Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിനിങ് കോളേജിലെ തമ്മിലടി പുതിയ തലങ്ങളിലേക്ക്; പൊലീസ് ട്രെയിനിങ് കോളേജ് മൈതാനം ഇടിവണ്ടിയിൽ പൊലീസിനെ ഇറക്കി കമ്മീഷണർ പിടിച്ചെടുത്തു; ഡിജിപിയുടെ നിർദ്ദേശത്തെ ചൊല്ലി പൊലീസിൽ തർക്കം

ട്രെയിനിങ് കോളേജിലെ തമ്മിലടി പുതിയ തലങ്ങളിലേക്ക്; പൊലീസ് ട്രെയിനിങ് കോളേജ് മൈതാനം ഇടിവണ്ടിയിൽ പൊലീസിനെ ഇറക്കി കമ്മീഷണർ പിടിച്ചെടുത്തു; ഡിജിപിയുടെ നിർദ്ദേശത്തെ ചൊല്ലി പൊലീസിൽ തർക്കം

തിരുവനന്തപുരം: തൈക്കാട് പൊലീസ് പരേഡ് ഗ്രൗണ്ടിനു മുന്നിലെത്തിയ പൊലീസ് വാനിൽനിന്ന് നൂറോളം പൊലീസുകാർ തോക്കുമായി ചാടിയിറങ്ങുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഘം ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് ചവിട്ടിപ്പൊളിച്ച് അകത്തുകയറിയശേഷം അവിടെ നിലയുറപ്പിക്കുന്നു.

പാക്കിസ്ഥാൻ സൈനികരിൽനിന്നു കാർഗിൽ പിടിച്ചെടുത്ത പട്ടാളക്കാരെപ്പോലെ വിജയം ആഘോഷിക്കുന്നു... കഴിഞ്ഞ ദിവസം തലസ്ഥാനനഗരവാസികൾ സാക്ഷ്യം വഹിച്ച സംഭവമാണിത്. കമ്മീഷണറുടെ നിർദ്ദേശപ്രകാരം നിരവധി എസ്‌ഐമാരും പൊലീസുകാരും ചേർന്നാണ് കമ്മീഷണർ ഓഫീസിനു സമീപത്തുള്ള തൈക്കാട് പൊലീസ് ഗ്രൗണ്ട് കൈയേറിയത്. നാട്ടുകാർക്കു കാര്യമൊന്നും മനസിലായില്ലെങ്കിലും കൂടുതൽ അന്വേഷിച്ചവർക്ക് പലതും മനസിലായിട്ടുണ്ട്. രണ്ടാഴ്ചയായി പൊലീസ് തലപ്പത്ത് ഉന്നതന്മാർ നടത്തുന്ന തമ്മിലടിയുടെ ഭാഗമാണ് പൊലീസ് ഗ്രൗണ്ട് പിടിച്ചെടുക്കൽ. ഡിജിപി ടി പി സെൻകുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു 'ഓപ്പറേഷൻ' എന്നറിയുന്നു.

ബ്രിട്ടീഷുകാരുടെ കാലംതൊട്ട് പൊലീസ് ട്രെയിനിങ് കോളേജിലെ പൊലീസുകാർക്ക് പരിശീലനം തൈക്കാട് ഗ്രൗണ്ടിലാണ്. പൊലീസ് ട്രെയിനിങ് കോളേജിന്റെ കൈയിലായിരുന്ന ഗ്രൗണ്ട് ഇനി മുതൽ കമ്മീഷണറുടെ അധീനതയിലായിരിക്കും. കഴിഞ്ഞ ചൊവ്വാഴ്ച ഗ്രൗണ്ടും ഗ്രൗണ്ട് വാടകയ്ക്ക് നൽകുന്നതിലൂടെ ലഭിച്ച തുകയും സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറാൻ ഡിജിപി ഉത്തരവിട്ടു. എന്നാൽ ഡിജിപി ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും സർക്കാർ പറഞ്ഞാൽ മാത്രമേ ഗ്രൗണ്ട് കൈമാറാനാകുവെന്നും പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ വി ഗോപാലകൃഷ്ണൻ മറുപടി നൽകി.

തുടർന്നാണ് ഗ്രൗണ്ട് പിടിച്ചെടുക്കലിലേക്ക് കാര്യങ്ങൾ എത്തിയത്. ഇന്നുമുതൽ പുതിയ എസ്‌ഐ ബാച്ചിന്റെ പരിശീലനം ഗ്രൗണ്ടിൽ തുടങ്ങാനിരിക്കുകയാണ്. കമ്മീഷണർ ഗ്രൗണ്ട് വിട്ടുകൊടുക്കാൻ വിസ്സമ്മതിച്ചാൽ പുതിയ ബാച്ചിലെ എസ്‌ഐമാർക്ക് ആദ്യദിവസംതന്നെ 'ക്‌ളാസ്' മുടങ്ങും. എന്നാൽ ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും മിണ്ടിയിട്ടില്ല. പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ജി ആർ അജിത്തിന്റെ കളികളാണ് സംഭവത്തിനു പിന്നിലെന്ന് മറ്റ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ 20 ന് അജിത് പൊലീസ് ട്രെയിനിങ് കോളേജിൽ കയറി തന്നെ മർദ്ദിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പ്രിൻസിപ്പാൾ വി ഗോപാലകൃഷ്ണൻ കേസുകൊടുത്തിട്ടുണ്ട്. അജിത്ത് ഡി ജി പിയെ ഉപയോഗിച്ച ഇതിന്റെ പക തീർക്കുകയാണെന്ന് ചില ഉദ്യോഗസ്ഥർ വിശ്വസിക്കുന്നുണ്ട്.

പൊലീസ് അസോസിയേഷൻ ജനറൽസെക്രട്ടറി ജി.ആർ. അജിത്തും ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ വി. ഗോപാലകൃഷ്ണനും തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അസഭ്യവർഷവും വാക്കേറ്റവുമുണ്ടായത്. ഗോപാലകൃഷ്ണന്റെ മുറിയിലായിരുന്നു സംഭവം. പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം ആരംഭിച്ച കമ്മീഷണർ ചൊവ്വാഴ്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിന് ദൃക്‌സാക്ഷികളായ പ്രിൻസിപ്പലിന്റെ ഓഫീസിലെ ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു. തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിന്നുകൊണ്ടാണ് ഗോപാലകൃഷ്ണനും അജിത്തും മൊഴി നൽകിയത്. അജിത്തും സംഘവും അനുമതി വാങ്ങാതെ ഓഫീസിന്റെ വാതിൽ ചവിട്ടിത്തുറന്ന് എത്തുകയായിരുന്നെന്നും ഓഫീസ് ജീവനക്കാരെത്തിയാണ് ഇവരെ പിടിച്ചുമാറ്റിയതെന്നും ഗോപാലകൃഷ്ണൻ മൊഴിനൽകി.

എന്നാൽ താൻ മുൻകൂർ അനുവാദത്തോടെ പ്രിൻസിപ്പലിന്റെ മുറിയിൽ കയറിയപ്പോൾ അദ്ദേഹം അസഭ്യം വിളിക്കുകയും ഷർട്ടിന് കുത്തിപ്പിടിക്കുകയും ചെയ്തുവെന്നാണ് അജിത്തിന്റെ മൊഴി. ഗോപാലകൃഷ്ണൻ ചീഫ് സെക്രട്ടറി, എ.ഡി.ജി.പി. ട്രെയിനിങ്, മ്യൂസിയം പൊലീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് അജിത്തിനെ കൊണ്ട് പ്രശ്‌നമുണ്ടാക്കിയതെന്ന ആക്ഷേപവും വ്യാപകമാണ്. അതിനിടെയാണ് സ്റ്റേഡിയം പിടിച്ചെടുക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP