Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടനും കാവ്യയും തമ്മിലെ ഇടപെടൽ മഞ്ജുവിനെ അറിയിക്കാൻ പ്രേരിപ്പിച്ചു; കണ്ടതു മാത്രമേ തനിക്ക് പറയാനാകൂവെന്ന മറുപടിയും കൊടുത്തു; റിമിയുടെ രഹസ്യമൊഴി എടുക്കുന്നത് അക്രമത്തിനിരയായ നടിയോടുള്ള താരരാജാവിന്റെ വൈരാഗ്യം ഉറപ്പിക്കാൻ; പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് വിവാഹമോചനത്തിലെ ശത്രുത തീർക്കാൻ തന്നെ; റിമി ടോമിയുടെ അങ്കമാലി കോടതിയിലെ മൊഴി അതിനിർണ്ണായകമെന്ന് പൊലീസ്; ദിലീപിനെതിരെ കുറ്റപത്രം പത്ത് ദിവസത്തിനുള്ളിൽ

നടനും കാവ്യയും തമ്മിലെ ഇടപെടൽ മഞ്ജുവിനെ അറിയിക്കാൻ പ്രേരിപ്പിച്ചു; കണ്ടതു മാത്രമേ തനിക്ക് പറയാനാകൂവെന്ന മറുപടിയും കൊടുത്തു; റിമിയുടെ രഹസ്യമൊഴി എടുക്കുന്നത് അക്രമത്തിനിരയായ നടിയോടുള്ള താരരാജാവിന്റെ വൈരാഗ്യം ഉറപ്പിക്കാൻ; പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് വിവാഹമോചനത്തിലെ ശത്രുത തീർക്കാൻ തന്നെ; റിമി ടോമിയുടെ അങ്കമാലി കോടതിയിലെ മൊഴി അതിനിർണ്ണായകമെന്ന് പൊലീസ്; ദിലീപിനെതിരെ കുറ്റപത്രം പത്ത് ദിവസത്തിനുള്ളിൽ

അർജുൻ സി വനജ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് ഗൂഢാലോചനവാദം തെളിയിക്കാൻ. ദിലീപും അക്രമത്തിനിരയായ നടിയും തമ്മിലെ ശത്രുത ഉറപ്പിക്കാനാണ് ഇത്. കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകൾ മഞ്ജു വാര്യരെ അറിയിക്കാൻ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണം. ഇത് റിമിയിലൂടെ തെളിയിക്കാനാണ് നീക്കം.

സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കൽ. അക്രമത്തിനിരയായ നടിയും കാവ്യായും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലെ വഴിവിട്ട ബന്ധം ചർച്ചയായത്. അബാദ് പ്ലാസിയിലെ മീറ്റിംഗിനിടെ ഇവർ തമ്മിലെ ഇടപെടൽ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. എന്നാൽ താൻ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നൽകി. പൊലീസിനോട് ചോദ്യം ചെയ്യലിൽ ഈ സംഭവവും റിമി പറഞ്ഞിരുന്നു. കേസിൽ അതിനിർണ്ണായക മൊഴിയാണ് ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കുറ്റപത്രത്തിൽ ഇതും സ്ഥാനം പിടിക്കും. വിചാരണയിൽ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാൻ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

ഗായിക റിമി ടോമി ഉൾപ്പെടെ നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് കോടതിയിൽ അനുമതി ചോദിച്ച് അപേക്ഷ സമർപ്പിച്ചത്. മുമ്പ് ഫോൺ മുഖാന്തരം ഇവരോട് അന്വേഷണ സംഘം ചോദ്യങ്ങൾ ചോദിച്ചിരുന്നു. നേരത്തെ വിദേശത്ത് നടന്ന ഷോകളുടെ സമയത്ത് ദിലീപിനൊപ്പം റിമി അടക്കമുള്ളവർ ഒരുമിച്ചുണ്ടായിരുന്നു. ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്‌നങ്ങളും കേസ് അന്വേഷണത്തിൽ നിർണ്ണായക തെളിവുകളായി മാറിയിരുന്നു. അതിന്റെ ആധികാരികതയും ഉറപ്പിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച ചില വിവരങ്ങൾ റിമിയിൽ നിന്ന് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അതിനാലാണ് 164 അനുസരിച്ച് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.

ഒരു കാലത്ത് അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റർനെറ്റിൽ അക്കാലത്ത് വൈറലായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകർന്നത് എന്നാണ് വാദം. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും അക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നുവെന്നും സംസാരമുണ്ട്. അവിടെ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും രഹസ്യമായി തുടരുന്നു. മീശമാധവൻ സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മിൽ. അത് ഇന്നും തുടർന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് അക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി.

വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷൻ സുഹൃത്തുക്കളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമിക്കപ്പെട്ട നടി മുതിർന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, പൂർണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു. ആ വിദേശ ഷോയിൽ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഈ നടി മഞ്ജുവിനോട് പറഞ്ഞുകൊടുത്തു എന്നാണ് ഗോസിപ്പ് കോളത്തിലെ കഥ. ഗീതു മോഹൻദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം അറിയിച്ചത്. അതോടെയാണ് മുതിർന്ന നായികമാരുമായുള്ള നടിയുടെ സൗഹൃദം ആരംഭിച്ചതത്രെ. ഇത് ദിലീപിന് വൈര്യാഗ്യത്തിന് കാരണമായി. പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ഈ പ്രതികാരത്തിന്റെ തുടർച്ചയാണെന്നാണ് പ്രോസിക്യൂഷൻ കേസ്. ഈ വൈരാഗ്യം ബലപ്പെടുത്താനാണ് റിമിയുടെ മൊഴിയുടെ സാധ്യത പൊലീസ് ഉപയോഗിക്കുക.

അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കവെയാണ് റിമിയെ ചോദ്യം ചെയ്യാൻ പൊലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്. റിമി ടോമിയെ ഇതിന് മുൻപ് അന്വേഷണ സംഘം ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും, ഈ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിമി ടോമി അന്ന് പറഞ്ഞിരുന്നു. റിമിക്ക് ദിലീപ്, ആക്രമിക്കപ്പെട്ട നടി തുടങ്ങി എല്ലാവരുമായും ബന്ധമുണ്ട്. അതിനാൽ ഇവരെ വിളിച്ചോ, തന്റെ വിദേശ ഷോകൾ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്ന് അന്വേഷിച്ചത്.

കേസിൽ 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായി പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. ഇവരെല്ലാം സിനിമാ മേഖലയുമായി ബന്ധപ്പെട്ടതാണെന്നും മപ്രാസിക്യുഷൻ അറിയിച്ചു. ഇനിയുള്ള നാലു പേരുടെ മൊഴി കൂടി രേഖപ്പെടുത്തി അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. അടുത്ത മാസം എട്ടിന് ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം പൂർത്തിയാകും. ഇതിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ദിലീപിന് സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ട്. ഇത് തടയാനാണ് പൊലീസ് നീക്കം. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ചയായിരിക്കും പുറപ്പെടുവിക്കുക. പൂജ അവധിക്കായി കോടതി നാളെ പിരിയും.

ചൊവ്വാഴ്ചയാണ് വീണ്ടും ചേരുന്നത്. അന്നു തന്നെ വിധി പറയാനാണ് തീരുമാനം. ഈ വിധി അറിഞ്ഞ ശേഷം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെയും തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP