Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റെടുത്ത കേസുകൾ എല്ലാം തോറ്റിട്ടും കേരള സർവകലാശാല വീണ്ടും വക്കാലത്ത് ബെച്ചു അസോസിയേറ്റ്‌സിന് നൽകിയത് മന്ത്രിബന്ധു ഉൾപ്പെട്ടതിനാൽ; കെ സി ജോസഫിന്റെ മരുമകൻ അഡ്വ.പോൾ ജേക്കബ് പുതിയ സ്റ്റാൻഡിങ് കോൺസൽ; സിപിഎമ്മും ഐ ഗ്രൂപ്പും എതിർത്തിട്ടും എ ഗ്രൂപ്പിന്റെ പിടിവാശിയിൽ നിയമനം ഉറപ്പിച്ചു

ഏറ്റെടുത്ത കേസുകൾ എല്ലാം തോറ്റിട്ടും കേരള സർവകലാശാല വീണ്ടും വക്കാലത്ത് ബെച്ചു അസോസിയേറ്റ്‌സിന് നൽകിയത് മന്ത്രിബന്ധു ഉൾപ്പെട്ടതിനാൽ; കെ സി ജോസഫിന്റെ മരുമകൻ അഡ്വ.പോൾ ജേക്കബ് പുതിയ സ്റ്റാൻഡിങ് കോൺസൽ; സിപിഎമ്മും ഐ ഗ്രൂപ്പും എതിർത്തിട്ടും എ ഗ്രൂപ്പിന്റെ പിടിവാശിയിൽ നിയമനം ഉറപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ കേസുകളിൽ അഡ്വക്കേറ്റ് ജനറൽ ഓഫീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണങ്ങൾക്കും വാർത്തകൾക്കും പിന്നാലെ കേരള സർവകലാശാലയുമായി ബന്ധപ്പെട്ട കേസുകൾ തോൽക്കുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി കെ.സി.ജോസഫിന്റെ മരുമകൻ സർവകലാശാലയുടെ പുതിയ സ്റ്റാൻഡിങ് കോൺസലായി നിയമിതനായത്. ബെച്ചു അസോസിയേറ്റ്‌സ് എന്ന അഭിഭാഷക ഗ്രൂപ്പിലെ അഭിഭാഷകനായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ സർവകലാശാലയുടെ സ്റ്റാൻഡിങ് കോൺസൽ. ഇദ്ദേഹത്തിനു പിന്നാലെയാണ് ഇതേ ഗ്രൂപ്പിലെ തന്നെ അംഗമായ മന്ത്രി കെ.സി.ജോസഫിന്റെ മകൻ അഡ്വ.പോൾ ജേക്കബ്ബ് സ്റ്റാൻഡിങ് കോൺസലായി നിയമിതനാകുന്നത്.

സർവകലാശാലയുമായി ബന്ധപ്പെട്ട കേസുകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തോൽക്കുന്നത് പതിവായ സാഹചര്യത്തിൽ അതേ ഗ്രൂപ്പിലെ തന്നെ അംഗമായ അഡ്വ.പോൾ ജേക്കബ്ബിനെ സ്റ്റാൻഡിങ് കോൺസലായി നിയമിക്കുന്നതിനെതിരെയാണ് ഇടത് പക്ഷവും ഐ ഗ്രൂപ്പും രംഗത്തെത്തിയത്. പതിവായി കേസുകൾ തോൽക്കുന്നതിന്റെ കാരണങ്ങൾ വിദ്ഗദ അഭിഭാഷകരുൾപ്പെട്ട സെർച്ച് കമ്മറ്റി രൂപീകരിച്ച് അവരെ കൊണ്ട് അന്വേഷിപ്പിച്ച ശേഷം മാത്രം പുതിയ സ്റ്റാൻഡിങ് കോൺസലെ നിയമിച്ചാൽ മതിയെന്നായിരുന്നു ഇടത് പക്ഷത്തിന്റെ നിലപാട്.

സിൻഡിക്കേറ്റിന്റെ അനുമതിയില്ലാതെ വൈസ് ചാൻസലറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അഡ്വ.പോൾ ജേക്കബ്ബിന്റെ നിയമനം നടത്തിയത്. നിയമനം നടത്തിയതിനു ശേഷം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ നിയമനത്തെ ഇടത് പക്ഷ അംഗങ്ങളും ഐ ഗ്രൂപ്പ് അംഗങ്ങളും എതിർത്തതോടെ സിൻഡിക്കേറ്റ് .യോഗം ബഹളമുണ്ടാകുകയും കോൺഗ്രസ് എ, ഐഗ്രൂപ്പുകൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി. അടിയന്തിര പ്രധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗം അങ്ങനെ തെറിവിളിയിൽ അവസാനിക്കുകയും ചെയ്തു.

സ്റ്റാൻഡിങ് കോൺസലായി അഡ്വ. പോൾ ജേക്കബിനെ വൈസ് ചാൻസലറുടെ പ്രത്യേക അധികാരപ്രകാരം നിയമിച്ചത് സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്തപ്പോഴാണ് ബഹളമുണ്ടായത്. കോൺഗ്രസിലെ എ വിഭാഗം തീരുമാനത്തെ അനുകൂലിച്ചപ്പോൾ 'ഐ' വിഭാഗവും ഇടതുപക്ഷവും എതിർത്തു. സർവകലാശാലയിൽ തുടർച്ചയായി കേസുകൾ പരാജയപ്പെടുകയാണെന്നും കമ്മിറ്റി രൂപീകരിച്ച് അഭിഭാഷകരുടെ പാനലുണ്ടാക്കി മികച്ച ഒരാളെ സ്റ്റാൻഡിങ് കോൺസലായി നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ തർക്കവും ബഹളവും നടന്നു.

ഒടുവിൽ വൈസ്ചാൻസലർ ഡോ. പി.കെ. രാധാകൃഷ്ണൻ വിഷയം വോട്ടിനിട്ട് പാസാക്കി. പത്ത് അംഗങ്ങൾ അനുകൂലിച്ചും ഒമ്പത് അംഗങ്ങൾ എതിർത്തും വോട്ടു ചെയ്തു. വൈസ് ചാൻസലറുടെ ഇഷ്ടക്കാരെയാണ് ഉപസമിതികളിൽ തിരുകിക്കയറ്റിയിരിക്കുന്നതെന്ന് ജീവൻലാലിന്റെ നേതൃത്വത്തിൽ ആരോപിച്ചു. തർക്കം രൂക്ഷമായതോടെ യോഗം പിരിച്ചുവിട്ടതായി വൈസ് ചാൻസലർ പ്രഖ്യാപിച്ചു. വി സിയുടെ കസേരയിൽ കയറിയിരുന്നതിന് അഡ്വ. കൃഷ്ണകുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടതും തർക്കത്തിനിടയാക്കിയിരുന്നു.

' കേരള സർവകലാശാലയുമായി ബന്ധപ്പെട്ട് സ്റ്റാൻഡിങ് കോൺസൽ കഴിഞ്ഞ ഒരു വർഷത്തിൽ ഏറ്റെടുത്ത കേസുകളെല്ലാം തോറ്റുപോയ സാഹചര്യത്തിലാണ് നിയമനം സെർച്ച് കമ്മറ്റിയുടെ തീരുമാനത്തിന് വിടണമെന്ന് തങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് ഇഷ്ടപ്പെട്ടവരെ താക്കോൽസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള വി സി.യുടെ നയം ശരിയല്ല. നിയമനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടാനുള്ള പ്രധാനകാരണം കേസുകൾ തുടർച്ചയായി തോറ്റു പോകുന്നതിലുള്ള ദുരൂഹതയാണെന്നും സെനറ്റ് അംഗം കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP