Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ സ്‌കൂളിൽ മക്കളെ എത്തിക്കാൻ തന്ത്രം മെനയുന്നവരുടെ മക്കൾ പഠിക്കുന്നത് സ്വകാര്യ സ്‌കൂളുകളിൽ; പൊതു വിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാത്ത സർക്കാരിന്റെ വിശ്വസ്തർക്ക് ലയോളയും സെന്റ് തോമസും ഒക്കെ മതി; പൊതു വിദ്യാഭ്യാസ യജ്ഞം എന്ന പേരിൽ കോടികൾ മുടിക്കുന്ന സർക്കാരിന് നടത്തിപ്പുകാരുടെ മക്കളെ എങ്കിലും സ്വകാര്യ സ്‌കൂളിൽ നിന്നും മാറ്റാൻ ആവുമോ? പൊതു വിദ്യാഭ്യാസ യജ്ഞം നടത്തിപ്പുകാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകളുടെ വിവരം മറുനാടൻ പുറത്തു വിടുന്നു

സർക്കാർ സ്‌കൂളിൽ മക്കളെ എത്തിക്കാൻ തന്ത്രം മെനയുന്നവരുടെ മക്കൾ പഠിക്കുന്നത് സ്വകാര്യ സ്‌കൂളുകളിൽ; പൊതു വിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാത്ത സർക്കാരിന്റെ വിശ്വസ്തർക്ക് ലയോളയും സെന്റ് തോമസും ഒക്കെ മതി; പൊതു വിദ്യാഭ്യാസ യജ്ഞം എന്ന പേരിൽ കോടികൾ മുടിക്കുന്ന സർക്കാരിന് നടത്തിപ്പുകാരുടെ മക്കളെ എങ്കിലും സ്വകാര്യ സ്‌കൂളിൽ നിന്നും മാറ്റാൻ ആവുമോ? പൊതു വിദ്യാഭ്യാസ യജ്ഞം നടത്തിപ്പുകാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകളുടെ വിവരം മറുനാടൻ പുറത്തു വിടുന്നു

പി വിനയചന്ദ്രൻ

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളുടെ ഉന്നമനത്തിനായി പിണറായി സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുരങ്കം വച്ച് ഒരു കൂട്ടം ജീവനക്കാർ. യജ്ഞത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ മക്കൾ പഠിക്കുന്നത് സ്വകാര്യ സ്‌ക്കൂളുകളിൽ.

പാവപ്പെട്ടവന്റെ മക്കളെ ഓരോവർഷവും സർക്കാർ സ്‌കൂളുകളിൽ എത്തിക്കാൻ തന്ത്രം മെനയുന്നവരുടെ മക്കൾ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലാണ് പഠിക്കുന്നത്. സർക്കാർ അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന മിഷനിൽ നാലുപേരാണ് മക്കളെ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്നത്. മിഷനിലുള്ള പത്തോളം ജീവനക്കാരിൽ മറ്റാരുടെയും മക്കൾ സ്‌ക്കൂൾതലത്തിൽ പഠിക്കുന്നില്ലെന്നാണ് വിവരം. പൊതുവിദ്യാലയങ്ങൾക്ക് വാദിക്കുകയും സ്വന്തം കാര്യം സിന്ദാബാദ് എന്ന മട്ടിൽ നിലാപാട് സ്വീകരിക്കുയും ചെയ്യുന്നവരുടെ താവളമായി ഇതേടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മാറി.

പ്രോഗ്രാം ഓഫീസർ ശ്രീരഞ്ജിനി,  അക്കൗണ്ട്സ് ഓഫീസർ രേവതി നായർ, ക്ലർക്ക് ശ്രീരേഖ എന്നിവരാണ് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ രാപ്പകൽ ഇല്ലാതെ പണിയെടുക്കുമ്പോഴും സ്വന്തം കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിക്കുന്നത്. സാമൂഹ്യ നീതി വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിലിലെത്തിയ പ്രോഗ്രാം ഓഫീസറുടെ മകൻ തിരുവനന്തപുരം ലയോളേ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. സെക്രട്ടേറിയറ്റിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ അക്കൗണ്ട്സ് ഓഫീസറുടെ മകൻ തിരുവനന്തപുരം കുന്നുംപുറം ചിന്മയവിദ്യാലയത്തിലും കരാർ അടിസ്ഥാനത്തിലുള്ള ക്ലർക്കിന്റെ മകൻ മുക്കോലയ്ക്കൽ സെന്റ് തോമസിലെയും വിദ്യാർത്ഥിയായണ്.

യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പാർട്ടിയോട് കൂറുള്ളവരെ തെരഞ്ഞുടുപിടിച്ചാണ് മിഷനിൽ നിയമിച്ചിരിക്കുന്നത്. അവർ തന്നെയാണ് സർക്കാരിന്റെ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നതും. മുഖ്യമന്ത്രി ചെയർമാനും വിദ്യാഭ്യാസ മന്ത്രി കോ-ചെയർമാനുമായ മിഷന്റെ സിഇഒ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറാണ്. ഇത്രയേറെ സുപ്രധാനമായ മേഖലയിലാണ് സർക്കാർ ആശയങ്ങളോട് പുലബന്ധം പോലും പുലർത്താത്തവർ ഇരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലെ ജീവനക്കാരുടെ മക്കൾ പഠിക്കുന്ന സ്‌ക്കൂളുകളെ കുറിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചില എംഎ‍ൽഎമാർ ചോദ്യം ഉന്നയിച്ചെങ്കിലും അവ്യക്തമായ മറുപടിയാണ് നൽകിയത്. കൃത്യമായ വിവരങ്ങൾക്ക് പുറത്തുവിട്ടാൽ അത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിശ്വാസ്യത പൊതുസമൂഹത്തിൽ ചോദ്യം ചെയ്യപ്പെടുമെന്ന ബോദ്ധ്യള്ളതുകൊണ്ടാണ് അവ്യക്തമായ മറുപടി നൽകിയതെന്ന് ഇതോടെ വ്യക്തമാകുന്നു.

രണ്ടരവർഷത്തിനിടെ മൂന്നര ലക്ഷത്തോളം കുട്ടികളെ പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് ഊറ്റം കൊള്ളുമ്പോഴും വകുപ്പിനെ കബളിപ്പിച്ച് മുന്നോട്ട് പോകുകയാണ് ജീവനക്കാർ. കോടികണക്കിന് രൂപയാണ് മിഷന്റെ മിഷന്റെ പ്രവർത്തനത്തിനായി സർക്കാർ ചെലവാക്കുന്നത്.141 മണ്ഡലങ്ങളിലെ 141 സ്‌കൂളുകൾക്ക് 5കോടി വീതവും 208 സ്‌കൂളുകൾക്ക് 3 കോടിയുമാണ് നൽകുന്നത്. 500ൽ കൂടുതൽ കുട്ടികളുള്ള സ്‌ക്കൂളുകൾക്ക് ഒമ്പത് ലക്ഷം മുതൽ ഒരു കോടിവരെയും നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ സർക്കാർ കോടികൾ ചെലവാക്കുമ്പോഴാണ് വർഗവഞ്ചകരായി ഒരുകൂട്ടർ മാറിയിരിക്കുന്നത്.

വിദ്യാഭ്യാസരംഗത്തെ രണ്ടാംതലമുറ പ്രശ്നങ്ങളായ തുല്യത, ഗുണത എന്നിവ ഉറപ്പാക്കൽ. ഇവയെ അഭിമുഖീകരിക്കാൻ കഴിയും വിധം സ്‌കൂൾ പഠനാന്തരീക്ഷത്തെയും പഠനപരിസരത്തെയും മാറ്റിയെടുക്കൽ പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിന് അദ്ധ്യാപകസമൂഹത്തെ പരിവർത്തിപ്പിക്കൽ, രക്ഷിതാക്കളിൽ ഗുണമേന്മ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് സൃഷ്ടിക്കൽ ഇതിനെല്ലാം അനുയോജ്യമായി വിദ്യാഭ്യാസ സംവിധാനത്തിന്റെയും ഭരണനിർവഹണ പങ്കാളികളുടെയും മനോഭാവം മാറ്റിയെടുക്കാൻ, പുത്തൻ കടമാബോധം സ്വാംശീകരിക്കൽ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് വേണ്ട പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തൽ, തുടങ്ങി നാട്ടിൽ ലഭ്യമായ വൈദഗ്ധ്യത്തെ കുട്ടിയുടെ ഗുണമേന്മാ വിദ്യാഭ്യാസത്തിന് മുതൽക്കൂട്ടാക്കൽ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഇടപെടുന്ന എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിക്കൽ തുടങ്ങിയ ചുമതലകളാണ് മിഷനിലെ ജീവനക്കാർക്ക് നിർവഹിക്കാനുള്ളത്.

എന്നാൽ അടിസ്ഥാനപരമായ കടമകൾ പൂർത്തിയാക്കാൻ പോലും കഴിയാത്തവർ എങ്ങനെ മറ്റ് വലിയ ദൗത്യങ്ങൾ നിറവേറ്റുമെന്ന സ്വാഭാവികമായ സംശയമാണ് ഇപ്പോൾ ഉയരുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്. തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളുടെയും വികസനത്തിന് തദ്ദേശ സ്ഥാപനങ്ങൾ കൂട്ടായി യത്നിക്കണം. വിദ്യാലയങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടോ എന്ന് ആവർത്തിച്ചു പരിശോധിച്ചുവേണം മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഉന്നതതല സമിതികൾ വിലയിരുത്തണമെന്നും വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ വേണ്ടതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുമുണ്ട്.

സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി വരും. ഈ ദിശയിലേക്കുള്ള ബഹുജന കൂട്ടായ്മയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഭരണകർത്താക്കളും ഭരണനിർവാഹകരും പൊതു സമൂഹവും ഒരുമിച്ചു ചേർന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള കൂട്ടായ അന്വേഷണമാണ് വേണ്ടത്. ഇതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിഭാവനം ചെയ്യുന്നതെന്നും സർക്കാർ വിശദീകരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP