Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുസ്ലിം പള്ളികളിൽ പോലും ഹിന്ദു വിരുദ്ധത പ്രസംഗിച്ചു; ബിജെപിക്കാർക്കൊപ്പം നിൽക്കുന്നവരെ വിവാഹത്തിന് പോലും വിളിക്കരുത് എന്ന വൃത്തികെട്ട വർത്തമാനം വരെ പറഞ്ഞു; മതമൗലികവാദികളുടെ പ്രചരണം അമ്പത്തഞ്ച് ശതമാനം വോട്ടുള്ള ഹിന്ദു സമൂഹത്തെ ഒരുമിപ്പിച്ചു; ശബരിമലയുടെ കരുത്തിൽ സുരേന്ദ്രൻ വിജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ജനപക്ഷം നേതാവ്; ആന്റോയെ പിന്നിലാക്കി രണ്ടാമത് വീണാ ജോർജ്ജും; പത്തനംതിട്ടയിലെ രാഷ്ട്രീയം മറുനാടനോട് പങ്കുവച്ച് പിസി ജോർജ്

മുസ്ലിം പള്ളികളിൽ പോലും ഹിന്ദു വിരുദ്ധത പ്രസംഗിച്ചു; ബിജെപിക്കാർക്കൊപ്പം നിൽക്കുന്നവരെ വിവാഹത്തിന് പോലും വിളിക്കരുത് എന്ന വൃത്തികെട്ട വർത്തമാനം വരെ പറഞ്ഞു; മതമൗലികവാദികളുടെ പ്രചരണം അമ്പത്തഞ്ച് ശതമാനം വോട്ടുള്ള ഹിന്ദു സമൂഹത്തെ ഒരുമിപ്പിച്ചു; ശബരിമലയുടെ കരുത്തിൽ സുരേന്ദ്രൻ വിജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ജനപക്ഷം നേതാവ്; ആന്റോയെ പിന്നിലാക്കി രണ്ടാമത് വീണാ ജോർജ്ജും; പത്തനംതിട്ടയിലെ രാഷ്ട്രീയം മറുനാടനോട് പങ്കുവച്ച് പിസി ജോർജ്

എം മനോജ് കുമാർ

തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ കെ.സുരേന്ദ്രൻ തന്നെ വിജയിയാകുമെന്നു നൂറു ശതമാനം ഉറപ്പുണ്ടെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ്. ജനപക്ഷത്തിനു ശക്തമായ വേരോട്ടമുള്ള ഒരു ബെൽറ്റിലാണ് സുരേന്ദ്രൻ ഇത്തവണ സ്ഥാനാർത്ഥിയായത്. ജനപക്ഷത്തിന്റെ വോട്ടുകൾ മുഴുവൻ കെ.സുരേന്ദ്രനാണ്. സുരേന്ദ്രന്റെ വിജയത്തിന് അടിസ്ഥാനമാകുന്ന പ്രധാന കാരണമിതാണ്. അടുത്തിടെ എൻഡിഎ മുന്നണിയിലേക്ക് ചേക്കേറിയ പി.സി.ജോർജ് എംഎൽഎ മറുനാടനോട് പറഞ്ഞു.

നിലവിലെ കണക്കുകൂട്ടൽ അനുസരിച്ച് പത്തനംതിട്ടയിൽ ഇടത് വിരുദ്ധ വികാരമാണ് നിലനിന്നത്. പക്ഷെ പത്തനംതിട്ടയിലെ എംപി ആന്റോ ആന്റണിക്കെതിരെ ശക്തമായ ജനവികാരമാണ് പത്തനംതിട്ടയിൽ ഉയർന്നത്. ശബരിമല വികാരം ശക്തമായ അടിയൊഴുക്കുകൾ മണ്ഡലത്തിൽ സൃഷ്ടിച്ചെങ്കിലും അതിനൊപ്പം തന്നെ നിലവിലെ എംപിക്കെതിരെയുള്ള വികാരവും പത്തനംതിട്ടയിൽ ശക്തമായിരുന്നു. ശബരിമല പ്രശ്‌നം കാരണം പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജ് മൂന്നാമത് പോകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ആന്റോ ആന്റണിക്ക് എതിരെ വികാരം വന്നതോടെ വീണാ ജോർജ് രണ്ടാം സ്ഥാനത്തേക്കും ആന്റോ ആന്റണി മൂന്നാം സ്ഥാനത്തേക്കും മാറും-പി.സി.ജോർജ് പറയുന്നു.

ശബരിമല പ്രശ്‌നവും ബിജെപി പ്രചാരണവും തുടങ്ങിയപ്പോൾ മണ്ഡലത്തിൽ ഹിന്ദു വർഗീയത എന്ന് മുസ്ലിം വിഭാഗം പ്രചരിപ്പിച്ചു. ഹിന്ദു വർഗീയത എന്ന മുസ്ലിം വിരുദ്ധതയാണ് മുസ്ലിം വിഭാഗം പറഞ്ഞുണ്ടാക്കിയത്. മുസ്ലിം പള്ളികളിൽ പോലും അവർ ഹിന്ദു വിരുദ്ധത പ്രസംഗിച്ചു. ബിജെപിക്കാർക്കൊപ്പം നിൽക്കുന്നവരെ വിവാഹത്തിന് പോലും വിളിക്കരുത് എന്ന വൃത്തികെട്ട വർത്തമാനം വരെ അവർ പള്ളിയിൽ പറഞ്ഞു. ചില മതമൗലികവാദികളായ മുസ്ലിംങ്ങളാണ് ഇത്തരം പ്രചാരണം നടത്തിയത്. ഇത് ഹിന്ദു വർഗീയത വളർത്താൻ സഹായകരമായി. ഇത്തരത്തിലുള്ള മുസ്ലിം തീവ്രവാദ പ്രസ്താവനയുടെ പേരിൽ അമ്പത്തഞ്ച് ശതമാനം വോട്ടുള്ള ഹിന്ദു സമൂഹം ഒന്നിച്ചിട്ടുണ്ട്. ഇത് പത്തനംതിട്ടയിൽ സുരേന്ദ്രന് സഹായകരമായി വരും-പിസി ജോർജ് പറയുന്നു.

പത്തനംതിട്ടയിലെ ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിഷ്പക്ഷരായ ക്രിസ്ത്യാനികളുടെ വോട്ടുകൾ സുരേന്ദ്രന് വന്നുചേർന്നിട്ടുണ്ട്. ദേശീയ കാഴ്ചപ്പാടുള്ള ക്രിസ്ത്യാനികളും സുരേന്ദ്രന് തന്നെ വോട്ടു നൽകിയിട്ടുണ്ട്. വിശ്വാസ സംരക്ഷണത്തിനും ആചാര സംരക്ഷണത്തിനും മുന്നിൽ നിന്ന സുരേന്ദ്രൻ എന്ന വ്യക്തിത്വത്തിനു മതവിശ്വാസികളുടെ വോട്ടുകളും ലഭിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ജനവിരുദ്ധ പ്രവർത്തനങ്ങളും സുരേന്ദ്രന് വോട്ടുകൂടുതൽ ലഭിക്കാൻ ഇടയാക്കിയിട്ടുണ്ട്. ആന്റോ ആന്റണിയും സഹോദരനും കൂടി രണ്ടു സഹകരണ ബാങ്കുകൾ തകർത്തവരാണ്. പ്രാപ്തനാകാത്ത എംപിയായിരുന്നു ആന്റോ ആന്റണി. അതുകൊണ്ട് തന്നെ വോട്ടർമാർക്ക് ആന്റോ ആന്റണിക്ക് വോട്ടു ചെയ്യാൻ മടിയായിരുന്നു. അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതിയുള്ളവർ മുഴുവൻ സുരേന്ദ്രന് വോട്ടു ചെയ്തു.

പത്തനംതിട്ടയിലെ രാഷ്ട്രീയ അടിയൊഴുക്കുകളെ നിയന്ത്രിച്ചത് ശബരിമല യുവതീ പ്രവേശന വിഷയം തന്നെയാണ്. പത്തനംതിട്ടയിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ അതുകൊണ്ട് തന്നെ സുരേന്ദ്രന് അനുകൂലമായി വന്നു. . ജനപക്ഷത്തിന്റെ വോട്ടുകളും ബിജെപി വോട്ടുകളും ഒപ്പം ശബരിമല യുവതീ പ്രവേശനത്തിന് ശേഷം സുരേന്ദ്രന് പുതുതായി ലഭിച്ച വോട്ടുകളും ആണ് സുരേന്ദ്രന്റെ വിജയം തീരുമാനിക്കുന്നത്. ശബരിമല പ്രശ്‌നം കാരണം വികാരപരമായി സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തെക്കണ്ട, മുഴുവൻ ആളുകളുടെ വോട്ടുകളും സുരേന്ദ്രന് തന്നെ ലഭിക്കും. വിശ്വാസ സംരക്ഷണത്തെ വൈകാരികമായി സമീപിച്ച പത്തനംതിട്ടയിലെ മുഴുവൻ സ്ത്രീ സമൂഹവും സുരേന്ദ്രന് തന്നെ വോട്ടു നൽകിയിട്ടുണ്ട്.-പി.സി.ജോർജ് പറയുന്നു.

മുപ്പത് വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ കനത്ത പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതൃത്വവും. ശക്തമായ പോരാട്ടം നടന്ന തിരുവനന്തപുരം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിൽ അടക്കം അഞ്ച് സീറ്റുകളിൽ ബിജെപി ജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ മേഖലയിൽ വോട്ട് ശതമാനം കൂടിയത് ബിജെപിയുടെ ജയസാധ്യതയെ ബാധിക്കില്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ശബരിമല വിഷയം അനുകൂലമാകുമെന്നും സ്ത്രീകൾ വൻ തോതിൽ പോളിങ് ബൂത്തിലേക്ക് എത്തിയത് വൻ നേട്ടമാകുമെന്നും ബിജെപി വിലയിരുത്തുന്നു.

തീരപ്രദേശങ്ങളിലും മലബാർ മേഖലയിലും വോട്ടിങ് ശതമാനം കൂടിയത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമല്ലെന്നും വോട്ടിങ് ശതമാനം കൂടിയത് തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. വോട്ടിങ് ശതമാനം കൂടിയത് ശബരിമല വിഷയത്തിലെ പ്രതിഷേധവും പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്തുമാണെന്നും ബിജെപി കേന്ദ്രങ്ങൾ കരുതുന്നു. നല്ല വാർത്തകൾക്കായി കാത്തിരിക്കാമെന്ന് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പ്രതികരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP