Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പുലയ സ്ത്രീയിൽ ഉണ്ടായ വൈദികൻ പറഞ്ഞാൽ ഏത് കത്തോലിക്കൻ കേൾക്കും?' വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി സി ജോർജ്ജ്; വൈദികന്റെ അമ്മയുടെ ജാതി പറഞ്ഞത് തന്റെ ഭാഗത്ത് നിന്നും സംഭവിക്കാൻ പാടില്ലാത്ത ഒരു നാക്കുപിഴ; വിഷയം സംസാരിക്കാൻ എത്തിയവരോട് നാടൻ ഭാഷയിൽ പറഞ്ഞപ്പോൾ പറ്റിപ്പോയതാണ്; ഇല്ലാത്ത അർത്ഥങ്ങൾ നൽകി പ്രചരിപ്പിച്ചത് സിപിഎമ്മെന്നും ജോർജ്ജ് മറുനാടനോട്

'പുലയ സ്ത്രീയിൽ ഉണ്ടായ വൈദികൻ പറഞ്ഞാൽ ഏത് കത്തോലിക്കൻ കേൾക്കും?' വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി സി ജോർജ്ജ്; വൈദികന്റെ അമ്മയുടെ ജാതി പറഞ്ഞത് തന്റെ ഭാഗത്ത് നിന്നും സംഭവിക്കാൻ പാടില്ലാത്ത ഒരു നാക്കുപിഴ; വിഷയം സംസാരിക്കാൻ എത്തിയവരോട് നാടൻ ഭാഷയിൽ പറഞ്ഞപ്പോൾ പറ്റിപ്പോയതാണ്; ഇല്ലാത്ത അർത്ഥങ്ങൾ നൽകി പ്രചരിപ്പിച്ചത് സിപിഎമ്മെന്നും ജോർജ്ജ് മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: ദളിത് സമൂഹത്തെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. അനാവശ്യ സമരം നടത്തുന്ന വൈദികർക്കെതിരെയുള്ള തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും എന്നാൽ വിമർശനത്തിന്റെ ഒപ്പം വൈദികന്റെ അമ്മയുടെ ജാതി പറഞ്ഞത് തന്റെ ഭാഗത്ത് നിന്നും സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരുന്നുവെന്നും അതൊരു നാക്ക് പിഴയായിരുന്നുവെന്നും പിസി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. തന്നോട് ഈ വിഷയം സംസാരിക്കാൻ എത്തിയവരോട് നാടൻ ഭാഷയിൽ പറഞ്ഞപ്പോൾ പറ്റിയതാണെന്നും ഇത് മുൻകൂട്ടി തീരുമാനിച്ച് പ്രചരിപ്പിച്ച് ഇല്ലാത്ത അർഥങ്ങൾ നൽകിയത് സിപിഎം ആണെന്നും പിസി മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

പട്ടികജാതി സമൂഹത്തോട് എപ്പോഴും ആഭിമുഖ്യം പുലർത്തുന്ന വ്യക്തിയാണ് താനെന്നും അവരോട് ചേർന്ന് നിന്നാണ് പ്രവർത്തിക്കുന്നതെന്നും പിസി പറഞ്ഞു. കഴിഞ്ഞയാഴ്‌ച്ച തന്റെ പിഎ വിരമിച്ചപ്പോൾ പുതിയതായി നിയമിച്ചത് ഒരു പട്ടികജാതി വിഭാഗക്കാരനെയാണെന്നും പിസി മറുനാടൻ മലയാളിയോട് പറഞ്ഞു. ആ വിഭാഗത്തിന്റെ പിന്തുണ എല്ലായിപ്പോഴും തനിക്ക് വേണ്ടുവോളം ലഭിച്ചുവെന്നും ജോർജ്ജ് വ്യക്തമാക്കി.

എറണാകുളം അങ്കമാലി വൈദികരും കർദിനാളുമാരും തമ്മിൽ നടക്കുന്ന പ്രശ്നങ്ങൾ ചില ബ്രോക്കർമാരാണ് കാരണക്കാരാണ്. ചില വൈദികന്മാർ തീരെ സ്റ്റാറ്റസ് ഇല്ലാത്തവർ തന്നെയാണ്. നല്ല കുടുംബത്തിൽ പിറന്ന വൈദികനാണല്ലോ എന്ന് കരുതി അന്വേഷിച്ചപ്പോൾ അയാൾ ഒരു ജാര സന്തതി ആണെന്ന് മനസ്സിലായെന്നും വൈദികരുടെ നിലവാരം ചന്തകളെ പോലെ ആണെന്ന് നേരത്തെ പറഞ്ഞ അഭിപ്രായത്തിൽ ഉറച്ച് നിൽക്കുകയാണെന്നും പി സി പറഞ്ഞു. എന്നാൽ തനിക്കുണ്ടായ നാവ് പിഴ ചിലർ മനഃപൂർവ്വം സൃഷ്ടിച്ച് എടുത്ത ശേഷം ഉപയോഗിക്കുകയായിരുന്നുവെന്നും പി സി പറഞ്ഞു.

അതേസമയം പ്രസ്തുത വൈദികനെതിരെ സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജോർജ്ജ്. ആ വൈദികന്റേത് കുടുംബപ്പേര് പ്രസിദ്ധമാണ്. ആ കൂടുംബത്തിൽ പെട്ടയാൾ പറയേണ്ട രീതിയിലല്ല അദ്ദേഹം പ്രതികരിച്ചത്. കുടുംബത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം ജാരസന്തതിയയാണ് ജനിച്ചതെന്ന് മനസിലായി. അത് സത്യവുമാണ്. എന്നാൽ, അമ്മയുടെ പേര് പറഞ്ഞപ്പോൾ അവരുടെ ജാതിയും കൂടി വന്നു. ഞാൻ അതിൽ ക്ഷമ ചോദിക്കുകയാണ്- ജോർജ്ജ് പറഞ്ഞു.

രൂപതാ സംബന്ധമായ കാര്യത്തിൽ പ്രസ്തുത വൈദികന്റെ നിലപാട് അംഗീകരിക്കാന് സാധിക്കില്ലെന്നും അദ്ദേഹം ആവത്തിച്ചു. പ്രശ്‌നമുണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. ബ്രോക്കറാണ് ഭൂമി ഇടപാടിലെ പ്രശ്‌നക്കാരനെന്നും അദ്ദേഹം പറഞ്ഞു. ദീപികയിലേക്ക് ഫാരീസിനെ ക്ഷണിച്ചത് അടക്കുള്ള കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണെന്നും ജോർജ്ജ് പറഞ്ഞു. ഫാരീസിന് അന്ന് എല്ലാ ഒത്താശയും ചെയ്തത് കത്തോലിക്കാ സഭയിലെ വൈദികരാണെന്നും അദ്ദേഹ കുറ്റപ്പെടുത്തി.

പിസി ജോർജിന്റെ മണ്ഡലത്തിലെ ഓഫീസിൽ വെച്ച് എടുത്ത വീഡിയോയിലാണ് 'പുലയ സ്ത്രീയിൽ ഉണ്ടായ വൈദികൻ പറഞ്ഞാൽ ഏത് കത്തോലിക്കൻ കേൾക്കും? എന്ന അഭിപ്രായപ്രകടനം പി സി ജോർജ്ജ് നടത്തിയത്. എന്നാൽ, ചില മാധ്യമ വിദ്യാർത്ഥികളെ ഉപയോഗിച്ച് സിപിഎം അവരുടെ മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തിയെന്നും കൈരളി ഉൾപ്പടെയുള്ളവയെ ഇതിനായി ഉപയോഗിച്ചുവെന്നും തന്റെ അനുവാദമില്ലാതെയാണ് വീഡിയോ എടുത്തത് എന്നും പിസി പറഞ്ഞു. ഈരാറ്റുപേട്ടയിൽ തന്നെയുള്ള ഒരു സിപിഎം നേതാവ് ഇതിന് ചുക്കാൻ പിടിച്ചുവെന്നും അയാളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഒരു ചിരിയോടെ പറഞ്ഞത് എനിക്ക് നിർദ്ദേശമുണ്ടെന്നാണ്.

കൊച്ചി-അങ്കമാലി അതിരൂപതാ തർക്കം അതിരൂക്ഷമാണ്. കർദിനാൾ മാർ ആലഞ്ചേരിയെ പുറത്താക്കാൻ ഈ രൂപതയിലെ ചിലർ നടത്തുന്ന നീക്കങ്ങളാണ് വിവാദത്തിന് കാരണം. ഈ വിഷയത്തിൽ രണ്ട് കൂട്ടരേയും കുറ്റപ്പെടുത്തുന്ന നേതാവാണ് പിസി ജോർജ്. കർദിനാളിന് സാങ്കേതികമായ വീഴ്ചകളുണ്ടെന്ന് പറയുമ്പോഴും അദ്ദേഹത്തെ തെറ്റുകാരനാണെന്ന് പറയാത്ത നേതാവ്. ഈ ഭാഗം വിശദീകരിക്കുന്നതിനിടെയിൽ പൂഞ്ഞാർ എംഎൽഎ പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടിയ കേരളത്തിലെ ദളിത് സമൂഹമാണ്.ഇതിലാണ് ഇപ്പോൾ പിസി മാപ്പ് പറഞ്ഞിരിക്കുന്നത്.

പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്. ഇപ്പോൾ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും പിസി ജോർജ് പറയുന്നു. അതായത് ദളിത് വിഭാഗത്തിൽപ്പെട്ടവരെ കടന്നാക്രമിക്കുകയാണ് പിസി ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വികാരം.പത്ത് ചക്രം കാണുമ്പോൾ ഇവനൊക്കെ ഹാലിളകുകയാണ്. എറണാകുളം അങ്കമാലി അതിരൂപതയുടെ നടപടികൾ കത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാവുകയാണ്. കർദിനാളിനെതിരെ കേസ് കൊടുക്കുന്നു. ഇതിന് അഞ്ച് ലക്ഷം രൂപ എവിടെ നിന്ന് കിട്ടി. ഇതിനെതിരെ സഭാ വിശ്വാസികൾ ഒന്നടങ്കം രംഗത്ത് വരണമെന്നും പിസി ജോർജ് വീഡിയോയിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP