Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളി പിണറായിക്ക് നൽകിയ വാക്ക് പാലിക്കും; ബിഡിജെഎസ് ഇന്ന് രണ്ടായി പിളരും; എസ്എൻഡിപി യോഗം ഭാരവാഹികളും സജീവപ്രവർത്തകരും ചേർന്ന് ബിഡിജെഎസ് ഡെമോക്രാറ്റിക്ക് രൂപീകരിക്കുന്നു; തുഷാറിനൊപ്പം ബിഡിജെഎസ് എൻഡിഎയിൽ നിൽക്കുമ്പോൾ പുതിയ ബിഡിജെഎസുമായി വെള്ളാപ്പള്ളി ഇടത് പാളയത്തിലേക്ക് ചേക്കേറും; ഒരേസമയം രണ്ട് വള്ളത്തിൽ കാലുവയ്ക്കാൻ വെള്ളാപ്പള്ളിയും മകനും ചേർന്ന് ഒരുക്കിയ തിരക്കഥപ്രകാരം പിളർപ്പ് നാടകം അരങ്ങേറുന്നത് ഇങ്ങനെ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളി പിണറായിക്ക് നൽകിയ വാക്ക് പാലിക്കും; ബിഡിജെഎസ് ഇന്ന് രണ്ടായി പിളരും; എസ്എൻഡിപി യോഗം ഭാരവാഹികളും സജീവപ്രവർത്തകരും ചേർന്ന് ബിഡിജെഎസ് ഡെമോക്രാറ്റിക്ക് രൂപീകരിക്കുന്നു; തുഷാറിനൊപ്പം ബിഡിജെഎസ് എൻഡിഎയിൽ നിൽക്കുമ്പോൾ പുതിയ ബിഡിജെഎസുമായി വെള്ളാപ്പള്ളി ഇടത് പാളയത്തിലേക്ക് ചേക്കേറും; ഒരേസമയം രണ്ട് വള്ളത്തിൽ കാലുവയ്ക്കാൻ വെള്ളാപ്പള്ളിയും മകനും ചേർന്ന് ഒരുക്കിയ തിരക്കഥപ്രകാരം പിളർപ്പ് നാടകം അരങ്ങേറുന്നത് ഇങ്ങനെ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: വളരും മുമ്പേ ഇന്ന് പിളരുന്നതോടെ ബി.ഡി.ജെ.എസ് വീണ്ടും രാഷ്ട്രീയ കേരളത്തിൽ ചർച്ചാവിഷയമാകുകയാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടപാർട്ടി എൻ.ഡി.എയുടെ ഘടകക്ഷിയായി പ്രവർത്തിക്കുന്നതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുന്ന പിളർപ്പ് ശ്രദ്ധേയമാണ്. ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിലാണ് ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക് രൂപം കൊള്ളുന്നത്.

കേന്ദ്രത്തിനെ പിണക്കി എൻ.ഡി.എ വിടാൻ സാദ്ധ്യമല്ലെന്ന് നന്നായി അറിയാവുന്ന വെള്ളാപ്പള്ളിയുടെ തലയിൽ ഉദിച്ച ബുദ്ധിയാണ് പിളർപ്പിന് പിന്നിൽ. അതിനാൽ തിരഞ്ഞെടുപ്പിന് ബി.ഡി.ജെ.എസിനെ ഇടത് പാളയത്തിലെത്തിക്കാമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അച്ചാരം വാങ്ങിയ വെള്ളാപ്പള്ളി ഇക്കാര്യം മകൻ തുഷാറിനെയും ധരിപ്പിച്ചു. കേന്ദ്രത്തെ പിണക്കിയാൽ തുഷാറിന് മേൽ സെൻട്രൽ എൻഫോഴ്സമെന്റ് പണിതുടങ്ങും. മറിച്ച് പിണറായിയെ പിണക്കിയാൽ വെള്ളാപ്പള്ളിക്കുമേൽ മൈക്രോഫിനാൻസ് കുരുക്ക് മുറുകും. ഈ രണ്ട് പ്രതിസന്ധികളും മറികടക്കുകയാണ് പിളർപ്പിലൂടെ ലക്ഷ്യമിടുന്നത്.

ബി.ഡി.ജെ.എസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ ചൂഴാൽ നിർമ്മലന്റെ നേതൃത്വത്തിൽ പിളർന്ന് രൂപം കൊള്ളുന്ന ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക്കിന്റെ നിയന്ത്രണം വെള്ളാപ്പള്ളിക്കായിരിക്കും. കഴിഞ്ഞ ആഴ്ച ചൂഴാൽ നിർമ്മലന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കമ്മിറ്റി ചേരുകയും മോദിയുടെ തുടർഭരണത്തിനായ ശക്തമായ പ്രചരണം നടത്തുമെന്ന് വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് മനം മാറ്റം. എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ സെക്രട്ടറിയായ നിർമ്മലൻ വെള്ളാപ്പള്ളിയോടും മകൻ തുഷാറിനോടും അടുത്ത ബന്ധം പുലർത്തുന്ന ആളാണ്.

ഇരുവരും പറയുന്നതിന് അപ്പുറം നിർമ്മലൻ ചലിക്കില്ല. അതുകൊണ്ടാണ് പിളർപ്പിന്റെ ചുക്കാനും നിർമ്മലനെ ഏൽപ്പിച്ചത്. ബിജെപിയിലെത്തിയാൽ വാരിക്കോരി സ്ഥാനമാനങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഒരു വിഭാഗത്തെയാണ് നിർമ്മലൻ ഒപ്പം കൂട്ടുന്നത്. ബിജെപി വഞ്ചിച്ചെന്നാണ് ഇവരുടെ പ്രധാന ആരോപണം. എട്ട് ജില്ലകളിൽ നിന്നുള്ള നിലവിലെ ഭാരവാഹികൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് നിർമ്മലനും കൂട്ടരും അവകാശപ്പെടുന്നത്. പിളർപ്പിന് വഴിയൊരുക്കാൻ നേരത്തെ ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാപ്രസിഡന്റായിരുന്ന ചൂഴാൽ നിർമ്മലനെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷ കൽപ്പിക്കുന്ന തിരുവനന്തപുരം ജില്ലയിൽ ഈഴവ വോട്ടുകളെ ചിന്നിചിതറിക്കുകയെന്ന പിണറായിയുടെ ലക്ഷ്യവും ഇതിലൂടെ ഫലം കാണുകയാണ്.

കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വികസനമെന്നപേരിൽ കോടികൾ അനുവദിച്ച് നൽകിയ പിണറായിയോടുള്ള കൂറ് ദിവസങ്ങൾക്കുള്ളിൽ വെള്ളാപ്പള്ളി പ്രകടിപ്പിച്ചിരിക്കുകയാണ്. പരമ്പരാഗതമായി ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലയിലെ ഈഴവസമുദായം ബി.ഡി.ജെ.എസ് പിളർപ്പിനെ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്. ഡെമോക്രാറ്റിക് ഇടത് പാളയത്തിലെത്തിയാൽ അവരെയും ഒപ്പം കൂട്ടാൻ കഴിയും. അതേസമയം എസ്.എൻ.ഡി.പിയെ ബിജെപിയിൽ എത്തിച്ചതിൽ വിദേശരാജ്യങ്ങളിലെ എസ്.എൻ.ഡി.പി സംഘടകൾക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു. ബി.ഡി.ജെ.എസ് - ബിജെപി ബന്ധം ശക്തമായതോടെ വെള്ളാപ്പള്ളിക്ക് വിദേശരാജ്യങ്ങളിലെ എസ്.എൻ.ഡി.പി യോഗത്തിന്റെ ഘടകമായ സേവനത്തിൽ നിന്ന് ഉൾപ്പെടെ ഉണ്ടായ എതിർപ്പും പിളർപ്പിലൂടെ മികടക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP