1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

രാജ്യവ്യാപകമായി മലബാർ ഗോൾഡ് ഷോറൂമുകളിൽ നടന്ന ഇൻകം ടാക്‌സ് റെയ്ഡിൽ കണക്കിൽ പെടാത്ത ശതകോടികൾ കണ്ടെത്തിയതായി സൂചന; നികുതി അടക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരമായി പരസ്യം ചെയ്യുന്ന കേരളത്തിലെ സ്വർണ്ണ വ്യാപാര ശൃംഖലയുടെ വളർച്ചയുടെ വഴികളിൽ സംശയിച്ച് ആദായ നികുതി വകുപ്പ്; കേരളത്തിലും തമിഴ്‌നാട്ടിലും തെലുങ്കാനയിലും റെയ്ഡിനിറങ്ങയത് അനേകം ഉദ്യോഗസ്ഥർ

March 01, 2019 | 02:25 PM IST | Permalinkരാജ്യവ്യാപകമായി മലബാർ ഗോൾഡ് ഷോറൂമുകളിൽ നടന്ന ഇൻകം ടാക്‌സ് റെയ്ഡിൽ കണക്കിൽ പെടാത്ത ശതകോടികൾ കണ്ടെത്തിയതായി സൂചന; നികുതി അടക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരമായി പരസ്യം ചെയ്യുന്ന കേരളത്തിലെ സ്വർണ്ണ വ്യാപാര ശൃംഖലയുടെ വളർച്ചയുടെ വഴികളിൽ സംശയിച്ച് ആദായ നികുതി വകുപ്പ്; കേരളത്തിലും തമിഴ്‌നാട്ടിലും തെലുങ്കാനയിലും റെയ്ഡിനിറങ്ങയത് അനേകം ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലബാർ ഗോൾഡിന്റെ കേരളത്തിലേയും തമിഴ്‌നാട്ടിലേയും തെലുങ്കാനയിലേയും ഷോ റൂമുകളിൽ നടന്ന റെയ്ഡിൽ ശതകോടികളുടെ നികുതി വെട്ടിപ്പ് ആദായ നികുതി വകുപ്പ് കണ്ടെത്തിയതായി സൂചന. മൂന്ന് ദിവസമായാണ് വിവിധ ഷോറൂമുകളിൽ ആദായ നികുതി ഉദ്യോഗസ്ഥർ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പിലൂടെയാണ് മലബാർ ഗോൾഡ് സാമ്രാജ്യം വളരുന്നതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കോഴിക്കോട്ടെ പ്രധാന ഷോറൂമിലും പരിശോധന നടന്നു. ആദായ നികുതി വകുപ്പിന്റെ കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥരാണ് രാജ്യ വ്യാപക റെയ്ഡിന് നേതൃത്വം കൊടുത്തത്. രേഖകൾ വിലയിരുത്തി മാത്രമേ നികുതി വെട്ടിപ്പിന്റെ തോത് തിരിച്ചറിയാൻ കഴിയൂവെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥർ മറുനാടനോട് പ്രതികരിച്ചത്.

ഹൈദരാബാദിലും റെയ്ഡ് നടന്നു. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കോയമ്പത്തൂരിൽ പുതുതായി തുടങ്ങിയ ഷോ റൂമിലും റെയ്ഡ് നടന്നു. നാൽപതിലേറെ ഓഫീസർമാരാണ് ഇവിടേയും പരിശോധനയ്ക്ക് എത്തിയത്. ടാക്‌സ് വെട്ടിപ്പിൽ നിർണ്ണായക വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നവംബറിലാണ് കോയമ്പത്തൂരിലെ ഷോ റൂം ഉദ്ഘാനം ചെയ്തത്. 1993ൽ കോഴിക്കോടാണ് മലബാർ ഗോൾഡ് ആൻഡ് ഡൈമണ്ട് ആരംഭിക്കുന്നത്. പതിയെ ലോകത്തെ ഏറ്റവും പ്രധാന ബ്രാൻഡായി മാറി. 250 ഓളം കടകളും 13,000ത്തോളം ജീവനക്കാരും മലബാർ ഗോൾഡിനുണ്ട്. സ്വർണ്ണാഭരണങ്ങളുടെ ഡിസൈനും നിർമ്മാണവുമെല്ലാം ഏറ്റെടുത്തു. ഹെഡ് ഓഫീസ് കോഴിക്കോടാണെങ്കിലും ദുബായിലാണ് കോർപ്പറേറ്റ് ഓഫീസ്. കരീന കപ്പൂറും ദുൽഖർ സൽമാനും തമ്മനയും അടക്കമുള്ള സൂപ്പർതാരങ്ങളാണ് മലബാറിന്റെ ബ്രാൻഡ് അംബാസിഡർ. രണ്ട് ദിവസമായി കോഴിക്കോട് അടക്കം റെയ്ഡ് നടന്നിട്ടും മുഖ്യധാരാ മാധ്യമങ്ങളൊന്നും കേരളത്തിലെ പ്രമുഖ ബ്രാൻഡിനെതിരായ റെയ്ഡ് വാർത്ത നൽകിയിരുന്നില്ല. വൻ തോതിൽ പരസ്യം നൽകുന്ന സ്വർണ്ണവ്യാപാരിയെ പിണക്കാതിക്കാനായിരുന്നു. ഇത്.

അശാസ്ത്രീയ നികുതിവ്യവസ്ഥകളും സ്വർണകള്ളക്കടത്തുമൂലമുള്ള അനാരോഗ്യകരമായ വിലനിർണയരീതികളും സംസ്ഥാനത്തെ സ്വർണവ്യാപാരമേഖലയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് പറയുന്നവരാണ് മലബാർ ഗോൾഡ്. മിതമായ നികുതിയാണെങ്കിലേ വെട്ടിപ്പ് തടയാനാകു. ഇതിന് സർക്കാരുകളും റിസർവ് ബാങ്കും മറ്റ് ബാങ്കുകളുമൊക്കെ ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് അഖിലേന്ത്യാതലത്തിൽതന്നെ സ്വർണത്തിന് ഏകീകൃത വിലയാക്കണമെന്നും ആവശ്യപ്പെടുന്ന സ്ഥാപനം. സാങ്കേതികവദ്യ വളരുന്നതിനനുസരിച്ചുള്ള കാലോചിത മാറ്റം കൊണ്ടുവരണം. ബിൽ ചോദിച്ചുവാങ്ങാൻ ആളുകൾക്ക് ബോധവൽകരണം നടത്തുന്ന സ്ഥാപനമാണ് മലബാർ ഗോൾഡ്. ഇത്തരത്തിൽ പരസ്യ പ്രചരണം നടത്തുന്ന സ്ഥാപനത്തിലാണ് ആദായ നികുതി അധികൃതർ റെയ്ഡ് നടത്തിയത്.

25 വർഷം മുൻപു കോഴിക്കോട് പാളയത്ത് 300 ചതുരശ്രയടിയിൽ തുടക്കമിട്ട മലബാർ ഗോൾഡ് ജൂവലറി, സ്വർണ വിൽപനയിൽ ഇന്നു ലോകത്തിലെ ആദ്യ 5 സ്ഥാനക്കാരിലൊരാളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം വിറ്റത് 85,000 കിലോ സ്വർണം. ചെയർമാൻ എംപി. അഹമ്മദ്, അദ്ദേഹത്തിന്റെ മകനും ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറുമായ ഷംലാൽ അഹമ്മദ്, മരുമകനും ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറുമായ ഒ. അഷർ എന്നിവരുടെ നേതൃത്വത്തിൽ ജൂവലറി, ഭവനനിർമ്മാണം തുടങ്ങിയ വിവിധ മേഖലകളിലായി രജത ജൂബിലി വർഷത്തിൽ കുതിപ്പിനൊരുങ്ങുകയാണു മലബാർ ഗ്രൂപ്പ്. ഇതിനിടെയാണ് റെയ്ഡ് വെല്ലുവിളിയായി എത്തുന്നത്.

മലഞ്ചരക്ക് വ്യാപാരം നടത്തിക്കൊണ്ടിരുന്ന അഹമ്മദ് 1990കളുടെ തുടക്കത്തിലാണുസ്വർണത്തിന്റെ സാധ്യതകൾ മനസ്സിലാക്കി അതിലേക്കു തിരിഞ്ഞത്. മലബാറിന്റെ വാണിജ്യ പാരമ്പര്യവും വിശ്വാസ്യതയും കണക്കിലെടുത്തു ജൂവലറിക്കു 'മലബാർ' എന്നു പേരു നൽകി. 30,000 കോടി വിറ്റുവരവുള്ള സ്ഥാപനമായി മലബാർ ഗ്രൂപ്പ് മാറി. 25,000 കോടിയും സ്വർണത്തിലൂടെയാണ്. 10 രാജ്യങ്ങളിലായി 250 സ്വർണക്കടകൾ. അടുത്ത 5 വർഷത്തിനുള്ളിൽ 500 കടകളാണു ലക്ഷ്യം. 7 പേരുമായി തുടങ്ങിയ സ്ഥാപനത്തിൽ നിലവിൽ 2,752 നിക്ഷേപകരുണ്ട്. ജീവനക്കാരിൽ 20% പേരും നിക്ഷേപകരാണ്.

നേരത്തെ കരിപ്പൂർ സ്വർണക്കടത്തിൽ മലബാർ ഗോൾഡിനും ബന്ധമെന്ന് ആരോപണമുയർന്നിരുന്നു. അന്ന് കോഴിക്കോട് റാം മോഹൻ റോഡിലുള്ള ജൂവലറിയുടെ കോർപ്പറേറ്റ് ഓഫീസിൽ ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്)റെയ്ഡ് നടത്തുകയും സീൽ ചെയ്യുകയും ചെയ്തിരുന്നു. ഡി.ആർ. ഐ ഡപ്യൂട്ടി ഡയറക്ടർ ആർ.ജെ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലബാർ ഗോൾഡിന്റെ ഓഫീസിൽ അന്ന് റെയ്ഡ് നടത്തിയത്. മലബാർ ഗോൾഡ് ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അഷറഫും കമ്പനി ചാർട്ടേഡ് അക്കൗണ്ട് ജോജിൻ ജോർജ്ജിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു ഡി.ആർ. ഐ സംഘത്തിന്റെ ആ പരിശോധന. സ്വർണക്കടത്തിൽ പിടിയിലായ ഷഹബാസ് നേരത്തേ തന്നെ ജൂവലറി ഗ്രൂപ്പിന് സ്വർണം നൽകിയതായി മൊഴി നൽകിയിരുന്നു. ഷഹബാസിൽ നിന്നും പ്രസ്തുത ജൂവലറി ഗ്രൂപ്പ് 10 കിലോയിലധികം സ്വർണം വാങ്ങിയതായി ജൂവലറി ഗ്രൂപ്പ് ഡയറക്ടർ അഷ്റഫ് ഡി.ആർ.ഐയോട് സമ്മതിച്ചു.

ഡയറക്ടറുടെ മൊഴി ഡി.ആർ.ഐ രേഖപ്പെടുത്തി. കള്ളക്കടത്ത് സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയതെന്നാണ് ഇയാൾ മൊഴി നൽകിയത്. അതുകൊണ്ട് തന്നെ ഈ കേസിൽ നിന്നും മലബാർ ഗോൾഡ് തലയൂരി. അന്ന് മോഹൻലാൽ ജൂവലറിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തേ അമ്മ ഭാരവാഹി ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. അന്ന് ഒരു ഗ്രാം സ്വർണം പോലും കള്ളക്കടത്തുകാരിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് മലബാർ ഗോൾഡ് അധികൃതർ പ്രതികരിച്ചിരുന്നു. ഷഹബാസ് രക്ഷപ്പെടാനായി തങ്ങളുടെ പേര് പറഞ്ഞതാവുമെന്നും നിയമവിരുദ്ധമായി ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നുമായിരുന്നു മലബാർ ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അഷറഫിന്റെ പ്രതികരണം. ഇത് മുഖവിലയ്‌ക്കെടുത്താണ് അന്ന് മലബാർ ഗോൾഡിനെ അന്വേഷണത്തിൽ നിന്നും ഒഴിവാക്കിയത്.

2016ൽ ദൃശ്യ മാധ്യമങ്ങളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയിരിക്കുന്ന ഒരു പരസ്യം ഏറെ ചർച്ചയായിരുന്നു. തങ്ങൾ ബില്ലില്ലാതെ സ്വർണം നൽകില്ല. ബില്ല് വേണ്ടാ എന്നു പറയുന്നവരോട് ഒരു കാരണവശാലും അങ്ങനെ സ്വർണം തരാൻ പറ്റില്ലെന്ന് പറയുന്നു. തങ്ങൾ വെറും 1.25 ശതമാനം മാത്രമേ മൂല്യവർധിത നികുതി ഈടാക്കുന്നുള്ളൂവത്രേ. മറ്റുള്ളവരൊക്കെ അഞ്ച് മേടിക്കുന്നുണ്ടുപോലും. പരസ്യം കാണുന്നവർ നേരെ മലബാർ ഗോൾഡിലേക്ക് ഓടും. നികുതി വെറും 1.25 ശതമാനം മാത്രം, പോരെങ്കിൽ കൃത്യമായ ബില്ലും. മലബാറിന്റെ ഈ പരസ്യത്തിലെ പൊള്ളത്തരം പൊളിച്ച് അടുക്കി ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അന്ന് രംഗത്ത് വന്നിരുന്നു.

മലബാറിന്റെ 1.25 ശതമാനം നികുതി പരസ്യത്തിന് പിന്നിലെ യാഥാർഥ്യം അവർ തന്നെ പറയുന്നു. മലബാർ മാത്രമല്ല, കേരളത്തിൽ 6000 വരുന്ന സ്വർണവ്യാപാരികളിൽ 2800 ഓളം പേർ കോമ്പൗണ്ടിങ് നികുതി അടയ്ക്കുന്നവരാണ്. ഇവർക്ക് 1.25 ശതമാനം നികുതിയിട്ട് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയും. ശേഷിച്ചവരാകട്ടെ അഞ്ചുശതമാനം നികുതിയും നൽകുന്നു. ഒരു കടയുടമ അവസാന മൂന്നുവർഷം അടച്ച മൂല്യവർധിതനികുതിയിൽ ഏറ്റവും കൂടിയ തുക എത്രയാണെന്ന് വച്ചാൽ അതിന്റെ 20 മുതൽ 25 ശതമാനം വരെ വർധിപ്പിച്ച് നടപ്പുവർഷത്തിൽ അടയ്ക്കുന്നതാണ് കോമ്പൗണ്ടിങ് നികുതി. വാർഷിക വിറ്റുവരവ് ഇയാൾക്ക് ഒരു പക്ഷേ, മുൻവർഷത്തേക്കാൾ കുറവായിരിക്കും. എന്നിരുന്നാലും കോമ്പൗണ്ട് ചെയ്ത നികുതി അടയ്ക്കാൻ ഇദ്ദേഹം ബാധ്യസ്ഥനാണ്. ഇതുകൊണ്ട് തലവേദന ഒഴിയുന്നത് വിൽപന നികുതി ഉദ്യോഗസ്ഥർക്കാണ്. അവർക്ക് കൂടെക്കൂടെ കടയിൽ കയറി നിരങ്ങണ്ട. അടയ്ക്കേണ്ട നികുതി കൃത്യമായി ഉടമകൾ അടച്ചു കൊള്ളും. ഇങ്ങനെ കോമ്പൗണ്ട് ചെയ്ത് നികുതി അടയ്ക്കുന്ന കൂട്ടത്തിലുള്ളവരാണ് മലബാർ ഗോൾഡ്.

അവർ അതുകൊട്ടിഘോഷിച്ച് പരസ്യമാക്കി ജനത്തെ പറ്റിക്കുകയാണ് ചെയ്തതെന്ന് മലബാർ ഗോൾഡിനെതിരെ ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ
റഷ്യൻ മാദക സുന്ദരിയിൽ മയങ്ങി വീണ് കിരീടം തെറിച്ച മലേഷ്യൻ രാജാവിന് മധുവിധു കഴിഞ്ഞപ്പോൾ 'സെക്‌സ് ഇൻ പൂൾ' താരമായ ഭാര്യയെ വേണ്ട! മുൻ മിസ് മോസ്‌കോയായ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി സുൽത്താൻ മുഹമ്മദ് അഞ്ചാമൻ; ദാമ്പത്യം തകർന്നത് ആഴ്‌ച്ചകൾക്ക് മുമ്പ് രാജാവിൽ ഒക്സാനയ്ക്ക് കുഞ്ഞു പിറന്നതിന് പിന്നാലെ; ഒക്‌സാനയും സുൽത്താനും അടിച്ചു പിരിയുമ്പോൾ അന്ത്യമാകുന്നത് ലോകത്തെ ത്രസിപ്പിച്ച ഒരു സിൻഡ്രല്ല സ്റ്റോറിക്ക്
പുകച്ചുതള്ളുന്നവരും കച്ചവടക്കാരും കരുതിയത് ഒറിജിനൽ ബീഡിയെന്ന്; 12 കെട്ട് ബീഡിയുള്ള പാക്കറ്റിന് വിൽപ്പന നടത്തുന്ന ഏജന്റിന് മാത്രം 100 രൂപയിലേറെ കമ്മീഷൻ; ദിനേശ് ബീഡിയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞതോടെ അന്വേഷണത്തിൽ വലയിലായത് കോടീശ്വരനായ വിരുതൻ; വ്യാജ ബീഡി നിർമ്മാണ കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ ഗോഡൗണിൽ കണ്ടെടുത്തത് ലക്ഷങ്ങളുടെ ബീഡി ശേഖരം
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
രാവിലെ പത്രംവാങ്ങിക്കാനായി ഭർത്താവ് പുറത്തുപോയപ്പോൾ വീട്ടിലേക്കു ഓടിക്കയറി 55 കാരിയെ ക്രൂരമായി ബലാൽസംഗംചെയ്ത കേസ്: പ്രതിയെ തന്ത്രപരമായി പിടികൂടി പൊലീസ്; തിരൂർ റെയിൽവെ സ്റ്റേഷനിൽ ഒന്നുമറിയാത്ത പോലെ നിന്ന 33 കാരനെ വലയിലാക്കിയത് രഹസ്യ വിവരത്തെ തുടർന്ന്; സംസ്ഥാനത്തിന് പുറത്തും അകത്തും ഒളിവിലായിരുന്ന അർജുൻ ശങ്കരൻ റിമാൻഡിൽ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി