1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ

July 30, 2018 | 11:08 AM IST | Permalink



സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരസ്യ സംവിധായകരിൽ ശ്രദ്ധേയനായിരുന്നു പുഷ് ശ്രീകുമാർ. കല്യാണിന്റെ പരസ്യങ്ങളിലൂടെ കൈയടി നേടിയ മലയാളി. എന്നാൽ ദിലീപ്-മഞ്ജു വാര്യർ കുടുംബ പ്രശ്‌നങ്ങളോടെയാണ് ശ്രീകുമാർ മേനോൻ എന്ന പുഷ് ശ്രീകുമാർ മലയാളികൾക്കിയിൽ ചർച്ചാ വിഷയമാകുന്നത്. തന്റെ കുടുംബ പ്രശ്‌നത്തിൽ ദിലീപ് എന്നും വില്ലൻ സ്ഥാനത്ത് നിർത്തിയത് ശ്രീകുമാർ മേനോനെയാണ്. പിന്നീട് മോഹൻലാൽ നായകനായി 1000 കോടിയുടെ ബ്രഹ്മാണ്ഢ ചിത്രം രണ്ടാമൂഴം പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും ബജറ്റുള്ള ഒടിയൻ എന്ന സിനിമയുമായി വെള്ളിത്തിരയിലേക്കും കാലെടുത്തു വച്ചു. ഇങ്ങനെ മലയാള സിനിമയിലെ പ്രധാനിയായി മാറാനുള്ള ശ്രമത്തിനിടെയിൽ ശ്രീകുമാർ മേനോൻ തന്റെ ബ്രാൻഡിനെ കൈവിട്ടു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പുഷ് എന്ന പരസ്യ കമ്പനി ഇന്ന് സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുകയാണ്. ഇതോടെ കമ്പനി പൂട്ടി. കടങ്ങൾ ഒഴിവാക്കാൻ പാപ്പർ ഹർജിയും ഫയൽ ചെയ്തു. ഇതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ശ്രീകുമാർ മേനോൻ.

കഴിഞ്ഞ ദിവസം രണ്ടാമൂഴത്തിന്റെ ഷൂട്ടിങ് അടുത്ത ജൂലൈയിൽ തുടങ്ങുമെന്ന പ്രഖ്യാപനമെത്തിയിരുന്നു. നിർമ്മാതാവ് ബി ആർ ഷെട്ടിയായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് ശ്രീകുമാർ മേനോന്റെ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാപ്പർ ഹർജിയെ കുറിച്ചുള്ള വിരവങ്ങൾ കിട്ടിയത്. കമ്പനി പൂട്ടിയത് സംബന്ധിച്ച പൊതു അറിയിപ്പും നൽകിയിട്ടുണ്ട്. പാപ്പർ ഹർജിയുടെ ഭാഗമായാണ് കമ്പനി ഇത് നൽകിയത്. നിരവധി ചെക്കുകൾ മടങ്ങാൻ തുടങ്ങിയതോടെ പാപ്പർ ഹർജിയുമായി ശ്രീകുമാർ മേനോൻ കോടതിയേയും സമീപിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ പ്രധാന പരസ്യ കമ്പനിയായിരുന്ന പുഷിന്റെ കഥ കഴിയുകയാണ്. ഇവിടെ ജോലി ചെയ്തവർക്ക് ശമ്പളം പോലും കിട്ടാത്ത ദുരിതാവസ്ഥയാണുള്ളത്. അതിനിടെയാണ് രണ്ടാമൂഴവുമായി ശ്രീകുമാർ മേനോൻ വീണ്ടും സജീവമാകുന്നത്. തന്റെ പ്രതിസന്ധികൾക്കിടയിൽ പിടിച്ചു നിൽക്കാനുള്ള നീക്കമാണ് ഇതെന്നാണ് സൂചന.

കല്യാണും മനോരമയുമായിരുന്നു 'പുഷിന്റെ' പ്രധാന കളൈന്റുകൾ. മനോരമയാണ് അവസാനം ഇവരെ ഒഴിവാക്കിയത്. ഇതോടെയാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. സിനിമയിലേക്ക് ശ്രദ്ധപോയതോടെ പുഷിന്റെ കാര്യങ്ങളിൽ നിന്ന് ശ്രീകുമാർ മേനോൻ അകലം പാലിച്ചു. ഇതോടെയാണ് ബിസിനസ് കുറഞ്ഞത്. കല്യാണായിരുന്നു ഇത് മനസ്സിലാക്കി ആദ്യം പുഷുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഇതോടെ സ്ഥാപനത്തിലെ പി ആർ വിഭാഗം തലവൻ മറ്റൊരു കമ്പനിയുണ്ടാക്കി. കല്യാണിന്റെ ജോലിയും അവർക്ക് കിട്ടി. പരസ്യ നിർമ്മാണം മുംബൈയിലെ കമ്പനിയും ഏറ്റെടുത്തു. പിന്നീട് പരസ്യ കമ്പനിയും ആഡ് ഫാക്ടറിയുടേതായി മാറി. ശമ്പളം കിട്ടാതെ പലരും പുഷിനെ കൈവിടുകയും ചെയ്തതോടെ പ്രതിസന്ധി കൂടി. ഈ സാഹചര്യത്തിലാണ് കമ്പനി പിരിച്ചുവിട്ട് സാമ്പത്തിക ബാധ്യതകളിൽ നിന്ന് തടിയൂരാൻ ശ്രീകുമാർ മേനോൻ നിയമപരമായ നടപടികൾ എടുക്കാൻ തുടങ്ങിയത്. ഇനി ഒടിയനിലും രണ്ടാമൂഴത്തിലുമാണ് ശ്രീകുമാർ മേനോന്റെ പ്രതീക്ഷ.

അതിനിടെ ഒടിയന്റെ വിജയമാകും ശ്രീകുമാർ മേനോന്റെ മുന്നോട്ട് പോക്കിൽ നിർണ്ണായകം. ഈ സിനിമ വിജയമായില്ലെങ്കിൽ രണ്ടാമൂഴത്തിൽ നിന്നും ലാൽ പിന്മാറുമെന്നാണ് സൂചന. അല്ലാത്ത പക്ഷം സംവിധായകനെ മാറ്റും. പടത്തിന് 1000കോടി മുടക്കാൻ ബിആർ ഷെട്ടി തയ്യാറായി കഴിഞ്ഞു. എന്നാൽ ഇത്രയും മുടക്കു മുതൽ പിടിച്ചെടുക്കാൻ ശ്രീകുമാർ മേനോനെ പോലൊരു സംവിധായകന് കഴിയുമോ എന്ന ആശങ്കയാണ് സജീവം. ഈ സാഹചര്യത്തിലാണ് ജൂലൈയിൽ രണ്ടാമൂഴം തുടങ്ങുമെന്ന വാർത്തയോട് പോലും മോഹൻലാൽ പ്രതികരിക്കാത്തത്. കല്യാണിന്റെ പരസ്യവുമായി ബന്ധപ്പെട്ടാണ് മഞ്ജു വാര്യരുമായി ശ്രീകുമാർ മേനോൻ സൗഹൃദത്തിലാകുന്നത്. എന്നാൽ ഇന്ന് മഞ്ജുവുമായും അടുത്ത സൗഹൃദം ശ്രീകുമാർ മേനോന് ഇല്ലെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ ജാമ്യ ഹർജിയിൽ ശ്രീകുമാർ മേനോനെതിരേയും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ഹർജിക്ക് മുമ്പ് തന്നെ ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിൽ അടുപ്പം കുറഞ്ഞിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

പരസ്യകല, ബ്രാൻഡിങ്, സ്ട്രാറ്റജിക് കൺസൾട്ടിങ്, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ ഈവന്റ്സ്, സെലിബ്രിറ്റി മാനേജ്‌മെന്റ്, എന്റ്‌റർറ്റെയിന്മെന്റ് ഇൻഫ്രാസ്ട്രക്ച്ചർ വികസന മേഖലകളിലായിരുന്നു പുഷ് ഇന്റ്‌റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രവർത്തിച്ചിരുന്നത്. ഇതിന് ശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുമെന്ന അവകാശവാദവുമായണ് പുഷ് ഇന്റ്‌റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസും എയോൺ ഇൻഫ്രാസ്ട്രക്ച്ചറും ചേർന്ന് രൂപം നൽകിയ എന്റ്‌റർറ്റെയിന്മെന്റ് കൺസോർഷ്യമായ പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർറ്റെയിന്മെന്റ് നിലവിൽ വന്നു. ഈ പദ്ധതികളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. ദക്ഷിണേന്ത്യയിൽ 10 മൾട്ടിപ്ലക്‌സ് സ്‌ക്രീനുകൾ സ്ഥാപിക്കുമെന്നും 2020 ൽ രാജ്യത്ത്് 50 സ്‌ക്രീനുകളും 2022 ൽ 100 സ്‌ക്രീനുകളും നിർമ്മിക്കുമെന്നുമുള്ള അവകാശ വാദങ്ങളും നിരത്തി. ഇതെല്ലാം പൊളിയുകയാണ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുഷ് പടിപടിയായി വളർന്ന് യു എ ഇ, മെന, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ആഗോള വിപണി കീഴടക്കിയ പ്രമുഖ ബ്രാൻഡുകളെല്ലാം പുഷിന്റെ ക്ലയന്റാവുകയും ചെയ്തു. എന്നാൽ ഒടിയനിലേക്ക് ശ്രീകുമാർ മേനോൻ ശ്രദ്ധമാറ്റിയതോടെ എല്ലാം അവതാളത്തിലായി.

ഒരു കാലത്ത് അമിതാഭച്ചൻ, സച്ചിൻ ടെന്റുൽക്കർ, പുനീത് രാജ്കുമാർ, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പർ താരങ്ങളുടെ ബ്രാന്റ് ഹാന്റലിങ് ചെയ്തിരുന്നത് ഈ പാലക്കാടുകാരനായിരുന്നു. ഒടിയൻ സിനിമയ്ക്കിടെയാണ് പുഷിലെ തകർച്ച പുറംലോകത്ത് എത്തിയത്. പുഷ് ഇന്റർഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ എന്ന പരസ്യ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തി. ശ്രീ മേനോൻ വധഭീക്ഷണി മുഴക്കുന്നതായി യുവാവിന്റെ പരാതി ചർച്ചയാവുകയും ചെയ്തു. ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെടുമ്പോൾ ശ്രീകുമാർ മേനോൻ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു. നാലു മാസമായി ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാർ മേനോൻ അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കിയെന്നുമാണ് ആനന്ദ് പാലക്കാട് എസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. നടന്ന കാര്യം പുറത്തുപറഞ്ഞാൽ യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി ശരിവയ്ക്കും വിധത്തിലാണ് പുഷ് തകർന്നടിയുന്നത്.

ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാവ്യാ മാധവനാണ് ആദ്യം കോടതിയിൽ വിശദീകരിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ ഹൈക്കോടതിയിൽ നൽകിയ മുൻജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രതികാര കഥയാണ് അന്ന് കാവ്യ പറയാതെ പറഞ്ഞത്. സിനിമാ ലോകത്തെ ഈ ഗോസിപ്പ് ആദ്യം പുറത്തുവിട്ടത് മറുനാടനായിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയുടെ ജാമ്യ ഹർജി എത്തിയത്.

രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് ഇവരും പറഞ്ഞു നടന്നു. പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് ദിലീപ് ഫാൻസുകാർ പറയുന്നത്. ഈ ആരോപണത്തിലെ വിശദാംശങ്ങളാണ് മറുനാടൻ നേരത്തെ പുറത്തു വിട്ടത്. മഞ്ജു വാര്യരുടെയും ദിലീപിന്റേയും വിവാഹമോചനത്തിലും ശ്രീകുമാർ മേനോന് പങ്കുണ്ടെന്ന് കാവ്യ ജാമ്യ ഹർജിയിലൂടെ പിന്നീട് ആരോപിക്കുകയും ചെയ്തു. ഇങ്ങനെ മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും ശ്രീകുമാർ മേനോൻ ചർച്ചയിലെത്തി. ഈ കേസിൽ പൊലീസ് മൊഴി എടുക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയുമാണ്. തുടക്കത്തിൽ രണ്ടാമൂഴത്തിനോട് മോഹൻലാലിന് വലിയ താൽപ്പര്യമായിരുന്നു. എന്നാൽ ഒടിയന്റെ ചിത്രീകരണം തുടങ്ങിയതോടെ ഇതിന് മാറ്റം വന്നതായാണ് റിപ്പോർട്ട്.

മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്. സംവിധായകനും നിർമ്മാതാവും തമ്മിൽ പ്രശ്‌നമുള്ളതായി റിപ്പോർട്ടും വന്നു. ഈ സഹചര്യത്തിൽ രണ്ടാമൂഴത്തിന് മോഹൻലാൽ കരുതലോടെ മാത്രമേ കൈകൊടുക്കുവെന്നാണ് സൂചന. ഇതിനിടെയാണ് ശ്രീകുമാർ മേനോന്റെ പാപ്പർ ഹർജിയും ചർച്ചയാകുന്നത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
രാക്കിളി പൊന്മകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ.... എന്ന് പാടി അച്ഛൻ കുഴഞ്ഞ് വീണ് മരണത്തിലേക്ക് നടന്നത് അറിയാതെ മംഗല്യ പട്ടണിഞ്ഞ് മകൾ; മകളുടെ കല്ല്യാണം മുടങ്ങിയാൽ അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് പറഞ്ഞ് മരണം മറച്ചു വച്ച് വിവാഹം; സോഷ്യൽ മീഡിയ കണ്ണീരിലെഴുതിയ എസ് ഐയുടെ മരണത്തിലെ ആന്റി ക്ലൈമാക്‌സ് ഇങ്ങനെ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
മകളുടെ വിവാഹത്തലേന്ന് അച്ഛനെ തേടി മരണത്തിന്റെ 'പിന്‍വിളി'; വിരുന്നിലെ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേ കുഴഞ്ഞ് വീണ് മരിച്ചത് കൊല്ലം പുത്തന്‍തുറ സ്വദേശി എഎസ്‌ഐ വിഷ്ണുപ്രസാദ്; മരണം അമരത്തിലെ 'രാക്കിളി പൊന്‍ മകളെ..നിന്‍ പൂവിളി യാത്രമൊഴിയാണോ' എന്ന വരികള്‍ പാടുന്നതിനിടെ; വിരുന്നിന്റെ വീഡിയോ പ്രചരിച്ചതോടെ കണ്ണീര്‍ പ്രണാമവുമായി നാട്
ആദ്യം വെള്ളാപ്പള്ളി... പിന്നെ പിള്ള.... ഒടുവിൽ പുന്നലയും... തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ ഞെട്ടൽ മാറും മുമ്പ് സമുദായ നേതാക്കൾ ഒരോരുത്തരായി ചുവട് മാറ്റിയതോടെ നവോത്ഥാനം കടലിൽ എറിഞ്ഞ് പ്രധാന നായകൻ പിണറായിയും; പ്രവർത്തനം നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടതായി സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശൻ; ഇനി സമിതിയുമായി ഒരു ബന്ധവും ഇല്ലെന്ന് തീർത്ത് പറഞ്ഞ് പുന്നലയും; പിണറായി പോലും നവോത്ഥാനത്തെ കൈവിടുന്നത് ഇങ്ങനെ
ഇവിഎമ്മിൽ ക്രമക്കേട് ഉണ്ട് എന്ന പ്രചാരണത്തിന് പിന്നിൽ ആർഎസ്എസാണ്; പ്രതിപക്ഷത്തെ ആ കെണിയിൽ വീഴ്‌ത്തി; ഇവി എം ഹാക്ക് ചെയ്യാമെങ്കിൽ ഒരു സെറ്റ് മെഷീൻ തിരുവനന്തപുരത്തേക്കെങ്കിലും ബിജെപി കൊടുത്തയക്കാതിരിക്കുമോ? കുമ്മനം കൂടി ജയിച്ചിരുന്നെങ്കിൽ ഇവിഎമ്മിനെ പ്രത്യേകിച്ച് ആരെങ്കിലും സംശയിക്കുമോ? ബിജെപിയുടെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിപക്ഷമാവണമെന്ന് പി.കെ.ഫിറോസ്
കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലി മരിച്ചുവെന്ന അഭ്യൂഹവുമായി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മകൾ; മരണ വിവരം പുറത്തു വിടാത്തത് ബിജെപിയുടെ വിജയ ലഹരിയെ ബാധിക്കാതിരിക്കാനെന്ന് ആരോപണം; ഗുരുതരാവസ്ഥയിലാണെന്ന വിശദീകരണവുമായി വേറൊരു വിഭാഗം; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ; മോദി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ എല്ലാവരും ചോദിക്കുന്നു-അരുൺ ജെയ്റ്റ്‌ലി എവിടെ?
ആഡംബര ബസുകാരുടെ 'ചട്ടമ്പിപ്പീസുകളി' ഇനി വേണ്ടേ വേണ്ട....ആവശ്യങ്ങൾക്കായി നമ്മുടെ ആനവണ്ടിയില്ലേ; 'കല്ലട ഗുണ്ട'കൾക്കടക്കം ഓർമ്മപ്പെടുത്തലായി വിവാഹത്തിന് കെഎസ്ആർടിസി 'കൊമ്പനെ' അണിയിച്ചോരുക്കി തത്തമംഗലത്തെ നവദമ്പതികൾ; നിരക്കിൽ മാറ്റങ്ങളുമായി ഓർഡിനറി വണ്ടികൾ കല്യാണ ഓട്ടത്തിനും റെഡിയാണേ; പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് ആനവണ്ടി കിട്ടുമെന്നോർമ്മിപ്പിച്ച് ബൈജുവിന്റെയും സുസ്മിതയുടേയും 'ഹാപ്പി ജേർണി'
'ജെയിന്റ് കില്ലറുടെ' സഹായിയെ വെടിവച്ച് കൊന്ന് പ്രതികാരം; അമേഠിയിൽ സ്മൃതി ഇറാനിയുടെ വിശ്വസ്തനെ കൊന്നത് പുലർച്ച മൂന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം; സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിൽ ഞെട്ടി ബിജെപി; കൊല്ലപ്പട്ടത് വലം കൈയായി സ്മൃതി ഇറാനിയ്‌ക്കൊപ്പം നിന്ന പ്രാദേശിക നേതാവ്; ബരൗളിയുടെ കൊലപാതകം ക്ഷീണം ചെയ്യുക കോൺഗ്രസിന്; രാഹുലിന്റെ തോൽവിയുടെ പ്രതികാരം തീർക്കലെന്ന് ആരോപിച്ച് ബിജെപി
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു; സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെയുണ്ടായ വാക്കാലുള്ള ലൈംഗിക അധിക്ഷേപം 21-ാം വയസ്സിൽ ആത്മവീര്യം കെടുത്തി; ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിക്ക് നേരെ വിരൽ ചൂണ്ടാനാവുന്നത്? മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും മീടൂ ആരോപണം; യുവ നടി രേവതി സമ്പത്ത് പ്രതിക്കൂട്ടിൽ നിർത്തുന്നത് ദിലീപിന്റെ സ്വന്തം സിദ്ദിഖിനെ
നന്ദിയുണ്ട് ടീച്ചർ.............; ഒറ്റ വാക്കിൽ എല്ലാം ഒതുക്കി ആലത്തൂരിലെ പെങ്ങളൂട്ടിയുടെ പോസ്റ്റ്; ക്യാപ്ഷനൊപ്പം ഇട്ടിരിക്കുന്നത് ദീപാ നിശാന്തിന്റെ ചിത്രവും; ആലത്തൂരിലെ ഒന്നര ലക്ഷത്തിന്റെ വിജയത്തിലെ ക്രെഡിറ്റ് കേരള വർമ്മാ കോളേജിലെ അദ്ധ്യാപികയ്ക്ക് നൽകിയ എംപിയുടെ ഉഗ്രൻ ട്രോൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; രമ്യാ ഹരിദാസിന്റെ കളിയാക്കൽ ആസ്വദിച്ച് ചർച്ചകൾ; കവിതാ മോഷണത്തിൽ തുടങ്ങിയ കഷ്ടകാലം മാറുന്നില്ലെന്ന തിരിച്ചറിവിൽ ദീപ ടീച്ചറും
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ