Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ഞൾപ്പൊടിയിൽ കലർത്താൻ ഉദ്ദേശിച്ച് കറിപ്പൊടി കമ്പനികൾക്കായി എത്തിച്ച ഒരു ലോഡ് മായപ്പൊടി പിടികൂടി; മഞ്ഞളിന്റെ സത്ത് ഊറ്റിയെടുത്ത ശേഷമുള്ള പൊടിയെന്ന് സംശയം; ഈരാറ്റുപേട്ടയിലെ ഹൈറേഞ്ച് സ്പൈസസിലേക്ക് കൊണ്ടുവന്നതെന്ന് ഡ്രൈവറും ക്ലീനറും; കേരളത്തിലെ മറ്റു കമ്പനികൾക്ക് മായപ്പൊടി എത്തിക്കുന്ന സ്ഥാപനമാണോ എന്ന് അന്വേഷിച്ച് പൊലീസ്

മഞ്ഞൾപ്പൊടിയിൽ കലർത്താൻ ഉദ്ദേശിച്ച് കറിപ്പൊടി കമ്പനികൾക്കായി എത്തിച്ച ഒരു ലോഡ് മായപ്പൊടി പിടികൂടി; മഞ്ഞളിന്റെ സത്ത് ഊറ്റിയെടുത്ത ശേഷമുള്ള പൊടിയെന്ന് സംശയം; ഈരാറ്റുപേട്ടയിലെ ഹൈറേഞ്ച് സ്പൈസസിലേക്ക് കൊണ്ടുവന്നതെന്ന് ഡ്രൈവറും ക്ലീനറും; കേരളത്തിലെ മറ്റു കമ്പനികൾക്ക് മായപ്പൊടി എത്തിക്കുന്ന സ്ഥാപനമാണോ എന്ന് അന്വേഷിച്ച് പൊലീസ്

അർജുൻ സി വനജ്

കൊച്ചി: പെരുമ്പാവൂരിൽ പിടിയിലായ ഒരു ലോഡ് മഞ്ഞൾപൊടി പോലെയുള്ള വസ്തു സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലേക്ക് മഞ്ഞൾപൊടി്‌ക്കൊപ്പം ചേർത്ത് വിൽപന നടത്താനുള്ളതാണെന്ന് വ്യക്തമായതോടെ ഇത് ഏതെല്ലാം കമ്പനികളിലേക്കായി കൊണ്ടുവന്നതാണ് എന്ന് സ്ഥിരീകരിക്കാൻ അധികൃതർ അന്വേഷണം വ്യാപിപ്പിച്ചു.

കഴിഞ്ഞദിവസമാണ് മഞ്ഞൾപൊടിക്ക് സമാനമായ ഒരു ലോഡ് പൊടിയുമായി ലോറി എറണാകുളത്ത് പിടികൂടിയത്. വിശദമായ പരിശോധനയിൽ ഇത് മഞ്ഞളിൽ നിന്ന് എസൻസ് നീക്കം ചെയ്ത ശേഷമുള്ള വേസ്റ്റ് ആണെന്ന് വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കറിപൗഡർ നിർമ്മാണ ശാലകളിലേക്ക് കൊണ്ടുപോകാനായി എത്തിച്ചതാണിതെന്ന സംശയത്തിലാണ് അധികൃതർ.

ബാഗ്ലൂരിൽ നിന്ന് ഈരാറ്റുപേട്ടയ്ക്ക് കൊണ്ടുപോകുകയായിരുന്ന ലോഡാണ് പിടിച്ചെടുത്തത്. ഇത്് മായം ചേർക്കൽ വസ്തുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് രഹസ്യ വിവരത്തെ തുടർന്ന് ലോഡ് പിടിച്ചെടുക്കുകയായിരുന്നു. ഹൈറേഞ്ച് സ്‌പൈസസ് എന്ന ഈരാറ്റുപേട്ടയിലെ സ്ഥാപനത്തിലേക്കാണ് ലോഡ് എന്നാണ് ഡ്രൈവറും ക്ലീനറും നൽകുന്ന വിവരം.

അതേ സമയം, ഇതേപേരിൽ പേരിൽ ഒരു കമ്പനി ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഇവർ ഓർഡർ അനുസരിച്ച് നിർമ്മാണ കമ്പനികൾക്ക് മായം ചേർക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ എത്തിച്ചുകൊടുക്കുന്നവരാണെന്ന് ആലുവ ഡിവിഷൻ ഫുഡ് സേഫ്റ്റി ഓഫീസർ സക്കീർ ഹുസൈൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഫുഡ് സേഫ്റ്റി ഓഫീസർമാരായ അബ്ദുൾ മജീദ്, സക്കീർ ഹുസൈൻ, ബൈജു പി ജോസഫ്, ജോസ് ലോറൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച വാഹനം പിടിച്ചെടുത്തത്.

ഇതോടെ സംസ്ഥാന വ്യാപകമായി കറിപൗഡർ നിർമ്മാണ കമ്പനികൾ വ്യാപകമായി ഇത്തരം വസ്തുക്കൾ മഞ്ഞൾപൊടിയിലും കറിപൗഡറുകളിലും മായംചേർക്കാൻ ഉപയോഗിക്കുന്നതായുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ പിടിയിലായ വസ്തു മഞ്ഞളിന്റെ എസൻസ് നീക്കിയെടുത്ത ശേഷമുള്ള ചവർ പൊടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇത് എത്രത്തോളം ദോഷകരമായ പൊടിയാണെന്നും മറ്റും സ്ഥിരീകരിക്കാൻ സാമ്പിൾ വിശദമായ പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്.

ഈ വസ്തു എന്താണെന്ന് വിശദമായ അന്വേഷണത്തിനായി ടെസ്റ്റിനയച്ചിരിക്കുകയാണ്. ഇപ്പോൾ ഈ പൊടി എത്തിച്ച സ്ഥാപനം മുമ്പ് ഏതൊക്കെ കറി പൗഡർ കമ്പനികൾക്കാണ് മായം ചേർക്കാൻ വസ്തുക്കൾ എത്തിച്ച്‌കൊടുത്തിട്ടുള്ളത്, എന്തൊക്കെയാണ് മായം ചേർക്കാൻ കറിപൗഡർ കമ്പനികൾ ഉപയോഗിക്കുന്നത്,

ബാഗ്ലൂരിൽ ഇതിനായി റാക്കറ്റ് ഉണ്ടോ, കേരളത്തിൽ ഏതൊക്കെ പ്രദേശത്തേക്കാണ് ഇവർ മായം ചേർക്കാനുള്ള വസ്തുക്കൾ എത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. മഞ്ഞൾപൊടിയിൽ ചേർക്കാൻ മാത്രമല്ല, മറ്റെല്ലാ കറിപൗഡറുകളിലും ഇത്തരത്തിൽ പ്രത്യേകതരം പൊടികളും മറ്റും ലാഭത്തിനായി ചേർക്കുന്നുണ്ടെന്നും ഇതിൽ പലതും ശരീരത്തിന് ഹാനികരമാണെന്നും മുമ്പ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ കമ്പനികൾ പുറത്തിറക്കുന്ന പൊടികളിൽ പലതിലും ഹാനികരമായ കീടനാശിനിയുടെ അംശം കണ്ടെത്തിയതായുള്ള റിപ്പോർട്ട് മറുനാടൻ പുറത്തുവിട്ടിരുന്നു. വിവിധ കമ്പനികളുടെ സാമ്പാർപൊടി, ഗരംമസാല, മീൻ മസാല, രസംപൊടി, അച്ചാർ പൊടി തുടങ്ങിയവയിലെല്ലാം മാരകമായ വിധത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. വെള്ളായണി കാർഷിക കോളേജിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സമാനമായ രീതിയിൽ വിവിധ ബ്രാൻഡുകളിൽ പുറത്തിറങ്ങുന്ന മുളകുപൊടിയിലും ആപത്കരമാം വിധം കീടനാശിനി കണ്ടെത്തിയിരുന്നു.

അതേസമയം, വിഷഹാരിയെന്ന നിലയിൽ ഉപയോഗിക്കുന്നതാണ് മഞ്ഞൾ. അതിന്റെ പൊടിയിൽ ചേർക്കുന്നതിന് തന്നെ ഇത്തരത്തിൽ മായം എത്തിക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. വിപണിയിൽ സജീവമായി വിൽക്കപ്പെടുന്ന പല ബ്രാൻഡുകളിലും വ്യാപകമായി മായംചേർക്കൽ നടക്കുന്നതായി നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടും മഞ്ഞൾപ്പൊടി ഉപയോഗിക്കുന്നുണ്ട്. ശബരിമല തീർത്ഥാടന കാലമായതിനാൽ മഞ്ഞൾപൊടിയുടെ ഉപയോഗം കൂടിയിട്ടുമുണ്ട്.

ഇതു മുതലെടുക്കാനാണ് മഞ്ഞൾപൊടിയിൽ ചേർക്കാൻ ഒരു ലോഡ് മായപ്പൊടി എത്തിച്ചതെന്നാണ് സംശയം. ഈ പൊടി ഏത് സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നതോടെ കറിപ്പൊടികൾ ഉൾപ്പെടെ പായ്ക്ക് ചെയ്ത് വിപണിയിൽ എത്തിക്കുന്ന കേരളത്തിലെ പല സ്ഥാപനങ്ങളുടേയും മുഖംമൂടി അഴിഞ്ഞുവീഴുമെന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP