1 usd = 71.93 inr 1 gbp = 93.27 inr 1 eur = 79.71 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 236.81 inr

Nov / 2019
19
Tuesday

രാജേഷ് രാജ്‌മോഹൻ നായരുടെ കുറ്റം തെളിഞ്ഞാൽ നാലു മുതൽ 20 കൊല്ലം വരെ തടവു ലഭിക്കാം; ലുലു ഗ്രൂപ്പിന്റെ എല്ലാ ബിസിനസ് ഇടപാടുകളും ഫ്രീസ് ചെയ്യും; യൂസഫലി അറിഞ്ഞു കൊണ്ടാണു കൈക്കൂലിയെന്നു തെളിഞ്ഞാൽ മലയാളി വ്യവസായിയേയും പ്രതി ചേർക്കും; നികുതി ഒഴിവാക്കാൻ കൈക്കൂലി നൽകിയതു ലുലുവിന്റെ അന്താരാഷ്ട്ര ഇടപാടുകളെ ബാധിക്കും

November 30, 2016 | 01:13 PM IST | Permalink



രാജേഷ് രാജ്‌മോഹൻ നായരുടെ കുറ്റം തെളിഞ്ഞാൽ നാലു മുതൽ 20 കൊല്ലം വരെ തടവു ലഭിക്കാം; ലുലു ഗ്രൂപ്പിന്റെ എല്ലാ ബിസിനസ് ഇടപാടുകളും ഫ്രീസ് ചെയ്യും; യൂസഫലി അറിഞ്ഞു കൊണ്ടാണു കൈക്കൂലിയെന്നു തെളിഞ്ഞാൽ മലയാളി വ്യവസായിയേയും പ്രതി ചേർക്കും; നികുതി ഒഴിവാക്കാൻ കൈക്കൂലി നൽകിയതു ലുലുവിന്റെ അന്താരാഷ്ട്ര ഇടപാടുകളെ ബാധിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്തോനേഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഴിമതിയെന്ന തിരിച്ചറിവാണ് പ്രസിഡന്റ് ജോക്കോ വിഡോഡയ്ക്കുള്ളത്. ലോകരാജ്യങ്ങളിൽ സുതാര്യ-അഴിമതി രഹിത ഭരണം നടക്കുന്ന രാജ്യങ്ങളിലെ പട്ടികയിൽ 107സ്ഥാനമാണ് ഇന്തോനേഷ്യയ്ക്കുള്ളത്. ആസിയാൻ രാജ്യങ്ങളിൽ ഏറ്റവും അധികം അഴിമതി നടക്കുന്ന സ്ഥലം. വിദേശ നിക്ഷേപം കുമിഞ്ഞ് കൂടിയതാണ് ഇതിന് കാരണമെന്നും പ്രസിഡന്റ് വിലയിരുത്തി. ഈ സഹാചര്യത്തിലാണ് രാജ്യത്തെ ഏറ്റവും സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ഉദ്യോഗസ്ഥരെ തന്നെ കറക്ഷൻ എറാഡിക്കേഷൻ കമ്മീഷന്റെ തലപ്പത്ത് നിയോഗിച്ചു. തീർത്തും സ്വതന്ത്രമായ അന്വേഷണ സംവിധാനം. ഈ കുടുക്കിലാണ് യൂസഫലിയുടെ ലുലു ഗ്രൂപ്പ് പെടുന്നത്. അതുകൊണ്ട് തന്നെ കൈക്കൂലി നൽകിയതിന് അറസ്റ്റിലായ ലുലു ഗ്രുപ്പിന്റെ ഇന്തോനേഷ്യൻ തലവൻ രാജേഷ് രാജ്‌മോഹൻ നായർക്ക് വെല്ലുവിളികൾ ഏറെയാണ്.

കൈക്കൂലി നൽകുന്നത് തെളിവ് സഹിതമാണ് പിടികൂടിത്. ഇതിനായി അഴിമതി വിരുദ്ധ സേന സ്റ്റിങ് ഓപ്പറേഷനും നടത്തി. അതായത് ഇന്തോനേഷ്യയിലെ നികുതി വിഭാഗത്തിലെ പ്രധാനിക്ക് രാജേഷ് രാജ്‌മോഹൻ പിള്ള പണം കൈമാറുന്നതിന് വ്യക്തമായ തെളുകൾ കെപികെ എന്ന് അറിയപ്പെടുന്ന കറക്ഷൻ ഇറാഡിക്കേഷൻ കമ്മീഷന് കൈയിലുണ്ട്. ഒരു സ്വാധീനത്തിനും വഴങ്ങാതെയാണ് ഈ കമ്മീഷന്റെ പ്രവർത്തനം. അതുകൊണ്ട് തന്നെ ഇന്തോനേഷ്യയിലെ രാഷ്ട്രീയക്കാർക്കോ മറ്റ് പ്രമുഖരോ ഒന്നും ഈ കമ്മീഷനെ സ്വാധീനിക്കാറുമില്ല. അതുകൊണ്ട് കഴിഞ്ഞ ഒരു വർഷമായി സത്യസന്ധമായ പ്രവർത്തനമാണ് അവർ കാഴ്ച വയ്ക്കുന്നത്. വിദേശ നയതന്ത്ര പ്രതിനിധിയേയും ഇന്തോനേഷ്യയുടെ റിസർവ്വ് ബാങ്ക് ഗവർണ്ണറേയും പോലും കുടുക്കിയ പാരമ്പര്യമാണ് ഈ സംവിധാനത്തിനുള്ളത്. അതുകൊണ്ട് തന്നെ രാജേഷ് രാജ്‌മോഹൻ നായരുടെ ജയിൽ മോചനം വൈകുമെന്ന് ഉറപ്പാണ്.

വിപുലമായ അധികാരങ്ങളാണ് കമ്മീഷന് നൽകിയിട്ടുള്ളത്. അഴിമതിക്കാരെ കസ്റ്റഡിയിൽ എടുക്കാനും അവർ രാജ്യം വിട്ടു പോകുന്നത് തടയാനും കഴിയും. അതുകൊണ്ട് തന്നെ വിചാരണ പൂർത്തിയാകും വരെ രാജേഷ് രാജ്‌മോഹൻ നായർക്ക് ഇന്തോനേഷ്യയിൽ തങ്ങേണ്ടി വരുമെന്നാണ് സൂചന. അഴിമതി ആരോപണം നേരിടുന്ന കമ്പനിയുടെ അക്കൗണ്ട് മരവിപ്പിക്കാനും വ്യാപാര ഇടപാടുകൾ തടയാനും അവർക്ക് കഴിയും. രാജേഷ് രാജ്‌മോഹൻ നായർ കൈക്കൂലി കൊടുക്കുന്ന തെളിവുള്ളതിനാൽ ഇതിന് കമ്മീഷന് കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ ലുലു ഗ്രൂപ്പിന്റെ ഇന്തോനേഷ്യയിലെ പ്രവർത്തനം പോലും തടസ്സപ്പെടും. അതിനിടെ ഇത് വ്യക്തിപരമായ കുറ്റമായി മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായ മലയാളിയെ കെപികെ അധികാരികൾ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. ഇത് തുടരും. യൂസഫലിക്ക് കൈക്കൂലി നൽകലുമായി ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അങ്ങനെ വന്നാൽ യൂസഫലിയേയും അറസ്റ്റ് ചെയ്യാൻ കമ്മീഷൻ ശ്രമിക്കും. ഇത് ലുലു ഗ്രൂപ്പിന്റെ പ്രതിസന്ധി കൂട്ടാൻ കാരണമാകും.

ഇന്തോനേഷ്യയിലെ നിയമ പ്രകാരം വിവിധ കൈക്കൂലി നൽകലിന് തുകയുമായി ബന്ധപ്പെട്ടാണ് കേസ്. ഒരു കോടി രൂപയ്ക്ക് തുല്യമായ ഡോളർ കൈക്കൂലി നൽകുന്നതാണ് കൈയോടെ പിടികൂടിയത്. അതുകൊണ്ട് തന്നെ ലുലു ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥന് നാല് കൊല്ലം മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. കോടികളുടെ പിഴ ശിക്ഷയും ഇന്തോനേഷ്യൻ നിയമം അനുസരിച്ച് നൽകേണ്ടി വരും. അതുകൊണ്ട് തന്നെ ഗുരുതര പ്രതിസന്ധിയാണ് യുസഫലിയുടെ ഗ്രൂപ്പ് ഇന്തോനേഷ്യയിലെ നിയമനടപടികളിലൂടെ നേരിടേണ്ടി വരുന്നത്. രാജ്യത്തെ രാഷ്ട്രീയ നേതൃത്വമോ മറ്റുള്ളവരോ ഈ കേസിൽ യൂസഫലിക്കായി ഇടപെടുകയുമില്ല. അതുകൊണ്ട് തന്നെ രാജേഷ് രാജ്‌മോഹൻ പിള്ളയുടെ മൊഴി നിർണ്ണായകമാകും. യൂസഫലിയുടെ ആവശ്യപ്രകാരമാണ് കൈക്കൂലി നൽകിയതെന്ന് രാജേഷ് പറയുമോ എന്നതാണ് ഇനിയുള്ള ശ്രദ്ധേയമായ കാര്യം. അതു സംഭവിച്ചാൽ യൂസഫലിയും നിയമക്കുരുക്കിൽപ്പെടും. ഇന്റർപോൾ പോലുള്ള ഏജൻസികളുടെ സഹായത്തോടെ യൂസഫലിയെ ഇന്തോനേഷ്യയിൽ എത്തിക്കാനും ശ്രമിക്കും.

എന്നാൽ ലുലു ഗ്രൂപ്പിന്റെ അനുബന്ധസ്ഥാപനാണ് രാജേഷ് രാജ്‌മോഹൻ പിള്ള തലവനായ പിടിഇകെ പ്രിമ എക്‌സപോറർ. ഇതിലെ ദൈനംദിന കാര്യങ്ങളിൽ യുസഫലി ഇടപെടാറുമില്ല. സുതാര്യമായ പ്രവർത്തനമാണ് ലുലു ഗ്രൂപ്പ് ആഗോള തലത്തിൽ നടത്തുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. അതുകൊണ്ട് തന്നെ യൂസഫലിയെ കുറ്റപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും അനൗദ്യോഗികമായി വിശദീകരിക്കുന്നു. ഏത് സാഹചര്യത്തിലാണ് രാജേഷ് രാജ്‌മോഹൻ പിള്ള അറസ്റ്റിലായതെന്നതിനെ കുറിച്ച് പരിശോധിക്കുകയാണെന്നും ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ ഔദ്യോഗികമായി ആരും ഒന്നും പറയാൻ തയ്യാറുമല്ല. രാജേഷ് രാജ്‌മോഹൻ പിള്ളയുടെ അറസ്റ്റിനെ തുടർന്ന് ലുലു ഇന്റർനാഷണലിന്റെ വെബ് സൈറ്റ് പോലും താൽക്കാലികമായി പിൻവലിച്ചിരുന്നു. എന്നാൽ ഇക്കാര്യം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെ അത് വീണ്ടും പ്രത്യക്ഷപ്പെട്ടു. നിർണ്ണായകമായ പല വിവരങ്ങളും തിരുത്തിയാണ് സൈറ്റ് വീണ്ടും അപ്ലോഡ് ചെയ്തതെന്ന ആരോപണവും ശക്തമാണ്. പിടിഇകെ പ്രിമ എക്‌സപോററുമായി ലുലുവിനെ ബന്ധപ്പെടുത്തുന്ന ഒരു പരാമർശവും യൂസഫലിയുമായി ബന്ധപ്പെട്ട സൈറ്റിലൊന്നുമില്ല.

ഇത് പുറത്തുവരാതിരിക്കാായിരുന്നു ലുലു ഇന്റർനാഷണൽ എന്ന വെബ് സൈറ്റ് മറച്ചതെന്നായിരുന്നു ഉയർന്ന വിമർശനം. ഇത് തിരിച്ചടിയാകുമെന്ന് ഭയന്നതോടെ ലുലു ഇന്റർനാഷണലിന്റെ വെബ് സൈറ്റ് തിരിച്ചത്തി. എന്നാൽ പിടിഇകെ പ്രിമ എക്‌സപോററുടെ ഇന്നലെ ലഭ്യമായിരുന്ന വെബ് സൈറ്റ് ഇന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. അതിൽ ലുലു ഗ്രൂപ്പിന് കീഴിലെ സ്ഥാപനമാണ് പിടിഇകെ പ്രിമ എക്‌സപോറർ എന്ന് വ്യക്തമായി പറയുന്നുണ്ടായിരുന്നു. ഇത് മറുനാടൻ വാർത്തയിലൂടെ തുറന്നു കാണിക്കുകയും ചെയ്തു. ഇതോടെയാണ് പിടിഇകെ പ്രിമ എക്‌സപോററുടെ വെബ് സൈറ്റ് അപ്രത്യക്ഷമായത്. ലുലുവുമായി പിടിഇകെ പ്രിമ എക്‌സപോറർ എന്ന ഗ്രൂപ്പിനെ ബന്ധപ്പെടുത്തുന്ന തെളിവുകൾ ലഭിക്കാതിരിക്കാനാണ് ഇത്. ഇന്തോനേഷ്യയിലെ അഴിമതി വിരുദ്ധ കമ്മീഷന്റെ നീക്കങ്ങളെ ഭയക്കുന്നതു കൊണ്ടാണിതെന്നാണ് വിലയിരുത്തൽ.

40 കോടി രൂപയുടെ നികുതി എഴുതി തള്ളാൻ കൈക്കൂലി നൽകിയതിനാണ് രാജേഷ് രാജ്‌മോഹൻ നായർ അറസ്റ്റിലായത്. രാജ്യത്തെ നികുതി വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനും പിടിയിലായി. മൂന്ന് കോടി രൂപ കൈക്കൂലി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിൽ ഒരു കോടി രൂപ കൈമാറുമ്പോഴാണ് ഇന്ത്യോനേഷ്യൻ അഴിമതി വിരുദ്ധ ഏജൻസി കൈയോടെ ഇരുവരേയും പിടികൂടിയത്. ഈ മാസം 23ന് നടന്ന സംഭവം ഇന്ത്യോനേഷൻ മാദ്ധ്യമങ്ങളിൽ വമ്പൻ വാർത്തയായി. ഇന്ത്യോനേഷ്യയിലെ നികുതി വകുപ്പിലെ ഉന്നതനാണ് അറസ്റ്റിലായ പ്രിഹസര നുഗ്രഹ. ജക്കാർത്തയിലെ നുഗ്രഹയുടെ വീട്ടിൽ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കൈക്കൂലി കൈമാറുന്നതിനിടെയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യോനേഷ്യയിലെ അഴിമതി വിരുദ്ധ കമ്മീഷൻ രാജ്യത്തെ ഏറ്റവും വലുതെന്ന് വിലയിരുത്തപ്പെട്ട കൈക്കൂലി നൽകൽ കൈയോടെ പിടികൂടിയത്. ഇരുവരേയും ഇരുപത് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. വിശദമായ ചോദ്യം ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇത്.

നികുതി വകുപ്പിലെ ഉന്നതൻ പിടിയിലായതു കൊണ്ട് തന്നെ ഇന്ത്യോനേഷ്യയെ ഞെട്ടിച്ച അഴിമതിക്കേസ് കൂടിയായി ഇത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യോനേഷ്യൻ സ്ഥാപനമായ പിടിഇകെ പ്രിമ എക്‌സപോറിലെ പ്രധാനിയാണ് രാജേഷ് രാജ്‌മോഹൻ നായർ. യൂസഫലിയുടെ വിശ്വസ്തനും. ജക്കാർത്തയിൽ തുണിത്തരങ്ങളുടേയും ഫർണ്ണിച്ചറിന്റേയും ചെരുപ്പിന്റേയും ബാഗുകളുടേയും പഴം വർഗ്ഗങ്ങളുടേയും ഉൽപാദനവും വിപണനവുമാണ് പ്രധാനമായും രജേഷ് രാജ്‌മോഹൻ പിള്ളയുടെ നേതൃത്വത്തിൽ പിടിഇകെ പ്രിമ എക്‌സപോർ നടത്തിയിരുന്നത്. മീൻ വിപണിയെ ലക്ഷ്യമുള്ള ഇടപെടലും നടത്തി. ഇവിടെ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ലുലുവിന് കീഴിലെ ഡിപ്പാർട്ടമെന്റ് സ്റ്റോറുകളിലൂടെ ലോകമെങ്ങും എത്തിച്ചു. ഇന്ത്യോനേഷ്യക്ക് ആവശ്യമുള്ള അരി., ഗോതമ്പ്, കശുവണ്ടി തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയും ലുലു ഗ്രൂപ്പിന് കീഴിലെ കമ്പനി നടത്തിപോന്നു. ഈ കമ്പനിയുടെ പ്രധാന ചുമതലക്കാരനാണ് അറസ്റ്റിലായ രാജേഷ് രാജ്‌മോഹൻ നായർ. ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയുടെ വിശ്വസ്തൻ കൂടിയാണ് ഇദ്ദേഹം.

മിഡിൽ ഈസ്റ്റിലെ പ്രമുഖ വാണിജ്യശൃംഖലയായ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനം ആഗോളതലത്തിൽ വ്യാപിപ്പിപ്പിക്കാൻ യൂസഫലി പദ്ധതി തയ്യാറാക്കിയിരുന്നു. ഇതന്റെ ഭാഗമായി ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ് ലുലുആദ്യത്തെ ഹൈപ്പർമാർക്കറ്റ് തുറന്നത്. കാർഷികോൽപന്നങ്ങൾ സംസ്‌കരിച്ചു കയറ്റുമതി ചെയ്യുന്നതിനു ഭക്ഷ്യസംസ്‌കരണ ശാലയും ഇന്ത്യോനേഷ്യയിൽ തുടങ്ങുകയും ചെയ്തു. പിന്നീട് ഈജിപ്റ്റിലുൾപ്പെടെ വിപണി സാധ്യതകൾ തേടുകയും ചെയ്തു. ആസിയാൻ രാജ്യങ്ങളിൽ പ്രമുഖമായ സ്ഥാനമുള്ളതും ജനസംഖ്യാ വർധനയിൽ ലോകത്തുതന്നെ മുന്നിൽ നിൽക്കുന്ന ഇന്തോനേഷ്യ പൂർവേഷ്യയിലെ ഏറ്റവും മികച്ച മാർക്കറ്റുകളിൽ ഒന്നാണ്. ഇത് മനസ്സിലാക്കിയാണ് ജക്കാർത്തയിൽ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചതും ഇവിടെ ബിസിനസ് വിപുലപ്പെടുത്തിയതും. കൈക്കൂലിക്കേസിൽ ഉന്നതൻ പിടിയിലായത് ആഗോളതലത്തിൽ തന്നെ യൂസഫലിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും.

5000 ലക്ഷം ഡോളറിന്റെ പദ്ധതികളാണ് ജക്കാർത്തയിലെ ലുലു മാളിന്റെ ഉദ്ഘാടന വേളയിൽ ഇന്ത്യോനേഷ്യയിലേക്കായി യൂസഫലി പ്രഖ്യാപ്പിച്ചിരുന്നത്. ഇന്തോനേഷ്യൻ പ്രിസഡന്റ് ജോക്കോ വിഡോഡോയാണ് ഈ മാൾ ഉദ്ഘാടനം ചെയ്ത്. യുഇഎയിലെ സന്ദർശനത്തിനിടെ ഇന്തോനേഷ്യൻ പ്രസിഡന്റ് അബുദാബിയിലെ ലുലു മാൾ സന്ദർശിച്ചിരുന്നു. ഈ സൗഹൃദമാണ് യൂസഫലിയെ ഇന്ത്യോനേഷ്യയിൽ മുതൽ മുടക്കാൻ തീരുമാനിച്ചത്. എന്നാൽ അഴിമതി നൽകുന്നതിൽ യൂസഫലിയുടെ ജീവനക്കാരൻ പിടികൂടിയതോടെ ലുലു ഗ്രൂപ്പുമായി അകലം പാലിക്കാൻ ഇന്തോനേഷ്യൻ സർക്കാരും തീരുമാനിച്ചതായാണ് സൂചന.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ശനിയാഴ്ച രാത്രി നെടുങ്കുളത്ത് മദ്യപിച്ചിരിക്കുമ്പോഴെ തുരുത്തിശേരി വിനു ബിനോയിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പലവട്ടം ഭീഷണി മുഴക്കിയെങ്കിലും കൃത്യം നടത്തുമെന്ന് കരുതിയില്ലെന്ന് പിടിയിലായ കൂട്ടാളികൾ; കസ്റ്റഡിയിലായത് വാഹനവും മറ്റും മുഖ്യപ്രതികൾക്ക് എത്തിച്ചുകൊടുക്കാൻ ഒത്താശ ചെയ്തവർ; വിനുവും കൂട്ടരും തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന; അത്താണിയിലെ കൊലപാതകം നെടുങ്കളത്തെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളുടെ തുടർച്ചയെന്ന് പൊലീസ്
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ
അറിയാതെ പോലും ഇടഞ്ഞാൽ ഇവർ ഡെയ്ഞ്ചർ ബോയ്‌സ്; 'അത്താണി ബോയ്‌സി'ലെ അംഗമെന്ന് കേട്ടാൽ നാട്ടുകാർ കിടുകിടാ വിറയ്ക്കും; വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച് തുടങ്ങിയ സായാഹ്ന കൂട്ടായ്മ പതിയെ ക്വട്ടേഷൻ സംഘമായി വേരുപിടിച്ചത് ഭീഷണിയും അടിപിടിയും ആയുധമാക്കി; കഞ്ചാവ് കച്ചവടവും കൈക്കും കാലിനും വില പറഞ്ഞുള്ള ആക്രമണവും കൂടിയായതോടെ ക്വട്ടേഷനുകളുടെ എണ്ണമേറി; ഗൂണ്ടാസംഘം സ്ഥാപകൻ ബിനോയിയെ ബാറിന് മുന്നിലിട്ട് വകവരുത്തിയത് പഴയ ശിഷ്യന്മാർ തന്നെ
പിണറായി വിജയൻ നയിച്ച കേരളയാത്രയിലെ പ്രാസംഗികൻ; ഇസ്ലാമിക വേദിയിൽ കത്തിക്കയറുമ്പോഴും സിപിഎം സഹയാത്രികൻ എന്ന പേര് നിലനിർത്തി; ഇടതുമുന്നണി പിന്നോക്ക കമ്മീഷൻ അംഗത്വം നൽകിയതും ഇതേ പരിഗണന വെച്ച്; മതപ്രഭാഷണങ്ങളിൽ മതേതരത്വവും വിശാല ജനാധിപത്യവും കയറ്റുന്നതിന് പലതവണ സ്വസമുദായത്തിൽ നിന്ന് പഴികേട്ടു; ചേരമാൻപള്ളി ഹിന്ദുക്കളുടെ മഹാമനസ്‌കതയെന്ന പ്രസംഗത്തിൽ മാപ്പു പറഞ്ഞത് കാന്തപുരം കൂടി കൈവിട്ടപ്പോൾ; സഖാഫിയിൽ നിന്ന് 'സഖാവി'യും ഇപ്പോൾ 'സംഘി'യുമായ മുള്ളൂർക്കരയുടെ കഥ
ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് മണിമാളികകൾ പണിയുകയും ആഡംബരകാറുകൾ വീട്ടുമുറ്റത്ത് നിരത്തുകയും ചെയ്ത യുവതി താരമായത് ഡിവൈഎഫ്‌ഐ നേതാവിനെ അഴിക്കുള്ളിലാക്കിയപ്പോൾ; ഒടുവിൽ സാന്ദ്ര തോമസ് ജപ്തിയായ വീട് പണയം വച്ച് പണം തട്ടിയ കേസിൽ കുടുങ്ങിയപ്പോൾ പൊലീസിന് വീണ്ടുവിചാരം; മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നേതാവ് അടക്കം ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കി പുതിയ വഴിത്തിരിവ്
ദാമ്പത്യ ബന്ധത്തിൽ രതി വൈകൃതം കടുത്തതോടെ ഭാര്യ ഉപേക്ഷിച്ച് പോയി; സ്വകാര്യ ഭാഗങ്ങളിൽ തൊട്ടും തലോടിയും പല വട്ടം ആൺകുട്ടിയെ വരുതിയിലാക്കാൻ ശ്രമിച്ചു; അമ്മ പുറത്തേക്ക് പോയ തക്കം നോക്കി വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തി; കുറവൻ കോണത്തെ ഫ്ളാറ്റിൽ 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച റാഫി കടുത്ത ലൈംഗിക വൈകൃതത്തിനടിമ
ജനഹൃദയങ്ങളിലെത്തിയ പാർട്ടിയാണ് എൻസിപിയെന്ന മോദിയുടെ രാജ്യസഭയിലെ പ്രശംസയിൽ ശരദ് പവാർ വീണോ? സർക്കാർ രൂപീകരണത്തിനായി ഒരുപാർട്ടിയുമായും സഖ്യം രൂപീകരിച്ചിട്ടില്ലെന്നും ശിവസേന അവരുടെ വഴി തിരഞ്ഞെടുക്കണമെന്നും പവാർ; സോണിയ യുമായുള്ള കൂടിക്കാഴ്ചയിലും ധാരണയില്ല; ചർച്ചകൾ തുടരും; ബിജെപി-ശിവസേന സഖ്യത്തിന് പുതിയ ഫോർമുല; മൂന്ന് വർഷം ബിജെപിക്കും രണ്ടുവർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിക്കാനും ആലോചന
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ