Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളികളെ ഹെൽമറ്റ് ഇടുവിച്ച സിങ്കം വൻകിട വൈദ്യുതി മോഷ്ടാക്കളെയും പിടികൂടി സ്റ്റാറായി; ഇനി ദൗത്യം തീയണയ്ക്കൽ; കൂടെ പെണ്ണുങ്ങളും എത്തും: ഋഷിരാജ് സിങ്ങിനെ ഡിജിപിയാക്കി ഉയർത്തി ഫയർഫോഴ്‌സിന്റെ ചുമതല നൽകാൻ നീക്കം

മലയാളികളെ ഹെൽമറ്റ് ഇടുവിച്ച സിങ്കം വൻകിട വൈദ്യുതി മോഷ്ടാക്കളെയും പിടികൂടി സ്റ്റാറായി; ഇനി ദൗത്യം തീയണയ്ക്കൽ; കൂടെ പെണ്ണുങ്ങളും എത്തും: ഋഷിരാജ് സിങ്ങിനെ ഡിജിപിയാക്കി ഉയർത്തി ഫയർഫോഴ്‌സിന്റെ ചുമതല നൽകാൻ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈവച്ച എല്ലാ വകുപ്പുകളും വൃത്തിയാക്കിയ ശേഷം ഋഷിരാജ്‌സിങ്ങ് പുതിയ ചുമതല ഏറ്റെടുക്കാൻ സാധ്യത. ഡിജിപി പദവി നല്കി അദ്ദേഹത്തെ സംസ്ഥാന ഫയർഫോഴ്‌സിന്റെ തലവനാക്കാനാണ് ആലോചന. കൂടെ ചരിത്രത്തിലാദ്യമായി ഫയർഫോഴ്‌സിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചതായാണ് വിവരം. നിലവിൽ വൈദ്യുതി വകുപ്പിലെ വിജിലൻസ് വിഭാഗത്തിന്റെ തലവനാണ് അദ്ദേഹം. നിരവധി വമ്പന്മാരുടെ സ്ഥാപനങ്ങളിലെയും വീടുകളിലെയും വൈദ്യുതി മോഷണം പിടികൂടിയ അദ്ദേഹം അവിടെ പലരുടെയും ഉറക്കം കെടുത്തുകയാണ്. ചുരുങ്ങിയ കാലംകൊണ്ട് വൈദ്യുതി മോഷണം പിടികൂടിയതിലൂടെയും തടഞ്ഞതിലൂടെയും കോടിക്കണക്കിന് രൂപയുടെ ലാഭമാണ് അദ്ദേഹം ബോർഡിന് ഉണ്ടാക്കിക്കൊടുത്തത്.

ട്രാൻസ്‌പോർട്ട് കമീഷണർ എങ്ങനെ ആയിരിക്കണമെന്ന് ജനങ്ങൾക്ക് കാണിച്ചുകൊടുത്തത് അദ്ദേഹമാണ്. ഋഷിരാജ് സിങ്ങിനെ പേടിച്ച് ഹെൽമെറ്റ് ധരിക്കാനും മദ്യപിച്ച് വാഹനമോടിക്കാതിരിക്കാനും മലയാളികൾ പഠിച്ചു. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച സിങ്ങ് അവിടെയും പലരുടെയും ഉറക്കം കെടുത്തി.റോഡപകടങ്ങൾ കുറച്ചതിനും ബിവറേജസ് കോർപറേഷന്റെ വിൽപ്പന കുറച്ചതിനും അദ്ദേഹത്തിന്റെ നടപടികൾ കാരണമായി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തന്റെ മൂന്നാർ ദൗത്യത്തിനു പറഞ്ഞുവിട്ടതിൽ പ്രധാനിയായിരുന്നു ഋഷിരാജ്‌സിങ്ങ്. യാതൊരുവിധ ഭീഷണിക്കും പ്രലോഭനങ്ങൾക്കും വഴങ്ങാത്ത പ്രകൃതക്കാരനായതിനാൽ മൂന്നാറിലെ അനധികൃത കെട്ടിടങ്ങളൊക്കെ ഇടിച്ചുനിരത്തുന്നതിന് മുന്നിൽ നിന്നു.

പിന്നീട് 2013ൽ കേന്ദ്രത്തിൽ സിബിഐയുടെ ജോയിന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പോയതോടെ പല പ്രമാദമായ കേസുകളും കുത്തിപ്പൊക്കി. ഇതോടെ അദ്ദേഹം കേന്ദ്ര നേതാതാക്കളുടെയും ഉറക്കം കെടുത്തി. പിന്നീട് കേരളത്തിലെത്തിയതോടെ അദ്ദേഹത്തിന് എന്തുജോലി കൊടുക്കുമെന്ന ആശയക്കുഴപ്പത്തിലായി സർക്കാർ. തുടർന്ന് ആർക്കും വലിയ കുഴപ്പങ്ങളൊന്നുമുണ്ടാകാത്ത ട്രാൻസ്‌പോർട്ട് വകുപ്പ് നൽകാൻ തീരുമാനിച്ചു. സർവസ്വാതന്ത്ര്യവും കിട്ടി റോഡിലിറങ്ങിയ സിംഹത്തെപ്പോലെ വിരാജിച്ച അദ്ദേഹം ആദ്യം ഉദ്യോഗസ്ഥരെത്തന്നെ പിടിച്ചു. കൈക്കൂലി എന്നുപറയുന്നതുതന്നെ ഉദ്യോഗസ്ഥർക്ക് പേടിയായിരുന്നു ഇക്കാലത്ത്. രാഷ്ട്രീയ നേതാക്കൾക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുംവരെ പലവിധത്തിൽ പിഴയടിച്ചുകൊടുത്തു. പിന്നീട് വൈദ്യുതി മോഷണം തടയാനുള്ള വിജിലൻസ് തലവന്റെ റോളിലും കൈയടി നേടിേ മുന്നേറുകയാണ് അദ്ദേഹം.

സിങ്ങിനു കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഫയർഫോഴ്‌സിന്റെ ചുമതല ഏൽപ്പിക്കാനുള്ള നീക്കം ഒരു 'പണി കൊടുക്കൽ' ആണെന്നാണ് സൂചന. ജൂനിയർ ഫയർ ഫൈറ്റർ (ഫയർ വുമൺ) എന്ന പേരിലാണ് വനിതകളെ ഫയർ ഫോഴ്‌സിലെടുക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഫയർഫോഴ്‌സിൽ വനിതകൾക്ക് അവസരം നൽകുന്നുണ്ട്. കേരളത്തിൽ വനിതകളെ സേനാ വിഭാഗങ്ങളിൽനിന്ന് അകറ്റി നിർത്തുന്നുവെന്ന യൂത്ത് കമ്മീഷന്റെ നിവേദനം പരിഗണിച്ചാണ് സർക്കാർ പുതിയ തീരുമാനം എടുക്കാൻ തയാറായത്. ആദ്യഘട്ടത്തിൽ 300 പേരെയാണ് ഉൾപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP