1 usd = 70.99 inr 1 gbp = 91.54 inr 1 eur = 79.18 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 233.96 inr

Oct / 2019
21
Monday

ഷാജുവിന്റെ മൊബൈലിലേക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും എൻഐടി വിദ്യാർത്ഥികളാണെന്ന് പറഞ്ഞ് സുഹൃത്തുക്കളെ കൊണ്ട് വിളിപ്പിച്ചു; ഉത്തരക്കടലാസിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി പരീക്ഷ പേപ്പർ നോക്കിയും വിശ്വാസ്യത പിടിച്ചു പറ്റി; രാവിലെ നാട്ടിൽ നിന്ന് ബസ് കയറി ഇറങ്ങുന്നതും എൻഐടിക്ക് മുന്നിൽ; രാഗം ഫെസ്റ്റിവൽ അടക്കമുള്ള കലാമൽസരങ്ങളിലും ഓൾ ഇൻ ഓൾ; കാന്റീനിലും കാമ്പസിലും സ്ഥിരം സാന്നിധ്യം; 'അസിസ്റ്റന്റ് പ്രൊഫസർ' ജോളി വർഷങ്ങളോളം സ്വന്തം ഭർത്താവിനെ അടക്കം പറ്റിച്ചത് തന്ത്രങ്ങളിലൂടെ

October 10, 2019 | 10:47 AM IST | Permalinkഷാജുവിന്റെ മൊബൈലിലേക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും എൻഐടി വിദ്യാർത്ഥികളാണെന്ന് പറഞ്ഞ് സുഹൃത്തുക്കളെ കൊണ്ട് വിളിപ്പിച്ചു; ഉത്തരക്കടലാസിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി പരീക്ഷ പേപ്പർ നോക്കിയും വിശ്വാസ്യത പിടിച്ചു പറ്റി; രാവിലെ നാട്ടിൽ നിന്ന്  ബസ് കയറി ഇറങ്ങുന്നതും എൻഐടിക്ക് മുന്നിൽ; രാഗം ഫെസ്റ്റിവൽ അടക്കമുള്ള കലാമൽസരങ്ങളിലും ഓൾ ഇൻ ഓൾ; കാന്റീനിലും കാമ്പസിലും സ്ഥിരം സാന്നിധ്യം; 'അസിസ്റ്റന്റ് പ്രൊഫസർ' ജോളി വർഷങ്ങളോളം സ്വന്തം ഭർത്താവിനെ അടക്കം പറ്റിച്ചത് തന്ത്രങ്ങളിലൂടെ

എം മനോജ് കുമാർ

കോഴിക്കോട്: കൂടത്തായിയിലെ സീരിയൽ കില്ലർ ജോളിയുടെ ചെയ്തികളിൽ കൂടത്തായി -എൻഐടി ഭാഗത്ത് പരിഭ്രാന്തി പടരുന്നു. ജോളിയുമായി ബന്ധമുള്ള വീടുകളിലെ കുഴഞ്ഞു മരണങ്ങൾക്ക് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് ഇപ്പോൾ നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒട്ടനവധി മരണങ്ങൾ ദുരൂഹസാഹചര്യത്തിൽ കൂടത്തായി ഭാഗത്ത് നടന്നിട്ടുണ്ട്. ഇതിലുള്ള ജോളി ബന്ധം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പറഞ്ഞു പറഞ്ഞു പല മരണങ്ങളും ജോളിയുടെ പേരിൽ ആരോപിക്കപ്പെടുന്ന അവസ്ഥയും വന്നിട്ടുണ്ട്.

അതേ സമയം ജോളിയുടെ വിദഗധമായ നീക്കങ്ങൾ കാരണമാണ് കോഴിക്കോട് എൻഐടിയിലെ ലക്ചറർ എന്ന കളവ് പൊളിയാതിരുന്നത് എന്നും ഇപ്പോൾ വ്യക്തമാകുന്നു. എൻഐടിയിൽ ഗസ്റ്റ് ലക്ചറർ എന്നാണ് ആദ്യം ജോളി പറഞ്ഞത്. മിക്ക കോളേജുകളിലും ഗസ്റ്റ് ലക്ചർ പദവിയുണ്ട്. കോളെജുകളിൽ ഗസ്റ്റ് ലക്ചർമാർ ക്ലാസ് എടുക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ഇത് ആരും ചികഞ്ഞു നോക്കാൻ നിന്നതുമില്ല. പിന്നീട് അത് അസിസ്റ്റന്റ് പ്രൊഫസർ എന്നും ഇവർ പലരെയും പരിചയപ്പെടുത്തി. പക്ഷെ ഇതിനും അപ്പുറത്ത് നിന്നും കരുനീക്കങ്ങൾ നടത്തിയ ജോളി ഈ കാര്യത്തിൽ ആർക്കും പിടികൊടുത്തതുമില്ല. അതിസമർത്ഥമായാണ് എൻഐടി പ്രശ്നത്തിൽ ജോളി നീങ്ങിയതും.

രണ്ടാം ഭർത്താവായ ഷാജുവിന്റെ മൊബൈൽ ഫോണിലേക്ക് ചിലർ വിളിക്കും. അത് ചിലപ്പോൾ ഹിന്ദിയിലും ഇംഗ്ലീഷിലുമാകും. ടീച്ചറുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. അതിനാൽ ഒന്ന് നൽകണം. ഈ രീതിയിലാണ് ഷാജുവിനു ഫോൺ വരുക. സ്റ്റുഡൻസിന്റെ പല സംശയങ്ങളും 'ടീച്ചർ' അവിടെ വെച്ച് തീർക്കുന്നതും കാണാം. ഇങ്ങനെയാണ് അവർ ബന്ധുക്കളുടെ പോലും വിശ്വാസ്വത പിടിച്ചുപറ്റിയത്്. ചിലപ്പോൾ ചില വീടുകളിൽ പോകുമ്പോൾ ഉത്തരക്കടലാസുകളും ആയിട്ടാണ് ജോളി പോകുക. വീട്ടിൽ സമയമില്ല. ഉത്തരക്കടലാസ് നോക്കണം. ബന്ധു വീടുകളിൽ നിന്ന് വ്യാജ ഉത്തരക്കടലാസ് നോക്കി നോക്കി ജോളി ഉറപ്പിച്ചതും എൻഐടിയിലെ ഈ ലക്ചറർ പദവി എന്നപേരായിരുന്നു. ഇപ്പോൾ രണ്ടായിരം മുതലുള്ള രേഖകൾ പരതിയശേഷം ജോളി ഒരിക്കലും എൻഐടിയിൽ ജോലി ചെയ്തില്ലാ എന്ന കാര്യം എൻഐടി അധികൃതർ വീണ്ടും ഉറപ്പിക്കുകയാണ്.

അതേസമയം ജോളിക്ക് എൻഐടിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. എൻഐടിയിലെ പല ഉദ്യോഗസ്ഥരുമായും ഇവർക്ക് അടുത്ത ബദ്ധമുണ്ട്. എൻഐടി ലേഡീസ് ഹോസ്റ്റലിൽ വർഷങ്ങളായി ഒരു ബ്യൂട്ടി പാർലറിൽ ഇവരെ കാണാം. കുട്ടികൾക്ക് പുറത്ത് പോകാതിരിക്കാൻ ബ്യൂട്ടി പാർലർ ,ടെയിലറിങ് യൂണിറ്റ്, തുണി അലക്കാനുള്ള സംവിധാനം തുടങ്ങിയവ ഹോസ്റ്റലിനകത്ത് അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജോളി ക്യാമ്പസിനകത്ത് എത്തുന്നത്. പെൺകുട്ടികളുമായി ഇവർക്ക് അദ്ധ്യാപകരെ പോലെ അടുത്ത ബന്ധമാണുള്ളത്.

സെക്യൂരിറ്റിക്കാർ പോലും ധരിച്ചിരുന്നത് ഇവർ ഇവിടുത്തെ ജീവനക്കാരിയാണെന്നാണ്. രാഗം, തത്വ തുടങ്ങിയ വലിയ പരിപാടികൾ നടക്കുമ്പോൾ പെൺകുട്ടികൾക്ക് മെയ്‌ക്കപ്പിടാൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള ആളാണ് ജോളി. കാമ്പസിലും കാന്റീനിലും അവർ സ്ഥിര സാന്നിധ്യമാണ്. ഇവർ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവരും അറിയാത്ത പോലെ നടിക്കുകയാണ്. ഭർത്താവ് ഷാജു ഇവരെ വാഹനത്തിൽ എൻഐ ടി ഗേറ്റിനടുത്ത് ഇറക്കി വിടാറുണ്ടായിരുന്നെന്നും ചിലർ പറയുന്നുണ്ട്. സെക്യൂരിറ്റിക്കാർ ഇവരെ അകത്തേക്ക് കടത്തി വിടുകയും ചെയ്യും. ഇതിനുപുറമെ സമീപ പ്രദേശമായ വലിയപൊയിലിലെ ഒരു ബ്യൂട്ടി പാർലറിലും ഇവർ ജോലിചെയ്തിരുന്നു. എന്തായാലും ഇവർ ഇറങ്ങുക എൻഐടിയിൽ തന്നെയാണ്്.

ഭർത്താവ് റോയി കൊല്ലപ്പെട്ടപ്പോൾ എൻ ഐടി യിലെ ആരും വന്നിരുന്നില്ല. കാരണമന്വേഷിച്ചവരോട് ഇപ്പാൾ അവിടെയല്ല എന്നായിരുന്നു ഇവരുടെ മറുപടി. രണ്ട് പേർക്കുള്ള സയനൈഡ് മാത്രമാണ് ഇവർക്ക് ജൂവലറി ജീവനക്കാരൻ നൽകിയിട്ടുള്ളു. ബാക്കി എൻഐടിയിൽ നിന്ന് ഉദ്യോഗസ്ഥരറിയാനെ സംഘടിപ്പിച്ചതാണോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. ഇതോടെ എൻഐടിയിലെ ആരുമായാണ് ഇവർക്ക് അടുപ്പമുണ്ടായിരുന്നത്്്, ഇവരുടെ സഹായങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ടോ? ഇവ അന്വേഷണത്തിലെ വ്യക്തമാകൂ . മൂന്നാഴ്ച മുമ്പാണ് പൊലീസ് അന്വേഷണവുമായി എൻഐടിയിൽ എത്തിയത്. അപ്പോഴാണ് പ്രശ്നം ജീവനക്കാർ അറിയുന്നത്. 11 പേർ പൊലീസ് നിരീക്ഷണത്തിലാണ്. കുന്നമംഗലത്തെ ഒരു അഭിഭാഷകനും നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന.പക്ഷേ എൻഐടിയുടെ ലാബിൽ സയനൈഡ് ഒന്നും ഇല്ല എന്നാണ്
ജീവനക്കാർ പറയുന്നത്.

മറ്റു പെൺകുട്ടികളെ കൊല്ലാൻ ഈ വർഷങ്ങൾക്കിടയിൽ ജോളി ശ്രമം നടത്തിയതായി പൊലീസ് ഉറപ്പിക്കുന്നുണ്ട്. ജോളി ഈ കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്.കട്ടപ്പനയുള്ള ഒരു ജ്യോത്സ്യനെ ജോളി വശത്താക്കിയിട്ടുണ്ട്. ഈ ജോളി പറഞ്ഞ ജ്യോത്സ്യൻ അത് തന്നെ ആണോ എന്ന കാര്യം പൊലീസിന് ഒന്നുകൂടി സ്ഥിരികരിക്കാനുണ്ട്.വീട്ടിൽ ഇനിയും മരണം നടക്കും എന്ന് ജ്യോത്സ്യൻ പറഞ്ഞതായി ജോളി ബന്ധുക്കളോട് പറഞ്ഞിരുന്നു. കോഴിക്കോട് റൂറൽ പൊലീസ് സുപ്രണ്ട് സൈമൺ ഈ കാര്യം മറുനാടനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ജ്യോത്സ്യനോ പൊലീസ് അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തിൽ പക്ഷെ എസ്‌പി പ്രതികരിച്ചിട്ടില്ല. അങ്ങിനെയുള്ള ഒരു ജ്യോത്സ്യൻ ഉണ്ട് എന്നാണ് എസ്‌പി ഉറപ്പിച്ചു പറഞ്ഞത്. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസ് മരിച്ചപ്പോൾ ജ്യോത്സ്യന്റെ വിലാസവും ഒരു പൊടിയും റോയിയുടെ പോക്കറ്റിൽ നിന്നും ലഭിച്ചിരുന്നു. ഇത് തെളിവായി പൊലീസ് എടുത്തിരുന്നെങ്കിലും ജോളി ആവശ്യപ്പെട്ടത് പ്രകാരം അത് പൊലീസ് തിരികെ നൽകി എന്നാണ് അറിയാൻ കഴിഞ്ഞത്.

അതേസമയം മലയോര ഗ്രമാമായ കൂടത്തായിയിൽ ജോളി ഒരു അസ്വസ്ഥതയായി നിറഞ്ഞു നിൽക്കുകയാണ്. തങ്ങളുടെ ഗ്രാമത്തിന്റെ പേര് ജോളി കാരണം ഗ്രാമത്തിന്റെ പേര് നഷ്ടമായി എന്നാണ് വാർഡ് കൗൺസിലർ കുഞ്ഞമത് മറുനാടനോട് പ്രതികരിച്ചത്. നല്ല ഗ്രാമവും നല്ല ആളുകളുമാണ് ഇവിടെയുള്ളത്. ജോളി ഞങ്ങളുടെ നാട്ടുകാരിയുമല്ല. ഇവിടെ വിവാഹം കഴിഞ്ഞു വന്നതാണ്. മരണങ്ങളിൽ ഞങ്ങൾക്ക് സംശയം വന്നിരുന്നു. തുടർച്ചയായ മരണങ്ങൾ എന്തുകൊണ്ട് ഇവിടെ സംഭവിക്കുന്നു എന്ന കാര്യത്തിലും ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. പക്ഷെ ടോം തോമസിന്റെ കുടുംബം ജോളി കൂടി ഉൾപ്പെട്ട കുടുംബം വളരെ നല്ല കുടുംബമായിരുന്നു. ഗ്രാമത്തിലെ ആളുകൾക്ക്, വളരെയധികം സഹായം ടോം തോമസ് നൽകിയിട്ടുണ്ട്. പൊതുകാര്യ പ്രിയൻ ആയിരുന്നു.

ഞങ്ങൾക്ക് എല്ലാം വേണ്ടപ്പെട്ടയാൾ. ഞങ്ങളുമായി ഉറ്റ സൗഹൃദം ടോം തോമസ് വച്ചുപുലർത്തിയിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനു വന്ന ദുരന്തത്തിൽ ഞങ്ങൾക്ക് വിഷമമുണ്ട്. സ്വത്ത് സ്വത്ത് എന്നൊക്കെ പറയുമ്പോൾ അത്ര വലിയ സ്വത്ത് ടോമിന് ഉള്ളതായി ഞങ്ങൾക്ക് അറിയില്ല. മുപ്പത് സെന്റോളം വസ്തുവുണ്ട്. അതിൽ വലിയ വീടും. സ്വത്തിനു വേണ്ടി തന്നെയാണോ ഈ കൊലപാതകങ്ങൾ എന്ന കാര്യത്തിൽ ഞങ്ങൾക്ക് തന്നെ സംശയമുണ്ട്. എന്തായാലും കൂടുതൽ കാര്യങ്ങൾ ഇനിയും വെളിയിൽ വരാനുണ്ട്. ജോളിയെ അറിയാമെങ്കിലും അവർ ഇത്ര വലിയ കുഴപ്പക്കാരി എന്നൊരു സൂചനയും ലഭിച്ചിരുന്നില്ല. എല്ലാം ഇനി തെളിഞ്ഞുവരട്ടെ-കുഞ്ഞമ്മത് പറയുന്നു.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വീട്ടമ്മമാർ മുതൽ നടിമാർ വരെ ലിസ്റ്റിൽ; നാല് വെബ്സൈറ്റുകളിലെ വിഡിയോകൾക്ക് 13.4 കോടി സന്ദർശകർ; ഡീപ്‌ഫേക്കിൽ 96% സെക്‌സ് വിഡിയോകൾ; ഏഴുമാസം കൊണ്ട് പുറത്തിറങ്ങിയത് 14,678 വീഡിയോകൾ; കൂടുതലും ഉന്നം വയ്ക്കുന്നതും ആവശ്യക്കാർ ഏറെയുള്ളതും വനിതാ സെലിബ്രിറ്റികൾക്ക്; വ്യൂവർഷിപ്പിലെ കുതിപ്പ് വെബ്സൈറ്റുകൾക്ക് ഊർജ്ജം പകരുന്നതായി കണ്ടെത്തൽ
ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭർത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭർത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാർട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കൊലപാതകികൾ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളിൽ
അതിർത്തി കടക്കാതെ, മോർട്ടാറുകളും അത്യാധുനിക ബോഫോഴ്‌സ് പീരങ്കികളും ഉപയോഗിച്ച് തകർത്ത നാല് ഭീകര കേന്ദ്രങ്ങളും പാക് സൈനിക സംരക്ഷണയിൽ ഉള്ളവ; പാക്ക് ഭീകര ഒളികേന്ദ്രങ്ങളും ആയുധപ്പുരകളും ഇന്ത്യയുടെ കൃത്യമായ നിരീക്ഷണത്തിൽ തന്നെ; തകർത്തത് ലഷ്‌കറെ തയിബയുടേയും ജയ്‌ഷെ മുഹമ്മദിന്റേയും ക്യാമ്പുകൾ; പ്രത്യാക്രമണത്തിൽ ഭയന്ന് വിറച്ചത് പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനം മുസാഫറാബാദിനു അടുത്തുള്ള നീലം താഴ്‌വര: പാക്കിസ്ഥാന് ഇന്ത്യ നൽകുന്നത് അടിക്ക് തിരിച്ചടിയെന്ന സന്ദേശം
ആൺകുഞ്ഞിന് ജന്മം നൽകിയത് ശുചിമുറിയിൽ; കുഞ്ഞിനെ എടുത്ത് പഠനമുറിയിലെത്തി തുണിയിൽ കിടത്തി കത്രിക കൊണ്ട് കുട്ടിയെ വേർപെടുത്തി; ഡ്രസ് മാറിയശേഷം മുലപ്പാൽ കൊടുത്തു തുടച്ച് വൃത്തിയാക്കി; പിന്നെ നനഞ്ഞ തുണി കഴുത്തിൽച്ചുറ്റി കൊന്ന് ബോഗിലുമാക്കി; വാത്തിക്കുടിയിൽ നവജാത ശിശുവിനെ കൊന്ന അമ്മയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്; അവിവാഹിതയും ബിരുദവിദ്യാർത്ഥിനിയുമായ ചഞ്ചലിന്റെത് സമാനതകളില്ലാത്ത ക്രൂരത
എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്
ആരാധനാലയം നഷ്ടപെട്ട യാക്കോബായ വിശ്വാസികൾക്ക് താൽക്കാലിക പള്ളിയൊരുക്കിയത് അടയ്ക്കാമരവും പനയോലയും ഉപയോഗിച്ച്; ഹൈന്ദവ കുടുംബം വഴിക്കായി സ്ഥലം നൽകിയപ്പോൾ; ആവശ്യമായ ഓല നൽകിയത് മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രവും; മാമ്മലശ്ശരിപ്പള്ളിയിൽ നിന്നും കണ്ണീരോട പടിയിറങ്ങിയ വിശ്വാസികൾക്ക് ആരാധനയ്ക്ക് വഴിയൊരുക്കിയ മതേതര മാതൃകയ്ക്ക് അഭിനന്ദന പ്രവാഹം
അപോസ്തലന് ഒന്നര പതിറ്റാണ്ട് മുമ്പുണ്ടായിരുന്നത് അഞ്ചലിലെ സ്റ്റേഷനറിക്കട മാത്രം; യേശുവിന്റെ ശിഷ്യനെന്ന് സ്വയം പ്രഖ്യാപിച്ച കൾട്ട് ഗ്രൂപ്പ് സുവിശേഷകന് ഇന്ന് ദുബായിലും ഷാർജയിലും അബുദാബിയിലും അലൈനിലും വരെ നീളുന്ന ചർച്ച് സാമ്രാജ്യം; രോഗ ശാന്തി സുവിശേഷകനെ ബംഗ്ലാവ് കേസിൽ തൊട്ട അസിസ്റ്റന്റ് കമ്മീഷർക്ക് പണി കിട്ടിയത് അതിവേഗം; ഹവാല ഫയൽ മുക്കി താരുവിനെ രക്ഷിച്ചത് വിശ്വാസിയായ പൊലീസ് ഉന്നതൻ; ജോൺ താരുവിന്റെ 'ഹവാലാ സുവിശേഷം' സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ
മനോരമയും മറുനാടനും കൊന്നുവെന്ന ആരോപണവുമായി ദേശാഭിമാനി രംഗത്തിറങ്ങുമ്പോഴും ഡൽഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ അമ്മയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തുവെന്ന് സംശയിച്ച് ഡൽഹി പൊലീസ്; ഖത്തറിലെ വ്യവസായിയുടെ മരണത്തിൽ സംശയം ഉയർത്തി ബന്ധുക്കൾ പരാതി നൽകിതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് എടുത്ത വിവരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രണ്ടാം ഭാര്യയും മകനും മരിച്ച സംഭവം വഴിത്തിരിവിലേക്ക്; അമ്മയുടെ മൃതദേഹം കൈകൾ ബന്ധിപ്പിച്ച ശേഷം വായിൽ തുണി തിരുകിയ നിലയിൽ
കുരച്ചതിന്റെ പേരിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന നായയെ വെട്ടിയത് അഞ്ചു തവണ; പിന്നാലെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറും തല്ലിതകർത്തു; ശബ്ദം കേട്ട് പുറത്തെത്തിയ ഉടമയെ നിലിത്തിട്ടു ക്രൂരമായി മർദ്ദിച്ചു; ഇരവിപേരൂരിൽ സഹോദരങ്ങൾ നടത്തിയത് ക്രൂരമായ ആക്രമണം; കുരുമല സ്വദേശികൾക്കെതിരെ കേസെടുത്ത് പൊലീസ്
ഒരു മാസത്തെ ആസൂത്രണം; ശരീരത്തിൽ ഉണ്ടായിരുന്നത് 53 വെട്ടുകൾ; വലതു കാൽ വേർപടും വരെ വെട്ടി നുറുക്കി; വലതു കൈയും ഇടതു പാദവും തൂങ്ങിയ നിലയിലും; ട്രാവൻകൂർ മാളിൽ നിന്ന് ഓട്ടോ പിടിച്ച് ഡ്രൈവറെ ലോർഡ് ആശുപത്രിക്ക് മുമ്പിലിട്ട് ആക്രമിച്ച് ഉപേക്ഷിച്ചത് കൈയും കാലും വെട്ടിയെടുത്ത ശേഷം ജീവച്ഛവമായി കഴിയാൻ; ഇരുട്ടിൽ ആരും കാണാതെ കിടന്ന് രക്തം വാർന്നപ്പോൾ കൊലപാതകമായി; ആനയറയിലെ കൊലപാതകികൾ കീഴടങ്ങിയത് അതിനാടകീയമായും; വിപന്റെ കൊല ഗുണ്ടാകുടിപ്പകയുടേത്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ