Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഘവൻ വിദ്യാസമ്പന്നയായ യുവതിയെ വിവാഹം കഴിച്ചത് 2009ൽ; വിവാഹ സമ്മാനമായി എത്തിയത് സമുദായ സഭയുടെ ഭ്രഷ്ടും; കണ്ടാൽ അപ്പോൾ തെറിവിളിയും മുഖമാട്ടിയുള്ള തുപ്പും; രാഘവനെ വിവാഹത്തിന് ക്ഷണിക്കരുത്; മരണത്തിനു ക്ഷണിക്കരുത്; രാഘവനും കുടുംബവും വന്നാൽ ഇറങ്ങിപ്പോകണം; ഇങ്ങനെ തിട്ടുരങ്ങൾ ഏറെ; മിശ്രവിവാഹം വെട്ടിലാക്കിയത് പട്ടാമ്പി കെഎഎസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ രാഘവനെ; നവോത്ഥാന കേരളത്തിൽ പറയ സമുദായ സഭയുടെ വിലക്ക് ചർച്ചയാക്കുമ്പോൾ

രാഘവൻ വിദ്യാസമ്പന്നയായ യുവതിയെ വിവാഹം കഴിച്ചത് 2009ൽ; വിവാഹ സമ്മാനമായി എത്തിയത് സമുദായ സഭയുടെ ഭ്രഷ്ടും; കണ്ടാൽ അപ്പോൾ തെറിവിളിയും മുഖമാട്ടിയുള്ള തുപ്പും; രാഘവനെ വിവാഹത്തിന് ക്ഷണിക്കരുത്; മരണത്തിനു ക്ഷണിക്കരുത്; രാഘവനും കുടുംബവും വന്നാൽ ഇറങ്ങിപ്പോകണം; ഇങ്ങനെ തിട്ടുരങ്ങൾ ഏറെ; മിശ്രവിവാഹം വെട്ടിലാക്കിയത് പട്ടാമ്പി കെഎഎസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ രാഘവനെ; നവോത്ഥാന കേരളത്തിൽ പറയ സമുദായ സഭയുടെ വിലക്ക് ചർച്ചയാക്കുമ്പോൾ

എം മനോജ് കുമാർ

പാലക്കാട്: അടുത്ത വീട്ടിലെ മീനാക്ഷിയും മകൾ ദീപയും എന്നെ കണ്ടാൽ അപ്പോൾ തെറിപറയുക, തുപ്പുക. എല്ലാം എന്റെ മുഖത്ത് നോക്കി. ഒരു പതിറ്റാണ്ടായി തുടരുന്ന തെറിവിളിയും തുപ്പലുമാണിത്. ഇപ്പോൾ ആ തെറിവിളിയും തുപ്പലും സമുദായം മുഴുവൻ ഏറ്റെടുത്ത അവസ്ഥയിലാണ്. പട്ടാമ്പി കെഎഎസ് കോളേജിലെ ഇഗ്‌ളീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ രാഘവൻ അനുഭവിക്കുന്ന ഭ്രഷ്ടിന്റെ ഏകദേശ രൂപമാണിത്. രാഘവനെ വിവാഹത്തിന് ക്ഷണിക്കരുത്, മരണത്തിനു ക്ഷണിക്കരുത്. രാഘവനും കുടുംബവും വന്നാൽ ഏത് ചടങ്ങായാലും അപ്പോൾ മറ്റുള്ളവർ ഇറങ്ങിപ്പോകണം. രാഘവന്റെ വീട് കത്തിയാൽ കെടുത്താൽ പോലും ആരും മെനക്കെടരുത്. സ്വസമുദായ അംഗങ്ങൾക്ക് പറയസഭ നൽകിയ തിട്ടൂരങ്ങളിൽ ചിലതാണിത്. ഇത് കാരണം രാഘവന്റെയും കുടുംബത്തിന്റെയും ജീവിതം ഇപ്പോൾ പൂർണ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു.

യുക്തിവാദി സംഘം പ്രവർത്തകനാണ് രാഘവൻ. വിവാഹം ആലോചിക്കാൻ തുടങ്ങിയപ്പോൾ വിദ്യാസമ്പന്നയായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ രാഘവൻ ആഗ്രഹിച്ചത്. യുക്തിവാദി സംഘത്തിന്റെ മുഖമാസിക 'യുക്തിവാദി'യുടെ വായനക്കാരനായിരുന്നു രാഘവൻ. അപ്പോഴാണ് 2009 കാലത്ത് വിവാഹാലോചനകൾ ക്ഷണിച്ചുള്ള ഒരു പരസ്യം കണ്ടത്. കുട്ടി അഭ്യസ്തവിദ്യയാണ്. അതുകൊണ്ട് തന്നെ രാഘവൻ ആലോചനയ്ക്ക് കത്തയച്ചു. അവർ തിരിച്ച് ബന്ധപ്പെട്ടു. ഒബിസി വിഭാഗമാണ് ഭാര്യയായ പ്രസീത. 2009 മെയ് 6 നായിരുന്നു ചെമ്പുലങ്ങാട് മൈക്കുന്നിന്മേൽ വീട്ടിൽ രാഘവന്റെ വിവാഹം, വധു കണ്ണൂർക്കാരി ആയതിനാൽ വിവാഹം കണ്ണൂരിൽ തന്നെ നടത്തി. രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്. ആഡംബരങ്ങൾ ഒഴിവാക്കി മാതൃകാപരവുമായിരുന്നു വിവാഹം നടത്തിയത്.

പറയസഭയുടെ ആളുകളെ വിളിച്ചപ്പോൾ എല്ലാവരും വിവാഹ ചടങ്ങുകൾ ബഹിഷ്‌കരിച്ചു. ആ ബഹിഷ്‌ക്കരണം താമസിയാതെ ഭ്രഷ്ടിലേക്കും ഊരു വിളക്കിലേക്കുമൊക്കെ വഴിമാറി. ഇപ്പോൾ അത് മർദ്ദനത്തിൽ എത്തി നിൽക്കുകയുമാണ്. രാഷ്ട്രീയ പാർട്ടികൾ രാഘവന്റെ കാര്യത്തിൽ കുറ്റകരമായ മൗനം പാലിക്കുമ്പോൾ രാഘവന്റെ ജീവിതം ഇപ്പോൾ ഇരുട്ടിലേക്ക് വഴിമാറിയിരിക്കുകയാണ്. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി പിണറായി സർക്കാർ പടപ്പുറപ്പാട് നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് രാഘവന്റെയും കുടുംബത്തിന്റെ ദുരിത കഥ സമൂഹ ദൃഷ്ടിയിലേക്ക് വരുന്നത്. മിശ്ര വിവാഹത്തിന്റെ തങ്ങൾക്ക് മുന്നിൽ വന്നിട്ടുള്ള ഭ്രഷ്ട് നവോത്ഥാന മൂല്യ സംരക്ഷകർ അറിയുന്നുണ്ടോ എന്നാണ് പട്ടാമ്പി തൃത്താലയിലിരുന്നു രാഘവനും കുടുബവും ചോദിക്കുന്നത്.

മിശ്ര വിവാഹം കഴിച്ചതിന്റെ പേരിലാണ് രാഘവന് പറയസമുദായത്തിൽ നിന്നും ഭ്രഷ്ട് വന്നത്. പാലക്കാട് തൃത്താലയിലെ പരുതൂർ പഞ്ചായത്തിലാണ് കേരളത്തെ സ്തബ്ധമാക്കുന്ന സംഭവങ്ങൾ നടക്കുന്നത്. തന്റെ വിവാഹം ഒരു തെറ്റായിരുന്നുവെന്ന് 'പറയൻ സമുദായസഭ'യിൽ വന്നു പറയുക. സമുദായ ശാസനം ലംഘിച്ചതിന് പിഴ അടയ്ക്കുക. ഒരു പതിറ്റാണ്ടായി പിന്തുടരുന്ന സമുദായ ഭ്രഷ്ട് നീക്കാനുള്ള ഏക വഴി ഇതാണെന്നു രാഘവന് അറിയാം. സമുദായ ദൃഷ്ടിയിൽ തെറ്റായി കാണുന്ന വിവാഹം ഒരു തെറ്റെന്നു സമ്മതിക്കാൻ രാഘവൻ തയ്യാറല്ല. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒരു തെറ്റല്ല. അതുകൊണ്ട് ഇപ്പോഴും രാഘവന് മുന്നിൽ വന്നു വീഴുന്നത് സമുദായ അംഗങ്ങളുടെ തുപ്പും തെറിയും മർദ്ദനവുമാണ്. സമുദായം ഏർപ്പെടുത്തിയിരുന്ന ഭ്രഷ്ട് മർദ്ദനത്തിലേക്ക് മാറാൻ തുടങ്ങിയതോടെ കഴിഞ്ഞ മാസം പകുതിയോടെ തൃത്താല പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് രാഘവൻ.

വിവാഹം ഒരു തെറ്റാണോ? വിവാഹം എന്ന ശരിയെ ഒരു തെറ്റായി കാണാൻ ഞാൻ തയ്യാറല്ല. തെറ്റുകൾ മാത്രമാണ് തെറ്റ്. വിവാഹം ഒരു തെറ്റായി കാണാൻ തയ്യാറല്ല. ഞാൻ മാത്രമല്ല എന്റെ വീട്ടുകാരും ഇത് തെറ്റാണ് എന്ന് പറയാൻ തയ്യാറല്ല. വിവാഹം ഒരു കുറ്റമായി കാണാൻ ഞാൻ തയ്യാറല്ല. അത് കാരണം എനിക്കും കുടുംബത്തിന് ഭ്രഷ്ട് വന്നിരിക്കുന്നു. വിവാഹത്തിന് ഭ്രഷ്ട് ഒരു പരിഹാരമാണോ? ഭ്രഷ്ട് അപ്രത്യക്ഷമായി കഴിഞ്ഞ ഒരു സമുദായ സമസ്യയാണ് എന്നാണു കരുതിയത്. പക്ഷെ ഭ്രഷ്ട് കേരളത്തിൽ അതേപടി നിലനിൽക്കുന്നു-രാഘവൻ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്റെ 'അമ്മ മരിച്ചിട്ടു ഒരു സമുദായ അംഗം പോലും വന്നില്ല. എന്റെ രക്തബന്ധത്തിൽ ഉള്ളവർ മാത്രമാണ് ചടങ്ങിന് വന്നത്. വിവാഹം നടന്ന 2009 നു ശേഷം ഒരു സമുദായ ചടങ്ങിലും എനിക്കും കുടുംബത്തിനും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.

വിവാഹം നടന്നശേഷമുള്ള 2010ലെ പറയൻ സമുദായ സഭായോഗം മിശ്രവിവാഹത്തിന്റെ പേരിൽ ഇവർക്ക് ഭ്രഷ്ട് ഏർപ്പെടുത്തി. ആറ് കോളനികൾ ഉൾപ്പെടുന്ന സഭയിൽ നിന്ന് രാഘവനെയും കുടുംബത്തെയും അകറ്റി നിർത്തുകയും, കുടുംബത്തിലെ ചടങ്ങുകൾക്ക് സമുദായ അംഗങ്ങൾ ആരും പങ്കെടുക്കരുത് എന്നും തീരുമാനിക്കുകയുമായിരുന്നു. ഞങ്ങൾ വന്നാൽ സമുദായ സംഘങ്ങൾ ഇറങ്ങും. പിന്നെ എങ്ങിനെ ചടങ്ങുകൾക്ക് പോലും. പക്ഷെ ആരും ഒരു ചടങ്ങിനും ഞങ്ങളെ വിളിക്കാറില്ല. ഇതാണ് സത്യം. ഞങ്ങൾ തീർത്തും ഭ്രഷ്ടരായി മാറിയിരിക്കുന്നു.

കേരളം ഏറെ മാറിയിരിക്കുന്നു. നവോത്ഥാനമൂല്യങ്ങൾക്ക് വേണ്ടി സർക്കാർ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു. എന്നിട്ടും എന്റെയും കുടുംബത്തിന്റെയും ഭ്രഷ്ടിനു പരിഹാരമായില്ല. ഒരു പതിറ്റാണ്ടായി തുടരുന്നു ഭ്രഷ്ട് ആണിത്. ഇടത് വിപ്ലവ സംഘടന ഡിവൈഎഫ്‌ഐയ്ക്ക് ഈ ഭ്രഷ്ടിൽ ഇടപെടാൻ 2010 ൽ തന്നെ ഞാൻ പരാതി നൽകി. പക്ഷെ ഒരു മറുപടി നൽകാനുള്ള മര്യാദ പോലും ഡിവൈഎഫ്‌ഐ കാണിച്ചില്ല. പക്ഷെ ഇപ്പോൾ സമുദായ അംഗങ്ങൾക്കെതിരെ എനിക്ക് പരാതിയുമായി ഇറങ്ങേണ്ടി വന്നിരിക്കുന്നു. ഞാനും ഭാര്യ പ്രസീതയും നടന്നുവരുമ്പോൾ എതിരെ വന്ന സമുദായ അംഗമായ വേലായുധൻ എന്നെ മർദ്ദിച്ചു. ഒരു കാരണവുമില്ലാതെയുള്ള മർദ്ദനമായിരുന്നു ഇത്. അസഭ്യം പറയുകയും തുപ്പലിനു ശേഷമാണ് നേരിട്ടുള്ള മർദ്ദനം. ഇത് ഇനി സഹിക്കാൻ കഴിയില്ല. അതിനാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്- രാഘവൻ പറയുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP