Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലുകൊല്ലം മുമ്പുണ്ടായ കടൽക്ഷോഭത്തിൽ വീടടക്കം സർവതും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ ഇപ്പോഴും അഭയാർഥി ക്യാമ്പിൽ; മതിയായ ഭക്ഷണം പോലുമില്ലാതെ ഒറ്റമുറി ക്യാമ്പിൽ ദുരിത ജീവിതം അനുഭവിക്കുന്നത് 149 കടുംബങ്ങൾ; പലരും പലതും വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടപ്പായില്ല; ഞങ്ങളോട് കാണിച്ച ചതി ഈ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരോടും ആവർത്തിക്കരുതെന്ന് അന്തേവാസികൾ; കേരളത്തിന്റെ സൈനികരെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചവരുടെ അവസ്ഥ ഇങ്ങനെ!

നാലുകൊല്ലം മുമ്പുണ്ടായ കടൽക്ഷോഭത്തിൽ വീടടക്കം സർവതും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ ഇപ്പോഴും അഭയാർഥി ക്യാമ്പിൽ; മതിയായ ഭക്ഷണം പോലുമില്ലാതെ ഒറ്റമുറി ക്യാമ്പിൽ ദുരിത ജീവിതം അനുഭവിക്കുന്നത് 149 കടുംബങ്ങൾ; പലരും പലതും വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടപ്പായില്ല; ഞങ്ങളോട് കാണിച്ച ചതി ഈ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരോടും ആവർത്തിക്കരുതെന്ന് അന്തേവാസികൾ; കേരളത്തിന്റെ സൈനികരെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചവരുടെ അവസ്ഥ ഇങ്ങനെ!

അർജുൻ സി വനജ്

കൊച്ചി:പ്രളയത്തിൽ രക്ഷകരായതോടെ ഇപ്പോൾ കേരളത്തിന്റെ സൈനികരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളോട് സർക്കാറിന്റെ സമീപനം എന്തായിരുന്നുവെന്ന് ഈ ദുരിതാശ്വാസ ക്യാമ്പിൽപോയാൽ നിങ്ങൾക്ക് മനസ്സിയലാവും. നാല് വർഷങ്ങൾക്ക് മുമ്പുണ്ടായ കടൽ ക്ഷോഭത്തിൽ വീടടക്കം സർവ്വതും നഷ്ടപ്പെട്ട് താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിൽ ജീവിതം പട്ടിണിയോട് പടവെട്ടി തള്ളി നീക്കുന്നത് ഒന്നും രണ്ടുമല്ല 149 കുടുംബങ്ങളാണ്.

അലപ്പുഴ ജില്ലയിലെ വണ്ടാനം മെഡിക്കൽ കോളേജിന് സമീപത്തെ ഈ ക്യാമ്പുകളിൽ എത്തുമ്പോൾ എല്ലായിടത്തു നിന്നുമുയരുന്നത് ഒരേ സ്വരങ്ങളാണ്. വിശപ്പും കണ്ണുനീരും കലർന്ന പ്രതിഷേധത്തിന്റെ സ്വരം. പലപ്പോഴും അധികാരവർഗ്ഗത്തിന്റെ മുന്നിൽ പോയി തങ്ങൾക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയെക്കുറിച്ച് കൈകൂപ്പി യാചിച്ചിട്ടും തങ്ങളെ രണ്ടാം കിട പൗരന്മാരായി കാണുന്നതിലെ പ്രതിഷേധം ഇവരിൽ ചെറുതല്ല.

മെഡിക്കൽ കോളേജിന് സമീപ പ്രദേശമായ വണ്ടാനം ശിശുവിഹാർ, പഴയങ്ങാടി കരിനിലയ വികസന ഏജൻസി, കരൂർ എൽ പി സ്‌ക്കൂൾ, പുറക്കാട് പഴയ പഞ്ചായത്ത് ഓഫീസ് ,അമ്പലപ്പുഴ കുഞ്ചുപ്പിള്ള സ്‌കൂൾ എന്നിവടങ്ങളിലായാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്. ഇതിന് പുറമേ വണ്ടാനം റെയിൽവെ പുറമ്പോക്ക് ഭൂമിയിൽ കുടിലുകെട്ടിയും 27 കുടുംബങ്ങൾ കുടിൽ കെട്ടി താമസിക്കുന്നുണ്ട്. ഒരു വർഷം മുമ്പ് 149 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും സ്ഥലം ഏറ്റെടുപ്പ് പ്രവൃത്തികൾ പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.

21 കുടുംബങ്ങൾക്ക് തോട്ടപ്പള്ളിയിൽ ചതുപ്പ് നിലം നികത്തിയ ഭൂമി സർക്കാർ കണ്ടെത്തിയെങ്കിലും, ഈ പ്രദേശം താമസ യോഗ്യമല്ല. മഴക്കാലമായാൽ രണ്ടാൾ പൊക്കത്തിൽ വരെ വെള്ളം കയറുന്ന പ്രദേശമാണിത്. ബാക്കിയുള്ള കുടുംബങ്ങൾക്ക് വീടിനും സ്ഥലത്തിനുമായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫിഷറി സ് വകുപ്പിന്റെ ചുവപ്പുനാടയിൽ ഈ തുക കെട്ടിക്കിടക്കുകയാണെന്ന് അമ്പലപ്പുഴ അഭയാർത്ഥി സംയുക്ത സമരസമിതി കൺവീനർ അഖിലേഷ് പുറക്കാട് പറയുന്നു.

149 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ജാഗ്രത കാണിക്കാതിരുന്ന സർക്കാരിനു മുന്നിലേക്ക് സർവ്വതും നഷ്ടപ്പെട്ട 36 കുടുംബങ്ങൾക്കൂടി കഴിഞ്ഞ നാല് മാസം മുമ്പ് എത്തിയിരിക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിന് മുകളിലെ ഈ കാണുന്ന ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളും കുട്ടികളും ഇപ്പോഴും സർക്കാർ സഹായത്തിനായി കഴിക്കുകയാണ്.

എതുനിമിഷവും പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യമാണ് ഇവിടെയുള്ളതെന്ന് ക്യാമ്പിലെ സ്ത്രീകൾ പറയുന്നു.എല്ലാവരും ഒന്നിച്ച് കഴിയുന്നതിനാൽ ഒരാൾക്ക് പനിയോ മറ്റ് പകർച്ചവ്യാധിയോ വന്നാൽ പേടിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.പലരും പലതും വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടപ്പായില്ല. ഇപ്പോൾ പ്രളയ ദുരന്തത്തിലെ യഥാർഥ ഹീറോകൾ ആയിരക്കയാണ് മൽസ്യത്തൊഴിലാളികൾ.അവരെയും സർക്കാർ ഇതുപോലെ ചെയ്യരുത്. പളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം വാഗ്ദാനങ്ങളിൽ ഒതുങ്ങരുതെന്നും തങ്ങളുടെ അവസ്ഥ ആവർത്തിക്കപ്പെടരുതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP