കിളി പൊന്മകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ.... എന്ന് പാടി അച്ഛൻ കുഴഞ്ഞ് വീണ് മരണത്തിലേക്ക് നടന്നത് അറിയാതെ മംഗല്യ പട്ടണിഞ്ഞ് മകൾ; മകളുടെ കല്ല്യാണം മുടങ്ങിയാൽ അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് പറഞ്ഞ് മരണം മറച്ചു വച്ച് വിവാഹം; സോഷ്യൽ മീഡിയ കണ്ണീരിലെഴുതിയ എസ് ഐയുടെ മരണത്തിലെ ആന്റി ക്ലൈമാക്‌സ് ഇങ്ങനെ
യുഡിഎഫ് നന്ദി പറയേണ്ടത് സുകുമാരൻ നായരോട് മാത്രം; ബിജെപിയുടെ പ്രതീക്ഷകൾ തകിടം മറിച്ച് യുഡിഎഫിനെ പിന്തുണയ്ക്കാൻ കർശന നിർദ്ദേശം നൽകിയത് സിപിഎമ്മിന്റെ സമ്പൂർണ്ണ പരാജയം ഉറപ്പിക്കാൻ; എൻ എസ് എസ് യുണിയൻ ഭാരവാഹികളെ പെരുന്നയിൽ വിളിച്ചു വരുത്തി കർശന നിർദ്ദേശം നൽകി അട്ടിമറിച്ചതു ലക്ഷക്കണക്കിന് വോട്ടുകൾ; കുമ്മനത്തിന് വിനയായതും നായരുടെ പിന്തുണ തരൂരിന് ലഭിച്ചത്; തോൽവിയുടെ കാരണം തിരിച്ചറിഞ്ഞ് ഇനി എൻഎസ്എസിനെ പ്രകോപിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നൽകി പിണറായി
'മുസ്ലിം സഹോദരങ്ങൾ ഒലത്തിയെന്ന് ഞാൻ ചുമ്മാ പ്രസംഗിച്ചതാ; നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാൻ കഴിഞ്ഞ തവണ വോട്ട് നേടിയത്; ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടി; xxxx കളുടെ വോട്ട് എനിക്കിനി വേണ്ട; മുസ്ലിം വിരുദ്ധ നിലപാട് പ്രകടമാക്കുന്ന ഓഡിയോ ടേപ്പ് വ്യാജമെന്ന് പി.സി.ജോർജ് ആണയിട്ടിട്ടും ഈരാറ്റുപേട്ടയിൽ പ്രതിഷേധം കത്തുന്നു; പിസിക്കെതിരെ വൻ പ്രതിഷേധസമ്മേളനം; സേവ്ജനപക്ഷവുമായി ജോർജിനെ വിട്ടുപിരിഞ്ഞവരുടെ വരവും
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ജെറ്റ് എയർവെയ്‌സ് ഉടമയെയും ഭാര്യയെയും എമിറേറ്റ്‌സ് വിമാനം തടഞ്ഞ് ഇറക്കിക്കൊണ്ടുവന്നത് ഞെട്ടിക്കുന്ന നീക്കമെന്ന് തിരിച്ചറിഞ്ഞ് തട്ടിപ്പുകാർ; അറസ്റ്റ് ചെയ്യാനോ യാത്ര തടയാനോ പറ്റുന്ന തരത്തിൽ കേസുകൾ രൂപപ്പെടും മുന്നെ 8500 കോടിയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞുള്ള നീക്കം മുംബൈയെ പിടിച്ചുകുലുക്കി; ദുബായിലെത്തിയ ശേഷം ലണ്ടനിലേക്ക് മുങ്ങാൻ സൗകര്യങ്ങളെല്ലാം ഒരുക്കിയുള്ള നരേഷ് ഗോയലിന് ഇനി ഇന്ത്യൻ നിയമവ്യവസ്ഥയുടെ മുന്നിൽ നിരപരാധിത്വം തെളിയിച്ചേ പറ്റൂ
കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലി മരിച്ചുവെന്ന അഭ്യൂഹവുമായി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മകൾ; മരണ വിവരം പുറത്തു വിടാത്തത് ബിജെപിയുടെ വിജയ ലഹരിയെ ബാധിക്കാതിരിക്കാനെന്ന് ആരോപണം; ഗുരുതരാവസ്ഥയിലാണെന്ന വിശദീകരണവുമായി വേറൊരു വിഭാഗം; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ; മോദി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ എല്ലാവരും ചോദിക്കുന്നു-അരുൺ ജെയ്റ്റ്‌ലി എവിടെ?
രാജ്യം മുഴുവൻ തോറ്റത് പോട്ടെന്ന് വച്ചാലും അമേഠിയിലെ തോൽവി സഹിക്കാവുന്നതിലും അപ്പുറം; മോദിക്കെതിരായ മുദ്രാവാക്യം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത് വരാതിരുന്നതും ക്ഷുഭിതനാക്കി; സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഒരിഞ്ച് പിന്നോട്ടില്ലെന്ന് തീർത്ത് പറഞ്ഞ് രാഹുൽ ഗാന്ധി; പിന്തിരിപ്പിക്കാനെത്തിയ കെസി വേണുഗോപാലിനും അഹമ്മദ് പട്ടേലിനും നിരാശയോടെ മടക്കം; പിസിസികൾ അഭ്യർത്ഥിച്ചിട്ടും ഫലമില്ല; ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷനെ നിയമിക്കണമെന്ന് തീർത്ത് പറഞ്ഞ് രാഹുൽ
ആരും ഒരിക്കലും അറിയില്ലെന്ന് കരുതി കള്ളപ്പണം സ്വിസ് ബാങ്കിൽ നിക്ഷേപിച്ചവരെല്ലാം നെട്ടോട്ടത്തിൽ; വീണ്ടും മോദി അധികാരത്തിൽ എത്തിയതോടെ ഇന്ത്യൻ കള്ളപ്പണക്കാർക്കെതിരേയുള്ള അന്വേഷണത്തിൽ സഹകരിക്കാൻ സ്വിറ്റ്‌സർലൻഡും; വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് 25 ഇന്ത്യൻ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് അയച്ച് സ്വിസ് ബാങ്ക്
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു; സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെയുണ്ടായ വാക്കാലുള്ള ലൈംഗിക അധിക്ഷേപം 21-ാം വയസ്സിൽ ആത്മവീര്യം കെടുത്തി; ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിക്ക് നേരെ വിരൽ ചൂണ്ടാനാവുന്നത്? മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും മീടൂ ആരോപണം; യുവ നടി രേവതി സമ്പത്ത് പ്രതിക്കൂട്ടിൽ നിർത്തുന്നത് ദിലീപിന്റെ സ്വന്തം സിദ്ദിഖിനെ
നന്ദിയുണ്ട് ടീച്ചർ.............; ഒറ്റ വാക്കിൽ എല്ലാം ഒതുക്കി ആലത്തൂരിലെ പെങ്ങളൂട്ടിയുടെ പോസ്റ്റ്; ക്യാപ്ഷനൊപ്പം ഇട്ടിരിക്കുന്നത് ദീപാ നിശാന്തിന്റെ ചിത്രവും; ആലത്തൂരിലെ ഒന്നര ലക്ഷത്തിന്റെ വിജയത്തിലെ ക്രെഡിറ്റ് കേരള വർമ്മാ കോളേജിലെ അദ്ധ്യാപികയ്ക്ക് നൽകിയ എംപിയുടെ ഉഗ്രൻ ട്രോൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; രമ്യാ ഹരിദാസിന്റെ കളിയാക്കൽ ആസ്വദിച്ച് ചർച്ചകൾ; കവിതാ മോഷണത്തിൽ തുടങ്ങിയ കഷ്ടകാലം മാറുന്നില്ലെന്ന തിരിച്ചറിവിൽ ദീപ ടീച്ചറും
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ