1 usd = 71.84 inr 1 gbp = 92.93 inr 1 eur = 77.69 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.15 inr

Feb / 2020
24
Monday

ഇന്ന് ലോകത്ത് ചരക്ക് നീക്കം നടത്തുന്നത് 6040 കപ്പലുകൾ; വിഴിഞ്ഞത്ത് ഒരു ലക്ഷം കപ്പലുകളെത്തുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ? 7525 കോടിയുടെ ചെലവിൽ 5071 കോടിയും സർക്കാർ മുടക്കുമ്പോൾ 40 കൊല്ലത്തെ ലാഭം നടത്തിപ്പുകാർക്ക്;'വികസനത്തിന്റെ ലാസ്റ്റ് ബസ്' അദാനിക്കുള്ള ഓണം ബംബർ

August 18, 2015 | 02:12 PM IST | Permalinkഇന്ന് ലോകത്ത് ചരക്ക് നീക്കം നടത്തുന്നത് 6040 കപ്പലുകൾ; വിഴിഞ്ഞത്ത് ഒരു ലക്ഷം കപ്പലുകളെത്തുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ? 7525 കോടിയുടെ ചെലവിൽ 5071 കോടിയും സർക്കാർ മുടക്കുമ്പോൾ 40 കൊല്ലത്തെ ലാഭം നടത്തിപ്പുകാർക്ക്;'വികസനത്തിന്റെ ലാസ്റ്റ് ബസ്' അദാനിക്കുള്ള ഓണം ബംബർ

ബി രഘുരാജ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തിരുവനന്തപുരത്തിന്റെ വികസന നാഴിക കല്ലിലെ സുപ്രധാന പദ്ധതിയാണെന്ന വിധത്തിലുള്ള പ്രചരണത്തിന്റെ അകമ്പടകളോടെയാണ് ഇന്നലെ പദ്ധതിയുടെ കരാർ ഗൗതം അദാനിക്ക് നൽകിയത്. പ്രതിപക്ഷമായ സിപിഐ(എം) ഉയർത്തിയ എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് പദ്ധതി അദാനിക്ക് നൽകി തീരുമാനം കൈക്കൊണ്ടതും കരാർ ഒപ്പുവച്ചതും. ഇങ്ങനെ കരാറിൽ ഒപ്പിടീക്കാൻ വേണ്ടി പല വിധത്തിലുള്ള കഥകളും പലരും പറഞ്ഞു. ഇതിന് അന്താരാഷ്ട്ര കപ്പൽചാലുകളെയും പലരും കൂട്ടുപിടിച്ചു. എന്താണ് കരാറിന്റെ യഥാർത്ഥ വസ്തുതകൾ ഇപ്പോഴും ഇരുളിൽ തന്നെയാണ്.

ഒരു വർഷം രണ്ടര ലക്ഷം കപ്പലുകളാണ് നമ്മുടെ സമുദ്രാതിർത്തി വഴി കടന്നു പോകുന്നതെന്നും അതിൽ പകുതിയും വിഴിഞ്ഞെത്ത് എത്തുമെന്നുമൊക്കെയായിരുന്നു വിഴിഞ്ഞത്തെ അനുകൂലിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർ പറഞ്ഞു പോന്നത്. വിഴിഞ്ഞത്തിന് വേണ്ടി ശക്തമായി വാദിച്ച പലരും ഈ വാദമുഖം ഉന്നയിച്ചു. ഇവർ ചാനൽ ചർച്ചകളിൽ വിഴിഞ്ഞത്തെ അനുകൂലിച്ച് പലതും പറഞ്ഞു. ഇങ്ങനെ പറഞ്ഞത് പലതും അസത്യമാണെന്നതാണ് വാസ്തവം. ഇത് തുറമുഖ പദ്ധതിയെ പ്രതിസ്ഥാനത്ത് നിർത്തുകയാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള കള്ളക്കണക്കുകൾ അവതരിപ്പിക്കുന്നവരുടെ ലക്ഷ്യം എങ്ങനേയും ഗൗതം അദാനിക്ക് തുറമുഖ പദ്ധതി നൽകുക മാത്രമാണെന്ന് വ്യക്തം. അദാനിയെ പദ്ധതി ഏൽപ്പിച്ചില്ലെങ്കിൽ ഇത്രയേറെ വികസന സാധ്യതയുള്ള തുറമുഖ പദ്ധതി കുളച്ചിലിലേക്ക് വഴിമാറുമെന്ന് വരുത്തി തീർത്ത് പ്രതിപക്ഷത്തിന്റെ എതിർപ്പുകളെ അവഗണിക്കാനാണ് ഈ ഗൂഡനീക്കം.

വിഴിഞ്ഞത്ത് മുഖ്യമായും ഒരു കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് നിർമ്മിക്കാൻ പോകുന്നത്. അതായാത് സമുദ്രാതിർത്ത് വഴി പോകുന്ന എല്ലാ കപ്പലുകളും വിഴിഞ്ഞത്ത് എത്തുകയിയില്ലെന്ന കാര്യം ഉറപ്പാണ്. 2013ലെ കണക്കുകൾ പ്രകാരം ലോകത്ത് ആകെയുള്ളത് 4968 കണ്ടയിനർ ഷിപ്പുകൾ ആയിരുന്നു. ഇന്നത്തെ കണക്ക് പ്രകാരം കടലിൽ സജീവമായിരുന്നത് 6040 കണ്ടൈനർ ഷിപ്പുകൾ മാത്രമാണ്. അതായത് 7000ൽ താഴെ കപ്പലുകൾ മാത്രമാണ് ഇപ്പോൾ ചരക്ക് നീക്കത്തിൽ സജീവമായിട്ടുള്ളത്. അടുത്ത അഞ്ചുവർഷം കൊണ്ട് ഇത് പരമാവധി അഞ്ചൂറെണ്ണം കൂടി ഉയരും. അതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കില്ല. ഇതൊക്കെ അറിയാവുന്നവർ തന്നെയാണ് ഒരു ലക്ഷം ഇരുപതിനായിരം കപ്പലുകളുടെ കണക്ക് പറയുന്നത്. എങ്ങനേയും ആളുകളിൽ കണക്കുകൾ ഊതി വീർപ്പിച്ചെത്തി വിഴിഞ്ഞത്തിന്റെ സാധ്യതകൾ കൂട്ടുകമാത്രമാണ് ലക്ഷ്യമെന്നാണ് യാഥാർത്ഥ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇങ്ങനെ കപ്പൽചാലുകളിൽ സജീവമായിരിക്കുന്ന 7000ത്തിലേറെ കണ്ടെയ്്‌നറുകളിൽ ഒരു കണ്ടെയ്‌നർ തന്നെ വിഴിഞ്ഞം തീരത്ത് വന്നുപോകണമെങ്കിൽ ആഴ്‌ച്ചകളും മാസങ്ങളും പിടിക്കും. ഇങ്ങനെ ആയിരക്കണക്കിന് കണ്ടെയ്‌നർ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് വന്നാൽ മാത്രമേ വിഴിഞ്ഞ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ ലക്ഷം കണക്കിലേക്ക് കാര്യങ്ങൾ എത്തുകയുള്ളൂ.. അങ്ങനെ എത്തുന്ന കാലം ഉണ്ടായാൽ അതിന് ചുരുങ്ങിയത് എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരവും നൽകാൻ സാധിക്കില്ല.

വിഴിഞ്ഞം തുറമുഖത്തിന്റെ ആഴവും ഇതിൽ നിർണായകമാകും. 24 മീറ്റർ ആഴമുണ്ടെങ്കിൽ വിഴിഞ്ഞത്ത് കപ്പലുകൾ അടുക്കുമെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം. ഇപ്പോൾ ഓടുന്ന ഏഴായിരത്തോളം വരുന്ന കണ്ടെയ്‌നർ വെസ്സലുകളിൽ 70-80 ശതമാനത്തോളം 10,000 ടി ഇ യു കപ്പാസിറ്റിയുള്ള കപ്പലുകളാണ്. 14 മീറ്റർ മതി തീരത്തടുക്കാൻ. നിലവിൽ വല്ലാർപാടം തുറമുഖത്തം പോലും മിക്ക കണ്ടെയ്‌നറുകളും അടുക്കുന്നില്ല. അതുകൊണ്ട് തന്നെ വിഴിഞ്ഞം പദ്ധതി പൂർണ്ണമായും സജ്ജമായാൽ വൻകിട കപ്പലുകൾ എത്രകണ്ട് തീരത്ത് അടക്കുമെന്ന് കണ്ടറിയുക തന്നെ വേണം. വികസനത്തിന്റെ ലാസ്റ്റ് ബസെന്ന് പറഞ്ഞ് ധൃതി പിടിച്ചു കരാർ ഒപ്പിടുമ്പോൾ എത്രകണ്ട് വിശകലനം നടത്താൻ നമ്മുടെ മന്ത്രിമാടും നേതാക്കളും തയ്യാറായെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.

2015 ഏപ്രിലിൽ സർക്കാർ പുറത്തിറക്കിയ വിഴിഞ്ഞത്തിന്റെ ഫീസിബിലിറ്റി റിപ്പോർട്ട് പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. റിപ്പോർട്ടിന്റെ 108ാം പേജിൽ ഇങ്ങനെ പറയുന്നു. ''സാമ്പത്തിക വിശകലനം നടത്തിയാൽ ഈ പദ്ധതി വിജയപ്രദമല്ല. അതുകൊണ്ട് ഇതിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ തുറമുഖത്തോടനുബന്ധിച്ചുള്ള ഭൂമി മറ്റ് വികസനകാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്'' എന്നാണ് പറയുന്നത്. ഇതുകൊണ്ട് തന്നെയാണ് വിഴിഞ്ഞത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ വമ്പന്മാരെല്ലാം മടിച്ചതും. ഇവിടെ തന്ത്രപരമായ സ്വാധീനത്തിലൂടെ തുറമുഖത്തിന് അപ്പുറമുള്ള പലതും അദാനി നേടിയെടുത്തു. ഇന്നലെ തിരുവനന്തപുരത്ത് അദാനി ചർച്ചയ്‌ക്കെത്തുമ്പോൾ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു. ഇതിൽ നിന്നെല്ലാം ഒരു ഒത്തുകളിയുടെ സാധ്യതയും വെളിവാകുന്നു.

സർക്കാരിന്റെ കണക്ക് അനുസരിച്ച് തന്നെ പദ്ധതിക്കുവേണ്ടി വരുന്ന ആകെ ചെലവ് 7525 കോടിയാണ്. ഇതിൽ 5071 കോടിയും സർക്കാർ മുതൽമുടക്കാണ്. ബാക്കി 2454 കോടി മാത്രമാണ് അദാനി മുടക്കുന്നത്. പദ്ധതിക്കായി സർക്കാർ അദാനിക്ക് അഞ്ഞൂറ് ഏക്കർ ഭൂമിയാണ് നൽകുന്നത്. ഈ ഭൂമിക്ക് സെന്റ് ഒന്നിന് പത്തുലക്ഷം വച്ച് കണക്കാക്കിയാൽ വില അയ്യായിരം കോടി വരും. ഈ അഞ്ഞൂറ് ഏക്കറിൽ നിന്ന് മുപ്പത് ശതമാനം ഭൂമി അദാനിക്ക് ഇഷ്ടമുള്ള മറ്റ് വ്യവസായങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. തുറമുഖ പദ്ധതിക്ക് ആവശ്യമുള്ളത് 300 ഏക്കർ മാത്രമാണ്. ആകെ ലഭിക്കുന്ന 500 ഏക്കർ ഭൂമി പണയം വച്ചാൽ മൂവായിരം കോടി വരെ വായ്പ എടുക്കാം. എന്നുപറഞ്ഞാൽ, സർക്കാർ നൽകുന്ന ഭൂമി പണയം വച്ച് എടുക്കുന്ന മൂവായിരം കോടിയിൽ നിന്ന് 2454 കോടി മാത്രം പദ്ധതിക്കായി അദാനി മുടക്കിയാൽ മതി.

ഫലത്തിൽ ഒരു തുകപോലും കൈയിൽ നിന്ന് അദാനിക്ക് മുടക്കേണ്ടതില്ല. പിപിപി മോഡലിൽ പദ്ധതിച്ചെലവിന്റെ അറുപത് ശതമാനത്തിൽ കൂടുതൽ തുക സർക്കാർ മുടക്കുന്ന ഒരു പദ്ധതി ഇന്ത്യയിൽ ഇതിനുമുമ്പ് നടപ്പാക്കിയിട്ടില്ലെന്നാണ് സൂചന. വിഴിഞ്ഞം തുറമുഖത്തിന്റെ 15ാം വാർഷികം മുതൽ ഒരു ശതമാനം വരുമാനവിഹിതം സർക്കാറിന് നൽകണമെന്നാണ് വ്യവസ്ഥ. വർഷംതോറും കൂടി ഇത് 40 ശതമാനം വരെയാവും. നിർമ്മാണം പൂർത്തിയാക്കാൻ നാല് വർഷമെടുക്കും. അപ്പോൾ 19ാംവർഷംമുതലേ വരുമാനവിഹിതം കിട്ടൂ. ഇത് കേരളം പദ്ധതിക്കായി ചെലവാക്കുന്ന പണത്തിന്റെ പലിശപോലുമാവില്ല. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽപ്പോലും 33 ശതമാനം വരുമാനം വ്യവസ്ഥചെയ്തിട്ടുണ്ടെന്നും ഇവർ വാദിക്കുന്നു. ഇപ്പോഴത്തെ കരാർ അനുസരിച്ച് അദാനിക്ക് 40 വർഷം ലൈസൻസ് കിട്ടും. ഭൂമി സർക്കാറിന്റെ ഉടമസ്ഥതയിലായിരിക്കും.

മൂന്നിലൊന്ന് ചെലവഴിക്കുന്നവർക്ക് 19 വർഷം പൂർണമായും വരുമാനം സ്വായത്തമാക്കുന്നതിന് അവകാശം നൽകി. മാത്രമല്ല, എത്രകാലം കഴിഞ്ഞാലും വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സർക്കാരിനു ലഭിക്കൂ. അതായത്, മൂന്നിലൊന്ന് ചെലവഴിക്കുന്നവർ 60 ശതമാനം വരുമാനം എല്ലാ ഘട്ടത്തിലും കൈവശപ്പെടുത്തുന്നു. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്. രണ്ടാംഘട്ടം സ്വന്തം പണമുപയോഗിച്ച് വികസിപ്പിച്ചാൽ പിന്നീട് 20 വർഷംകൂടി കിട്ടും. എന്നാൽ, എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് കരാർ കാലാവധി 30 വർഷമാണെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടാംഘട്ടത്തിന് പരിധി നിശ്ചയിച്ചിരുന്നില്ല. വരുമാന വിഹിതത്തെപ്പറ്റി ഒരു നിബന്ധനകളും ഉണ്ടായിരുന്നില്ലെന്ന യാഥാർത്ഥ്യവുമുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഐ(എം) വിഴിഞ്ഞം തുറമുഖ കരാറിലെ വ്യവസ്ഥകളെ എതിർക്കുന്നത്. അതിന് ബദലായാണ് ഒരു ലക്ഷം കപ്പലുകളെത്തിയാലുള്ള വികസന കുത്തിപ്പിന്റെ കള്ളക്കണക്കുകൾ ഉയർത്തുന്നത്. തിരുവനന്തപുരത്തിന്റെ സമഗ്രവികസനമെന്ന മുദ്രാവക്യത്തിലൂടെ സിപിഎമ്മിന്റെ എതിർപ്പുകളുടെ മുനയൊടിക്കുന്നു.

അതുകൊണ്ട് തന്നെയാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടുകൾ പ്രസ്‌കതമാകുന്നത്. തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകുമെന്ന തരത്തിൽ കേന്ദ്രമന്ത്രി ഗഡ്കരി നടത്തുന്ന ഭീഷണി അദാനിക്കു വേണ്ടിയുള്ള ഇടപെടലാണ്. യുപിഎ ഭരണകാലത്ത് എയർപോർട്ടുകൾ കോർപറേറ്റുകൾക്ക് നൽകുന്ന നയം നടപ്പാക്കി. ബിജെപി സർക്കാരാകട്ടെ, സീ പോർട്ടുകളെ കോർപറേറ്റുകൾക്ക് നൽകുന്ന നയം സ്വീകരിക്കുകയും ഇതിന് ഉമ്മൻ ചാണ്ടി സജീവമായി ഇടപെടുകയുമാണ്. ഗഡ്കരി നിർദ്ദേശിക്കുന്നപ്രകാരം കാര്യങ്ങൾ പോയില്ലെങ്കിൽ പിന്നെ വിഴിഞ്ഞം ഇല്ലെന്ന് പ്രചരിപ്പിച്ച് അദാനിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന് മുറവിളികൂട്ടുകയാണ് ഇതിലൂടെ. വികസന താൽപ്പര്യം പരിഗണിക്കാതെ അദാനിയുമായി ഉണ്ടാക്കിയ രഹസ്യകരാർ നടപ്പാക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നിലെന്ന് കോടിയേരി പറയുന്നു. വ്യക്തമായ ഉത്തരം ഇതിന് ആരും നൽകുന്നില്ല.

ഈ കരാറിൽ വിഴിഞ്ഞം തുറമുഖത്തിന് രണ്ടാം സ്ഥാനമേയുള്ളൂ. ഒന്നാം സ്ഥാനം റിയൽ എസ്റ്റേറ്റ് ബിസിനസ്സിന് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് ബിജെപിഉമ്മൻ ചാണ്ടി കൂട്ടുകച്ചവടത്തിന്റെ മറ്റ് വ്യവസ്ഥകൾ കൂടി പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് വി എസ് അച്യുതാനന്ദനും വിശദീകരിക്കുന്നു. പദ്ധതി വരുമ്പോൾ പ്രദേശത്തെ മൽസ്യതൊഴിലാളികളുടെ തൊഴിലിനും, ജീവനും സംരക്ഷണം നൽകാനും അവരെ പുനരധിവസിപ്പിക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് ജനങ്ങളോട് തുറന്നുപറയാനും ഉമ്മൻ ചാണ്ടി തയ്യാറാവണം. അല്ലാതെ ഒരു സഭാദ്ധ്യക്ഷനും, മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യ ധാരണയാവരുത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വിഴിഞ്ഞം കരാർ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ എൽഡിഎഫ് തീരുമാനിച്ചത്.

പൊന്നാനി പോർട്ട് സർക്കാരിന്റെയും ജനങ്ങളുടെയും താൽപര്യം സംരക്ഷിച്ചുകൊണ്ട് സർക്കാർ എങ്ങനെ നടപ്പാക്കി എന്നത് പ്രസക്തമാണ്. ഇരുപത്തി ഒമ്പതര ഏക്കർ ഭൂമി മലബാർ പോർട്ട് എന്ന കമ്പനിക്ക് പാട്ടത്തിന് നൽകിയത് മാത്രമാണ് സർക്കാരിന്റെ മുതൽമുടക്ക്. പോർട്ടിന്റെ വരുമാനത്തിന്റെ രണ്ടേമുക്കാൽ ശതമാനം ആദ്യവർഷം മുതൽ പതിനഞ്ച് വർഷം വരെയും, നാലര ശതമാനം പതിനാറ് വർഷം മുതൽ മുപ്പതു വർഷം വരെയും നൽകണമെന്നതാണ് വ്യവസ്ഥ. പക്ഷേ വിഴിഞ്ഞവും അദാനിയുമെത്തുമ്പോൾ ഈ മാതൃക സർക്കാർ മറക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വികസന മോഡലായി നെടുമ്പാശേരി വിമാനത്താവള പദ്ധതിയെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉയർത്തിക്കാട്ടുന്നത്. എന്തുകൊണ്ട് അതിന് സമാനമായൊരു പദ്ധതി വിഴിഞ്ഞത്ത് നടപ്പാക്കാനാകാതെ പോയെന്നതും അജ്ഞാതം. വികസനത്തിനായി വെമ്പൽ കൊള്ളുന്ന ഭൂരി ഭാഗം വരുന്ന തിരുവനന്തപുരത്തുകാരുടെ മനസ്സ് തിരിച്ചറിഞ്ഞുള്ള വികസന തട്ടിപ്പാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം കണ്ടില്ലെന്ന് നടിക്കാനാകില്ല.

ആയിരക്കണക്കിന് ഭൂമിയെ മറ്റാവശ്യങ്ങൾക്ക് തിരിച്ചുവിട്ട് മുതൽമുടക്ക് അദാനി തിരിച്ചുപിടിക്കും. എന്നാൽ പദ്ധതി തുകയിൽ അറുപത് ശതമാനം മുടക്കുന്ന കേരളത്തിന്റെ കാര്യത്തിൽ ആർക്കും ഒന്നും പറയാനികില്ല. വിഴിഞ്ഞം പദ്ധതി വിജയിച്ചാലും നേട്ടം കിട്ടില്ല. പരാജയമായാൽ വലിയൊരു സാമ്പത്തിക പരാധീനതയുമാകുമെന്ന് ഉറപ്പ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ കോടതിയിലേക്ക്; കൂറുമാറിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് പ്രോസിക്യൂഷൻ; ദിലീപിനെ അഴിക്കുള്ളിലാക്കാനുള്ള മൊഴി മഞ്ജു വാര്യർ നൽകുമോ? നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
തുണ്ടിക്കോട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച വില്ലൻ; വാരത്തെ വീട്ടിൽ നിന്നും ബാഗുമായി കടന്നത് വീട്ടുകാർ കൈയോടെ പൊക്കിയത് ഒച്ചവച്ച് ആളെ കൂട്ടി; പ്രായ പൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചപ്പോഴും തല്ല് വേണ്ടുവോളം കിട്ടി; പൂവാല ശല്യത്തിന് കിട്ടിയ താക്കീതുകൾ ഏറെ; കൊച്ചു വിയാനെ കൊല്ലാൻ നിധിനും കൂടെയുണ്ടാകുമെന്ന് കരുതുന്നവർ ഏറെ; തയ്യിൽ കടപ്പുറത്തെ ക്രൂരതയിൽ നിധിനെ രക്ഷിക്കുന്നത് കമ്യൂണിസ്റ്റ് ബന്ധമോ? ശരണ്യയുടെ 'ജാരൻ' നാട്ടിലെ ഭണ്ഡാര കള്ളൻ
'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും
മോദി ട്രംപിനെ വീഴ്‌ത്തിയത് ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും വലിയ പരിപാടിയെന്ന് മോഹിപ്പിച്ച്; ഇന്ത്യയുടെ ചെലവിൽ ഭാര്യയും മകളും കുടുംബവുമായി ഒരു ഹോളിഡേ എന്നതിനപ്പുറം ഒരു പ്രാധാന്യവുമില്ലാത്ത സന്ദർശനം; ഒന്നും ഇങ്ങോട്ട് തരാതെ 25,000 കോടിയുടെ ആയുധ വ്യാപാരം ഉറപ്പിച്ചേ ട്രംപ് മടങ്ങൂ; അമേരിക്കൻ പ്രസിഡന്റിന്റെ ഏറ്റവും ലാഭകരമായ വിദേശ സന്ദർശനമായി ഇന്ത്യയിലേക്കുള്ള യാത്ര
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ