Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൊബൈൽ ഷോപ്പിലേക്ക് സാധനം വാങ്ങാൻ ബംഗളൂരുവിൽ പോയത് മൂന്ന് മാസം മുമ്പ്; മൊബൈൽ ടവർ പരിശോധനയിൽ ചെറുണ്ണൂർ സ്വദേശിയുള്ളത് കശ്മീരിലും; നിഷാമിന്റെ കാണാതാകലിന് പിന്നിലെ നിഗൂഡത തിരിച്ചറിഞ്ഞ് പൊലീസ്; ഫോൺ കോളുകൾക്ക് പിന്നാലെ എൻഐഎ; മലയാളി യുവാവിന്റെ തിരോധാനത്തിൽ ആശങ്കകൾ ഏറെ

മൊബൈൽ ഷോപ്പിലേക്ക് സാധനം വാങ്ങാൻ ബംഗളൂരുവിൽ പോയത് മൂന്ന് മാസം മുമ്പ്; മൊബൈൽ ടവർ പരിശോധനയിൽ ചെറുണ്ണൂർ സ്വദേശിയുള്ളത് കശ്മീരിലും; നിഷാമിന്റെ കാണാതാകലിന് പിന്നിലെ നിഗൂഡത തിരിച്ചറിഞ്ഞ് പൊലീസ്; ഫോൺ കോളുകൾക്ക് പിന്നാലെ എൻഐഎ; മലയാളി യുവാവിന്റെ തിരോധാനത്തിൽ ആശങ്കകൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മൊബൈൽ ഷോപ്പിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ബാംഗ്ലൂരിലേക്ക് പോയ യുവാവിനെ നാല് മാസമായിട്ടും തിരിച്ചെത്തിയില്ല. പൊലീസ് അന്വേഷണത്തിൽ യുവാവ് കാശ്മീരിൽ എത്തിയതായി മൊബൈൽ ലൊക്കേഷൻ. ചെറുവണ്ണൂർ കരുവൻപൊയിൽ നിലം സ്വദേശി പൂള വീട്ടിൽ നിഷാമി(28)നെയാണ് കാണാതായത്. നിഷാമിന്റെ കാണാതാകലിന് പിന്നിൽ തീവ്രസംഘടനകൾക്ക് പങ്കുണ്ടെന്ന ആരോപണം സജീവമാണ്. അതുകൊണ്ട് തന്നെ നിഷാമിന്റെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതാണ്.

മാർച്ച് മൂന്നിനാണ് നിഷാം ബാംഗ്ലൂരിലേക്ക് പോയത്. പിന്നീട് ദിവസങ്ങൾ കാത്തിരുന്നെങ്കിലും നിഷാമിനെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ മാതാവ് നഫീസ മകനെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നല്ലെളം പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടെങ്കിലും മകൻ ഇപ്പോഴും തിരിച്ചെത്തിയില്ല.

രാമനാട്ടുകരക്കടുത്ത് മൊബൈൽ ഷോപ്പ് നടത്തി വരികയാണ് നിഷാം. കുറച്ച് കടബാധ്യതകളുണ്ടായിരുന്ന നിഷാം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി സഹോദരൻ നിഹാദിനെ വിളിച്ചിരുന്നു. ഒന്നര മാസം മുമ്പ് സുഹൃത്ത് അനീഷിനെയും വിളിച്ചിരുന്നു. ബാംഗ്ലൂരിൽ ഉണ്ടെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. എന്നാൽ നിഷാം ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിഷാം കാശ്മീരിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

തിരോധാനത്തിൽ ദുരൂഹദയുണ്ടോയെന്ന് പരിശോധിച്ചു വരികയാണ് അന്വേഷണ ഏജൻസികൾ. പൊലീസിനു പുറമെ വിവിധ കേന്ദ്ര സംസ്ഥാന ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ട്. നിഷാം തന്നോട് സംസാരിച്ചിരുന്നതായും ബാംഗ്ലൂരിൽ ഉണ്ടെന്നാണ് പറഞ്ഞതെന്നും നിഷാമിന്റെ സുഹൃത്ത് അനീഷ് മറുനാടൻ മലയാളിയോടു പറഞ്ഞു. നിഷാംയാത്രാ തൽപരനാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തങ്ങിയിരിക്കാമെന്നും അനീഷ് പറഞ്ഞു.

എന്നാൽ കഴിഞ്ഞ ഒന്നര മാസമായി യാതൊരു വിവരവുമില്ല. വീട്ടുകാരും സുഹൃത്തുക്കളും നിഷാമിന്റെ തിരോധാനത്തിൽ വിഷമിച്ചിരിക്കുകയാണ്. നിഷാമിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കൂടുതൽ സൂചനകൾ ലഭിച്ചതായും അന്വേഷണ ഏജൻസികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP