Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലും കാവ്യ മാധവനും ചേർന്ന് ആഘോഷമായി ഉദ്ഘാടനം ചെയ്ത പാല കരിക്കിനേത്ത് സിൽക്‌സിന്റെ കച്ചവടം തീർന്നു; 25 കോടിയുടെ വായ്പാ കുടിശിക അടയ്ക്കാതെ രഹസ്യമാക്കി വച്ചു; പൊലീസുമായെത്തി കോട്ടക് മഹീന്ദ്ര തുണിക്കടയ്ക്ക് താഴിട്ടു; ചെയ്ത ജോലിക്ക് ആരോട് കൂലിചോദിക്കുമെന്നുപോലും അറിയാതെ ജീവനക്കാർ

മോഹൻലാലും കാവ്യ മാധവനും ചേർന്ന് ആഘോഷമായി ഉദ്ഘാടനം ചെയ്ത പാല കരിക്കിനേത്ത് സിൽക്‌സിന്റെ കച്ചവടം തീർന്നു; 25 കോടിയുടെ വായ്പാ കുടിശിക അടയ്ക്കാതെ രഹസ്യമാക്കി വച്ചു; പൊലീസുമായെത്തി കോട്ടക് മഹീന്ദ്ര തുണിക്കടയ്ക്ക് താഴിട്ടു; ചെയ്ത ജോലിക്ക് ആരോട് കൂലിചോദിക്കുമെന്നുപോലും അറിയാതെ ജീവനക്കാർ

അരുൺ ജയകുമാർ

കോട്ടയം: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെതുടർന്ന് കരിക്കിനേത്ത് സിൽക്സിന്റെ പാലാ ഷോറൂം പൊലീസ് അടച്ച് പൂട്ടി. 25 കോടിയുടെ വായ്‌പ്പ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനാണ് കോട്ടയം ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതുടർന്ന് ഷോറൂം പൊലീസ് സീൽ ചെയ്തത്.

ഏതാനം വർഷങ്ങൾക്ക് മുൻപ് കോട്ടക് മഹീന്ദ്ര ബാങ്കിന്റെ കോട്ടയം ശാഖയിൽ നിന്നും 20 കോടി രൂപയാണ് വായ്പയെടുത്തിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെതുടർന്ന് ബാങ്കിൽ നിന്നും പല തവണ നോട്ടീസ് അയക്കുകയും കരിക്കനേത് സിൽക്സ് ഉടമ കെസി വർഗ്ഗീസിനെ അറിയിക്കുകയും ചെയ്തെങ്കിലും മറുപടി ലഭിക്കാത്തതിനെതുടർന്നാണ് നിയമ നടപടികളുമായി ബാങ്ക് മുന്നോട്ട് പോയത്. ജീവനക്കാരെ പട്ടിണിക്കിട്ട് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു കെസി വർഗ്ഗീസിന്റേതെന്ന ആരോപണം ശക്തമാണ്.

2011ലായിരുന്നു പാലാ കരിക്കിനേത്ത് സിൽക്സ് ഉദ്ഘാടനം ചെയ്തത്. മോഹൻലാലും കാവ്യാ മാധവനും ചേർന്ന് വളരെ ആഘോഷപൂർവ്വമായിരുന്നു കരിക്കിനേത്ത് സിൽക്സ് ഉദ്ഘാടനം്. എന്നാൽ, പ്രവർത്തനം തുടങ്ങി അഞ്ച് വർഷം കഴിയുന്നതോടെയാണ് സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടുന്നത്. ഏതാനും മാസങ്ങളായി ജീവനക്കാർക്ക് ശമ്പളം തീർത്തു നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ സ്ഥാപനം അടച്ചുപൂട്ടിയതോടെ നിരവധി കുടുംബങ്ങൾ പട്ടിണിയിലായി.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഷോറൂം അടച്ച് പൂട്ടാനായി പാലാ സർക്കിൾ ഇൻസ്പെക്ടർ ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം ഷോറൂമിലെത്തിയത്. 2016 നവംബർ മാസം 10ാം തീയതിയാണ് പാലാ കരിക്കിനേത് സീൽ ചെയ്യുന്നതിനായി കോട്ടയം ചീഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. രാവിലെ തന്നെ കട സീൽ ചെയ്യൽ നടപടി ക്രമങ്ങൾ ആരംഭിക്കുകയും വൈകുന്നേരം 4:30ഓടെ പൂർത്തീകരിക്കുകയായിരുന്നുവെന്നും ചില തൊഴിലാളികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

പാലാ ടൗണിൽ 36.82 സെന്റിൽ 45000 സ്‌ക്വയർഫീറ്റിലായി സ്ഥിതി ചെയ്യുന്ന ഷോറൂം ഈടായി നൽകിയാണ് 20 കോടി രൂപ വായ്‌പ്പയെടുത്തത്. കൃത്യമായി വായ്‌പ്പയടക്കാനാകാത്തതിനെതുടർന്ന് പലിശയും പലിശയുടെ പലിശയും ചേർത്താണ് 25 കോടി എന്ന സംഘ്യയായി മാറിയത്.ഷോറൂം പൊലീസ് സീൽചെയ്യുന്നതിന് മുന്നോടിയായി അപ്പോൾ കടയിലുണ്ടായിരുന്ന ഉപഭോക്താക്കളേയും ജീവനക്കാരെയും പുറത്തേക്ക് ഇറക്കിയ ശേഷമാണ് പൊലീസ് നടപടിക്രമങ്ങൾ ആരംഭിച്ചത്. ഷോറൂം സീൽ ചെയ്തതോടെ ഇനിയെന്തെന്നറിയാതെ പകച്ച് നിൽക്കുകയാണ് തൊഴിലാളികൾ. നേരത്തെ തന്നെ ശമ്പളം ഇല്ലാത്ത അവസ്ഥയിൽ ജീവനക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു.

തൊഴിലാളികൾക്ക് ശമ്പളം നൽകാതെയും ഷോറൂം അടച്ച് പൂട്ടാനും നേരത്തെ തന്നെ ശ്രമിക്കുകയായിരുന്ന കെസി വർഗ്ഗീസിന് ഈ പ്രശ്നങ്ങൾ ഒരു കുലുക്കവും ഉണ്ടാക്കിയിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. പാലയിലെ ഷോറൂം അടച്ച് പൂട്ടിക്കോട്ടേ എന്ന നിലപാട് തന്നെയാണ് വർഗ്ഗീസിന് ഉണ്ടായിരുന്നത്. അത്കൊണ്ട് തന്നെയാണ് സ്ഥാപനത്തിന്റെ പേരിലുള്ള വായ്‌പ്പ ഇയാൾ അടയ്ക്കാതിരുന്നതെന്നും തൊഴിലാളികൾ ആരോപിക്കുന്നു. കഴിഞ്ഞ മാസം 10ന് കോടതിപുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ചും വർഗ്ഗീസിന് അറിയാമായിരുന്നു.

തൊഴിലാളികൾക്ക് ശമ്പളം നൽകാതിരിക്കുന്നതിനൊപ്പം തന്നെ ഷോറൂമിലേക്ക് സ്റ്റോക്ക് എടുത്ത വകയിൽ വിവിധ മൊത്ത വിൽപ്പനക്കാർക്കും വലിയ തുക നൽകാനുണ്ടായിരുന്നു. ഇതിൽ ചിലതൊക്കെ കൊടുത്ത് തീർക്കുകയും ബാക്കിയുള്ളവരോട് കരിക്കിനേത്തിൽ വന്ന് വസ്ത്രങ്ങൾ എടുത്തുകൊള്ളാൻ പറഞ്ഞതും തുടർന്നുള്ള സംഘർഷങ്ങളും മറുനാടൻ മലയാളി നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP