Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാലക്കാട്ട് സിപിഎം വിജയമുറപ്പിക്കാൻ ഓടി നടന്ന സഖാവ്; നവോത്ഥാന മതിലിന് വേണ്ടി പ്രയത്‌നിച്ച പ്രവർത്തകൻ; ചെറുപ്പത്തിൽ നാട് വിട്ട് എത്തിയത് ബോംബെയിൽ; വിസയില്ലാതെ ഗൾഫിലെത്തി ജീവിതം കെട്ടിപ്പെടുത്ത പത്തേമാരി ചരിത്രവും; മുംബൈയിൽ ഭാര്യയുമായി തെറ്റിയപ്പോൾ നാട്ടിലെത്തി സ്‌കൂളിനടുത്ത് പെട്ടിക്കട തുടങ്ങി; കുട്ടികളെ പീഡിപ്പിച്ചത് മിഠായി നൽകിയും ഭീഷണിപ്പെടുത്തിയും; ക്രൂരനെ രക്ഷപ്പെടാൻ അനുവദിച്ചത് പൊലീസും; 59 കുട്ടികളെ പീഡിപ്പിച്ച തൃത്താലയിലെ 57-കാരൻ കൃഷ്ണൻ ഇനി പിടികിട്ടാപ്പുള്ളി

പാലക്കാട്ട് സിപിഎം വിജയമുറപ്പിക്കാൻ ഓടി നടന്ന സഖാവ്; നവോത്ഥാന മതിലിന് വേണ്ടി പ്രയത്‌നിച്ച പ്രവർത്തകൻ; ചെറുപ്പത്തിൽ നാട് വിട്ട് എത്തിയത് ബോംബെയിൽ; വിസയില്ലാതെ ഗൾഫിലെത്തി ജീവിതം കെട്ടിപ്പെടുത്ത പത്തേമാരി ചരിത്രവും; മുംബൈയിൽ ഭാര്യയുമായി തെറ്റിയപ്പോൾ നാട്ടിലെത്തി സ്‌കൂളിനടുത്ത് പെട്ടിക്കട തുടങ്ങി; കുട്ടികളെ പീഡിപ്പിച്ചത് മിഠായി നൽകിയും ഭീഷണിപ്പെടുത്തിയും; ക്രൂരനെ രക്ഷപ്പെടാൻ അനുവദിച്ചത് പൊലീസും; 59 കുട്ടികളെ പീഡിപ്പിച്ച തൃത്താലയിലെ 57-കാരൻ കൃഷ്ണൻ ഇനി പിടികിട്ടാപ്പുള്ളി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് തൃത്താല മേഖലയിൽ വർഷങ്ങളായി സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തി. പ്രദേശത്തെ ഒരു സ്‌കൂളിന് സമീപം കട നടത്തിയിരുന്ന പ്രതിക്കെതിരെ 59 കുട്ടികളാണ് ചൈൽഡ് ലൈന് മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണനെതിരേ (57) പോക്സോ നിയമപ്രകാരം കേസെടുത്തതായി തൃത്താലപൊലീസ് അറിയിച്ചു. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. രക്ഷപ്പെടാൻ അനുവദിച്ചത് പൊലീസാണെന്ന ആരോപണവും സജീവമാണ്.

ഇടതുപക്ഷത്ത് സിപിഎമ്മിനൊപ്പം നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രതി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മറ്റും പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥിച്ച് വീടുവീടാന്തരം കയറി ഇറങ്ങിയ നേതാവാണ് ഇയാൾ. എസ് എൻ ഡി പിയിലും സജീവമായിരുന്നു. നവോത്ഥാന മതിലിലും അണിചേർന്നിരുന്നുവെന്നാണ് സൂചന. ചെറുപ്പത്തിലേ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനായ ഇയാൾ പെട്ടെന്ന് നാടുവിട്ടു. ചില പ്രശ്‌നങ്ങളിൽ കുടുങ്ങിയായിരുന്നു ഒളിച്ചോട്ടം. മുംബൈയിൽ എത്തി പുതിയ ജീവിതം കെട്ടിപ്പെടുത്തി. അവിടെ നിന്ന് ഗൾഫിലും പോയി. വിസയില്ലാതെയാണ് ഇയാൾ ദുബായിലെത്തി ജോലി ചെയ്തത്. പിന്നീട് മുംബൈയിൽ വീണ്ടുമെത്തി. മുംബൈയിൽ കുടുംബവുമായി തെറ്റിയതോടെയാണ് വീണ്ടും നാട്ടിലെത്തിയത്. സഹോദരനൊപ്പമാണ് താമസം. ഇയാളെ കുടുംബത്തെ കുറിച്ച് നാട്ടിലാർക്കും ഒരു സൂചനയുമില്ല. സിപിഎം അനുഭാവിയായ ഇയാളുടെ ക്രൂരത പാർട്ടി നേതൃത്വത്തേയും ഞെട്ടിച്ചിട്ടുണ്ട്. സിപിഎം നേതാക്കളും പ്രതിയെ പിടികൂടാനുള്ള നെട്ടോട്ടത്തിലാണ്.

നാട്ടിലെത്തിയ ഇയാൾ നാല് വർഷം മുമ്പാണ് സ്‌കൂളിനോട് ചേർന്ന് കട തുടങ്ങുന്നത്. പേനയും പെൻസിലും സ്‌കെയിലും മിഠായിയുമുള്ള ചെറിയ കട. കുട്ടികൾ അല്ലാതെ ആരും ഇവിടെ എത്താറില്ലായിരുന്നു. സ്‌കൂൾ കളിസ്ഥലത്തിന്റെ മതിലിനോട് ചേർന്നുള്ള ഈ പ്രദേശത്തേക്ക് നാട്ടുകാരും വരാറില്ലായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് കുട്ടികളെ പീഡിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം പൊലീസിൽ പരാതിയായി കിട്ടിയത്. എന്നാൽ പ്രതിയെ കൈയോടെ പിടിക്കാൻ പൊലീസ് തയ്യാറായില്ല. നാട്ടുകാർ പരാതിയും പ്രതിഷേധവും ഉയർത്തിയതോടെയാണ് കൃഷ്ണനെ തേടി പൊലീസ് വീട്ടിൽ പോയത്. അപ്പോഴേക്കും ഇയാൾ ഇവിടെ നിന്ന് കടന്നിരുന്നു. മുംബൈയിലും ദുബായിലും എല്ലാം ബന്ധമുള്ള പ്രതിയെ ഇനി പിടിക്കുക പ്രയാസമായിരിക്കുമെന്ന് നാട്ടുകാരും പറയുന്നു.

ഇതിനെതിരെ നാട്ടുകാർക്ക് പ്രതിഷേധവുമുണ്ട്. 57 വയസുള്ള കൃഷ്ണൻ തന്റെ കടയിലെത്തുന്ന കുട്ടികളെയാണ് വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഒരു കുട്ടിയിൽ നിനാണ് അദ്ധ്യാപകർക്ക് വിവരം ലഭിച്ചത്. അദ്ധ്യാപകർ ചൈൽഡ് ലൈനിന്റെ സഹായം തേടി. ചൈൽസ് ലൈൻ നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് പത്തു കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഈ സമയത്ത് തന്നെ പ്രതിയെ പിടിക്കാൻ പൊലീസ് ശ്രമിച്ചില്ല. എല്ലാം രഹസ്യമാക്കി പ്രതിയെ പിടിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടാനുള്ള പഴുതു കിട്ടില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. മൊബൈൽഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഉത്തരേന്ത്യയെ കുറിച്ച് വ്യക്തമായ ധാരണയുള്ള കൃഷ്ണനെ കിട്ടുക പ്രയാസമായിരിക്കുമെന്ന് പൊലീസിനും അറിയാം. കടയിൽ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെൺകുട്ടികളെയാണ് ഇയാൾ ചൂഷണംചെയ്തുവന്നിരുന്നത്. വ്യാഴാഴ്ചയാണ് ഒരു കുട്ടിയിൽനിന്ന് ഇക്കാര്യം പുറത്തറിയുന്നത്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കയായിരുന്നു. ഇതേത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാലയത്തിലെത്തി കുട്ടികളിൽനിന്ന് മൊഴി രേഖപ്പെടുത്തി.

ഇത്തരത്തിൽ പരാതിപറഞ്ഞ 59 പെൺകുട്ടികളിൽനിന്ന് പ്രവർത്തകർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ ചൂഷണത്തിനിരയായ കുട്ടികൾക്ക് കൗൺസലിങ്ങും രക്ഷിതാക്കൾക്കായി നിയമ ബോധവത്കരണ ക്ലാസും നൽകി. അതിനിടെ സ്‌കൂളിൽ നിന്ന് ടിസി വാങ്ങി പോയ കുട്ടികളും സംഭവത്തെ കുറിച്ച് അറിഞ്ഞ് പരാതിയുമായി എത്തുന്നുണ്ട്. കടയ്ക്കുള്ളിലായിരുന്നു ഇയാൾ കുട്ടികളെ ചൂഷണത്തിന് വിധേയമാക്കിയത്. വരുംദിവസങ്ങളിൽ മറ്റുള്ള കുട്ടികളുടെ മൊഴിയും പൊലീസ് എടുക്കും.

കട തുടങ്ങിയപ്പോൾ മുതൽ കുട്ടികളെ ഇയാൾ ചൂഷണത്തിനിരയാക്കിവന്നിരുന്നതായി വിവരംലഭിച്ചിട്ടുണ്ടെന്ന് സ്‌കൂൾ പ്രധാനാധ്യാപിക പറഞ്ഞു. ഇയാളുടെ ഭീഷണിയെത്തുടർന്ന് കുട്ടികൾ കാര്യങ്ങൾ പുറത്തുപറയാൻ മടിക്കയായിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കാണ് ദുരനുഭവം നേരിട്ടുവന്നിരുന്നതെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP