Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയറാം തന്ന രണ്ട് ലക്ഷത്തിന്റെ ചെക്ക് കളക്ടറെ ഏൽപ്പിച്ചു; സുരേഷ് ഗോപി ഒരു കമ്പിളിയും ആശുപത്രിയിൽ കിടന്ന മുറിയിൽ എസിയും വാങ്ങി തന്നതല്ലാതെ പണം ഒന്നും തന്നില്ല; എന്റേയും കളക്ടറുടേയും ജോയിന്റ് അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും പിൻവലിച്ചില്ല; രാജേശ്വരി മറുനാടനോട് പറഞ്ഞത് ശരിയെങ്കിൽ ആ 29 ലക്ഷം അടിച്ചു മാറ്റിയത് ആര്?

ജയറാം തന്ന രണ്ട് ലക്ഷത്തിന്റെ ചെക്ക് കളക്ടറെ ഏൽപ്പിച്ചു; സുരേഷ് ഗോപി ഒരു കമ്പിളിയും ആശുപത്രിയിൽ കിടന്ന മുറിയിൽ എസിയും വാങ്ങി തന്നതല്ലാതെ പണം ഒന്നും തന്നില്ല; എന്റേയും കളക്ടറുടേയും ജോയിന്റ് അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും പിൻവലിച്ചില്ല; രാജേശ്വരി മറുനാടനോട് പറഞ്ഞത് ശരിയെങ്കിൽ ആ 29 ലക്ഷം അടിച്ചു മാറ്റിയത് ആര്?

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: കളക്ടറുടെയും തന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും താൻ ഒരുരൂപ പോലും പിൻവലിച്ചിട്ടില്ലന്ന് കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി. ബാങ്ക് അക്കൗണ്ടിൽ നിന്നും 29 ലക്ഷം രൂപ പിൻവലിച്ചെന്ന വിവരാവകാശ രേഖയുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന വാർത്ത ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ഇത് സംമ്പന്ധിച്ച് രാജേശ്വരി പ്രതികരിച്ചത്.

എസ് റ്റി വകുപ്പ് നൽകിയ എട്ടേകാൽ ലക്ഷം രൂപയിൽ നിന്നും ആവശ്യത്തിന് പണം എടുത്തിട്ടുണ്ട്. എന്റെ ആവശ്യത്തിന് ചിലവഴിച്ചോളാൻ പറഞ്ഞാണ് ഈ തുക അവർ തന്നത്. വീടിന്റെ മതിൽ നിർമ്മിക്കാനും വീടിന് മുകളിൽ മഴനയാതെ മേയാനും എന്റെ ചെലവിനുമൊക്കെയായിട്ടാണ് പിൻവലിച്ച പണം ഉപയോഗിക്കുന്നത്. ആദ്യം ഒരുതവണ പെൻഷൻകിട്ടി. പിന്നെ ഇതുവരെ കിട്ടിയിട്ടില്ല. ബാങ്കിൽ നിന്നും പലിശയിനത്തിൽ പന്തിരായിരം രൂപ ലഭിക്കുന്നുണ്ട്.രോഗീയയായ എന്റെ ചികത്സക്കും ചെലവിനും വേണ്ടിയാണ് ഈ തുക വിനയോഗിക്കുന്നത്. ഒരു രുപ പോലും അനവശ്യമായി ചിലവഴിച്ചിട്ടില്ല.രാജേശ്വരി വ്യക്തമാക്കി.

നടൻ ജയറാം നൽകിയ രണ്ടുലക്ഷം രൂപയുടെ ചെക്ക് രാജമാണിക്യത്തെ ഏൽപ്പിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി ആശുപത്രിയിൽ താൻകിടന്നിരുന്ന മുറിയിൽ ഏ സി വാങ്ങി വയ്ക്കുകയും ഒരു കമ്പിളി സമ്മാനിക്കുകയും ചെയ്തതല്ലാതെ പണം നൽകിയിട്ടില്ലന്നും രാജേശ്വരി തുടർന്ന് പറഞ്ഞു. തുക പിൻവലിക്കലിനെക്കുറിച്ച് നിരവധി ആഭ്യൂഹങ്ങൾ വ്യാപമായിക്കെ രാജേശ്വരി ഇതുസംബന്ധിച്ച് നൽകിയ പ്രതികരണം മുൻ ജില്ലാ കളക്ടർ രാജമാണിക്യത്തെയും ഒപ്പമുള്ളവരെയും സംശയത്തിന്റെ നിഴലിൽ എത്തിച്ചിരിക്കുകയാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

രാജമാണിക്യത്തിന്റെയും രാജേശ്വരിയുടെയും ജോയിന്റ് അക്കൗണ്ടിലാണ് സർക്കാരും മറ്റ് നിരവധി പ്രമുഖരും നൽകിയ സഹായധനം നിക്ഷേപിച്ചിരുന്നത്.ഈ അക്കൗണ്ടിൽ നിന്നും കഴിഞ്ഞ ഡിസംമ്പർ 20 വരെ 29 ലക്ഷം രൂപ പിൻവലിച്ചെന്നാണ് വിവരാവകാശ രേഖവഴി പുറത്തുവന്ന വിവരം.ഈ അക്കൗണ്ടിൽ ഉണ്ടായിരുന്ന 39,11,308 രൂപയിൽ 28,74,654 പിൻവലിക്കപ്പെട്ടതായിട്ടാണ് ബാങ്ക് വിവരാവകാശ രേഖയിൽ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. രാജേശ്വരി തുകയെടുത്തിട്ടില്ലന്ന് വ്യക്തമാക്കിയതോടെ ഈ പണം ആര് പിൻവലിച്ചു എന്ന് വെളിപ്പെടുത്തേണ്ടത് രാജമാണിക്യത്തിന്റെ ബാദ്ധ്യതയായി പരിണമിച്ചിരിക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മയും സഹോദരിയും തമ്മിൽ കൈയാങ്കളിയുണ്ടായെന്നും തടയാനെത്തിയ വനിത കോൺസ്റ്റബിളിന് സംഭവത്തിൽ പരിക്കേറ്റുവെന്നും കഴിഞ്ഞ ദിവസം പൊലീസുകാരെ ഉദ്ദരിച്ച് മറുടാൻ റിപ്പോർട്ട് ചെയ്തിരുന്നു. ജിഷ കൊല്ലപ്പെട്ടതിനെതുടർന്ന് ലഭിച്ച പണത്തിന്റെ പേരിലാണ് രാജേശ്വരിയും ദീപയും തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയുമുണ്ടായതെന്നായിരുന്നു റിപ്പോർട്ട്. ജിഷയുടെ മുടക്കുഴയിലെ വീട്ടിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ കോതമംഗലം സ്വദേശിനിയായ വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് നടുവിന് പരിക്കേറ്റത്. മണിക്കൂറുകൾ നീണ്ട വാക്കേറ്റത്തിന് ശേഷമാണ് കയ്യാങ്കളി തുടങ്ങിയത്. രാജേശ്വരിയെ ദീപ കസേര കൊണ്ട് അടിക്കുന്നതിനിടെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് കസേരയുടെ അടിയേറ്റതെന്നായിരുന്നും പൊലീസിൽ നിന്ന് മറുനാടന് ലഭിച്ച സൂചന. ഇതാണ് ദീപ നിഷേധിക്കുന്നത്. എന്നാൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്യുന്നു. അതിന് പുതിയ ന്യായങ്ങളും നിരത്തുന്നു. അമ്മയുടെ ഭഗത്തെ പ്രശ്നങ്ങളാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് ദീപ പറയുന്നത്.

ആനുകൂല്യങ്ങളെ ചൊല്ലി രാജേശ്വരിയും ദീപയും തമ്മിൽ നേരത്തേയും തർക്കങ്ങൾ നടന്നിരുന്നു. ദീപയ്ക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തപ്പോൾ ആ ജോലി തനിക്ക് വേണമെന്ന വാശിയിലായിരുന്നു രാജേശ്വരി. തനിക്ക് ജോലി കിട്ടിയില്ലെങ്കിൽ ദീപയ്ക്കും ജോലി വേണ്ടെന്നായിരുന്നു അന്ന് രാജേശ്വരിയുടെ നിലപാട്. ജിഷ കൊല്ലപ്പെട്ടതിനെ തുടർന്ന് ദീപയ്ക്ക് ജോലിയും വീടും പത്ത് ലക്ഷം രൂപയും അമ്മയ്ക്ക് 5000 രൂപ പെൻഷനും സർക്കാർ നൽകിയിരുന്നു. ജിഷയുടെ പേരിലുള്ള ആനൂകൂല്ല്യങ്ങൾ ദീപയ്ക്ക് നൽകരുതെന്നും ഉദ്യോഗസ്ഥരോട് രാജേശ്വരി പറഞ്ഞിരുന്നു. രാജേശ്വരിക്ക് ലഭിച്ച തുകയുടെ അവകാശത്തെ ചൊല്ലി, പിതാവ് പാപ്പുവും കോടതിയെ സമീപിച്ചു.

സർക്കാരിൽ നിന്ന് ലഭിച്ച തുകയ്ക്ക് പുറമേ, നിരവധി വ്യക്തികളും സംഘടനകളും സിനിമ താരങ്ങളും ഇവരെ നേരിട്ടെത്തി സാമ്പത്തിക സഹായം ചെയ്തിരുന്നു. പട്ടികജാതിക്കാരനായ തന്റെ മേൽവിലാസത്തിൽ ലഭിക്കുന്ന പണം രാജേശ്വരിയും ദീപയും ആർഭാട ജീവിതത്തിനായി ഉപയോഗിക്കുന്നുവെന്നും പാപ്പു നേരത്തെ പറഞ്ഞിരുന്നു. ഈ വിവാദം ആളിക്കത്തുന്നതിനിടെയാണ് ബാങ്കിൽ നിന്ന് കാശ് പിൻവലിച്ച വാർത്തകളും സജീമായത്. തുക പിൻവലിച്ചതു സംബന്ധിച്ചു ദുരൂഹതകളുണ്ടെന്ന് ജിഷയുടെ മറ്റു ബന്ധുക്കൾ ആരോപിക്കുന്നു. ഈ വാവദങ്ങൾക്കൊന്നും കൃത്യമായ ഉത്തരം നൽകാൻ ദീപയ്ക്കും കഴിയുന്നില്ല.

നേരത്തെ സർക്കാർ സൗജന്യമായി നൽകിയ ഒറ്റ നില വീട്ടിൽ സൗകര്യങ്ങൾ ഇല്ലെന്നും അതിനാൽ മുകളിൽ ഉടനെ നില സർക്കാർ ചെലവിൽ എടുത്ത് നൽകണമെന്നും രജേശ്വരി നേരത്തെ ആവശ്യപ്പെട്ടത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതിൽ തനിക്കൊന്നും അറിയില്ലെന്ന് രാജേശ്വരി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP