Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഖി ദുരിതാശ്വാസനിധിയിൽ വൻ തിരിമറി; കേന്ദ്രം നൽകിയതിൽ 22.46 കോടി ആവിയായി; മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ കണക്കുകൾ തെറ്റ്; 111.7 കോടി അനുവദിച്ചെന്ന് പറയുമ്പോൾ 134.16 കോടി ലഭിച്ചതായി രേഖകൾ; ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകളിൽ അട്ടിമറി നടന്നുവെന്ന പ്രതിപക്ഷത്തിന്റെയും ലത്തീൻ അതിരൂപതയുടെയും ആരോപണങ്ങൾ ശരിവയ്ക്കുന്നു; കേന്ദ്രത്തിന്റെ കോടികൾ സർക്കാരിന്റെ കണക്കിൽ അപ്രത്യക്ഷമായി; മത്സ്യത്തൊഴിലാളികളുടെ പാത്രത്തിൽ പിണറായി സർക്കാർ കൈയിട്ട് വാരിയോ?

ഓഖി ദുരിതാശ്വാസനിധിയിൽ വൻ തിരിമറി; കേന്ദ്രം നൽകിയതിൽ 22.46 കോടി ആവിയായി; മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ കണക്കുകൾ തെറ്റ്; 111.7 കോടി അനുവദിച്ചെന്ന് പറയുമ്പോൾ 134.16  കോടി ലഭിച്ചതായി രേഖകൾ; ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകളിൽ അട്ടിമറി നടന്നുവെന്ന പ്രതിപക്ഷത്തിന്റെയും ലത്തീൻ അതിരൂപതയുടെയും ആരോപണങ്ങൾ ശരിവയ്ക്കുന്നു; കേന്ദ്രത്തിന്റെ കോടികൾ സർക്കാരിന്റെ കണക്കിൽ അപ്രത്യക്ഷമായി; മത്സ്യത്തൊഴിലാളികളുടെ പാത്രത്തിൽ പിണറായി സർക്കാർ കൈയിട്ട് വാരിയോ?

പി വിനയചന്ദ്രൻ

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതർക്ക് ആശ്വമേകാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയ ഫണ്ടിൽ വൻതിരിമറി. സർക്കാരിന്റെ കണക്കിൽ കേന്ദ്രം നൽകി 22.46 കോടി കാണാനില്ല. ഇതോടെ മന്ത്രി മേഴ്സികുട്ടി അമ്മ പറഞ്ഞ കണക്ക് വ്യാജമാണെന്ന് തെളിയികുകയാണ്. മന്ത്രിയുടെ കണക്കും ദുരന്തനിവാരണ വകുപ്പിന്റെ കണക്കും തമ്മിൽ വൻ അന്തരമാണുള്ളത്. ആകെ 111.7 കോടിയാണ് കേന്ദ്രം നൽകിയതായി മന്ത്രി പറയുന്നത്. ഈമാസം 20തിനായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ 134.16 കോടിയാണ് കേന്ദ്രം നൽകിയതെന്ന് കണക്കുകൾ തെളിയിക്കുന്നു. കേന്ദ്ര പ്രതികരണ നിധിയി നിന്നും 133കോടിയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 116ലക്ഷവും ലഭിച്ചതായി സംസ്ഥാന ദുരന്തനിവാരസേനയിൽ നിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. അങ്ങനെ എങ്കിൽ 22.46 കോടി എങ്ങനെ ആവിയായിയെന്ന ചോദ്യമാണ് ഉയരുന്നത്. ഒക്ടോബർ 10ന്് ദുരന്തനിവാരണ സേനയിൽ നിന്ന് ലഭിച്ച വിവരാവകാശ നിയമപ്രകാമുള്ള മറുപടി സർക്കാരിനെ തീർത്തും വെട്ടിലാക്കിയിരിക്കുകയാണ്.

ഇത്രയും വലിയതുകയുടെ കുറവ് എങ്ങനെ ഉണ്ടായി? കേന്ദ്രത്തിൽ നിന്ന് തുക അനുവദിച്ചുകൊണ്ടുള്ള രേഖകൾ ഉണ്ടായിട്ടും മന്ത്രിക്ക് എങ്ങനെ ഇത്രവലിയ പിഴവ് സംഭവിച്ചു? എന്ന ചോദ്യങ്ങൾക്ക് സർക്കാർ വ്യക്തവരുത്തേണ്ടിവരും. ഓഖി ഫണ്ട് വകമാറ്റി ചെലവാക്കിയെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെയും ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പുതിയ കണക്കുകൾ. അതേസമയം കേന്ദ്ര സർക്കാർ ഓഖിക്ക് 133 കോടി നൽകി എന്ന് ആദ്യം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

എന്നാൽ കേന്ദ്രം 111 കോടിയാണ് നൽകിയതെന്ന് ഓഗസ്റ്റ് 30ന് മുഖ്യമന്ത്രി തിരുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തനിവാരണ വകുപ്പിൽ നിന്നുള്ള കണക്കുകൾ പുറത്ത് വരുന്നത്. ഓഖി ഫണ്ട് വിനിയോഗത്തിൽ ആദ്യം സർക്കാരിനെ അഭിനന്ദിച്ച ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് അടുത്തിനിടെ ഫണ്ട് വിനിയോഗത്തിൽ തിരിമറിനടന്നുവെന്ന ആക്ഷേപം പരസ്യമായി പറയുകയും ചെയ്തു. ഇതോടെ കണക്കിൽ വ്യക്തതവരുത്തേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്.

പരസ്പര വിരുദ്ധമായ കണക്കുകളാണ് കേൾക്കുന്നതെന്നും സർക്കാർ പറഞ്ഞതിന്റെ പകുതിപോലും ചെലവാക്കിയിട്ടില്ലെന്നും സൂസപാക്യം വിമർശിച്ചിരുന്നു.ഓഖി ദുരന്തം ബാധിച്ച മൽസ്യത്തൊഴിലാളികളുടെ ആശങ്കകൾ ഒഴിഞ്ഞിട്ടില്ലെന്ന് ലത്തീൻ അതിരൂപത അധികാരികൾ പറയുന്നു. ഓഖി ബാധിതർക്കായുള്ള ബഹുഭൂരിപക്ഷം ഫണ്ടും സർക്കാർ നീക്കിവെച്ചിരിക്കുന്നതായാണ് മനസിലാക്കിയിരിക്കുന്നതെന്ന് ബിഷപ് ഹൗസ് വക്താവ് ഫാദർ.യൂജിൻ എച്ച് പെരേര പറഞ്ഞിരുന്നു.

ഉദാഹരണത്തിന് മറൈൻ ആംബുലൻസിന് വേണ്ടി 18 കോടി രൂപയോളം നീക്കിവെച്ചിരിക്കുന്നതായി പറയുന്നു. അതുപോലെ ഒരുപാട് തുകകൾ പലതിനായി മാറ്റിവെച്ചിരിക്കുന്നു. മൽസ്യബന്ധനത്തൊഴിലാളികൾക്ക് കടലിൽ പോകാൻ മൽസ്യബന്ധനയാനം വാങ്ങിക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. ഇതേകുറിച്ച് കളക്ടറോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും സംസാരിച്ചിരുന്നു. എന്നാൽ സംശയങ്ങൾ അകറ്റാനുള്ള യാതൊരു വിധത്തിലുമുള്ള ചർച്ചക്കും അവർ തയാറായിട്ടില്ല.

ഓഖിയിൽ മൂന്നും നാലും ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെട്ടെത്തിയ 162ഓളം ആളുകൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്.അതിൽ തന്നെ പെർമെനന്റ്ലി ഡിസേബിൾഡ് ആയ ആളുകളുമുണ്ട്. അവർക്കൊക്കെ സഹായം കൊടുക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുള്ളതാണെങ്കിലും പക്ഷേ അത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും ലത്തീൻ അതിരൂപത അധികാരികൾ ആരോപിക്കുന്നു. ഓഖി ദുരന്തബാധിതരോട് അവഗണന തുടരുകയാണെങ്കിൽ സമദൂര നിലപാട് മാറ്റുമെന്നും സഭ ഇതിനോടകം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓഖിയിൽ സർക്കാർ സംവിധാനങ്ങൾ വിറങ്ങലിച്ചു നിന്നെന്നും എന്നാൽ പ്രളയത്തിൽ ജീവൻ പണയം വച്ചാണ് മത്സ്യത്തൊഴിലാളികൾ ആയിരങ്ങളെ രക്ഷിച്ചതെന്നും അതിന് അവർക്ക് വേണ്ടത് അനുമോദനമല്ല, സാമ്പത്തികസഹായവും പുനരധിവാസവുമാണെന്നും സൂസപാക്യം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP