Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വലിയ പ്രതീക്ഷ വേണ്ടെന്നും സാമ്പത്തിക സ്ഥിതി മോശമെന്നും സഖാക്കളെ പഠിപ്പിച്ചു; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ യുസഫലിയുടെ വീട്ടിനടുത്ത് നിന്ന് പറന്നുയർന്നത് ഹെലികോപ്ടറിൽ; സിപിഎം വേദിയിലേക്ക് മുഖ്യമന്ത്രി വൈകുന്നേരത്തോടെ തിരിച്ച് മടങ്ങിയതും ആകാശ വഴിയേ; പാർട്ടി സമ്മേളനത്തിന് വേണ്ടിയുള്ള ധൂർത്തിൽ ഖജനാവ് മുടിച്ചെന്ന കുറ്റം വരാതിരിക്കാൻ പൊതു മേഖലയിലെ 'സിയാൽ' ബാധ്യത ഏറ്റെടുത്തേക്കും; ഐസക് പണമില്ലാതെ നട്ടം തിരിയുമ്പോൾ പിണറായിയുടെ ഹെലികോപ്ടർ യാത്ര വിവാദത്തിൽ

വലിയ പ്രതീക്ഷ വേണ്ടെന്നും സാമ്പത്തിക സ്ഥിതി മോശമെന്നും സഖാക്കളെ പഠിപ്പിച്ചു; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ യുസഫലിയുടെ വീട്ടിനടുത്ത് നിന്ന് പറന്നുയർന്നത് ഹെലികോപ്ടറിൽ; സിപിഎം വേദിയിലേക്ക് മുഖ്യമന്ത്രി വൈകുന്നേരത്തോടെ തിരിച്ച് മടങ്ങിയതും ആകാശ വഴിയേ; പാർട്ടി സമ്മേളനത്തിന് വേണ്ടിയുള്ള ധൂർത്തിൽ ഖജനാവ് മുടിച്ചെന്ന കുറ്റം വരാതിരിക്കാൻ പൊതു മേഖലയിലെ 'സിയാൽ' ബാധ്യത ഏറ്റെടുത്തേക്കും; ഐസക് പണമില്ലാതെ നട്ടം തിരിയുമ്പോൾ പിണറായിയുടെ ഹെലികോപ്ടർ യാത്ര വിവാദത്തിൽ

തൃശൂർ : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിക്ക് സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ ലക്ഷങ്ങൾ ചെലവിട്ട് ഹെലികോപ്റ്റർ യാത്ര.

സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഉത്ഘാടകനം ചെയ്ത ശേഷം വൈകുന്നേരം മൂന്നരക്ക് ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ചാർട്ടേഡ് ഹെലികോപ്റ്ററിൽ പറന്നത്. ഉച്ചയ്ക്ക് നാട്ടികയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോയ മുഖ്യമന്ത്രി മന്ത്രിസഭായോഗം കഴിഞ്ഞു സമ്മേളന സ്ഥലത്തേക്ക് മടങ്ങി എത്തിയതും ഹെലികോപ്റ്ററിൽ ആയിരുന്നു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും അതുകൊണ്ട് വലിയ പ്രതീക്ഷ വെയ്ക്കരുതെന്നും പ്രസംഗിച്ച ശേഷമായിരുന്നു ലക്ഷങ്ങൾ ചെലവിട്ടുള്ള യാത്രാ ധൂർത്ത് .

ബംഗലരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഹെലി ടൂറിസം കമ്പനിയുടെ ഹെലികോപ്റ്റരാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് വേണ്ടി ഉപയോഗിച്ചത്. പാർട്ടി പരിപാടിയിൽ പങ്കെടുത്ത ശേഷം തലസ്ഥാനത്തേക് പോകാനും പിന്നീട് പാർട്ടി പരിപാടിയിലേക്ക് തന്നെ മടങ്ങി വരാനും ഉപയോഗിച്ച ഹെലികോപ്ടറിന്റെ വാടക ആര് നൽകും എന്നതാണ് പ്രശ്‌നം. സർക്കാർ പരിപാടിക്ക് വേണ്ടിയാണ് ഹെലികോപ്റ്റർ ഏർപെടുത്തിയതെങ്കിൽ അതിനുള്ള പണം പൊതു ഭരണ വകുപ്പിൽ നിന്നാണ് നൽകേണ്ടത്. എന്നാൽ തൃശ്ശൂരിൽ മുഖ്യമന്ത്രിക്ക് മറ്റ് പരിപാടികൾ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ യാത്രാ ചെലവ് ആര് വഹിക്കും എന്നത് ചർച്ചാ വിഷയമായിട്ടുണ്ട് .

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ വഴിയാണ് സ്വകാര്യ ഹെലികോപ്റ്റർ ബുക്ക് ചെയ്തത് . വിമാനത്താവള കമ്പനിയുടെ ചെയർമാനാണ് മുഖ്യമന്ത്രി .അതുകൊണ്ട് ഹെലികോപ്റ്റർ ചെലവ് വിമാനത്താവള കമ്പനി 'സിയാൽ' വഹിക്കാൻ സാധ്യതയുണ്ട് .എന്നാൽ പാർട്ടി പരിപാടിക്ക് വേണ്ടി ഉപയോഗിച്ച ഹെലികോപ്ടറിന്റെ വാടക എങ്ങനെ സിയാലിന് നൽകാനാവും എന്നതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട് .

ചെലവായ തുക പൊതു ഭരണ വകുപ്പിൽ നിന്ന് നൽകാനാണ് തീരുമാനം എങ്കിൽ തൃശ്ശൂരിൽ മറ്റേതെങ്കിലും സർക്കാർ പരിപാടിയിൽ സംബന്ധിച്ചതായി വരുത്തേണ്ടി വരും .പാർട്ടി പരിപാടികളിൽ സംബന്ധിക്കാൻ ഡൽഹിയിലും മറ്റും പോകുമ്പോൾ ചെലവ് സർക്കാർ കണക്കിലാക്കാൻ ഏതെങ്കിലും ഔദ്യോഗിക കൂടിക്കാഴ്ചകളോ സന്ദർശനങ്ങളോ തരപ്പെടുത്തുന്നത് പതിവാണ് .

ഹെലികോപ്റ്റർ പറന്നുയർന്നതും ഇറങ്ങിയതും എല്ലാം പ്രവാസി വ്യവസായി എം .എ .യൂസഫലിയുടെ നാട്ടികയിലെ വീടിന്റെ സമീപത്തു നിന്നാണ്. മുഖ്യമന്ത്രിയുടെ യാത്രക്കായി യൂസഫലി ഏർപ്പാട് ചെയ്തതാണോ ഹെലികോപ്റ്റർ എന്ന സംശയവും ഉയർന്നിട്ടുണ്ട് .എന്തായാലും പണ ഞെരുക്കത്തെ കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ ധൂർത്ത് തൃപ്രയാറിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളന പ്രതിനിധികൾക്കിടയിൽ ചർച്ചയായിട്ടുണ്ട് .

പാർട്ടി പരിപാടിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമ ഗതാഗത സൗകര്യങ്ങൾ ഉപയോഗപെടുത്തുന്നത് ഇത് ആദ്യമല്ല . നവംബർ 6ന് തമിഴ് നാട്ടിലെ മധുരയിൽ നടന്ന സിപിഎം പോഷക സംഘടനയുടെ ദേശിയ സമ്മേളനത്തിൽ പങ്കെടുത്ത പിണറായി ചാർട്ടേഡ് വിമാനത്തിലാണ് പോയത്. അന്ന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്നാണ് സ്വകാര്യ വിമാനം ബുക്ക് ചെയ്തത് . എന്നാൽ ചെലവായ തുക ഏത് കണക്കിൽ പെടുത്തി നൽകി എന്നത് വ്യക്തമല്ല .

സംസ്ഥാന മുഖ്യമന്ത്രി യാത്രക്കായി ഹെലികോപ്റ്ററോ സ്വകാര്യ വിമാനങ്ങളോ ഉപയോഗിക്കുന്നതിലല്ല പ്രശ്‌നം അത് ഏത് തരം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത് .സർക്കാർ പരിപാടിക്കോ മറ്റ് പരിപാടിക്കോ ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം , എന്നാൽ പാർട്ടി പരിപാടിക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതും അതിന്റെ പണചെലവ് സുതാര്യമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതിലെ ധാർമികതയാണ് ചോദ്യം ചെയ്യപ്പെടുന്നത് .

1995ൽ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാൻ വിമാനത്തിൽ വന്നതിന്റെ ചെലവിന്റെ പേരിൽ എ.കെ.ആന്റണിയെ പരിഹസിച്ചവരാണ് ഇപ്പോൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും വിമർശനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP