1 usd = 72.24 inr 1 gbp = 94.48 inr 1 eur = 84.85 inr 1 aed = 19.67 inr 1 sar = 19.26 inr 1 kwd = 238.52 inr

Sep / 2018
24
Monday

മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല.. അപ്പോൾ ബലാത്സംഗം ചെയ്തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് മറുനാടനോട്

September 12, 2018 | 02:03 PM IST | Permalinkമെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല.. അപ്പോൾ ബലാത്സംഗം ചെയ്തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് മറുനാടനോട്

ആർ പീയൂഷ്

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീപീഡന ആരോപണം ഉന്നയിച്ചതാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്തയാകുന്നത്. ബിഷപ്പിനെ അറസ്റ്റു ചെയ്യാതെ കേരളാ പൊലീസ് ഒത്താശ ചെയ്യുന്നു എന്ന ആരോപണം ശക്തമായതിന് പിന്നാലെ കന്യാസ്തീകളും നീതി തേടി തെരുവിൽ ഇറങ്ങി. ഇവർക്ക് വലിയ തോതിൽ പൊതുജനസമക്ഷത്തിൽ നിന്നും പിന്തുണയും ലഭിച്ചു. ഇതിനിടെയാണ് ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് രംഗത്തെത്തിയത്. 2014 മുതൽ പീഡനം തുടങ്ങിയെങ്കിൽ എന്തുകൊണ്ട് കന്യാസ്ത്രീ അന്ന് പരാതി നൽകാൻ തയ്യാറായില്ല എന്ന ചോദ്യമാണ് ജോർജ്ജ് ഉന്നയിച്ചത്. കന്യാസ്ത്രീ പരാതി നൽകിയത് ചില ഗൂഢലക്ഷ്യങ്ങളോടെ ആണെന്നും മോശം സ്ത്രീയാണ് അവരെന്നുമാണ് ജോർജ്ജ് ആരോപിച്ചത്.

ജോർജ്ജിന്റെ പരാമർശത്തോടെയാണ് ബിഷപ്പിന്റെ പീഡനവിഷയം ദേശീയ തലത്തിൽ ചർച്ചയായത്. റിപ്പോർട്ടർ ചാനലിൽ ജോർജ്ജ് ചർച്ചക്കെത്തിയതും സോഷ്യൽ മീഡിയയിൽ ഏറെ വിഷയമായി. ഇതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മിഷൻ ബലാത്സംഗ കേസ് ഇരയെ അവഹേളിച്ച സംഭവത്തിൽ വിശദീകരണം നൽകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയതായി വാർത്ത വന്നത്. എന്നാൽ, ദേശീയ വനിതാ കമ്മീഷന്റെ നിലപാടിനെയും ജോർജ്ജ് ചോദ്യം ചെയ്തു. നേരിട്ടു ഹാജരായി വിശദീകരണം നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. ജോർജ്ജിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി കമ്മീഷൻ ചെയർപേഴ്‌സൺ രേഖാശർമ്മയും രംഗത്തെത്തി. ഇങ്ങനെ ദേശീയ തലത്തിൽ പോലും വിവാദ നായകനായി നിൽക്കുന്ന സഹചര്യത്തിലാണ് പി സി ജോർജ്ജ് മറുനാടൻ മലയാളിയുമായി സംസാരിച്ചത്.

തന്റെ മുൻ നിലപാടുകളിൽ ഉറച്ചുനിന്നു കൊണ്ടാണ് ജോർജ്ജ് സംസാരിച്ചത്. ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്ന് ജോർജ്ജ് മറുനാടനോട് പറഞ്ഞു. എന്തുകൊണ്ടാണ് താൻ കന്യാസ്ത്രീക്കെതിരെ നിലപാട് സ്വീകരിച്ചതെന്നും ജോർജ്ജ് വിശദീകരിച്ചു. കന്യാസ്ത്രീ നൽകിയ മൊഴിയിലെ കാര്യങ്ങൾ താൻ മനസിലാക്കിയെന്നും അതുകൊണ്ടാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ക്രൈസ്തവ സഭക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജോർജ്ജ് വ്യക്തമാക്കി. ഈ വിവാദങ്ങളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ പേടിപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും ജോർജ്ജ് മറുനാടനോട് പറഞ്ഞു.

പി സി ജോർജ്ജ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

എംഎൽഎയായ തന്നെ ദേശീയ വനിതാ കമ്മീഷന് ശിക്ഷിക്കാനുള്ള അധികാരമില്ല. അന്ന് കേരളത്തിലെ വനിതാ കമ്മീഷൻ രാഷ്ട്രീയ ചായ്വോടെ പ്രവർത്തിച്ചതു കൊണ്ടാണ് താൻ പോടോ എന്ന് പറഞ്ഞത്. കമ്മീഷൻ മൂക്ക് ചെത്തുമോ എന്ന ചോദ്യം ഉന്നയിച്ചത് മുമ്പ് കേരളത്തിലെ കമ്മീഷനെ പറ്റി പറഞ്ഞതാണ്. അത് മാധ്യമങ്ങൾ വീണ്ടും കാണിക്കുകയാണ് ചെയ്തത്. എന്തായാലും കന്യാസ്ത്രീയക്കെതിരെ പറഞ്ഞതിന്റെ പേരിൽ ദേശീയ വനിതാ കമ്മീഷന്റെ നോട്ടിസ് എനിക്ക് കിട്ടിയിട്ടില്ല. പത്രക്കാർ തമാശ കാണിക്കുമ്പോൾ ഞാനെന്തിനാണ് പ്രതികരിക്കുന്നത്. അവരാതം എഴുതുമ്പോൾ മിണ്ടാൻ പോകുന്നില്ല എന്നാണ് എന്റെ നിലപാട്.

കന്യാസ്ത്രീക്കെതിരെ പറയാനുള്ള സാഹചര്യവും ജോർജ്ജ് വിശദീകരിച്ചു. കുറവിലങ്ങാട് പൊലീസിൽ കന്യാസ്ത്രീ നൽകിയ മൊഴി പരിശോധിച്ച ശേഷമാണ് ഞാൻ പ്രതികരിച്ചത്. കന്യാസ്ത്രീയുടെ മൊഴി വായിച്ചത് എന്നെ അത്രക്ക് അരിശം കൊള്ളിച്ചു. ഒരു കന്യസ്ത്രീയുടെ വായിൽ നിന്നാണ് ഇത് വന്നതെന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചുവെന്നാണ് പരാതി. അപ്പോൽ പൊലീസ് ഡോക്ടർമാരെ നിർദ്ദേശിച്ച് മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല. അപ്പോൾ ബലാത്സംഗം ചെയ്‌തെന്ന പരാതിയാക്കിയത്. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രി കൊടുത്ത പരാതിയിൽ പറയുന്നു. ആറാം ദിവസം ഇരുവരും ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രവും പുറത്തുവന്നു. ഇതെങ്ങനെ പീഡനമാകും?

ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് കന്യാസ്ത്രീക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ക്രൈസ്തവ സഭക്കെതിരായി വലിയ നീക്കം നടക്കുന്നുണ്ടെന്നാണ് കൂട്ടിവായിക്കേണ്ടത്. ഇവർ പണം വാങ്ങിത്തന്നെയാണ് ഇങ്ങനെയൊരു പരാതി നൽകിയിരിക്കുന്നത്. പെരുമ്പാവൂർ കോടനാട് പൊലീസ് സ്‌റ്റേഷന് എതിർവശം നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്. 20 സെന്റ് സ്ഥലം ജ്യേഷ്ഠത്തിക്കും 20 സെന്റ് സഹോദരനുമാണ്. അവിടെ സഹോദരൻ വലിയ ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മിച്ചിരിക്കുന്നു. സഹോദരി വലിയൊരു രണ്ടു നില വീടും വെച്ചു. മൂന്ന് വർഷത്തിനിടക്കാണ് ഇതൊക്കെ ഉണ്ടായത്. ഇതിനൊക്കെ ഇത്രയും കാശ് എവിടെ നിന്നും കിട്ടി?

ഇന്ത്യയുടെ അകത്തും പുറത്തു ക്രൈസ്തവ സഭയെ അവഹേളിക്കാനായി വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിവാദങ്ങൾ. ഇവർ നല്കിയ പണം വാങ്ങിയിട്ടാണ് ഇത്തരത്തിൽ ഒരു പരാതിയുമായി മുന്നിട്ടിറങ്ങിയത്. ക്രൈസ്തവ സഭയെ അവഹേളിക്കാൻ ഏറ്റവും എളുപ്പം മെത്രാന്മാരെയും അച്ചന്മാരെയും കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുക എന്നതാണ്. അതിനായി പണം മുടക്കി ഓരോന്നിനെ പിടിക്കും. അതിൽ ഒരാളാണ് കന്യാസ്ത്രീ.

ഞാൻ മെത്രാന്റെ പുറകയേല്ല നടക്കുന്നത്. എനിക്ക് മെത്രാനെ പിന്തുണക്കേണ്ട ആവശ്യവുമില്ല. പോക്രിത്തരം കാണിച്ചാൽ ഉടുപ്പൂരിപ്പിടിച്ച് അടിക്കുകയാണ് വേണ്ടത്. ഞാൻ അതിനൊന്നും എതിരല്ല. ഒരു തെറ്റിനും കൂട്ടു നിൽക്കുകയുമില്ല. 2014 മുതൽ തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് കന്യാസ്ത്രീ പൊലീസിൽ പറഞ്ഞിരിക്കുന്നത്. കന്യാകത്വം നഷ്ടപ്പെട്ടപ്പോൾ തന്നെ ഉടുപ്പൂരി വെക്കണമായിരുന്നു. ഈ സംഭവത്തെ പറ്റി വ്യക്തമായി അറിയാവുന്നതു കൊണ്ടാണ് ഞാൻ ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഇത്തരം ഒരു സംഭവം ഉണ്ടായാൽ പൊലീസിൽ കോടതിയിലുമാണ് പരാതി നൽകേണ്ടത്. അല്ലാതെ റോഡിലൂടെ സത്യാഗ്രഹം നടത്തുകയല്ല വേണ്ടത്.

കന്യാസത്രീകൾ അടങ്ങുന്ന സമരക്കാർക്കൊപ്പം ഒരു കൂട്ടം സഭാവിരുദ്ധരായ കള്ളന്മാരാണ് ഇരിക്കുന്നത്. ഒരു മാന്യന്മാരെയും ഇവർക്കൊപ്പം ഞാൻ കണ്ടിട്ടില്ല. പിന്നെ ഒരു മുൻ ജഡ്ജിയുണ്ട്, അദ്ദേഹത്തെ തെറ്റുപറയാൻ കഴിയില്ല. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് അവിടെ എത്തിച്ചത്. അദ്ദേഹം പറഞ്ഞത് ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ല എന്നു മാത്രമാണ്. അതിൽ കൂടുതലൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സുപ്രീംകോടതി പറഞ്ഞിരിക്കുന്ന മാനദണ്ഡപ്രകാരം തെളിവില്ലാത്തതു കൊണ്ടാണ് മെത്രാനെ അറസ്റ്റു ചെയ്യാത്തത്.

അറസ്റ്റു ചെയ്യാതിരിക്കാൻ പൊലീസിന് മുകളിൽ യാതൊരു ഉന്നത സമ്മർദ്ദങ്ങളുമില്ല. കുറ്റം ചെയ്‌തെന്ന് തെളിവുണ്ടെങ്കിൽ ആ നിമിഷം അദ്ദേഹത്തെ അറസ്റ്റു ചെയ്യണം. ഒരു ഉന്നതരും അതിന് പ്രവർത്തിച്ചിട്ടുമില്ല. പിണറായിയെ പേടിപ്പിക്കാൻ ശ്രമിച്ചാൽ അങ്ങേരു പേടിക്കുവോ. കണ്ണൂരിന്റെ രക്തമാ.. അങ്ങനെ ആരും പേടിപ്പിച്ചാൽ പേടിക്കുന്നവന്നല്ല, ആർക്കും ഭയമൊന്നും അദ്ദേഹത്തിനില്ല. എനിക്ക് പിണറായിയെ ഇഷ്ടമാകാൻ കാരണം ഇതുപോലുള്ള ചങ്കുറപ്പുള്ള നിലപാടുകളാണ്. അല്ലെങ്കിൽ സത്യാഗ്രഹം നടത്തിയാൽ പിണറായി പേടിക്കുമെന്ന് കരുതിയാൽ അത് തെറ്റാണ്.

പിന്നെ ബിജെപി എന്തിനാണ് ശ്രമിക്കുന്നതെന്ന് കേരളത്തിലെ ക്രിസ്ത്യാനികൾക്കെല്ലാം ബോധ്യമുണ്ട്. ഇതിന് പിന്നാലെ വെറുതേ നടന്ന് നാണക്കേട് സമ്പാദിക്കയല്ലാതെ മറ്റൊന്നും നേടാനാക്കില്ല. രമേശ് ചെന്നിത്തല അടക്കമുള്ളവർ ഇതിൽ ബിഷപ്പിനെതിരെ പറഞ്ഞിട്ടില്ല. അന്വേഷണം നടക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്. പിന്നെ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എന്തെങ്കിലും പ്രതികരിക്കാതെ പറ്റുമോ? ഉമ്മൻ ചാണ്ടിക്ക് ബുദ്ധിയുള്ളതു കൊണ്ട് ഒന്നും പ്രതികരിച്ചില്ല. സ്ത്രീസുരക്ഷാ നിയമങ്ങൾ ഭാരത സ്ത്രീകളുടെ അഭിമാനം രക്ഷിക്കാനുള്ളതാണ്. അല്ലാതെ ഇതുപോലുള്ളവരെ രക്ഷിക്കാനുള്ളതല്ല.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
ആ 80 പേരുടെ ജീവൻ രക്ഷിച്ചത് ഒരുപെൺകുട്ടി ആയിരുന്നെങ്കിലോ! പൂവും പൂച്ചെണ്ടുമായി വൻആരാധകപ്പട വണ്ടുകൾ പോലെ വളഞ്ഞേനെ; കൊടുംവളവിൽ കൊക്കയിലേക്ക് വീഴാതെ ജെസിബിയുടെ യന്ത്രക്കൈകളാൽ ബസ് കാത്തപ്പോൾ യുവാവിന് അഭിനന്ദനം ചൊരിയാൻ കൂടെ സോഷ്യൽ മീഡിയ മാത്രം; ആരോടും പരാതിയും പരിഭവവുമില്ലാതെ കപിൽദേവ് പുഞ്ചിരിക്കുമ്പോൾ രക്ഷാദൗത്യത്തെ വാഴ്‌ത്തി ജെസിബി കമ്പനി; അടുത്ത ദിവസം കോട്ടയത്ത് വച്ച് ആദരിക്കുമെന്ന് സൗത്ത് റീജിയണൽ മാനേജർ
തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയത്; ചോദിക്കാതെ സമരത്തിന് പോയതിന് നടപടിയെടുത്തിട്ടില്ല; സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റർ ലിസി കളപ്പുരയ്‌ക്കെതിരെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം; നടപടി വിവാദമായപ്പോൾ വിലക്കില്ലെന്ന വിശദീകരണവുമായി ഇടവകവികാരി; വിലക്കില്ലെന്ന വാദം വിലപ്പോവില്ലെന്നും തനിക്ക് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും സിസ്റ്റർ
ബോഫോഴ്‌സിന് സമാനം റഫാൽ; ബോഫേഴ്‌സ് അഴിമതി രാജീവ്ഗാന്ധി സർക്കാരിന്റെ പതനത്തിനു വഴി തെളിച്ചെങ്കിൽ റഫാൽ യുദ്ധവിമാന ഇടപാട് മോദി സർക്കാരിന്റെ പതനത്തിനു കാരണമാകുമോ? ബിജെപി അന്വേഷണം എതിർക്കുന്നത് എന്തിനെന്ന് പ്രതിപക്ഷം; ഇടപാട് അന്വേഷിക്കണമെന്നും മോദി സ്ഥാനമൊഴിയണമെന്നും പ്രവീൺ തൊഗാഡിയ; ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രശാന്ത് ഭൂഷണും; ഉത്തരമില്ലാതെ ഇരുട്ടിൽ തപ്പി ബിജെപി കേന്ദ്ര നേതൃത്വം
20-നമ്പർ മുറി കൃത്യമായി കാട്ടിക്കൊടുത്തു; അലമാര തുറന്നപ്പോൾ കണ്ടത് നിറയെ പാന്റും ഷർട്ടും മുണ്ടും; പീഡിപ്പിച്ചില്ലെന്നും അന്ന് ധരിച്ചിരുന്ന വസ്ത്രം ഏതെന്ന് അറിയില്ലെന്നും മൊഴി നൽകി നിസ്സഹകരണം തുടർന്നു; അനുകൂലികളായ കന്യാസ്ത്രീകളുമായും ആശയ വിനിമയം; 45 മിനിറ്റ് തെളിവെടുപ്പിന് ശേഷം പുറത്തെത്തിച്ചപ്പോൾ നാട്ടുകാരുടെ വക കൂവലും; കുറവിലങ്ങാട് മഠത്തിൽ പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കൊണ്ടു വന്നത് പഴുതടച്ച സുരക്ഷയൊരുക്കി; നുണപരിശോധനയുമായും മെത്രാൻ സഹകരിക്കില്ല
പഞ്ചാബിൽ ജില്ലാ പരിഷദ്- പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരി കോൺഗ്രസിന്റെ തേരോട്ടം; ശിരോമണി അകാലിദളിനും ബിജെപിക്കും കിതപ്പ്; ജില്ലാ പരിഷദിൽ 354 ൽ 331 ഉം കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ ബിജെപിക്ക് രണ്ടെണ്ണം മാത്രം; ഒരുസീറ്റും നേടാനാവാതെ ആംആദ്മി; 10 വർഷത്തിനിടെ എസ്എഡി-ബിജെപി സഖ്യം ഇത്രയും കനത്ത പരാജയം ഏറ്റുവാങ്ങുന്നത് ഇതാദ്യം
ഒരു വശത്തേക്ക് പൊളിഞ്ഞ് തൂങ്ങിക്കിടക്കുന്ന പായ് വഞ്ചിയിൽ നിസ്സഹായനായി അഭിലാഷ് ടോമി; നടുവിനു സാരമായി പരിക്കേറ്റ നാവികസേന കമാൻഡർക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ല; നാളെ ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവികസേന; രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിൽ; രക്ഷയ്ക്കായ് എത്തുന്നത് ഫ്രഞ്ച് കപ്പൽ; അപ്രതീക്ഷിത അപകടം ഗോൾഡൻ ഗ്ലോബ് പ്രയാണമത്സരത്തിൽ അഭിലാഷ് മൂന്നാം സ്ഥാനത്ത് മുന്നേറുമ്പോൾ
കുരങ്ങനെന്താണ് മനുഷ്യനാവാത്തത്; ഡാർവിന്റെ പൂർവികർ വാനരന്മാർ ആയിരുന്നോ? ഖുർആൻ അടക്കമുള്ള മതഗ്രന്ഥങ്ങളിൽ പരിണാമസിദ്ധാന്തം പറയുന്നുണ്ടോ; ഫേസ്‌ബുക്കിൽ നിങ്ങൾ എറ്റുമുട്ടി തളരണ്ടതില്ല; എല്ലാ സംശയങ്ങൾക്കും മറുപടിയുമായി ലിറ്റ്മസിലെ ജീൻഓൺ; പരിണാമസിദ്ധാന്തം സംബന്ധിച്ച പൊതുസമ്പർക്ക ചോദ്യോത്തര പരിപാടി മലയാളത്തിൽ ആദ്യം
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം
പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന
വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുൻസീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനൽ കോഡിലെ ക്ഷതം മൂലം ഒരു വശം തളർന്ന നിലയിൽ; ബോധം പോവാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ ട്രസ്റ്റ്; ഉടൻ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് മലയാളികൾ