Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂലിപ്പണിയെടുത്ത് പഠിപ്പിച്ച അമ്മ മകൾ വലിയ ജേർണലിസ്റ്റാകുന്നത് സ്വപ്‌നം കണ്ടു; റിപ്പോർട്ടറിലും ടിവി ന്യൂവിലും സാമ്പത്തിക പ്രതിസന്ധി മൂലമുള്ള നിരാശ മാറിയത് അബാനിയുടെ ചാനലിൽ നിന്നും ലഭിച്ച 20,000 രൂപ ഓഫറിൽ; ടാർപോളിൻ കെട്ടിയ വീടിന് കൂരകെട്ടാൻ ലോൺ എടുത്തതും വെറുതെയായി; ന്യൂസ് 18 കേരളയിൽ നിന്നും പീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയുടെ ജീവിതകഥ ദുരിത പൂർണ്ണം

കൂലിപ്പണിയെടുത്ത് പഠിപ്പിച്ച അമ്മ മകൾ വലിയ ജേർണലിസ്റ്റാകുന്നത് സ്വപ്‌നം കണ്ടു; റിപ്പോർട്ടറിലും ടിവി ന്യൂവിലും സാമ്പത്തിക പ്രതിസന്ധി മൂലമുള്ള നിരാശ മാറിയത് അബാനിയുടെ ചാനലിൽ നിന്നും ലഭിച്ച 20,000 രൂപ ഓഫറിൽ; ടാർപോളിൻ കെട്ടിയ വീടിന് കൂരകെട്ടാൻ ലോൺ എടുത്തതും വെറുതെയായി; ന്യൂസ് 18 കേരളയിൽ നിന്നും പീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയുടെ ജീവിതകഥ ദുരിത പൂർണ്ണം

എം എസ് സനിൽകുമാർ

തിരുവനന്തപുരം: കേരളം പിടിക്കാൻ അബാനി ചാനലുമായെത്തിയപ്പോൾ ഓർമ്മകളിലേക്ക് മാഞ്ഞ മുഖമായിരുന്നു സനൽ ഫിലിപ്പെന്ന ജേർണലിസ്റ്റിന്റേത്. ആരോടും സ്‌നേഹത്തോടെ പെരുമാറിയ സനൽ, ന്യൂസ് 18 കേരളയിൽ ജോലിക്ക് കയറിയിട്ട് കുറച്ചു നാളെ ആയിരുന്നുള്ളൂ. വാർത്തെയുടക്കാനുള്ള സനലിന്റെ ഓട്ടോയിലെ യാത്ര അപകടത്തിലേക്കായിരുന്നു. ആഴ്ചകളോളം ആശുപത്രിയിൽ കിടന്ന സനൽ ഏവരേയും വിട്ടകന്നു.

ദുരിത പൂർണ്ണമായ കുടുംബത്തിന്റെ ജീവിതത്തിന് താങ്ങും തണലുമാകാൻ അബാനി എത്തിയത് പ്രതീക്ഷയോടെയാണ് ഏവരും കണ്ടത്. സനലിന്റെ കുടുംബത്തെ സാമ്പത്തികമായും സഹായിച്ചു ന്യൂസ് 18 കേരള. സമൂഹ മാധ്യമങ്ങളിൽ ഈ അബാനിഫിക്കേഷൻ ഏറെ കൈയടി നേടി. പക്ഷേ ചാനൽ പ്രവർത്തനം തുടങ്ങിയപ്പോൾ ചാനൽ അതിന്റെ മുതലാളിത്ത മുഖം പുറത്തെടുത്തു. അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇപ്പോൾ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലുള്ള മാധ്യമ പ്രവർത്തക.

സനൽ ഫിലിപ്പിന്റെ ജീവിത സാഹചര്യങ്ങളേക്കാൾ ദുരിത പൂർണ്ണമാണ് ഈ യുവതിയുടേയും പശ്ചാത്തലം. എങ്ങനേയും മക്കളെ നല്ല ഗതിയിലാക്കണമെന്ന അമ്മയുടെ അഗ്രഹമാണ് ഈ മിടുക്കിയെ എംസിജെക്കാരിയാക്കിയത്. പൊതുമേഖലാ സ്ഥാപനത്തിൽ അറ്റൻഡറായിരുന്ന അച്ഛന്റെ അകാല മരണം ഈ കുടുംബത്തെ തളർത്തി. കിടപ്പാടം പോലുമില്ലാതെ ദുരിതകയത്തിലുമായി. അച്ഛൻ ജോലി ചെയ്ത സ്ഥാപനത്തിലെ സഹ ജീവനക്കാരുടെ കാരുണ്യം തുണയായെത്തി. മൂന്ന് സെന്റ് അവർ വാങ്ങി നൽകി. ടാർപാളിൻ കൊണ്ട് മറച്ച് അമ്മ, മകളേയും മകനേയും വളർത്തി. വീട്ടു ജോലിയും കൂലിവേലയും എടുത്തായിരുന്നു അമ്മയ മക്കളെ നേർവഴിക്ക് നയിച്ചത്. അങ്ങനെ മകൾ ജേർണലിസ്റ്റുമായി. ലോകമറിയുന്ന മാധ്യമ പ്രവർത്തകയായി മകൾ മാറുന്നത് സ്വപ്‌നവും കണ്ടു. ടിവി ന്യൂവിലൂടെ തുടക്കം. വമ്പൻ മുതലാളിമാരുടെ ചാനലിൽ മകൾക്ക് ജോലികിട്ടിയതോടെ എല്ലാ പ്രാരാബ്ദവും തീർന്നെന്നും കരുതി.

എന്നാൽ ടിവി ന്യൂ തുടക്കം മുതൽ തന്നെ പ്രതിസന്ധിയിലായി. ശമ്പളമില്ലാതെ ജോലി ചെയ്ത് മടങ്ങി. അപ്പോഴും അമ്മയായിരുന്നു കരുത്ത്. അവിടെ നിന്ന് പുതിയ ജോലിയിലേക്ക്. റിപ്പോർട്ടറും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അവിടുത്തെ ജോലിയും ജീവിത പ്രാരാബ്ദങ്ങൾ കൂട്ടിയതേയുള്ളൂ. അമ്മയുടെ വീട്ടുജോലിയിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു അപ്പോഴും ആശ്രയം. ഇതിനിടെ അനുജന് അച്ഛന്റെ സ്ഥാപനത്തിൽ ചെറിയ ജോലി ശരിയാകാനുള്ള സാധ്യത തെളിഞ്ഞു. ഇതിനിടെയിൽ സാധാരണക്കാരനായ യുവാവുമായി വിവാഹം. കടയിലെ ജോലിയായിരുന്നു ഭർത്താവിന്. ഉള്ളതു കൊണ്ട് അവർ മുന്നോട്ട് നീങ്ങി. ഇതിനിടെയാണ് അംബാനി രക്ഷകനായെത്തിയത്. സനലിന്റെ കുടുംബത്തിന് താങ്ങും തണലുമാകുന്നത് കണ്ടപ്പോൾ ഈ യുവതിയും പലതും പ്രതീക്ഷിച്ചു. പെട്ടെന്ന് നേതൃത്വത്തിൽ ആകെ മാറ്റം വന്നു. തിരുവനന്തപുരത്തെ ഓഫീസ് ഗ്രൂപ്പ് കളിയുടെ കേന്ദ്രമായി.

വരുന്നവരും പോകുന്നവരുമെല്ലാം ജീവനക്കാരെ എടുത്തു. ഇതോടെ തുടക്കമുതൽ ജോലിക്കുണ്ടായിരുന്നവർ പ്രതിസന്ധിയിലായി. പീഡനങ്ങള്ഡ തുടങ്ങി. ഇതാണ് ഈ യുവതിയേയും തളർത്തിയത്. ന്യൂസ് 18 കേരളയിൽ നിന്ന് ലഭിച്ച ഓഫർ ലെറ്ററിനെ മാധ്യമ പ്രവർത്തകയും കുടുംബവും പ്രതീക്ഷയോടെയാണ് കണ്ടത്. കഷ്ടപ്പെട്ട് പഠിപ്പിച്ച അമ്മയ്ക്ക് തലചായ്ക്കാൻ ചോർന്നൊലിക്കാത്ത കൂരയെന്നതായിരുന്നു സ്വപ്നം. ഇതിലേക്കായിരുന്നു 20,000 രൂപയുടെ ഓഫർ ലെറ്റർ കൊണ്ടു പോയത്.

ജോലി കിട്ടിയപ്പോൾ തന്നെ ലോണെടുത്ത് ചോർന്നൊലിക്കുകയായിരുന്ന വീടിന്റെ പണിയും തുടങ്ങി. അങ്ങനെ മൂന്ന് സെന്റിൽ കൊച്ചു കൂരയെന്ന സ്വപ്‌നം വളർത്തി. ഭർത്താവിനേയും തിരുവനന്തപുരത്തേക്ക് എത്തിച്ചു. വീട് വാടകയ്‌ക്കെടുത്തു. അങ്ങനെ പോകുമ്പോഴാണ് ഇഷ്ടക്കാരെ തിരുകി കയറ്റാൻ ചാനൽ തലപ്പത്തുള്ളവർ കളികൾ തുടങ്ങിയത്. ഇതിന് അവർ വ്യക്തമായ പദ്ധതി തയ്യാറാക്കി.

അമ്പത് പേരെ പുറത്താക്കാനായിരുന്നു തന്ത്രം. ഇതിന് വേണ്ടിയുള്ളവരുടെ പട്ടിക നേരത്തെ തയ്യാറാക്കി. അതിന് ശേഷം ഇവരുടെ കുഴപ്പവും കുറ്റവും കണ്ടെത്താൻ ചതിക്കുഴികളൊരുക്കി. വിശ്വസ്തരെ കൊണ്ട് പുറത്താക്കേണ്ടവർക്കെതിരെ പരാതികൾ വാങ്ങി കൂട്ടി. അങ്ങനെ കോർപ്പറേറ്റ് ശൈലിയിൽ വെട്ടിനരത്തിന് കളമൊരുക്കി. പരിഹാസവും ഭീഷണിയും എല്ലാം വനിതാ ജീവനക്കാരെ തളർത്താനായെടുത്തു.

ഈ തന്ത്രത്തിന്റെ ഭാഗമായായിരുന്നു സനീഷ് ഇളയടെത്തുന്ന വാർത്താ അവതാരകന്റെ തെളിവിളി ഭീഷണി. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ രാജീവ് ദേവരാജിന് പരാതി നൽകി. അപ്പോഴാണ് ചാനൽ മേധാവിയുടെ തന്ത്രമായിരുന്നു സനീഷിന്റെ ഇടപെടലെന്ന് മനസ്സിലായത്. തൊട്ടു പിറകെ 17 പേർക്ക് മോശം പെർഫോമൻസ് എന്ന ഓമനപ്പേരിൽ ആശംസാകത്തും. നിങ്ങളുടെ പ്രകടനം കമ്പനി ആഗ്രഹിക്കുന്ന തരത്തിലേക്ക് ഉയരുന്നില്ല. രണ്ട് മാസത്തിനുള്ളിൽ അത് ഉയർത്താൻ എല്ലാവിധ ആശംസയുമെന്ന കത്താണ് നൽകിയത്.

ഇത് അറിഞ്ഞതോടെ പെൺകുട്ടി ആകെ തളർന്നു. ഇതിനിടെ പീഡനങ്ങളെ കുറിച്ച് ഭർത്താവിനോട് വിശദീകരിക്കുകയും ചെയ്തു. ജോലി കളഞ്ഞാൽ ശരിയാകില്ലെന്നും പിടിച്ചു നിൽക്കുമെന്നുമായിരുന്നു അവർ പറഞ്ഞത്. അമ്മയുടെ കൂരയ്ക്ക് വേണ്ടിയെടുത്ത ലോൺ അടയ്ക്കണം. സഹോദരന് നല്ല ഭാവിയുണ്ടാക്കണം-ഇതൊക്കെയായിരുന്നു മനസ്സിൽ കുറിച്ചത്. എന്നാൽ അവധി കഴിഞ്ഞെത്തിയ യുവതിയെ കാത്തിരുന്ന പെർഫോമൻസ് ആശംസാ നോട്ടീസായിരുന്നു.

സ്ഥാപനത്തിലെ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തി രാജീവ് ദേവരാജ് രാജിവയ്‌പ്പിച്ചുവെന്ന വാർത്ത അതിനോടകം തന്നെ ഏവരും അറിഞ്ഞിരുന്നു. ഇതേ തന്ത്രം ഈ ദളിത് യുവതിയെ തളർത്തി. കുടുബത്തിന് താങ്ങും തണലുമായി നിൽക്കാൻ ജോലി അനിവാര്യതയായിരുന്നു. ഈ ബോധമാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. അപ്പോഴും പരിഹാസം ചൊരിയുന്നവരുമുണ്ട് കൂട്ടത്തിൽ.

ഇത് ഈ യുവതിയെ തളർത്തുന്നു. രാജീവ് ദേവരാജുമായി അടുത്തു നിൽക്കുന്നവരാണ് പ്രചരണത്തിന് പിന്നിൽ. സത്യമല്ല പുറത്തു വരേണ്ടതെന്നും കെട്ടുകഥകൾ ആഘോഷിക്കുകയല്ലെ വേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നു. നാടകമേ ഉലകം എന്നാണ് ചിലരുടെ നിലപാട്. അങ്ങനെ യുവതിയെ കളിയക്കാനും ന്യൂസ് കേരള 18ൽ ജീവനക്കാരുണ്ട്. ഇവർക്കെതിരെ നിയമനടപടിക്കും യുവതിയുടെ കുടുംബം ആലോചിക്കുന്നുണ്ട്.

കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടി അപമാനിക്കുന്നവരെ ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരാണ് ഇത്തരം പോസ്റ്റുകൾ ഇടുന്നതെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP