1 usd = 71.04 inr 1 gbp = 92.35 inr 1 eur = 78.74 inr 1 aed = 19.34 inr 1 sar = 18.93 inr 1 kwd = 233.95 inr

Jan / 2020
21
Tuesday

ഐസിസിന്റെ ഉപസംഘടനയായ ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്തിന്റെ വേരറുക്കാൻ അജിത്ത് ഡോവൽ; ദൗത്യം ഏൽപ്പിച്ചത് പ്രധാനമന്ത്രി നേരിട്ട്; കേരളത്തിലും ഗൾഫിലുമടക്കം മലയാളിയുവാക്കൾക്കിടയിൽ സ്വാധീനമുറപ്പിക്കുന്ന ഐസിസ് റിക്രൂട്ട്‌മെന്റ് തകർക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; സൈബർ റിക്രൂട്ട്‌മെന്റും ആശയപ്രചാരണവും പൊളിച്ചടുക്കാൻ 'ഓപ്പറേഷൻ ചക്രവ്യൂഹ' തുടങ്ങി; ശ്രീലങ്കയിൽ കൂട്ടക്കുരുതി നടത്തിയവരെ ഇല്ലായ്മ ചെയ്യാൻ ഇന്ത്യയുടെ ദൗത്യം ഇങ്ങനെ

May 02, 2019 | 06:39 PM IST | Permalink



ഐസിസിന്റെ ഉപസംഘടനയായ ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്തിന്റെ വേരറുക്കാൻ അജിത്ത് ഡോവൽ; ദൗത്യം ഏൽപ്പിച്ചത് പ്രധാനമന്ത്രി നേരിട്ട്; കേരളത്തിലും ഗൾഫിലുമടക്കം മലയാളിയുവാക്കൾക്കിടയിൽ സ്വാധീനമുറപ്പിക്കുന്ന ഐസിസ് റിക്രൂട്ട്‌മെന്റ് തകർക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; സൈബർ റിക്രൂട്ട്‌മെന്റും ആശയപ്രചാരണവും പൊളിച്ചടുക്കാൻ 'ഓപ്പറേഷൻ ചക്രവ്യൂഹ' തുടങ്ങി; ശ്രീലങ്കയിൽ കൂട്ടക്കുരുതി നടത്തിയവരെ ഇല്ലായ്മ ചെയ്യാൻ ഇന്ത്യയുടെ ദൗത്യം ഇങ്ങനെ

പി.വിനയചന്ദ്രൻ

ഡൽഹി : 2015 ജൂൺ 22. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ കേരളത്തിലും തമിഴ്‌നാട്ടിലും ഒരു മിന്നൽ സന്ദർശനം നടത്തി. തമിഴ്‌നാട്ടിലെ ബാച്ച്‌മേറ്റിന്റെ മകന്റെ കല്യാണം കൂടാൻ എന്നാണ് അന്ന് പൊലീസ് പ്രചരിപ്പിച്ചത്. പക്ഷേ, അതായിരുന്നില്ല ഡോലവിന്റെ ദൗത്യം. രാജ്യസുരക്ഷയെ ബാധിക്കുന്ന സുപ്രധാന ഓപ്പറേഷന് മുന്നോടിയായാണ് ഡോവൽ എത്തിയത്. ശ്രീലങ്കയിൽ ഐസിസ് പിടിമുറുക്കുന്നത് മനസിലാക്കി, അതിനെ വേരോടെ പിഴുതെറിയാനുള്ള ദൗത്യവുമായിട്ടായിരുന്നു ഡോവലിന്റെ വരവ്. പാക്കിസ്ഥാൻ കരസേനാമേധാവിയായിരുന്ന റഷീൽ ഷരീഫ് കൊളംബോയിലെ ശ്രീലങ്കൻ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഡോവലും കന്യാകുമാരിയിലേക്ക് പറന്നെത്തിയത്. ശ്രീലങ്കയിലേയും തമിഴ്‌നാട്ടിലേയും ഐ.ബി, റാ ഉദ്യോഗസ്ഥർ കന്യാകുമാരിയിലും തിരുവനന്തപുരത്തുമായി ഡോവലിനെ കണ്ടിരുന്നു.

തമിഴ്‌നാട്ടിനും ശ്രീലങ്കയ്ക്കുമിടയിലെ കൊടിയക്കാരൈ തുറമുഖം വഴി ചൈനീസ് സഹായത്തോടെ ഐ.എസ്‌ഐ വൻതോതിൽ ആയുധമെത്തിക്കുന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തി ഡോവലിനെ അറിയിച്ചിരുന്നു. ഇത് ശരിവച്ച് പാക് സേനാമേധാവി ശ്രീലങ്കയിലെത്തുകയും ചെയ്തു. ശ്രീലങ്കയിലെ റാ, ഐ.ബി ഉദ്യോഗസ്ഥരിൽനിന്ന് ഡോവൽ വിവരങ്ങൾ ശേഖരിക്കുകയും തീരസംരക്ഷണസേനയ്ക്ക് തീരമേഖലയിലുടനീളം അതിജാഗ്രത പുലർത്താനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. പക്ഷേ, ശ്രീലങ്കൻ സ്‌ഫോടനങ്ങളുടെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ നാഷണൽ തൗഹീദ് ജമാഅത്തിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതു തടയാൻ ഡോവൽ നൽകിയ നിർദ്ദേശങ്ങൾ അന്ന് തമിഴ്‌നാട്, കേരള സർക്കാരുകൾ അവഗണിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന ദുരവസ്ഥ. ലങ്കയിൽ ചാവേർ സ്‌ഫോടന പരമ്പരകൾ നടത്തിയ നാഷണൽ തൗഹീദ് ജമാഅത്തിന് കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ വേരുകളായി. ഐസിസ് ബന്ധമുള്ള സംഘടന രണ്ടുവർഷമായി പ്രവർത്തനം സജീവമാക്കി. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ യുവാക്കളെ സംഘടനയിലേക്ക് ക്ഷണിച്ചുള്ള ഹാഷിമിന്റെ വീഡിയോ സന്ദേശം കോയമ്പത്തൂരിൽ അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. 2016ൽ മധുരയിലും നാമക്കലിലും സംഘടന യോഗം ചേർന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തമേറ്റ് സംഘടന പുറത്തുവിട്ട വീഡിയോ അറബി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മലയാളത്തിലും തമിഴിലും മാത്രം. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ സംഘടനയ്ക്ക് സ്വാധീനമുണ്ടെന്നു കൂടി കണ്ടെത്തിയതോടെ പൊലീസും കേന്ദ്രഏജൻസികളും ജാഗ്രതയിലാണിപ്പോൾ.

അതീവഗുരുതരമായ സാഹചര്യം നേരിടാൻ അജിത് ഡോവലിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലും ഗൾഫിലുമടക്കം മലയാളിയുവാക്കൾക്കിടയിൽ സ്വാധീനമുറപ്പിക്കുന്ന ഐസിസിന്റെ റിക്രൂട്ട്‌മെന്റ് തകർക്കാനുള്ള പദ്ധതികൾ ഡോവൽ ആവിഷ്‌കരിക്കും. കണ്ണൂരിലെ ദമ്പതികളും നാല് മലയാളികളുമടക്കം 19 ഇന്ത്യാക്കാർ സിറിയയിൽ ഐസിസിൽ ചേർന്ന് പ്രവർത്തിക്കുന്ന ഗുരുതരമായ സാഹചര്യത്തിന് തൊട്ടുപിന്നാലെയാണ് കേരളത്തിന് തൊട്ടടുത്ത് ഐസിസിന്റെ ഉപസംഘടന ചാവേർ സ്‌ഫോടനങ്ങളിലൂടെ ശക്തിതെളിയിച്ചത്. ഇന്റർനെറ്റിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയുമുള്ള ഐസിസിന്റെ ആശയപ്രചരണവും റിക്രൂട്ടിംഗും തടയാൻ 'ഓപ്പറേഷൻ ചക്രവ്യൂഹ' എന്നപേരിലുള്ള നിരീക്ഷണസംവിധാനമൊരുക്കിയിട്ടുണ്ട്. കേരളത്തിലടക്കം ഇതേമാതൃകയിൽ പൊലീസിന്റെ സൈബർപട്രോളിങ് വേണമെന്നാണ് കേന്ദ്രനിർദ്ദേശം.

യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് സിറിയയിലെത്തി പശ്ചിമേഷ്യൻ തീവ്രവാദി സംഘടനയായ ഐസിസിൽ അംഗമായ കോഴിക്കോട് പയ്യാനക്കൽ സ്വദേശി റിയാബ്-ഉൾറഹ്മാനെതിരേ (24) കേരളാപൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരൻ റിയാസും മാതാപിതാക്കളുമടക്കം ആറ് മലയാളികളെ യു.എ.ഇ ഇന്ത്യയിലേക്ക് മടക്കിഅയച്ചിരുന്നു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് റിനാനും (25) ഭാര്യയും ദുബായിൽ നിന്ന് തുർക്കിയിലേക്ക് കടന്നതായി യു.എ.ഇ അറിയിച്ചിട്ടുണ്ട്. പാലക്കാട് ഒലവക്കോട്ടുകാരൻ അബുതാഹിർ (24) ദോഹയിൽനിന്ന് തുർക്കിവഴി സിറിയയിലേക്ക് കടന്ന് അൽക്വയ്ദയുടെ സിറിയൻ വിഭാഗമായ ജബായത്ത് അൽനുസ്റയിൽ അംഗമായിട്ടുണ്ട്. പതിനൊന്ന് മലയാളികളടക്കം 19 ഇന്ത്യക്കാർ യു.എ.ഇയിൽ തടവിലുണ്ടെന്നാണ് ഇന്റർപോൾ എൻ.ഐ.എയ്ക്ക് നൽകിയിട്ടുള്ള വിവരം. ഖത്തർ, കുവൈറ്റ്, സൗദിഅറേബ്യ എന്നിവിടങ്ങളിലും മലയാളികളെ ഐസിസ് ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയിൽ വാട്ട്‌സ്ആപ് വഴിയുള്ള ഐസിസ് റിക്രൂട്ടിംഗിന് കേസുമുണ്ട്. ഐസിസിൽ ചേർന്ന അഞ്ച് മലയാളികൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

ഐസിസ് നിരീക്ഷണത്തിന് ഇന്റലിജൻസിൽ പ്രത്യേകവിഭാഗത്തിന് രൂപം നൽകണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരിക്കുകയാണ്. ഐ.ബിയുടെ സൈബർവിഭാഗത്തിന്റെ മാതൃകയിലാവും കേരളത്തിൽ സൈബർ പട്രോളിങ്. ഫേസ്‌ബുക്കിലേയും ട്വിറ്ററിലേയും ഡാറ്റാ വിശകലനം ചെയ്ത് ഐസിസ് സാന്നിദ്ധ്യം കണ്ടെത്തുന്ന സോഫ്റ്റ്‌വെയർ വാങ്ങാൻ പൊലീസ് കേന്ദ്രാനുമതി തേടിയിട്ടുണ്ട്. മനുഷ്യസഹായമില്ലാതെ സന്ദേശങ്ങൾ ഡീ-കോഡ് ചെയ്യാനും എവിടെ നിന്നുള്ളതാണ് സന്ദേശങ്ങളെന്നും കണ്ടെത്താൻ കഴിയുന്ന സംവിധാനമാണിത്. സ്വകാര്യചാറ്റുകളിലും ഗ്രൂപ്പ്‌മെസേജുകളിലുമെല്ലാം നിരീക്ഷണം നടത്താൻ സൈബർപട്രോളിംഗിലൂടെ കഴിയും. ഇതിന് പത്തുകോടിയോളം രൂപ ചിലവുണ്ടാവും. കോഴിക്കോട്ടുകാരൻ റിയാബ് ഇറാക്കിലേയും സിറിയയിലേയും ഐസിസ് അനുകൂലികളുമായി ഫേസ്‌ബുക്കിലൂടെ ബന്ധപ്പെട്ടതായി യു.എ.ഇ പൊലീസ് കണ്ടെത്തിയത് ഈ സംവിധാനത്തിലൂടെയായിരുന്നു. സംശയാസ്പദമായ സൈബർബന്ധങ്ങളുള്ള 140പേരുടെ പട്ടിക യു.എ.ഇ കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിൽ 30പേർ മലയാളികളാണ്. കാനഡയിൽ നിന്നുള്ള വെബ്‌സൈറ്റുകളിലൂടെയാണ് ഐസിസിലേക്ക് റിക്രൂട്ടിംഗിന് ശ്രമിക്കുന്നത്. ഇന്ത്യയിൽ സായുധസേനാവിഭാഗം രൂപീകരിക്കാൻ ആഹ്വാനം ചെയ്യുന്ന വാട്ട്‌സ്ആപ് സന്ദേശങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇന്റർനെറ്റ് അക്കൗണ്ടുകൾ ഹാക്ക്‌ചെയ്തും ഐസിസ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. വാട്ട്‌സ്ആപ്, സോമ മെസഞ്ചർ എന്നിവയിലൂടെയും ഐസിസ് ആശയപ്രചാരണം നടക്കുന്നുണ്ട്.

സൂപ്പർമാൻ ഡോവൽ

കേരളവുമായി ബന്ധപ്പെട്ട് ഡോവലിന്റെ ഓപ്പറേഷൻ ഇതാദ്യമല്ല. ഐസിസ് തീവ്രവാദികളുടെ പിടിയിലായിരുന്ന അമ്പതിലേറെ മലയാളി നഴ്‌സുമാരെ ഇറാഖിലെ തിക്രിത്തിൽ നിന്ന് രക്ഷിച്ചെടുത്ത് കേരളത്തിലെത്തിച്ചത് 1968 ബാച്ച് കേരളാകേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡോവലിന്റെ മിടുക്കിലായിരുന്നു. കേന്ദ്രസർക്കാർ ഇറാഖ് ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ ഐസിസുമായി അടുപ്പമുള്ള സുന്നിനേതാക്കളുമായായിരുന്നു ഡോവലിന്റെ 'ഓപ്പറേഷൻ'. ആഭ്യന്തരയുദ്ധത്തെതുടർന്ന് യെമനിലും ലിബിയയിലും കുടുങ്ങിയ നഴ്‌സുമാരെ രക്ഷിച്ചെടുത്തതിലും ഡോവലിന്രെ മിടുക്കുകണ്ടു.

പഞ്ചാബ് തീവ്‌റവാദികൾ തട്ടിക്കൊണ്ടുപോയ റൊമാനിയൻ നയതന്ത്‌റപ്‌റതിനിധിയെ പോറൽപോലുമേൽക്കാതെ രക്ഷിച്ചതും ഡോവൽതന്നെ. എയർഇന്ത്യാവിമാനം റാഞ്ചിയ താലിബാൻ തീവ്‌റവാദികളുമായി വിലപേശാൻ കാണ്ടഹാറിലേക്കയച്ചതും ഡോവലിനെയാണ്. 41 തീവ്രവാദികളെ വിട്ടുകിട്ടണമെന്ന ആവശ്യം മൂന്നാക്കി കുറച്ചതും ഡോവലിന്റെ മിടുക്ക്. സുവർണക്ഷേത്രത്തിലെ 'ഓപ്പറേഷൻ ബ്ലാക്ക്തണ്ടർ' അദ്ദേഹത്തെ 'കീർത്തിചക്ര' നേടിയ ആദ്യപൊലീസുദ്യോഗസ്ഥനാക്കി. മിസോനാഷനൽ ഫ്‌റണ്ടിൽ നുഴഞ്ഞുകയറി സംഘടനയെ ഛിന്നഭിന്നമാക്കി മിസോറാം ഇന്ത്യയോടു കൂട്ടിച്ചേർത്തതിലും ഡോവലിന്റെ മിടുക്കുതന്നെ. 33വർഷം രഹസ്യാന്വേഷണവിഭാഗത്തിലുണ്ടായിരുന്ന ഡോവൽ പത്തുവർഷം ഐ.ബി ഓപ്പറേഷൻവിഭാഗത്തിന്റെ മേധാവിയായിരുന്നു. 'ഓപ്പറേഷൻ ബ്ലാക്ക്തണ്ടർ' മുതൽ ഡോവലിന് ഇസഡ്പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സുഭാഷ് വാസുവിനൊപ്പം സെൻകുമാർ വാർത്താസമ്മേളനത്തിനെത്തിയത് യാദൃശ്ചികമല്ല; വരാൻ പോകുന്നത് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന വെള്ളാപ്പള്ളിക്കും മകനുമിട്ടുള്ള മുട്ടൻ പണി; സുഭാഷ് വാസുവിനെ ബിജെപി കൈവിടില്ലെന്ന് സൂചന; സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന വെല്ലുവിളിയും ബിജെപിയുടെ ബലത്തിൽ; മുൻ ഡിജിപിയെ മുൻനിർത്തി എസ്എൻഡിപി പിടിക്കാൻ ബിജെപി നീക്കം; വിരണ്ടുപോയ വെള്ളാപ്പള്ളി യൂണിയൻ നേതാക്കളുടെ പിന്തുണ തേടി; എൻഫോഴ്സ്മെന്റ് പേടിയിലും വെള്ളാപ്പള്ളിയും മകനും
നാടകപരിശീലനത്തിന് ഇടയിൽ പെൺകുട്ടികളോട് കൊഞ്ചി കുഴയലും അർഥം വച്ചുള്ള സംസാരവും പതിവ്; കലോത്സവത്തിനിടെ പെൺകുട്ടികളുടെ ഗ്രീൻ റൂമിൽ കയറി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തൽ; പോരാത്തതിന് പ്രണയാഭ്യർഥനയും; കുടുങ്ങിയത് പത്താം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടുകയും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും ചെയ്തപ്പോൾ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
ലോക ജനസംഖ്യയുടെ അഞ്ചു ശതമാനത്തെ തുടച്ചുനീക്കിയ ആ ഭീകരൻ വൈറസാണോ ചൈനയിൽ തുടക്കം കുറിച്ചത്? ഓരോ നൂറുവർഷവും സകല ദുരന്തങ്ങളും ആവർത്തിക്കപ്പെടുമെന്ന വിശ്വാസം ശരിയായാൽ ഈ അജ്ഞാത രോഗം 100 കോടി ആളുകളുടെ ജീവനെങ്കിലും എടുക്കുമെന്ന് ആശങ്കപ്പെടുന്നവരേറെ; ഇന്ത്യയുടെ തൊട്ടു അയൽപക്കത്തു നിന്നും കേൾക്കുന്ന വാർത്തകൾ എന്തുകൊണ്ട് ഭയപ്പെടുത്തുന്നു?
വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ മലയാളിയുടെ പുതുപുത്തൻ കാറ് കരിങ്കല്ല് ഉരച്ച് കേടുവരുത്തിയത് സ്ഥലത്തെ വികാരിയച്ചൻ; പള്ളിക്ക് സമീപം പാർക്ക് ചെയ്ത മാരുതി ബെലേനോ കുത്തി നശിപ്പിച്ചത് തന്റെ കാറിന് വഴിമുടക്കിയായപ്പോൾ; കോന്നിയിൽ അച്ചൻ കുടുങ്ങിയത് ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞപ്പോൾ; റിപ്പയർ കാശും തൽക്കാലം പകരം കാറും നൽകി തടിയൂരാൻ ശ്രമം
'ഖുർആനിൽ ഉടനീളം ലക്ഷണമൊത്ത വർഗീയതകൾ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല; അത് മൂന്നുവാചകങ്ങളിൽ കൂടി, മൂന്നുമിനുട്ടുകൊണ്ട് തെളിയിക്കാൻ തയ്യാറാണ്; എന്നെ മതരഹിത ജീവിതത്തിലേക്ക് നയിച്ച ഘടകങ്ങൾ ഖുർആനിലെ വൈരുധ്യങ്ങളും വിദ്വേഷങ്ങളും തന്നെയാണ'; ഇസ്ലാം മാനവികതയുടെ മതമാണെന്ന് പറയുന്ന ആരുമായും സംവാദത്തിന് തയ്യാർ'; കെ എൽ എഫിൽ തീപാറുന്ന വാദമുഖങ്ങൾ ഉയർത്തി ജാമിദ ടീച്ചർ; ഇസ്ലാമിസ്റ്റുകളുടെ ആക്രോശങ്ങൾക്കിടയിൽ സ്വതന്ത്ര ചിന്തക പുറത്തുപോയത് പൊലീസ് സംരക്ഷണത്തിൽ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ