Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ

ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ

ആവണി ഗോപാൽ

കൊച്ചി: വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ട വൈക്കം സ്വദേശിനി ഹാദിയയുടെ വീട് രാഹുൽ ഊശ്വർ സന്ദർശിച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിറകെ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ രാഹുൽ ഈശ്വർ സന്ദർശിച്ചു. ഈ രണ്ട് വിഷയങ്ങളും ആർ എസ് എസിന്റെ എതിർപ്പുണ്ടാക്കിയ സംഭവങ്ങളാണ് ഇതിന് പിറകെ രാഹുൽ ഈശ്വറിനെതിരെ ഫോണിൽ ഭീഷണിയുമെത്തി. ആചാര സംരക്ഷണ സമിതി പ്രവർത്തകൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. രാഹുലിന്റെ ഭാര്യ ദീപയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവമായി. ഇതോടെയാണ് ഈ സംഭാഷണത്തിന്റെ ഉറവിടം തേടി മറുനാടൻ അന്വേഷണം തുടങ്ങിയത്.

ഈ ഭീഷണിയെ കുറിച്ച് പൊലീസിന് രാഹുൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ രാഹുലിന്റെ ഭാര്യയെ ആരും ഫോണിൽ വിളിച്ചിട്ടില്ല. ഭീഷണിപ്പെടുത്തിയിട്ടുമില്ലെന്നതാണ് വസ്തുത. ആരോ സെറ്റിട്ടാണ് ഭീഷണി ഫോൺ സംഭാഷണം ഒരുക്കിയത്. അതായത് ഏതോ ഒരു സ്ത്രീയെ കൊണ്ട് ആരേയോ വിളിപ്പിക്കുന്നു. രാഹുൽ ഈശ്വറിന്റെ ഭാര്യയായി സ്വയം അവതരിപ്പിക്കുന്നു. അതിന് ശേഷം തന്ത്രപരമായി സംസാരിക്കുന്നു. ശങ്കർദാസ് എന്ന വ്യക്തിയെ ഹൈന്ദവതയുടെ രക്ഷകനായി അവതരിപ്പിക്കുന്നു. ഇത് പരിവാറുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് ശങ്കർദാസ് താരമാകുന്നു. ആചാര സംരക്ഷണ സമിതി പ്രവർത്തകൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

ശങ്കർദാസ് എന്നയാളെ രാഹുലിന്റെ ഭാര്യയെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ വിളിക്കുന്നു. താങ്കളുടെ ഭീഷണിയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാനാണ് വിളിക്കുന്നതെന്ന് ചോദ്യം. ഇതേ തുടർന്ന് ഇയാൾ കാര്യങ്ങൾ പറയുന്നു. ഈ സംഭാഷണം റിക്കോർഡ് ചെയ്ത് രാഹുലിന് കൊടുക്കുമെന്ന് പറയുമ്പോൾ ഏതെങ്കിലും ഹൈന്ദവ പരിപാടിയിൽ കണ്ടാൽ അടിച്ച് തലമണ്ട പൊളിക്കുമെന്ന് വ്യക്തമായി പറയുന്നു. മദനിയെ കണ്ടതും ജിഹാദി സെൽഫി എടുത്തതിലുമുള്ള വികാരവും പങ്കുവയ്ക്കുന്നു. തീർത്തും പ്രകോപനപരമാണ് ഈ സംഭാഷണം. ഇത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന്റെ സത്യാവസ്ഥ രാഹുൽ മറുനാടനോട് പങ്കുവച്ചത് ഇങ്ങനെയാണ്.

എന്റെ ഭാര്യ ദീപ അറിയപ്പെടുന്ന ടെലിവിഷൻ അവതാരകയാണ്. അവരുടെ ശബ്ദം ഏല്ലാവർക്കും അറിയാവുന്നതാണ്. ഈ ഭീഷണി സന്ദേശത്തിലുള്ളത് ഭാര്യയുടെ സന്ദേശമല്ല. എന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്കോ ഭാര്യയുടെ ഫോണിലേക്കോ ആരും വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. ഇത് വാടകയ്ക്ക് ഒരു സ്ത്രീയെ സംഘടിപ്പിച്ച്. എന്റെ ഭാര്യയെന്ന തരത്തിൽ സെറ്റിട്ട് ഫോണിൽ സംസാരിച്ചു. അതിന് ശേഷം വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നു. ശങ്കർദാസ് എന്നൊരാളെ എനിക്കറിയാം. ഇതിൽ കേൾക്കുന്നത് അയാളുടെ സംഭാഷണമാണോ എന്ന് പോലും അറിയില്ല. ഏതായാലും പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്-മറുനാടനോട് രാഹുൽ വിശദീകരിച്ചത് ഇങ്ങനെയാണ്.

മദനിയെ സന്ദർശിച്ച രാഹുൽ ഈശ്വർ ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. രാഹുൽ ഇനി ഹൈന്ദവ പരിപാടികളിൽ പങ്കെടുത്താൽ തല അടിച്ചു പൊളിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.ം. ബംഗളുരുവിലേക്ക് മടങ്ങുന്നതിന് മുൻപാണ് രാഹുൽ ഈശ്വർ മദനിയെ സന്ദർശിച്ചത്. ഇതിന്റെ ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയയെ രാഹുൽ ഈശ്വർ സന്ദർശിച്ചത് വിവാദമായിരുന്നു. പുറത്ത് നിന്ന് ആർക്കും സന്ദർശനാനുമതി ഇല്ലാതിരിക്കെ രാഹുൽ സന്ദർശിച്ചതാണ് വിവാദമായത്.

വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ട വൈക്കം സ്വദേശിനി ഹാദിയയുടെ വീട് രാഹുൽ ഊശ്വർ സന്ദർശിച്ചത് നിയമലംഘനമെന്ന് പിതാവ് അശോകന്റെ അഭിഭാഷകൻ നിലപാട് എടുത്തിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടിൽ പൊലീസ് കാവലിൽ കഴിയുന്ന ഹാദിയയെ രാഹുൽ സന്ദർശിച്ചത് കോടതി വിധികളുടെ ലംഘനമാണ്. എൻഐഎ അടക്കമുള്ള ഏജൻസികൾക്ക് ഇതുസംബന്ധിച്ച പരാതി നൽകുമെന്നും അഭിഭാഷകൻ പറഞ്ഞു. ഹാദിയയ്ക്ക് മൊബൈൽ ഫോൺ നൽകരുതെന്നും പൊതുജനങ്ങളുമായി സമ്പർക്കം അനുവദിക്കരുതെന്നും കോടതി തന്നെ നിർദ്ദേശിച്ചിരുന്നു. കൂടാതെ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പിരഗണനയിലുമാണ് ഈ സാഹചര്യത്തിൽ രാഹുൽ സന്ദർശനം നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

രാഹുൽ ഹാദിയയുടെ പിതാവുമായി അടുത്ത് ബന്ധം സ്ഥാപിച്ച ശേഷം അവരുടെ വീട്ടിൽ കടന്ന് വീഡിയോ എടുക്കുകയായിരുന്നുവെന്നും ഈ നടപടി കോടതി വിധികളുടെ ലംഘനമാണെന്നും അഭിഭാഷകൻ പറയുന്നു. പെൺകുട്ടിയെ വീട്ടിനുള്ളിൽ പാർപ്പിച്ചിരിക്കുന്നത് ശരിയല്ലെന്നും പുറത്ത് പോകാൻ അനുവദിക്കെേണന്നും വീട് സന്ദർശിച്ച ശേഷം രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഹാദിയയുടെ വീട്ടിലെത്തിയ രാഹുൽ പിതാവ് അശോകനോടും മാതാവ് പൊന്നമ്മയോടും സംസാരിച്ചതിന്റെ മൊബൈൽ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയിരുന്നു. ഇതെല്ലാം പരിവാറുകാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഭീഷണി ഫോൺ സംഭാഷണം പ്രചരിച്ചത്.

രാഹുലിനെതിരെ വ്യാപക പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾ രാഹുൽ തന്നെ ഫേസ്‌ബുക്കിലിട്ടിരുന്നു. രാഹുൽ ഈശ്വർ ഐ.എസ്.ഐ.എസ് ചാരനാണെന്നും രാഹുൽ മുസ്ലിം മതത്തിലേക്ക് മതം മാറിയെന്നും പ്രചരണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP