Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടക്കെടീ പുറത്ത്, നിന്നോട് ഞാൻ സംസാരിക്കില്ല, മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത് പെണ്ണുംപിള്ളേ....! വനിത അഡീഷണൽ സെക്രട്ടറിയെ അപമാനിച്ച രാജാറാം തമ്പി ഇപ്പോഴും അതിശക്തമാൻ; തദ്ദേശ മന്ത്രിയുടെ പി എസിനെതിരെ പരാതി കൊടുത്ത ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ നിന്ന് കുടപ്പനക്കുന്നിലേക്ക് മാറ്റി പിണറായി സർക്കാരിന്റെ നവോത്ഥാനം; പീഡന പരാതി ഇന്റേണൽ സമിതിക്ക് വിടാതെ നിയമ വകുപ്പിന് കൈമാറിയും രക്ഷയൊരുക്കൽ; സർക്കാരിന്റെ അതിവിശ്വസ്തനെങ്കിൽ സെക്രട്ടറിയേറ്റിൽ ആർക്കും എന്തും ചെയ്യാം....

കടക്കെടീ പുറത്ത്, നിന്നോട് ഞാൻ സംസാരിക്കില്ല, മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത് പെണ്ണുംപിള്ളേ....! വനിത അഡീഷണൽ സെക്രട്ടറിയെ അപമാനിച്ച രാജാറാം തമ്പി ഇപ്പോഴും അതിശക്തമാൻ; തദ്ദേശ മന്ത്രിയുടെ പി എസിനെതിരെ പരാതി കൊടുത്ത ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ നിന്ന് കുടപ്പനക്കുന്നിലേക്ക് മാറ്റി പിണറായി സർക്കാരിന്റെ നവോത്ഥാനം; പീഡന പരാതി ഇന്റേണൽ സമിതിക്ക് വിടാതെ നിയമ വകുപ്പിന് കൈമാറിയും രക്ഷയൊരുക്കൽ; സർക്കാരിന്റെ അതിവിശ്വസ്തനെങ്കിൽ സെക്രട്ടറിയേറ്റിൽ ആർക്കും എന്തും ചെയ്യാം....

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. തദ്ദേശ മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിപ്പെട്ട സെക്രട്ടേറിയറ്റിലെ മുതിർന്ന വനിതാ അഡീഷനൽ സെക്രട്ടറിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി. വിരമിക്കാൻ വെറും ഒരു വർഷം മാത്രം ശേഷിക്കെയാണ് അഡീഷണൽ സെക്രട്ടറിയെ സ്ഥലം മാറ്റിയിരിക്കുന്നത്.സാധാരണ ഗതിയിൽ വിരമിക്കാൻ ഒന്നോ രണ്ടോ വർഷങ്ങൾ ശേഷിക്കുന്നവരെ സെക്രട്ടറിയേറ്റിന് പുറത്ത് നിയമിക്കുന്ന കീഴ വഴക്കമില്ല. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തരിൽ ഒരാളായ തദ്ദേശ മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി രാജാറാം തമ്പിയിൽ നിന്നുണ്ടായ ദുരനുഭവം സംബന്ധിച്ച് നല്കിയ പരാതിയും അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണ്.

പൊതുഭരണ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറിക്ക് മൂന്ന് മാസം മുൻപ് നല്കിയ പരാതി തത്വത്തിൽ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ജോലി സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തുന്ന കമ്മിറ്റിക്ക് വിടേണ്ടതിന് പകരം നിയമ വകുപ്പിന്റെ അഭിപ്രായം ആരായാൻ വിട്ടിരിക്കയാണ് പൊതുഭരണ വകുപ്പ്. ഇതിന് ചുക്കാൻ പിടിച്ചതാകട്ടെ സെക്രട്ടറിയേറ്റ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ട ഒരു ഉന്നതനാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ അണ്ടർ സെക്രട്ടറി രാജാറാം തമ്പിക്ക് വേണ്ടിയാണ് പരാതി ഇന്റേണൽ കമ്മിറ്റിക്ക് കൈമാറാതെ നിയമ വകുപ്പിന്റെ പരിശോധനക്ക് വിട്ടിരിക്കുന്നത്.

സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചു നടക്കുന്ന പല ഇടപാടുകൾക്കും ചുക്കാൻ പിടിക്കുന്ന ഈ ഉദ്യോഗസ്ഥൻ അസോസിയേഷന് അനഭിമതനാണെങ്കിലും ഭരണ ചക്രം തിരിക്കുന്നവരിൽ ചിലർക്ക് പ്രിയപ്പെട്ടവനാണ് ഈ പ്രിയമാണ് ചട്ടങ്ങളും നിയമങ്ങളും നോക്കാതെ എകപക്ഷീയമായ തീരുമാനങ്ങൾ എടുപ്പിക്കുന്നതിന് പിന്നിൽ. സ്ഥലം മാറ്റ ഉത്തരവിനെതിരെ മുതിർന്ന വനിത അഡീഷണൽ സെക്രട്ടറി കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. പൊതുഭരണ സെക്രട്ടറിക്ക് നല്കിയ പരാതിയിൽ നീതി ലഭിച്ചില്ലെങ്കിൽ വനിത കമ്മീഷനെ സമീപിക്കാനും ഇവർ ആലോചിക്കുന്നതായി അറിയുന്നു. സെക്രട്ടറിയേറ്റിന് പുറത്ത് കുടപ്പനക്കുന്നിൽ സ്ഥിതിചെയ്യുന്ന ഓഫീസിലേക്കാണ് വനിത അഡീഷണൽ സെക്രട്ടറിയെ മാറ്റിയിരിക്കുന്നത് നേരത്തെ സ്റ്റേറ്റ് പെർഫോമൻസ് ഓഫീസർ ആയും കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ എം.ഡിയായും ഒക്കെ പ്രവർത്തിച്ചിട്ടുള്ള വനിത സെക്രട്ടറിയെ കുറിച്ച് സഹപ്രവർത്തകർക്കും നല്ലതേ പറയാനുള്ളു. വിരമിക്കാനിരിക്കെ ചിലർ കാണിച്ച പകപോക്കൽ നടപടിയിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്കിടയിലും അസംതൃപതി പുകയുകയാണ് .

ഇവിടെ ഇരയ്ക്ക് നീതി ലഭ്യമാക്കുന്നതിന് തടസം നില്ക്കുക മാത്രമല്ല അവരെ അന്യായമായി സ്ഥലം മാറ്റുക കൂടി ചെയ്തിരിക്കുന്നുവെന്നാണ് ഒരു സെക്രട്ടറിയേറ്റ് ജീവനക്കാരൻ പ്രതികരിച്ചത്. ആരോപണം നേരിടുന്ന തദ്ദേശ മന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി രാജാറാം തമ്പി മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തരിൽ ഒരാളാണ്. സെക്രട്ടിയേറ്റിൽ നിന്നും വിരമിച്ചിട്ടും മുഖ്യമന്ത്രി തന്നെ നിർബന്ധിച്ചതിനാലാണ് രാജാറാം മന്ത്രി എ സി മൊയ്തീന്റെ സെപഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി തുടരുന്നത്. മുഖ്യമന്ത്രിയുടെയും സി പി എം മന്ത്രിമാരുടെയും അഞ്ചംഗ ഉദ്യോഗസ്ഥ ഉപദേശകരിൽ പ്രധാനിയാണ് തമ്പി. സെക്രട്ടറിയേറ്റിലെ ഭരണ പക്ഷ യൂണിയന്റെ പ്രമുഖ നേതാവായി അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ പെരുമാറ്റം സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്് ഭരണ കൈകാര്യ രംഗത്ത് സമർത്ഥനാണെങ്കിലും ഇപടെപെടാൻ അറിയില്ലെന്ന പരാതി യൂണിയൻ നേതാക്കൾക്ക് തന്നെ നേരത്തെ വാക്കാൽ ലഭിച്ചിരുന്നു.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കിടയിലെ സ്വാധീനവും യൂണിയനിലെ സ്വീകാര്യതയും കൊണ്ട്്് ആരും അദ്ദേഹത്തോട് ഇത് പറഞ്ഞിരുന്നില്ല എന്നാലും ജനങ്ങളുമായി ഇടപെടുന്ന വകുപ്പിൽ ഇരിക്കാൻ പറ്റിയ ആളല്ല രാജാറാം തമ്പിയെന്ന് അദ്ദേഹത്തിന്റെ സഹ പ്രവർത്തകരും സമ്മതിക്കുന്നു.സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ചതിനാൽ യൂണിയൻ ചുമതല ഒന്നുമില്ലങ്കിലും പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് രാജാറാം തമ്പി ഉൾപ്പെട്ട അഞ്ചംഗ സംഘം തന്നെ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണ വകുപ്പിലെ ഒരു പ്രധാനി ജീവനക്കാരുടെ സൊസൈറ്റിയുടെ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ സി പി എം നേതാക്കളുടെ വീടുകളിൽ ഉപഹാരവുമായി എത്തുന്ന ഉദ്യോഗസ്ഥൻ, ഇവരുൾപ്പെട്ട കോക്കസാണ്് സെക്രട്ടറിയേറ്റ്് നിയന്ത്രിക്കുന്നത്. ഈ കോക്കസിലെ പ്രധാനിയായ തമ്പിയും കൂട്ടരും ചേർന്നാണ് നാലു മാസം മുൻപ്് യുണിയൽ സെക്രട്ടറി അടക്കമുള്ള രണ്ടു പേരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്താക്കാൻ ചരടു വലിച്ചതെന്ന് ജീവനക്കാർക്കിടയിൽ സംസാരമുണ്ട്് പല സി പി എം മന്ത്രിമാരും സർവ്വീസ് സംബന്ധമായി വിഷയങ്ങളിലും നിയമപരമായി ആശയക്കുഴപ്പം നേരിടുമ്പോഴും സഹായത്തിന് വിളിക്കുന്നത് തമ്പിയെ ആണ്. സെക്രട്ടറിയേറ്റ് ജീവനക്കാർക്കും യൂണിയൻ പ്രവർത്തകർക്കും തമ്പിയെ ഇഷ്ടമില്ലങ്കിലും മന്ത്രിമാർക്കും ചില ഉന്നത ഐ എ എസുകാർക്കും തമ്പി പ്രയിപ്പെട്ടവനാണ്.

പൊതുഭരണ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി ബിശ്വാസ് സിൻഹയുടെ സ്ഥാനം തെറിച്ചപ്പോൾ അദ്ദേഹം സഹായം അഭ്യർത്ഥ്തിച്ച് എത്തിയതും തമ്പി ഉൾപ്പെടുന്ന അഞ്ചംഗ ഉദ്യോഗസ്ഥ കോക്കസിന് മുന്നിലാണ്. ഒടുവിൽ സിൻഹ പോയതു പോലെ തന്നെ തിരിച്ചെത്തിയതും ഇവരുടെ സഹായാത്താൽ തന്നെ. ഭരണ പക്ഷ അനുകൂല സംഘടയുടെ എതിർപ്പു പോലും മറി കടന്നാണ് സിൻഹയെ വീണ്ടും മുഖ്യമന്ത്രി തൽസ്ഥാനത്ത് നിയമിച്ചത്.ഈ ഇടപെടലിൽ യൂണിയനിലെ ഒരു വിഭാഗം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും തമ്പിയുടെയും കൂട്ടരുടെയും താല്പര്യത്തിനെതിരെ വിമർശനം ഉയർത്തുകയും ചെയ്തു. കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് വിവരാവകാശ കമ്മീഷണൻ സെക്രട്ടറിയായി കുറച്ചു കാലവും പ്രോട്ടോക്കോൾ ഓഫീസറായി ദീർഘനാളും പ്രവർത്തിച്ചിട്ടുള്ള രാജാറാം തമ്പി തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെല്ലാം പേടി സ്്വപ്നമാണ്.

തമ്പി മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചാൽ ഉദ്യോഗസ്ഥരുടെ മുട്ടിടിക്കും കൊല്ലാനാണോ വളർത്താനാണോ എന്നറിയില്ലല്ലോ എന്നാണ് തദ്ദേശ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. തമ്പിയുടെ കാർക്കശ്യത്തിൽ മന്ത്രി ഓഫീസ് അറിയാതെ ഒരു തീരുമാനം പോലും എടുക്കാൻ പഞ്ചായത്ത്് ഡയറക്ടറേറ്റിലെ ജീവനക്കാർക്ക് പേടിയാണ്. രാജാറാം തമ്പിക്കെതിരെ മൂന്ന് മാസം മുൻപ് നല്കിയ പരാതിയിൽ വനിത അഡീഷണൽ സെക്രട്ടറി പറയുന്നതിങ്ങനെ: '' നാലേമുക്കാലോടെ ലൈഫ് മിഷൻ പദ്ധതിയിൽപെടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്തിയുടെ ഓഫിസിലെത്തി. തുടർന്നു സ്പെഷൽ പ്രൈവറ്റ് സെക്രട്ടി രാജാറാം തമ്പിയുടെ മുന്നിൽ ഫയലിനെക്കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോൾ അദ്ദേഹം സീറ്റിൽ നിന്നു ചാടി എഴുന്നേൽക്കുകയും 'കടക്കെടീ പുറത്ത്, നിന്നോട് ഞാൻ സംസാരിക്കില്ല, മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത് പെണ്ണുംപിള്ളേ' എന്നീ വാക്കുകളുപയോഗിച്ചു കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് 'അവൾ കൊണ്ടുപോയി പരാതി കൊടുക്കട്ടെ, അപ്പോൾ കാണിച്ചുകൊടുക്കാം' എന്നു പറഞ്ഞു. ഇചതാണ് വിവാദമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP