Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറ്റൊരു മലയാളി കൂടി രാജ്യസഭയിലേക്ക്; മുംബൈ വ്യവസായി രാജീവ് മാധവ് മേനോൻ എംപിയാകുന്നത് മഹാരാഷ്ട്രയിലെ ആറു രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ; റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറിയായ രാജീവിനെ എംപിയാക്കുന്നത് പാർട്ടി ചെയർമാൻ കേന്ദ്രമന്ത്രിയായതിന് പിന്നാലെ; ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ കേരളത്തിന് പുറത്തു നിന്ന് രാജ്യസഭയിൽ എത്തുന്ന രണ്ടാമൻ

മറ്റൊരു മലയാളി കൂടി രാജ്യസഭയിലേക്ക്; മുംബൈ വ്യവസായി രാജീവ് മാധവ് മേനോൻ എംപിയാകുന്നത് മഹാരാഷ്ട്രയിലെ ആറു രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ; റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറിയായ രാജീവിനെ എംപിയാക്കുന്നത് പാർട്ടി ചെയർമാൻ കേന്ദ്രമന്ത്രിയായതിന് പിന്നാലെ; ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ കേരളത്തിന് പുറത്തു നിന്ന് രാജ്യസഭയിൽ എത്തുന്ന രണ്ടാമൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏഷ്യാനെറ്റ് ചെയർമാനും മലയാളി വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ നിലവിൽ കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. ബിജെപിയുടെ പിന്തുണയോടെയാണ് അദ്ദേഹം രാജ്യസഭയിൽ പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റ് ചെയർമാനെ പോലെ മറ്റൊരു മലയാളി കൂടി രാജ്യസഭയിലെത്താൻ അവസരം ഒരുങ്ങുകയാണ്. മഹരാഷ്ട്രയിലെ മലയാളി ബിസിനസ്സുകാരനാണ് ഇത്തവണ നറുക്ക് വീഴുന്നത്.

മഹാരാഷ്ട്രയിൽ ഒഴിവ് വരുന്ന 6 രാജ്യസഭാസീറ്റുകളിൽ ഒന്നിൽ നിന്നാണ് മലയാളിക്ക് നറുക്ക് വീഴുന്നത്. കേന്ദ്ര മന്ത്രിസഭയിലെ സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർ മെന്റ് വകുപ്പ് സഹമന്ത്രിയായ രാംദാസ് അത്തെവാലയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ(അതാവൽ)ജനറൽ സെക്രട്ടറി പത്തനം തിട്ട സ്വദേശി രാജീവ് മാധവ് മേനോൻ ആണ് പുതുതായി രാജ്യസഭയിൽ എത്തുന്ന മലയാളി. ഇതോടെ ബിജെപി പിന്തുണയോടെ രാജ്യസഭയിലെത്തുന്ന മലയാളികളുടെ എണ്ണം അഞ്ചാകും. നടൻ സുരേഷ് ഗോപി, റിച്ചാർഡ് ഹേ, അൽഫോൻസ് കണ്ണന്താനം, രാജീവ് ചന്ദ്രശേഖരൻ എന്നിവരാണ് നിലവിൽ രാജ്യസഭാംഗങ്ങളായ മലയാളികൾ. സുരേഷ് ഗോപിയെ മോദി സർക്കാർ നോമിനേറ്റ് ചെയ്യുകയായിരുന്നു. റിച്ചാർഡ് ഹേയെ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയായും കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്തു. കണ്ണന്താനം രാജസ്ഥാനിൽ നിന്നും എംപിയായി. ഇതോടെ എൻഡിഎ പക്ഷത്ത് അഞ്ച് മലയാളികൾ രാജ്യസഭയിൽ എത്താനാണ് സാധ്യത തെളിയുന്നത്.

മുംബൈയിൽ താമസമാക്കിയ മലയാളി വ്യവസായിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവുമാണ് രാജീവ് മാധവ് മേനോൻ. അംബേദ്കർ ഗ്ലോബർ ഫൗണ്ടേഷൻ ചെയർമാൻ, ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ ദേശീയ അധ്യക്ഷൻ, ഇങ്ങനെ നിരവധി പദവികളിൽ പ്രവർത്തിക്കുന്നു. മഹാരാഷ്ട്രയിൽ ആറ് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതിൽ ഒന്ന് എൻഡിഎയുടെ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയ്ക്ക് നൽകാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. ഇതാണ് പത്തനംതിട്ടക്കാരനെ രാജ്യസഭയിൽ എത്തിക്കുന്നത്.

സാമൂഹിക സേവന പ്രവർത്തനങ്ങളുടെ മുൻനിരയിലെ പ്രവർത്തനത്തോടെയാണ് രാജീവ് രാഷ്ട്രീയത്തിലെത്തുന്നത്. അട്ടപ്പാടി അടക്കമുള്ള ആദിവാസി മേഖലകളിൽ സഹായമെത്തിക്കുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. സിനിമാ നിർമ്മാതാവെന്ന നിലയിലും സജീവമാണ്. വിദേശ രാജ്യങ്ങളിലും ഉയർന്ന നയതന്ത്ര ബന്ധങ്ങൾ രാജീവിനുണ്ട്. ഇതെല്ലാം പരിണഗിച്ചാണ് റിപ്പബ്ലിക്കൻ പാർട്ടി രാജീവിന് രാജ്യസഭാ സീറ്റ് നൽകുന്നത്. മലയാളിയായതു കൊണ്ട് തന്നെ കേരളത്തിന് വേണ്ടിയും രാജ്യസഭയിൽ ശബ്ദമുയർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഈ പത്തനംതിട്ടക്കാരനുള്ളത്.

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ചെയർമാനായ രാംദാസ് അത്വലയുടെ വിശ്വസ്തനാണ് ജനറൽ സെക്രട്ടറിയായ രാജീവ് മാധവ് മേനോൻ. പഴയ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് പിരിഞ്ഞ വിഭാഗമാണ് ഇത്. മഹാരാഷ്ട്രയിലെ 16 രജിസ്റ്റേർഡ് പാർട്ടികളിലൊന്നായ അത്വലയുടെ പ്രസ്ഥാനത്തിന് ദളിത് മേഖലയിലാണ് സ്വാധീനമുള്ളത്. അത്വലയുടെ കൂടി പിന്തുണയുടെ ബലത്തിലാണ് ദേവേന്ദ്ര ഫഡ്‌നവീസ് മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയാകുന്നത്. 1999 മുതൽ 2004 വരെ മഹാരാഷ്ട്രയിലെ ലോക്‌സഭയിലെ പാണ്ഡഞ്ചുർ മണ്ഡലത്തെ പ്രതിനിധീകരിച്ച ലോക്‌സഭാ അംഗമായിരുന്നു അത്വല.

2011 ൽ പാർട്ടി ഭാരതീയ ജനതാ പാർട്ടി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ അത്വല ചേരുകയായിരുന്നു. അത്വലയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ തന്ത്രങ്ങൾക്ക് പിന്നിലെ ചാലക ശക്തിയാണ് രാജീവ് മാധവ് മേനോൻ. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ലഭിക്കുന്ന രാജ്യസഭാ സീറ്റ് രാജീവിന് നൽകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ ആർപിഐ (അതാവൽ)യൂടെ ജില്ലാതലകമ്മറ്റികൾ നിലവിൽ ഉണ്ട്. ആർപിഐ (അതാവൽ) 2016ലാ്ണ് കേരളത്തിൽ പ്രവർത്തനം തുടങ്ങുന്നത്. ഇതിന് പിന്നിലും രാജീവിന്റെ ഇടപെടലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP