Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിയർപാർലറുകൾ 'ന്യൂജെൻ' ആയാൽ മദ്യംവിളമ്പാൻ അനുമതി; ആദ്യം ഫോർസ്റ്റാറിനും പിന്നാലെ ത്രീസ്റ്റാറിനും പച്ചക്കൊടി; പ്രീമിയംബ്രാൻഡുകൾ വിൽക്കാൻ നഗരങ്ങളിൽ ഹൈഫൈ ഷോപ്പ്; പൊളിച്ചെഴുതുന്ന മദ്യനയത്തിലെ ചേരുവകൾ ഇങ്ങനെ

ബിയർപാർലറുകൾ 'ന്യൂജെൻ' ആയാൽ മദ്യംവിളമ്പാൻ അനുമതി; ആദ്യം ഫോർസ്റ്റാറിനും പിന്നാലെ ത്രീസ്റ്റാറിനും പച്ചക്കൊടി; പ്രീമിയംബ്രാൻഡുകൾ വിൽക്കാൻ നഗരങ്ങളിൽ ഹൈഫൈ ഷോപ്പ്; പൊളിച്ചെഴുതുന്ന മദ്യനയത്തിലെ ചേരുവകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടുകയും പിന്നീട് ബിയർപാർലറുകളായി മാറുകയും ചെയ്ത ബാറുകൾക്ക് വിദേശമദ്യവിൽപനയ്ക്ക് അധികംവൈകാതെ എൽഡിഎഫ് സർക്കാർ അനുമതി നൽകുമെന്ന് സൂചന. നവീകരിക്കുകയും നിലവാരമുയർത്തുകയും ചെയ്തുവെന്ന് ഉറപ്പാക്കിയശേഷം ഫോർസ്റ്റാർ, ത്രീസ്റ്റാർ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി ഘട്ടംഘട്ടമായി വിദേശമദ്യവിൽപനയ്ക്ക് അനുമതി നൽകാനാണ് ആലോചനകൾ നടക്കുന്നത്. കർശന നിബന്ധനകളോടെയായിരിക്കും പുതിയ മദ്യനയം നടപ്പാക്കുക. പുതുതായി അപേക്ഷ സ്വീകരിച്ചശേഷമായിരിക്കും വിദേശമദ്യവിൽപനയ്ക്ക് അനുമതി നൽകുകയെന്നും അറിയുന്നു.

അതേസമയം, ഒറ്റയടിക്ക് എല്ലാ ബാറുകളിലും വിദേശമദ്യ വിൽപനയ്ക്ക് അനുമതി നൽകുന്നത് എതിർപ്പ് ക്ഷണിച്ചുവരുത്തുമെന്ന അഭിപ്രായവും എൽഡിഎഫിൽ ഉയരുന്നുണ്ട്. അതിനാൽത്തന്നെ ഘട്ടംഘട്ടമായേ ബാറുകൾക്ക് അനുമതി നൽകൂ. അനുവദിച്ചതിൽ കൂടുതൽ കൗണ്ടറുകൾ തുറക്കാനോ മദ്യം പുറത്തേക്ക് വിൽക്കാനോ അനുമതി നിഷേധിക്കും. പ്രധാന ബാറിലല്ലാതെ റൂമുകളിലോ, റസ്‌റ്റോറന്റിലോ മദ്യം വിളമ്പാൻ അനുവദിക്കില്ല. പുറംവിൽപനയ്ക്ക് കിളിവാതിൽ തുറന്നാലും പിടിവീഴും. എക്‌സൈസ് പരിശോധന കർശനമാക്കുകയും നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

നിയമസഭയുടെ ബജറ്റ് സമ്മേളനം തീരുന്നമുറയ്‌ക്കേ ബാറുകൾ തുറക്കാൻ അനുമതി നൽകൂ എന്നാണ് സൂചന. പ്രധാന ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ആദ്യം ബാറുകൾക്ക് അനുമതി നൽകുകയും പിന്നീട് മറ്റിടങ്ങളിൽ ബാറുകൾ തുറക്കുകയും ചെയ്താൽ മതിയെന്ന ആശയവും ചർച്ചചെയ്യുന്നുണ്ട്. മദ്യവർജനത്തിനുള്ള ബോധവൽക്കരണത്തിനായും ഡീ അഡിക്ഷനായും പ്രത്യേകം പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. എന്നാൽ മദ്യവിൽപനയിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം ബാറുകളിലേത് ഒഴിവാക്കി മാത്രമേ ബജറ്റിൽ ഇടംപിടിക്കാൻ സാധ്യതയുള്ളൂ. അതേസമയം ബിവറേജസ് കോർപ്പറേന്റെ മദ്യവിൽപനശാലകളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള തീരുമാനം തുടർന്നേക്കുമെന്നാണ് സൂചന.

ബാറുകൾ പൂട്ടിയത് വേണ്ടത്ര ഗുണം ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പുകാലത്തുതന്നെ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഗവർണറുടെ നയപ്രഖ്യാപനത്തിലും മദ്യനയത്തിൽ പൊളിച്ചെഴുത്തുണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നു. മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് സിപിഐ(എം)ന്റെ നയമെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു. എൽഡിഎഫ് ഘടകകക്ഷികളും സമാന അഭിപ്രായമാണ് ഉയർത്തിയിട്ടുള്ളത്.

എന്നാൽ യുഡിഎഫിൽ നിന്നും അതോടൊപ്പം ചില സംഘടനകളിൽ നിന്നും ഉയരുന്ന പ്രതിഷേധത്തെ മറികടക്കേണ്ടതെങ്ങനെയെന്ന കാര്യവും പാർട്ടിയിൽ ചർച്ചയാകുന്നുണ്ട്. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന നിരോധനംകൊണ്ട് മദ്യഉപഭോഗം തീരെ കുറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരിക്കും ഇക്കാര്യത്തിൽ പ്രതിരോധം. മാത്രമല്ല, സംസ്ഥാനത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപഭോഗം കൂടിയതിന്റെ കാരണങ്ങളിലൊന്ന് മദ്യം ലഭിക്കുന്ന കേന്ദ്രങ്ങളിലുണ്ടായ കുറവാണെന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. മദ്യകമ്പനികളുടെ ത്‌ന്നെ സഹകരണത്തോടെ ജില്ലാ കേന്ദ്രങ്ങളിൽ ഡീഅഡിക്ഷൻ ഉപാധികളും കേന്ദ്രങ്ങളും തുറക്കുന്ന കാര്യങ്ങളും പരിഗണനയിലുണ്ട്.

യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി അടച്ചിട്ട ബാറുകൾ പൂർണമായി തുറന്നാൽ വൻ പ്രതിഷേധമുയരുമെന്നതിനാലാണ് ആദ്യഘട്ടത്തിൽ ഭാഗികമായി തുറക്കാൻ ആലോചിക്കുന്നത്. അടച്ചവയെല്ലാം തുറക്കാൻ സാധിക്കാത്ത തരത്തിലുള്ള കർശന വ്യവസ്ഥകൾ ആദ്യഘട്ടത്തിൽതന്നെ പ്രഖ്യാപിക്കും. ഇത് മുൻകൂട്ടിക്കണ്ട് പല ബിയർപാർലറുകളിലും നേരത്തേ തന്നെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ഇത്തരത്തിൽ ആലോചന നടന്നിരുന്നതിനാൽ നിലവാരമുയർത്താൻ പല ബാറുടമകളും നേരത്തെ നടപടിയെടുത്തിരുന്നു.

ഫോർസ്റ്റാർ നിലവാരം ഉള്ള ബാറുകൾക്ക് ആദ്യഘട്ടത്തിലും പിന്നീട് ത്രീ സ്റ്റാർ ബാറുകളിലും മദ്യവിൽപന അനുവദിക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകൾ കുറയ്ക്കുമെങ്കിലും പ്രീമിയം ബ്രാൻഡ് മദ്യങ്ങളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്നതിനും മോശം മദ്യം ഉപയോഗിച്ച് ആരോഗ്യം നശിപ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയും സ്‌പെഷ്യൽ ഔട്ട്‌ലെറ്റുകൾ ഓരോ ജില്ലാ ആസ്ഥാനത്തും ഒന്നെന്ന രീതിയിൽ ആരംഭിക്കാനും ആലോചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP