Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

16-ാം വയസ്സിൽ ആദ്യം ബലാത്സംഗം ചെയ്തത് അടുത്ത ബന്ധുവായ വൈദികൻ; വിവാഹം ചെയ്യാമെന്ന് പറഞ്ഞ് തുടർച്ചയായി വർഗ്ഗീസച്ചൻ പീഡിപ്പിച്ചു; അച്ചൻ മുങ്ങിയപ്പോൾ വിവാഹിതയായ യുവതി കുമ്പസരിക്കാൻ പോയ ജോബ് അച്ചനും കൗൺസിലിംഗിന് പോയ ജെയിസച്ചനും ഓടി നടന്നു പീഡിപ്പിച്ചപ്പോൾ ജോൺസണച്ചൻ പറ്റിയ ഇടം കിട്ടാത്തതു കൊണ്ട് ഇടവഴിയിൽ വച്ച് തലോടി വിട്ടു; എല്ലാം പൊറുത്ത് ഭാര്യയെ സ്വീകരിക്കാൻ തയ്യാറായി ഭർത്താവ്; ഓർത്തഡോക്‌സ് സഭാ പീഡനക്കേസിൽ വീട്ടമ്മ പൊലീസിന് നൽകിയ മൊഴി ഞെട്ടിക്കുന്നത്

16-ാം വയസ്സിൽ ആദ്യം ബലാത്സംഗം ചെയ്തത് അടുത്ത ബന്ധുവായ വൈദികൻ; വിവാഹം ചെയ്യാമെന്ന് പറഞ്ഞ് തുടർച്ചയായി വർഗ്ഗീസച്ചൻ പീഡിപ്പിച്ചു; അച്ചൻ മുങ്ങിയപ്പോൾ വിവാഹിതയായ യുവതി കുമ്പസരിക്കാൻ പോയ ജോബ് അച്ചനും കൗൺസിലിംഗിന് പോയ ജെയിസച്ചനും ഓടി നടന്നു പീഡിപ്പിച്ചപ്പോൾ ജോൺസണച്ചൻ പറ്റിയ ഇടം കിട്ടാത്തതു കൊണ്ട് ഇടവഴിയിൽ വച്ച് തലോടി വിട്ടു; എല്ലാം പൊറുത്ത് ഭാര്യയെ സ്വീകരിക്കാൻ തയ്യാറായി ഭർത്താവ്; ഓർത്തഡോക്‌സ് സഭാ പീഡനക്കേസിൽ വീട്ടമ്മ പൊലീസിന് നൽകിയ മൊഴി ഞെട്ടിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഓർത്തഡോക്സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തിൽ അഞ്ച് വൈദികർക്കെതിരേയും യുവതി മൊഴി നൽകിയെന്ന് വ്യക്തം. ഇതിൽ നാലു പേർക്കെതിരെ മാത്രമേ ബലാത്സംഗം ആരോപിക്കുന്നുള്ളൂ. അതുകൊണ്ടാണ് നാല് പേർക്കെതിരെ മാത്രം പീഡനത്തിന് പൊലീസ് കേസെടുത്തത്. ആവശ്യമെങ്കിൽ മൊഴി പരിശോധിച്ച് അഞ്ചാമനെതിരേയും കേസെടുക്കും. പൊലീസിന് യുവതി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു. വൈദികർക്കെതിരെ സഭയെ പിടിച്ചുലയ്ക്കുന്ന വിധമാണ് യുവതി ആരോപണങ്ങൾ ഉന്നയിക്കുന്നത്. യുവതിയെ സ്വാധീനിച്ച് കേസ് ഒതുക്കാനുള്ള എല്ലാ ശ്രമവും പൊളിഞ്ഞതായാണ് സൂചന. യുവതിയുടെ ഭർത്താവ് എടുത്ത ഉറച്ച നിലപാടാണ് ഇതിന് കാരണം.

നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടിൽ ഫാ. എബ്രഹാം വർഗീസ് (സോണി), കറുകച്ചാൽ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്പമൺ ഭദ്രാസനത്തിലെ കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഫാ ജിജോ ജെ എബ്രഹാമിനെതിരെ യുവതി നൽകിയ പരാതിയിൽ ശക്തമായ മൊഴികളില്ലെന്നാണ് സൂചന. കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഫാ. ജോബ് മാത്യുവാണ് ഒന്നാം പ്രതി. തിരുവല്ല സ്വദേശിയായ യുവാവാണ് അഞ്ചുവൈദികർ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിനൽകിയത്. എന്നാൽ, യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്തശേഷം നാലുപേരെ മാത്രം പ്രതികളാക്കുകയായിരുന്നു. ഈ മൊഴിയും വിശദാംശങ്ങളാണ് മറുനാടന് നലഭിച്ചത്.

നാലുപേർക്കെതിരേയും ബലാത്സംഗം, ഭീഷണപ്പെടുത്തി ലൈംഗിക ബന്ധം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നി വകുപ്പുകൾ ചുമത്തി. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. വിവാഹത്തിനുമുൻപ് 16 വയസ്സുള്ളപ്പോഴാണ് ഫാ. എബ്രഹാം വർഗീസ് പീഡിപ്പിച്ചതെന്ന് യുവതി മൊഴിനൽകിയിട്ടുണ്ട്. അടുത്ത ബന്ധുവായ ഇയാൾ വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്. പിന്നീട് മറ്റൊരു വിവാഹം കഴിച്ച് അച്ചൻ മുങ്ങി. ഇതോടെയാണ് കുമ്പസാരത്തിന് എത്തിയത്. അച്ചൻ പീഡിപ്പിച്ചതായിരുന്നു കുമ്പസരിച്ചത്. 2009-ൽ ഫാദർ ജോബ് മാത്യുവിനുമുന്നിൽ ഇക്കാര്യം കുമ്പസാരിച്ചു. ഇതു പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫാ. ജോബ് മാത്യു പീഡിപ്പിച്ചത്. ഇതേക്കുറിച്ച് പരാതിപറയാൻ മുൻസഹപാഠിയായ ഫാ. ജെയ്‌സിനെ കണ്ടു. എന്നാൽ, ജെയ്‌സും ലൈംഗികമായി ചൂഷണംചെയ്തു. കൊടിയ പീഡനമാണ് ഇരുവരും നടത്തിയത്.

തുടർന്ന് കൗൺസലിങ്ങിനായി ഫാ. ജോൺസൺ വി. മാത്യുവിനടുത്തെത്തി. ഇക്കാര്യങ്ങൾ മുതലെടുത്ത് ഫാ. ജോൺസണും പീഡിപ്പിച്ചു. എന്നാൽ വലിയൊരു കടന്നാക്രമണം ജോൺസൺ അച്ചൻ നടത്തിയില്ല. പറ്റിയ ഇടം കിട്ടാത്തതായിരുന്നു ഇതിന് കാരണം. ശരീരത്തിൽ തൊട്ടും തലോടിയും സുഖം അനുഭവിക്കുകയായിരുന്നു അദ്ദേഹം. താനുമായി ബന്ധമുള്ളകാര്യം വൈദികർക്ക് പരസ്പരം അറിയാമായിരുന്നു. വീടുകളിലും ആഡംബര ഹോട്ടലുകളിലും വച്ചായിരുന്നു മറ്റ് മൂന്ന് പേരുടെ പീഡനമെന്നും യുവതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. അതേസമയം, മജിസ്‌ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും യുവതി വൈദികർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആവർത്തിച്ചു. തന്റെ ഇടവക വികാരിയായിരുന്ന എബ്രഹാം വർഗീസ് 16 വയസ്സ് മുതൽ തന്നെ പീഡിപ്പിച്ചിരുന്നതായി വീട്ടമ്മ പറയുന്നു.

ഫാ. ജോബ് മാത്യുവിനോട് കുമ്പസരിച്ചപ്പോൾ ഈ വിവരം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഒപ്പം പഠിച്ച ഫാദർ ജോൺസൺ വി.മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ഫാ. ജോൺസൺ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാ. ജെയ്‌സ് കെ.ജോർജിന് മുന്നിൽ കൗൺസലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലിൽവെച്ച് ഈ വൈദികനും പീഡിപ്പിച്ചു. ഹോട്ടലിന്റെ ബിൽ നൽകാൻ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഏഴരപവൻ സ്വർണം മോഷ്ടിക്കേണ്ട ഗതികേട് വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്.

ഹോട്ടൽ ബിൽ ഇ-മെയിലിൽ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭർത്താവ് അറിഞ്ഞത്. തുടർന്ന് ഭർത്താവ് തന്നെ വീട്ടിലേക്ക് മടക്കിയയച്ചതായും യുവതി വെളിപ്പെടുത്തി. എന്നാൽ വൈദികർക്കെതിരെ സത്യം തുറന്നു പറഞ്ഞതോടെ എല്ലാം മറന്നു സ്വീകരിക്കാൻ ഭർത്താവ് തയ്യാറായിട്ടുണ്ട്. ഇത് യുവതിക്ക് ആശ്വാസമാണ്. വൈദികർക്കെതിരെ നിയമ പോരാട്ടം തുടരാനാണ് ഭർത്താവിന്റേയും തീരുമാനം. അതുകൊണ്ട് തന്നെ അച്ചന്മാരെ അറസ്റ്റ് ചെയ്യേണ്ടി വരും. അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് പറയുന്നു. അതിനിടെ ദുഃഖകരമായ അവസ്ഥയിലൂടെയാണ് സഭ കടന്നുപോകുന്നത്. പീഡനം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം ്രെകെംബ്രാഞ്ചിനു വിട്ടത്.

ഓർത്തഡോക്‌സ് സഭയെ പിടിച്ചു കുലുക്കിയ വൈദികരുടെ ലൈംഗിക പീഡന വിവാദത്തിലെ യഥാർഥ വില്ലൻ ഫാ. ഏബ്രഹാം വർഗീസെന്ന സോണിയാണെന്ന് വിശ്വാസികൾ പറയുന്നത്. ഏതൊക്കെ ഇടവകകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ടോ, അവിടെയെല്ലാം ഇദ്ദേഹം തന്റേതായ 'വ്യക്തിമുദ്ര' പതിപ്പിച്ചിട്ടുണ്ടെന്നാണ് സഭയിലെ ഒരു വിഭാഗം പറയുന്നത്. മറ്റ് വൈദികർക്ക് കൂടി യുവതിയെ എത്തിച്ചു കൊടുത്തതും സോണി തന്നെയാണെന്നാണ് ഇവരുടെ അഭിപ്രായം. ഫാ ഏബ്രഹാം വർഗീസ് തിരുവല്ല എംജിഎം സ്‌കൂളിലെ വാർഡനായിരുന്നു. ഇദ്ദേഹം ഏത് ഇടവകയിൽ സേവനം അനുഷ്ടിച്ചാലും അവിടെ ലൈംഗിക വിവാദത്തിൽപ്പെടുന്നത് പതിവായിരുന്നുവെന്ന് വിശ്വാസികൾ തന്നെ ചൂണ്ടിക്കാട്ടുന്നു. 'വില്ലനാണ് സോണി' എന്നാണ് വിശ്വാസികൾ ഇദ്ദേഹത്തെ കുറിച്ച് പറയുന്നത്. ഇക്കാര്യം സഭയുടെ മേലധ്യക്ഷന്മാർക്ക് മുന്നിൽ പരാതിയായി മുൻപ് പലപ്പോഴും എത്തിയിട്ടുണ്ട്. അന്നൊക്കെ ഇത് ഒതുക്കി തീർക്കുകയാണ് ചെയ്തത്. എന്നാൽ ഈ കേസിൽ യുവതിയുടെ ഭർത്താവിന്റെ നിലപാട് നിർണ്ണായകമായി.

ആരോപണങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് എസ്‌പി: സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം പരാതിക്കാരന്റെ മൊഴിയെടുത്തിരുന്നു. വൈദികരും യുവതിയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവെന്ന് അവകാശപ്പെടുന്ന രേഖകളുടെ പകർപ്പ് പരാതിക്കാരൻ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. അതിനിടെ, മുൻകൂർ ജാമ്യാപേക്ഷ നൽകാത്ത രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. മറ്റു രണ്ടുപേരെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്ന ശേഷം അറസ്റ്റ് ചെയ്യാനുമാണ് സാധ്യത. അതിനിടെ പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഇന്ന് നേരിട്ട് തെളിവെടുത്തു. കമ്മീഷൻ അധ്യക്ഷ രേഖാ ശർമയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘമാണ് തെളിവെടുപ്പിനായി എത്തിയത്.

കുമ്പസാരരഹസ്യത്തിന്റെ പേരിൽ വീട്ടമ്മയെ ഓർത്തഡോക്സ് സഭയിലെ പുരോഹിതന്മാർ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതി ദേശീയമാധ്യമങ്ങളിൽ ചർച്ചയായതോടെ ദേശിയവനിതാ കമ്മീഷൻ സംസ്ഥാന ഡിജിപി ലോക്നാഥ് ബഹ്റയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷൻ അധ്യക്ഷ രേഖാ ശർമയും കൗൺസിൽ അംഗം അഡ്വ. കൃഷ്ണദാസും അടങ്ങുന്ന സംഘം ഇന്ന് വീട്ടമ്മയെ സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. വീട്ടമ്മ പുരോഹിതനോടൊപ്പം മുറിയെടുത്ത കൊച്ചിയിലെ ഹോട്ടലിൽ അന്വേഷണ സംഘം ഇന്നലെ വീണ്ടും പരിശോധന നടത്തിയിരുന്നു. ഒരുമിച്ച് താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് നൽകിയത് ഭീഷണിമൂലമാണെന്ന് യുവതി മൊഴി നൽകി. യുവതി നൽകിയ മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. പലപ്പോഴായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിൽ പരാമർശിക്കുന്ന കോട്ടയം കറുകച്ചാലിലെ ആശ്രമത്തിലും, ബോർഡിങ്ങിലും മാത്രമാണ് ഇനി തെളിവെടുപ്പ് ശേഷിക്കുന്നത്. ഓർത്തഡോക്‌സ് സഭയിലെ വൈദികരായ എബ്രഹാം വർഗീസ്, ജോബ് മാത്യു, ജെയ്‌സ് കെ.ജോർജ് എന്നിവർ ബലാൽസംഗം ചെയ്തുവെന്നും ജോൺസൺ വി.മാത്യു അപമാനിച്ചുവെന്നുമാണ് കേസ്.

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ജെയ്‌സ് കെ.ജോർജുമായി ഒരുമിച്ച് താമസിച്ചശേഷം സ്വന്തമായി ബില്ലടച്ചത് ഭീഷണിയെ തുടർന്നാണെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഒരുമിച്ച് താമസിച്ചതിന്റെ വിവരങ്ങൾ പുറത്തുപറയുമെന്നായിരുന്നു ഭീഷണി. കേസിൽ യുവതിയുടെ മാതാപിതാക്കളുടേതടക്കം മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. യുവതി ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രധാനാധ്യാപികയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. യുവതി സഭയ്ക്ക് നൽകിയ സത്യവാങ്മൂലത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഈ അദ്ധ്യാപികയും സാക്ഷിയായി ഒപ്പിട്ടിട്ടുണ്ട്. തിങ്കളാഴ്ച നാല് വൈദികരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. തെളിവെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകും. വൈദികർ രാജ്യംവിട്ട് പോകാതിരിക്കുന്നതിനുള്ള മുൻകരുതലും അന്വേഷണസംഘം സ്വീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP