Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേടികാരണം കടലിലെ യാത്ര വേണ്ടെന്ന് വച്ചു; കൊടുത്ത 15 ലക്ഷം തിരികെ ചോദിച്ചപ്പോൾ കന്യാകുമാരിയിൽ പോയാൽ ഏജന്റ് പണം കൊണ്ടു വരുമെന്ന് നൽകിയ ഉറപ്പ് വിശ്വസിച്ചു; കന്യാകുമാരിയിൽ കാത്തിരുന്ന് മടുത്തപ്പോൾ അറിഞ്ഞത് ചതിക്കപ്പെട്ട വിവരം; പ്രതികാരം തീർക്കാൻ കോസ്റ്റ് ഗാർഡിനെ വിളിച്ചപ്പോൾ കിട്ടിയത് പോയത് തീവ്രവാദികളല്ലല്ലോയെന്ന ഞെട്ടിക്കുന്ന പ്രതികരണം; മനുഷ്യക്കടത്തുകാർ രക്ഷപ്പെടാൻ കാരണം തീരസേനയുടെ അനാസ്ഥ മൂലം; ബോട്ടെത്തിയത് ഫ്രഞ്ച് അധീനപ്രദേശമായ റീയൂണിയൻ ദ്വീപിലെന്ന് സൂചന

പേടികാരണം കടലിലെ യാത്ര വേണ്ടെന്ന് വച്ചു; കൊടുത്ത 15 ലക്ഷം തിരികെ ചോദിച്ചപ്പോൾ കന്യാകുമാരിയിൽ പോയാൽ ഏജന്റ് പണം കൊണ്ടു വരുമെന്ന് നൽകിയ ഉറപ്പ് വിശ്വസിച്ചു; കന്യാകുമാരിയിൽ കാത്തിരുന്ന് മടുത്തപ്പോൾ അറിഞ്ഞത് ചതിക്കപ്പെട്ട വിവരം; പ്രതികാരം തീർക്കാൻ കോസ്റ്റ് ഗാർഡിനെ വിളിച്ചപ്പോൾ കിട്ടിയത് പോയത് തീവ്രവാദികളല്ലല്ലോയെന്ന ഞെട്ടിക്കുന്ന പ്രതികരണം; മനുഷ്യക്കടത്തുകാർ രക്ഷപ്പെടാൻ കാരണം തീരസേനയുടെ അനാസ്ഥ മൂലം; ബോട്ടെത്തിയത് ഫ്രഞ്ച് അധീനപ്രദേശമായ റീയൂണിയൻ ദ്വീപിലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുനമ്പത്ത് നിന്നുള്ള മനുഷ്യക്കടത്ത് സംഘത്തിന് രക്ഷപ്പെടാൻ അവസരമൊരുങ്ങിയത് കോസ്റ്റ് ഗാർഡിന്റെ നിസംഗത മൂലമെന്ന് പൊലീസിന് മൊഴി. ഡൽഹിക്കാരൻ നാഥൂറാമാണ് ഈ മൊഴി പൊലീസിന് നൽകിയിരിക്കുന്നത്. 15 ലക്ഷം രൂപ നൽകിയിട്ടും സംഘത്തിൽ നിന്ന് നാഥൂറാമിനെ തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു ചെയ്തത്. ഇതിന്റെ പക തീർക്കാനാണ് മുനമ്പത്ത് നിന്ന് ബോട്ട് നീങ്ങിയതിന് തൊട്ട് പിന്നാലെ കോസ്റ്റ് ഗോർഡിനെ നാഥൂറാം കാര്യങ്ങൾ അറിയിച്ചത്. എന്നാൽ പോയത് തീവ്രവാദികളല്ലെല്ലോയെന്നും അല്ലാത്ത പക്ഷം തെരച്ചിലിന് സമയമില്ലെന്നുമായിരുന്നു നാഥൂറാമിന് കോസ്റ്റ് ഗാർഡിന് കിട്ടിയ മറുപടി. നാഥൂറാം നൽകിയ വിവരം കോസ്റ്റ് ഗാർഡ് ഗൗരവത്തിലെടുത്തിരുന്നെങ്കിൽ മുനമ്പത്ത് നിന്ന് പുറപ്പെട്ട ബോട്ടിനെ ഇന്ത്യൻ തീരാതിർത്തിയിൽ വച്ച് തന്നെ പിടികൂടാൻ കഴിയുമായിരുന്നു.

വ്യാജരേഖകൾ തയാറാക്കി മുനമ്പത്തിനു സമീപം മാല്യങ്കരയിൽനിന്നു 220 പേരെ ന്യൂസിലൻഡിലേക്കെന്നു വിശ്വസിപ്പിച്ചു ബോട്ടിൽ കടത്തിക്കൊണ്ടുപോയ കേസിൽ 3 പേരുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ബോട്ട് ഉടമകളിൽ ഒരാളായ വെങ്ങാനൂർ കാടന്നൂർ മേലേപുത്തൻവീട്ടിൽ അനിൽകുമാർ, ഇടനിലക്കാരുടെ സഹായിയായി പ്രവർത്തിച്ച ന്യൂഡൽഹി മദംഗറിൽ താമസിക്കുന്ന ശ്രീലങ്കൻ വംശജൻ പ്രഭു ദണ്ഡവാണി (പ്രഭാകരൻ30), ഇടനിലക്കാരൻ മദംഗർ നിവാസി രവി രാജ (31) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർക്കൊപ്പമാണ് നാഥൂറാമെന്ന ഡൽഹിക്കാരനും പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇദ്ദേഹവും സംഘത്തോടൊപ്പം പോകാൻ തീരുമാനിച്ചതാണ്. കുടുംബാഗങ്ങൾക്കും നാഥൂറാമിനും കടൽ കടക്കാനായി സംഘത്തിന് 15 ലക്ഷം രൂപയും നൽകി. എന്നാൽ ഭയം കാരണം അവസാന നിമിഷം യാത്ര ഒഴിവാക്കാൻ തീരുമാനിച്ചു. ഇതോടെ ഇടനിലക്കാരോട് കാര്യങ്ങൾ പറഞ്ഞു. ഈ സമയം നാഥൂറാമിനേയും കൂട്ടുകാരേയും തന്ത്രപരമായി ഒഴിവാക്കുകയായിരുന്നു.

കൊച്ചിയിലുണ്ടായിരുന്ന നാഥൂറാമിനോടും മറ്റും കന്യാകുമാരിയിലേക്ക് പോകാനും അവിടെ 15 ലക്ഷവുമായി ആളെത്തുമെന്നും പറഞ്ഞ് വിശ്വസിച്ചു. ഇത് മുഖവിലയ്‌ക്കെടുത്ത് നാഥൂറാമും സംഘവും കന്യാകുമാരിയിലെത്തി. പണവുമായി എത്തുന്നവരെ കാത്തു നിന്നു. എന്നാൽ ഫലം കണ്ടില്ല. ഇതോടെ മനുഷ്യക്കടത്ത് സംഘത്തെ ബന്ധപ്പെട്ടു. അപ്പോഴാണ് മുനമ്പത്ത് നിന്ന് സംഘം തിരിച്ചെന്ന് നാഥൂറാം മനസ്സിലാക്കുന്നത്. കാശ് പോയെന്ന് മനസ്സിലായതോടെയാണ് കോസ്റ്റ് ഗാർഡിനെ വിളിക്കാൻ തീരുമാനിച്ചത്. ഫോൺ നമ്പർ സംഘടിപ്പിച്ച് കോസ്റ്റ് ഗാർഡിനെ വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. അപ്പോൾ പോയവരിൽ തീവ്രവാദികളില്ലല്ലോ എന്നും അവർ പോട്ടെയെന്നും ആയിരുന്നു കോസ്റ്റ് ഗാർഡിന്റെ പ്രതികരണം. മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെയാണ് നാഥൂറാമിനെ കുറിച്ച് പൊലീസ് മനസ്സിലാക്കുന്നത്. നാഥൂറാമിൽ നിന്ന് സത്യം അറിയാൻ മൊഴിയും എടുത്തു. ഇതിലാണ് കോസ്റ്റ് ഗാർഡിന്റെ വീഴ്ചയെ കുറിച്ചുള്ള പരമാർശം ഉള്ളത്.

ശിക്ഷാനിയമത്തിലെ വ്യാജരേഖ നിർമ്മിക്കൽ, ഗൂഢാലോചന, ചതിചെയ്യാൻ വ്യാജരേഖ ഉപയോഗിക്കൽ എന്നിവയ്ക്കു പുറമേ ഇന്ത്യൻ പാസ്‌പോർട്ട് നിയമം, കുടിയേറ്റ നിയമം, ഫോറിനേഴ്‌സ് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് മുനമ്പം മനുഷ്യക്കടത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവർ തന്നെയാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലും എന്നാണ് വിവരം. രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മൽസ്യബന്ധനബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നൽകിയത്. ഓസ്‌ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുള്ള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിനിടെ മറ്റ് ചില സ്ഥലങ്ങളിൽ ബോട്ടെത്തിയെന്നും സചൂനകൾ പുറത്തു വരുന്നുണ്ട്.

ഡൽഹിയിൽ നിന്നും പ്രഭുവിന്റെ ബന്ധുക്കളടങ്ങുന്ന 70 ലേറെ പേരുള്ള സംഘമാണ് മുനമ്പം മാല്യങ്കര ഹാർബറിൽ നിന്നും ദയാമാതാ ബോട്ടിൽ പുറപ്പെട്ടതെന്നാണ് പൊലിസിന് ലഭിച്ച വിവരം. പ്രഭുവും സംഘത്തിനൊപ്പം പുറപ്പെടാനുദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. എന്നാൽ സംഘത്തെ മുനമ്പത്ത് എത്തിച്ചതിൽ പ്രഭുവിന് പങ്കുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഡിസംമ്പർ 21നാണ് 30 അംഗ സംഘം ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗവും ശേഷിക്കുന്നവർ വിമാന മാർഗവും പുറപ്പെട്ടത്. 27ന് കേരളത്തിലെത്തി. ജനുവരി ഒന്നിന് മുനമ്പത്തെത്തിയ സംഘം ഏഴിനാണ് ദയാമാതാ ബോട്ടിൽ പുറപ്പെട്ടതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.

മാല്യങ്കരയിൽ പുഴയോരത്ത് ബോട്ടുകെട്ടുന്ന കടവിൽ ഒഴിഞ്ഞ പറമ്പിൽ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളുമുൾപ്പെടെയുള്ള സാധനങ്ങളോടെ ബാഗ് കൾ കണ്ടതോടെ ജനങ്ങൾ പൊലീസിലറിയിക്കുകയായിരുന്നു. തുടർന്നു വടക്കേക്കര, മുനമ്പം പൊലീസു നടത്തിയ അന്വേഷണമാണ് മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്തറിയാനിടയാക്കിയത്. മാല്യങ്കരയിൽ നിന്നും ബാഗ് കൾ കണ്ടെത്തിയതിനും പുറമേ ചെറായി, കൊടുങ്ങല്ലർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇതേ തരത്തിലുള്ള ബാഗുകൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മനുഷ്യക്കടത്ത് പുറംലോകത്ത് എത്തിയത്. മുനമ്പം തുറമുഖം വഴി മനുഷ്യക്കടത്ത് നടത്തി എന്നു സംശയിക്കുന്ന അഭയാർഥി ബോട്ട് ആഫ്രിക്കൻ തീരത്തുള്ള ഫ്രഞ്ച് അധീനപ്രദേശമായ റീയൂണിയൻ ദ്വീപിലെത്തിയതായി ശ്രീലങ്കൻ അധികൃതർ കേരളാ പൊലീസിനെ അറിയിച്ചതായി സൂചനയുണ്ട്. ജനുവരി 12ന് മുനമ്പം വിട്ട ബോട്ട് കഴിഞ്ഞ 10നു റീയൂണിയൻ ദ്വീപിലെത്തിയാതായാണു സൂചന.

ജനുവരി ഒൻപതിനു ശ്രീലങ്കയിൽനിന്നു സ്ത്രീകളും കുട്ടികളുമടക്കം 72 പേരുമായി പുറപ്പെട്ട അഭയാർഥി ബോട്ട് ജനുവരി അവസാനവാരം റീയൂണിയൻ ദ്വീപിലെത്തേണ്ടതായിരുന്നു. ശ്രീലങ്കയിൽനിന്നു പുറപ്പെട്ട ബോട്ടിനു പിന്നാലെ മുനമ്പം ബോട്ടും ഉണ്ടായിരുന്നു. രണ്ടുബോട്ടുകളും നിയന്ത്രിച്ചതു ഒരേ ഏജന്റുമാരാണെന്നും സംശയമുണ്ട്. ശ്രീലങ്കയിൽനിന്നെത്തിയ ഏതാനുംപേർ മുനമ്പം ബോട്ടിലും ഉണ്ടെന്നാണു കേസിൽ മുനമ്പം പൊലീസിന്റെ പിടിയിലായവരുടെ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP