Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതലാളിമാർക്കായി തൊഴിലാളികൾ പ്രതിഷേധമുയർത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ബാർ വിവാദത്തിലെ ഹോട്ടലുകളിലെ പരിപാടികൾക്ക് പോകേണ്ടെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുതലാളിമാർക്കായി തൊഴിലാളികൾ പ്രതിഷേധമുയർത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ബാർ വിവാദത്തിലെ ഹോട്ടലുകളിലെ പരിപാടികൾക്ക് പോകേണ്ടെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

കൊച്ചി: ബാറുകളുള്ള ത്രിസ്റ്റാർ ഹോട്ടലുകളിൽ ഇനി മന്ത്രിമാർ പോവില്ല. ബാർ പദവി നഷ്ടമാകാനിടയുള്ള ഹോട്ടലുകളെയാണ് മന്ത്രിമാർ ഒഴിവാക്കുക. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രഹസ്യാന്വേഷണ വിവരവത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാർക്ക് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി കഴിഞ്ഞു.

കോഴ ആരോപണമുൾപ്പെടെ കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബാർ ഉടമകൾ തൊഴിലാളികളെ അണിനിരത്തി മുതലാളിമാർ പ്രതിഷേധമുയർത്തുമെന്ന സാധ്യത മുൻനിർത്തിയാണ് തീരുമാനം. കഴിഞ്ഞ ദിവസം എറണാകുളത്തെ ഹോട്ടലുകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികൾ രണ്ടുമന്ത്രിമാരുടെ ഓഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശമനുസരിച്ച് മാറ്റിയിരുന്നു. സർക്കാരുമായുള്ള നിയമയുദ്ധത്തിനുശേഷം തുറന്ന ഹോട്ടലുകളാണ് ഇതെന്നാണ് വിവരം.

തിങ്കളാഴ്ച പാലക്കാട്ട് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യാനിരുന്ന പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ചരിത്ര സെമിനാറിന്റെ വേദിയും അവസാനം നിമിഷം മാറ്റിയെന്നാണ് സൂചന. ഒറ്റപ്പാലത്തെ പ്രമുഖ ബാർ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ നിശ്ചയിച്ചിരുന്ന സെമിനാർ ഉദ്ഘാടനം താൽക്കാലികമായി തൊട്ടടുത്ത ക്ഷേത്രത്തിന്റെ ചെറിയ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ഇതുസംബന്ധിച്ച നിർദ്ദേശം പുരാവസ്തുവകുപ്പിന് ലഭിച്ചു.

ബിജു രമേശിന്റെ കോഴ ആരോപണം ഉയർന്ന സാഹചര്യത്തിൽ ബാർ ഹോട്ടലുകളിൽ പരിപാടിക്ക് പോയാൽ അത് നിലവിലെ അവസ്ഥയിൽ പ്രതിച്ഛായയെ ബാധിക്കുമെന്ന ഭയം മൂലമാണ് മന്ത്രിമാർ പരിപാടികൾ മാറ്റുന്നതെന്നാണ് മറ്റൊരു വിവരം. വരും ദിവസങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച ചടങ്ങുകൾ പോലും മാറ്റിയില്ലെങ്കിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് മന്ത്രിമാർ അറിയിക്കുമെന്നാണ് സൂചന. വിവാദം കെട്ടടങ്ങിയില്ലെങ്കിൽ ബാർ നഷ്ടപ്പെട്ട ഹോട്ടലുകളിലെ കോൺഫറൻസ് ഹാളുകളിൽ ഇനി സർക്കാർ പരിപാടികൾ നടക്കില്ല.

ബാർ കോഴ വിവാദത്തോടെ ബാർ ഉടമകൾ രണ്ട് തട്ടിലാണ്. ഒത്തു തീർപ്പിന് വഴങ്ങാത്ത മുതലാളിമാർ സർക്കാരിനെ പരസ്യമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ ഹോട്ടലുകളിൽ മന്ത്രിമാർ പോകുന്നത് പ്രശ്‌നമാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. തൊഴിലാളികളെ മുതലാളിമാർ സംഘടിപ്പിക്കും. തൊഴിൽ നഷ്ടമുണ്ടാക്കുന്ന പ്രതിഷേധങ്ങൾ എന്ന നിലയിൽ മന്ത്രിമാർക്ക് നേരെ കൈയേറ്റം ഉണ്ടായേക്കാം. ഇതിനൊപ്പം സർക്കാർ പരിപാടികൾ അലങ്കോലപ്പെടുത്താനും ശ്രമം നടക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP