Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബ്ദം കേട്ടപ്പോഴേ ഷാഹുൽ ഹമീദിന്റെ മകൾക്ക് മനസ്സിലായി ഇത് തന്റെ ഭർത്താവ് തന്നെ; ഫോൺ നമ്പർ പിന്തുടർന്ന് പൊലീസും ഇന്റലിജൻസും എത്തിയപ്പോഴും അതേ ആൾ; മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരി ഐടി രംഗത്തും മുടിചൂടാമന്നൻ; മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശത്തിന് പിന്നിൽ പ്രവാസി മലയാളി; വാട്‌സാപ്പ് സന്ദേശം അയച്ചതുകൊല്ലം സ്വദേശി്; ശബ്ദസന്ദേശം അയച്ചത് ഭാര്യയ്ക്കും ഭാര്യാപിതാവിനും 'പണി' കൊടുക്കാനെന്ന് സൂചന

ശബ്ദം കേട്ടപ്പോഴേ ഷാഹുൽ ഹമീദിന്റെ മകൾക്ക് മനസ്സിലായി ഇത് തന്റെ ഭർത്താവ് തന്നെ; ഫോൺ നമ്പർ പിന്തുടർന്ന് പൊലീസും ഇന്റലിജൻസും എത്തിയപ്പോഴും അതേ ആൾ; മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരി ഐടി രംഗത്തും മുടിചൂടാമന്നൻ; മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശത്തിന് പിന്നിൽ പ്രവാസി മലയാളി; വാട്‌സാപ്പ് സന്ദേശം അയച്ചതുകൊല്ലം സ്വദേശി്; ശബ്ദസന്ദേശം അയച്ചത് ഭാര്യയ്ക്കും ഭാര്യാപിതാവിനും 'പണി' കൊടുക്കാനെന്ന് സൂചന

വിനോദ്.വി.നായർ

കൊല്ലം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ഭീഷണി സന്ദേശത്തിനു പിന്നിൽ പ്രവാസി മലയാളി. കൊല്ലം തേവലക്കര നടുവിലക്കര, സുമയ്യാസിൽ ബഷീറിന്റെ മകൻ ബി.എം. ലൈഷാജ് ആണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് വാട്‌സാപ്പിലൂടെ സന്ദേശമയച്ചത്. ബഹ്‌റൈനിലെ മനാമ ബിസിനസ് പാർക്ക് ജീവനക്കാരനായ ഇയാൾ ഭാര്യയുടെ പിതാവിന്റെ പേരിലുള്ള ഫോൺ നമ്പറിൽ നിന്നാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്റെ ഫോണിലെ വാട്ട്‌സ് ആപ്പിലേക്ക് ശബ്ദ സന്ദേശമായാണ് ഭീഷണി എത്തിയത്. ഇന്ന് രാവിലെയാണ് കൊല്ലം സ്വദേശിയുടെ ഫോണിൽ നിന്ന് ഭീഷണി സന്ദേശമെത്തിയത്. ശബ്ദസന്ദേശത്തിനുപിന്നിൽ പ്രവാസി മലയാളിയാണെന്ന് സൂചന. സംഭവത്തെ കുറിച്ച് ആഭ്യന്തര വകുപ്പും ഇന്റലിജൻസും അന്വേഷണമാരംഭിച്ചു.

കൊല്ലം ഇരവിപുരം കയ്യാലയ്ക്കൽ കാഞ്ഞിരംവിള വീട്ടിൽ ഷാഹുൽ ഹമീദിന്റെ പേരിലുള്ള ഫോൺ നമ്പറിൽ നിന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്റെ ഫോണിലെ വാട്ട്‌സ് ആപ്പിലേക്ക് ശബ്ദ സന്ദേശമെത്തിയത്. ഫോൺ നമ്പർ പിൻതുടർന്ന പൊലിസും ഇന്റലിജൻസ് വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് ലൈഷാജ് ആണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് വ്യക്തമായത്. സന്ദേശത്തിനുപിന്നിലെ ശബ്ദത്തിന്റെ ഉടമ തന്റെ ഭർത്താവ് ആണെന്ന് ഷാഹുൽ ഹമീദിന്റെ മകൾ തിരിച്ചറിഞ്ഞതോടെ ലൈഷാജിലേയ്ക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു.

2018 മാർച്ചിൽ ഇരവിപുരം സ്വദേശിയായ ഷാഹുൽ ഹമീദിന്റെ മകളെ വിവാഹംചെയ്ത ലൈഷാജ് മാസങ്ങൾക്കു ശേഷം യുവതിയുമായി പിണങ്ങിക്കഴിയുകയായിരുന്നു. 2019 ജനുവരിയിൽ മനാമയിലേയ്ക്ക് മടങ്ങിപ്പോയ ഇയാൾ വിവാഹമോചനമാവശ്യപ്പെട്ട് നിരന്തരം യുവതിയുടെ വീട്ടുകാരെ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു. ഇതുസംബന്ധിച്ച് ഷാഹുൽഹമീദ് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതോടെ ഭാര്യയ്ക്കും ഭാര്യാപിതാവിനും 'പണികൊടുക്കാനായി' ഷാഹുൽ ഹമീദിന്റെ വാട്‌സാപ്പിൽ നുഴഞ്ഞുകയറിയാണ് മുഖ്യമന്ത്രിക്ക് വധഭീഷണി സന്ദേശമയച്ചത്.

മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദ ധാരിയായ ലൈഷാജ് ഐ ടി മേഖലയിലും വിദഗ്ധനായിരുന്നു. സാങ്കേതിക പരിജ്ഞാനമുപയോഗിച്ച് ഭാര്യാ പിതാവിനെ കേസിൽ കുടുക്കുന്നതിനാണ് ഇയാൾ ഷാഹുൽ ഹമീദിന്റെ മൊബൈൽ നമ്പറിൽനിന്നും ഭീഷണി സന്ദേശമയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശമെത്തിയത്. ലോക്ക് ഡൗൺ മൂലമുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം പ്രതിയെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP