Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓപ്പറേഷൻ ബിഗ് ഡാഡിയുടെ വലയിൽ നിന്ന് പ്രമുഖ പിന്നണി ഗായിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 25, 000 രൂപയ്ക്ക് എത്താമെന്ന് സമ്മതിച്ചിരുന്ന ഗായിക അവസാന നിമിഷം ഒഴിവായി; ഗായികയുമായി ഗൾഫ് വ്യവസായി എന്ന പേരിൽ ഇടപാടുറപ്പിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ

ഓപ്പറേഷൻ ബിഗ് ഡാഡിയുടെ വലയിൽ നിന്ന് പ്രമുഖ പിന്നണി ഗായിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 25, 000 രൂപയ്ക്ക് എത്താമെന്ന് സമ്മതിച്ചിരുന്ന ഗായിക അവസാന നിമിഷം ഒഴിവായി; ഗായികയുമായി ഗൾഫ് വ്യവസായി എന്ന പേരിൽ ഇടപാടുറപ്പിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ ഹൈടെക് പെൺവാണിഭസംഘത്തിലെ മുഖ്യകണ്ണിയാണ് ഒരു പിന്നണി ഗായികയെന്ന് പൊലീസ് ഉറപ്പിച്ചത് തന്ത്രപരമായ നീക്കത്തിലൂടെ. എന്നാൽ അവസാന നിമിഷം അവർ പിന്മാറുകയായിരുന്നു. 'ഓപ്പറേഷൻ ബിഗ് ഡാഡി'യുടെ ഭാഗമായിട്ടായിരുന്നു നീക്കം. രാഹുൽ പശുപാലനേയും ഭാര്യ രശ്മി നായരേയും കുടുക്കിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു ഇതും. പൊലീസിലെ ഉന്നതരാണ് ഇതുമായി ബന്ധപ്പെട്ടത്. ഏജന്റു വഴിയായായിരുന്നു പിന്നണി ഗായികയിലേക്ക് സംഘം എത്തിയത്. പിന്നീട് നേരിട്ട് വിളിക്കുകയും ചെയ്തു. ഈ സംഘത്തിലെ മറ്റു പലർക്കും 50,000 രൂപയായിരുന്നു ഏജന്റ് ആവശ്യപ്പെട്ടത്. എന്നാൽ പിന്നണി ഗായികയ്ക്ക് വേണ്ടി ചോദിച്ചത് 25, 000 രൂപയും. 

ഇതോടെ ഇടപാട് ഉറപ്പിച്ചു. പിന്നെ ഗായികയുമായി നേരിട്ട് സംസാരിച്ചു. ഇടപാട് മുടങ്ങിയ ശേഷം ഗായികയുമായി വീണ്ടും വിളിച്ചു. ഗൾഫ് വ്യവസായിക്ക് വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു ഗായികയെ വിളിച്ചത്. എല്ലാം സമ്മതിക്കുകയും ചെയ്തു. ഫോണിൽ വളരെ സരസ്സമായിട്ടാണ് അവർ സംസാരിച്ചത്. ഇടപാട് നടക്കില്ലെന്ന് പറഞ്ഞപ്പോൾ ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു ഗായികയുടെ മറുപടി. അത്യാവശ്യ ഷൂട്ടുള്ളതിനാൽ ഇന്ന് പറ്റില്ലെന്നായിരുന്നു നിലപാട്. ഇവർക്ക് ഒന്നിലേറെ ഏജന്റുമാരുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചു. ഗൾഫ് വ്യവസായി എന്ന് പറഞ്ഞ് പൊലീസിലെ ഉന്നതൻ നേരിട്ടാണ് ഗായികയുമായി ഇടപാട് നടത്തിയെന്ന സൂചനയും മറുനാടൻ മലയാളിക്ക് ലഭിച്ചു. ഈ ചർച്ചയുടെ ഭാഗമായി നടന്ന ഇടപാട് നടന്നിരുന്നുവെങ്കിൽ പെൺവാണിഭ റാക്കറ്റിലെ സുപ്രധാന കണ്ണിയായിരുന്നേനെ വലയിൽ കുടുങ്ങുകയെന്ന നിലപാടിലാണ് പൊലീസ്.

മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗായികയ്ക്കെതിരേ തെളിവുകൾ ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ സിനിമാ താരങ്ങൾ വരെ നിരവധി പേർ കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ ഭാഗമായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഏജന്റുമാരുമായി കൈയിലുള്ള യുവതികളെ കുറിച്ച് തിരിക്കിയത്. ഇതിനിടെയാണ് ഗായികയുടെ പേര് ഏജന്റ് പറഞ്ഞത്. റേറ്റ് ചോദിച്ചപ്പോൾ വെറും 25,000 രൂപയും. രശ്മി പശുപാലന് പോലും 50,000 രൂപ ചോദിച്ചുവെന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗായികയുടെ റേറ്റ് കേട്ട് പൊലീസു പോലും ഞെട്ടി. ഇതിന്റെ തുടർച്ചയായിരുന്നു ഗായികയുമായുള്ള നേരിട്ടുള്ള ഫോൺ സംഭാഷണം. ഇതോടെ ഗായികയെ കുടുക്കാൻ സംഘം ഉറപ്പിച്ചു.

ഗൾഫ് വ്യവസായി എന്ന വ്യാജപ്പേരിൽ ഫോണിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ഗായിക തുകയും എത്തേണ്ട സ്ഥലവും വ്യക്തമായി പറഞ്ഞെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇതിൽ പൊലീസിന് ചില സംശയങ്ങളുമുണ്ട്. അതുകൊണ്ടാണ് ഈ ഗായികയെ പൊലീസ് ചോദ്യം പോലും ചെയ്യാത്തത്. ഇതേ ഗായികയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ഏജന്റ് പറ്റിച്ചതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ടാണ് നേരിട്ട് എത്താത്തതിരുന്നാലും സംശയ നിഴലിലുള്ള ഗായികയെ പൊലീസ് വെറുതെ വിട്ടതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് ഫറഞ്ഞു. സംശയം തോന്നിയാണ് പിന്മാറിയതെന്ന വാദവും സജീവമാണ്. എന്നാൽ ഷൂട്ടു ഉള്ളതുകൊണ്ട് ഇന്ന് നടക്കില്ലെന്ന് മാത്രമായിരുന്നു പൊലീസ് ഉദ്യോഗസ്ഥനോട് നടി പറഞ്ഞത്.

നേരത്തേ ചങ്ങനാശേരിയിൽ ഒരു പെൺകുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. ഈ പെൺകുട്ടിയിൽ നിന്നും പൊലീസിന് ഗായികയെ കുറിച്ച് സൂചന കിട്ടിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഏജന്റിൽ നിന്ന് ലഭിച്ചത്. ഈ സംഘത്തിന് ഗായികയുമായി ബന്ധമുണ്ടെ്‌ന സൂചനകൾ മംഗളം പത്രമാണ് പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ ഈ ഗായികയ്‌ക്കെതിരായ അന്വേഷണം എങ്ങനെ ഇനി മുന്നോട്ട് കൊണ്ടു പോകുമെന്ന സംശയം പൊലീസിനുണ്ട്. ഏതായാലും പെൺവാണിഭ സംഘങ്ങളെല്ലാം ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സുവ്യക്തമായ തെളിവ് ലഭിക്കുമ്പോൾ എത്ര ഉന്നതരെയായാലും പിടികൂടാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. ഇതിന് നിരീക്ഷണവും ജാഗ്രതയും പുലർത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഗായികയ്ക്ക് പുറമേ സിനിമാ മേഖലയിലെ മറ്റ് ചിലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഓൺലൈൻ പെൺവാണിഭം വ്യാപിക്കുന്നുവെന്ന സൂചനകൾ ലഭിച്ചപ്പോൾ രൂപവത്കരിച്ച പ്രത്യേക പൊലീസ് സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകുന്നത്. മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കും തെളിവുശേഖരിക്കലിനും ശേഷമാണ് പൊലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് ഓപ്പറേഷൻ 'ബിഗ് ഡാഡി' എന്ന പേരിൽ റെയ്ഡ് നടത്തിയത്. വാണിഭ സംഘത്തിലെ പ്രധാനി അബ്ദുൽ ഖാദറെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഫോൺ നമ്പരാണ് ലൊക്കാന്റോ എന്ന സൈറ്റിൽ നൽകിയിരുന്നത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾക്കൊപ്പം പ്രവർത്തിക്കുന്നവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

രാഹുൽ പശുപാലനും രശ്മിയും ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും പൊലീസ് കണ്ടെത്തി. പെൺകുട്ടികളെ അന്വേഷിക്കുന്നവർക്ക് അബ്ദുൽ ഖാദർ ആദ്യം രശ്മിയുടെ ചിത്രങ്ങളും വിവരങ്ങളുമാണ് നൽകിയിരുന്നത്. പിന്നീട് തുക പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. ഈ ചർച്ചകൾക്കിടെയാണ് ഗായികയുടെ വിവരവും കിട്ടിയത്. ഗായികയും പെൺവാണിഭ സംഘവുമായുള്ള ബന്ധം മംഗളം ചെയ്തതിനെ തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് ഗായികയെ കുടുക്കിയ വിശദാംശങ്ങൾ ലഭിച്ചത്.

ഈ ഗായിക ആരെന്ന് വ്യക്തമാണെങ്കിലും അവരുടെ പേരിൽ കേസ് എടുക്കകുയോ അവരെ ചോദ്യം ചെയ്യുക പോലും ചെയ്യാത്തതു കൊണ്ടും പേര് പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP