Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എനിക്ക് ഡ്യൂട്ടിയിടാൻ നീ ആരാടാ? ജോലി ചെയ്യാൻ മനസില്ല; എനിക്ക് യൂണിഫോം പോലും ഇല്ല; തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച അസോസിയേഷൻ നേതാവ് അസിസ്റ്റന്റ് കമ്മീഷണറെ തെറിവിളിച്ചത് വിവാദത്തിൽ; സംഘടനാ നേതാക്കൾ കൂട്ടത്തോടെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാകുന്നത് ക്യാമ്പുകളിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തി പോസ്റ്റൽ വോട്ടുകൾ ഇടതിന് അനുകൂലമാക്കാനോ? തിരഞ്ഞെടുപ്പ് കാലത്ത് പൊലീസിൽ തന്നിഷ്ടം നടപ്പാക്കുമ്പോൾ മൗനം പാലിച്ച് പിണറായി സർക്കാരും

എനിക്ക് ഡ്യൂട്ടിയിടാൻ നീ ആരാടാ? ജോലി ചെയ്യാൻ മനസില്ല; എനിക്ക് യൂണിഫോം പോലും ഇല്ല; തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച അസോസിയേഷൻ നേതാവ് അസിസ്റ്റന്റ് കമ്മീഷണറെ തെറിവിളിച്ചത് വിവാദത്തിൽ; സംഘടനാ നേതാക്കൾ കൂട്ടത്തോടെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാകുന്നത് ക്യാമ്പുകളിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തി പോസ്റ്റൽ വോട്ടുകൾ ഇടതിന് അനുകൂലമാക്കാനോ? തിരഞ്ഞെടുപ്പ് കാലത്ത് പൊലീസിൽ തന്നിഷ്ടം നടപ്പാക്കുമ്പോൾ മൗനം പാലിച്ച് പിണറായി സർക്കാരും

പി വിനയചന്ദ്രൻ

തിരുവനന്തപുരം : പൊലീസ് സേനയെ കൈപ്പിടിയിലാക്കി തന്നിഷ്ടം പോലെ പ്രവർത്തിക്കുന്ന സംഘടനാ നേതാക്കൾ തിരഞ്ഞെടുപ്പു കാലത്തും സ്വന്തം നിയമം നടപ്പാക്കുന്നു. ഡ്യൂട്ടിക്ക് ആവശ്യത്തിന് പൊലീസുകാരില്ലാതെ അധികാരികൾ നെട്ടോമോടുമ്പോൾ ജോലിചെയ്യാൻ തയ്യാറാകാതെ നേതാക്കൾ. തിരുവനന്തപുരം ജില്ലയിലെ പൊലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടകളുടെ നേതാക്കളാണ് തിരഞ്ഞെടുപ്പ് കാലത്ത് ജോലിക്ക് നിയോഗിച്ചിട്ടും പോകാൻ തയ്യാറാകാതെ മേൽ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരിക്കുന്നത്.

എല്ലാ പൊലീസുകാർക്കും ഡ്യൂട്ടി നൽകുന്നതിന്റെ ഭാഗമായി നേതാക്കൾക്കും നൽകിയെങ്കിലും മേൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തും തെറിവിളിച്ചും സമ്മർദത്തിലാക്കി പണിയെടുക്കാതെ മുങ്ങി. ഡ്യൂട്ടി നൽകിയ എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമ്മീഷണർക്ക് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിയുടെ വകയായിട്ടായിരുന്നു തെറിയഭിഷേകം. സെക്രട്ടറിയായ എസ്‌ഐയാണ് അസിസ്റ്റന്റ് കമ്മീഷണറോട് തട്ടികയറിയത്. എനിക്ക് ഡ്യൂട്ടിയിടാൻ നീ ആരാടാ എന്നായിരുന്നു ചോദ്യം. പിന്നെ യൂണിഫോമില്ലാത്തിനാൽ ഡ്യൂട്ടിക്ക് പോകാൻ കഴിയില്ലെന്ന വിശദീകരണവും നൽകി. നേതാക്കൾക്ക് ആദ്യം കൊല്ലം റൂറൽ മേഖലയിലാണ് ഡ്യൂട്ടി നൽകിയത്. പിന്നാലെ പ്രത്യേക സ്‌ക്വാഡിലേക്ക് മാറ്റി. എന്നാൽ അതിനും തയ്യാറായില്ല. തുടർന്ന് ജോലിൽ നിന്നു പൂർണമായും ഒഴിവായി.

മക്കളുടെ കല്ല്യാണത്തിന് അവധിയെടുത്തവരെയും മെഡിക്കൽ ലീവിൽ കഴിഞ്ഞവരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരികെ വിളിച്ചിട്ടും സംഘടനാ നേതാക്കൾളെ തൊടാൻപോലും കഴിഞ്ഞിട്ടില്ല. പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും തലസ്ഥാനത്തെ നേതാക്കളായ 39 പേരാണ് ജോലിചെയ്യാതെ ഉന്നത സ്വാധീനത്താൽ രക്ഷപ്പെട്ടത്. ക്യാമ്പിലെ ഉൾപ്പെടെ പൊലീസുകാരെ ഭീഷണിപ്പെടുത്തി പോസ്റ്റൽ വോട്ടുകൾ തങ്ങൾക്ക് അനുകൂലാക്കാൻ വേണ്ടിയാണ് ഇവർ കൂട്ടതോടെ ജോലിയിൽ നിന്ന് മാറി നിൽകുന്നതെന്നാണ് വിവരം. ഭരണപക്ഷ അനുകൂല സംഘടനകളായതിനാൽ ആരും ചോദ്യം ചെയ്യില്ലെന്ന ധാഷ്ട്യത്തോടെയാണ് നേതാക്കൾ ഉന്നത ഉദ്യോഗസ്ഥരുടൈ നിർദ്ദേശങ്ങൾക്ക് പുല്ലുവിലപോലും കൽപ്പിക്കാതെ തള്ളികളയുന്നത്.

ഞായറാഴ്ച മുതൽ പൊലീസുകാരെല്ലാം യൂണിഫോം ധരിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. എന്നാൽ നേതാക്കൾ മഫ്തിയിൽ കറങ്ങി നടക്കുകയാണ്. തിരഞ്ഞെടുപ്പ് ജോലിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം തികയാത്തിനാൽ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പൊലീസുകരാരെ വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് സംഘടനാ നേതാക്കളെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. കേരളാ പൊലീസിലെ 58,138 ഉദ്യോഗസ്ഥരെയാണ് നിലവിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഇതിൽ 3,500 വനിതകളാണ്. 240ഡിവൈ.എസ്‌പിമാർ, 677 ഇൻസ്പെക്ടർമാർ, 3,273 എസ്‌ഐ /എഎസ്ഐമാർ എന്നിവർ അടങ്ങിയതാണ് സംസ്ഥാന പൊലീസ് സംഘം.

ഇവർ മതിയാകാതെ വന്നതോടെ തമിഴ്‌നാട്ടിൽ നിന്ന് 2,000 പൊലീസ് ഉദ്യോഗസ്ഥരെയും കർണാടകത്തിലെ 1,000 ഉദ്യോഗസ്ഥരും കേരളത്തിലേക്ക് എത്തിക്കേണ്ടിവന്നു. കൂടാതെ സിഐ.എസ്.എഫ്, സിആർപിഎഫ്, ബി.എസ്.എഫ് എന്നിവയുടെ 55 കമ്പനി ജവാന്മാരും തിരഞ്ഞെടുപ്പ് ജോലിക്കായി എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേതാക്കൾ മാത്രം തന്നിഷ്ടം പോലെ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP