Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്

ആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്

അരുൺ ജയകുമാർ

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. മടവൂരിലെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നൃത്താധ്യാപികയുടെ ഭർത്താവ് സത്താറാണെന്ന സൂചനയാണ് പൊലീസ് ആദ്യം പുറത്തുവിട്ടത്. എന്നാൽ സത്താറിന് ഈ കൊലയിൽ പങ്കുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമെത്തുകയാണ്. അതിന് അപ്പുറമുള്ള ഗൂഢാലോചനയും പൊലീസ് സംശയിക്കുന്നുണ്ട്. ക്വട്ടേഷൻ സംഘത്തലവൻ സാലിഹും സത്താറും ചേർന്നാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ സാലിഹിന്റെ പങ്കിൽ പൊലീസിന് സംശയമില്ല. എന്നാൽ സത്താറിന് പങ്കുണ്ടോയെന്ന് പൊലീസ് ഇപ്പോൾ സ്ഥിരീകരിക്കുന്നില്ല.

ഓച്ചിറ നിവാസികളാണ് സത്താറും സാലിഹും. ഇതിൽ സത്താർ ഖത്തറിലെത്തിയിട്ട് 15 കൊല്ലമായി. ഇതിനിടെയാണ് നൃത്താധ്യാപികയുമായി അടുപ്പത്തിലായതും വിവാഹം ചെയ്തതും. മൂന്ന് മാസം മുമ്പ് ഇവരുമായി വിവാഹ മോചനവും നേടി. ഖത്തറിൽ വച്ചായിരുന്നു കല്ല്യാണം. രണ്ട ്കുട്ടികളും സത്താറിനൊപ്പമാണ് ഉള്ളത്. വലിയ കടബാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ട്രാവൽ ബാനും ഉണ്ടും. സത്താറിന് ഖത്തർ വിടാൻ കഴിയില്ല. ഇതേ പ്രശ്‌നത്തിൽ നൃത്താധ്യാപികയ്‌ക്കെതിരേയും ഖത്തർ വിടാനുള്ള വിലക്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മക്കളേയും നോക്കി കടം തീർക്കാൻ നെട്ടോട്ടമോടുന്ന സത്താറിന് ക്വട്ടേഷൻ കൊടുക്കാനുള്ള ത്രാണിയുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഖത്തറിൽ നിന്ന് സാലിഹ് എത്തിയാണ് ക്വട്ടേഷൻ നടത്തിയത്. അതുകൊണ്ട് തന്നെ ഖത്തറിലാണ് ഗൂഢാലോചന നടന്നതെന്നും വ്യക്തം.

ഈ സാഹചര്യത്തിലാണ് കേസിൽ മറ്റ് സാധ്യതകൾ പൊലീസ് തേടുന്നത്. തന്റെ മുൻ ഭർത്താവിന് രാജേഷിന്റെ കൊലയിൽ പങ്കുണ്ടെന്ന തരത്തിൽ നൃത്താധ്യാപിക മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നിൽ എന്തെങ്കിലും അജണ്ടയുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ നൃത്താധ്യാപികയുമായി രാജേഷ് ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതിന് ശേഷം ഫെയ്‌സ് ബുക്കിൽ അവർ രാജേഷ് സുഖംപ്രാപിക്കുമെന്ന തരത്തിൽ പോസ്റ്റും ഇട്ടു. കൂട്ടുകാരെ ആക്രമണ വിവരം വിളിച്ചറിയിക്കുകയും ചെയ്തു. ഇതിലെല്ലാം ദുരൂഹത കാണുകയാണ് രാജേഷിന്റെ സുഹൃത്തുക്കളും. അതുകൊണ്ട് തന്നെ ഖത്തറിലുള്ള യുവതിയെ പൊലീസ് ചോദ്യം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. വലിയ ബുദ്ധി രാജേഷിന്റെ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാകുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങളിൽ പെട്ട സത്താറിനെതിരെ ഖത്തറിൽ കേസുണ്ട്. ഈ സാഹചര്യത്തിൽ രാജ്യം വിടുന്നതിന് വിലക്കുമുണ്ട്. ഈ കമ്പനികളിലെല്ലാം മുൻ ഭാര്യയായ യുവതിയും പങ്കാളിയായിരുന്നു. അതുകൊണ്ട് തന്നെ അവർക്കെതിരേയും കേസുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരേയും രാജ്യം വിടാൻ ഖത്തർ അനുവദിക്കില്ല. അതിനാൽ യുവതിയെ അവിടെ പോയി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. സാലിഹിന്റെ അറസ്റ്റിനും ശ്രമിക്കും. അതിനാൽ അന്വേഷണ സംഘം ഉടൻ ഗൾഫിലെത്തുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്നു സത്താർ. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പാണ് ഗൾഫിലെത്തിയത്. അവിടെ സ്‌കൂളിൽ ഡ്രൈവറായി ജോലി നോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയുമായി അടുപ്പത്തിലായത്. യുവതിയെ മതം മാറ്റി സത്താർ വിവാഹം കഴിച്ചു. ഗൾഫിൽ ഡാൻസ് സ്‌കൂളുകൾ നടത്തിയും ഡാൻസ് പരിപാടികൾ അവതരിപ്പിച്ചും അവർ വരുമാനമുണ്ടാക്കിയിരുന്നു. ആഡംബര ജീവിതം നയിച്ചിരുന്ന ഇരുവരും നാട്ടിൽ പലയിടത്തും വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടി. ഇതിനിടെയാണ് കഥയിൽ ട്വിസ്റ്റുണ്ടാകുന്നത്.

ഗൾഫിൽ ജിംനേഷ്യം ഉൾപ്പെടെ ബിസിനസ് ശൃംഖലകൾ പടുത്തുയർത്തി. രണ്ട് പെൺകുട്ടികളോടൊപ്പം സന്തോഷപൂർവ്വം കഴിയവേയാണ് രാജേഷുമായി യുവതി അടുപ്പത്തിലായത്. സൗഹൃദം അതിരുവിട്ടതോടെ കുടുംബ ബന്ധത്തിൽ ഉലച്ചിലുകളുണ്ടായി. സത്താർ വിലക്കിയെങ്കിലും യുവതി പിന്മാറാൻ കൂട്ടാക്കിയില്ല. ഇതേചൊല്ലി നിരന്തരം വഴക്കായതോടെ യുവതിയും സത്താറും വേർപിരിഞ്ഞു. ഇതോടെ എല്ലാം തീർന്നുവെന്നാണ് സത്താർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ താൻ അത് തീർക്കാനുള്ള നെട്ടോട്ടത്തിലുമായി. ഇതിനിടെയാണ് രാജേഷ് കൊലപ്പെടുന്നതും സംശയം സത്താറിലേക്ക് എത്തുന്നതും. കൊല നടത്താൻ സത്താറിന്റെ ജിമ്മിലെ ജീവനക്കാരനായ സാലിഹ് എത്തിയതാണ് ഇതിന് കാരണം. കൃത്യം നിർവ്വഹിച്ച ശേഷം സാലിഹ് ഖത്തറിൽ തിരിച്ചെത്തുകയും ചെയ്തു.

സത്താറിന്റെ പണമുപയോഗിച്ച് സ്റ്റുഡിയോ തുടങ്ങാനും ചെന്നൈയിൽ ബിസിനസ് ആരംഭിക്കാനും യുവതി രാജേഷിനെ സാമ്പത്തികമായി സഹായിച്ചത് സത്താറിനെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് കൊലയ്ക്ക് കാരണമെന്നുമാണ് ആദ്യം പൊലീസ് പുറത്തുവിട്ട സൂചനകൾ. ഇതിനിടെയാണ് സത്താറിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും മറ്റ് പ്രതിസന്ധികളും പൊലീസ് തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ കരുതലോടെ അന്വേഷണം നടത്തും. സാലിഹിനെ പിടികൂടി മൊഴിയെടുക്കും. അതിന് ശേഷം മാത്രമേ വ്യക്തത വരുത്തൂ. കേരളത്തിൽ ക്വട്ടേഷൻ നടപ്പാക്കിയ അപ്പുണ്ണിയോടും സുഹൃത്തുക്കളോടും സത്താറിന് വേണ്ടിയാണ് എല്ലാമെന്ന സൂചനയാണ് സാലിഹ് നൽകിയത്. ഇതിന് പിന്നിലും തന്ത്രമുണ്ടോയെന്ന് പൊലീസ് തിരക്കുന്നുണ്ട്.

രാജേഷ് ചെന്നൈയിലേക്ക് മാറുന്നതും ഖത്തറിൽ ഡാൻസ് സ്‌കൂളുകൾ നടത്തിയിരുന്ന യുവതി ചെന്നൈയിലേക്ക് പോകാൻ ശ്രമിച്ചതും സത്താറിന് വൈരാഗ്യം ഉണ്ടാക്കിയെന്നാണ് സാലിഹ് പലരോടും പറഞ്ഞത്. ഖത്തറിൽ വച്ച് സത്താറിന്റെ ഭീഷണിയുണ്ടായതോടെയാണ് രാജേഷ് അവിടെനിന്ന് മടങ്ങിയത്. സത്താറിന്റെ കുടുംബ ജീവിതം തകർത്തതിൽ സാലിഹിനും മറ്റ് സുഹൃത്തുക്കൾക്കും രാജേഷിനോട് ദേഷ്യമുണ്ടായിരുന്നു. സുഹൃത്ത് വഴി ചെന്നൈയിലെ സ്‌കൂളിൽ യുവതി ജോലി ശരിപ്പെടുത്തിയത് മനസിലാക്കിയാണ് ഒടുവിൽ ക്വട്ടേഷൻ ഉറപ്പിച്ചതെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. അതിനിടെയാണ് രാജേഷിന്റെ ഭാര്യ എട്ടുമാസം ഗർഭിണിയാണെന്ന വിവരവും പുറത്തായത്. ഇത് അറിഞ്ഞ ആരെങ്കിലുമാണോ ക്വട്ടേഷൻ കൊടുത്തത് എന്ന സംശയവും പൊലീസിനുണ്ട്.

ചെന്നൈയിലേക്ക് പോകുന്നതിന്റെ തലേന്ന് രാജേഷിനെ ആക്രമിക്കാനായിരുന്നു ക്വട്ടേഷൻ. കൊലയ്ക്ക് തലേന്ന് കായംകുളത്ത് സുഹൃത്തിന്റെ വീട്ടിൽ ഒത്തുചേർന്നാണ് ആസൂത്രണം നടത്തിയത്. ഈ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാടകയ്‌ക്കെടുത്ത സ്വിഫ്റ്റ് കാറിൽ തിരുവനന്തപുരത്തെത്തി. കഴിഞ്ഞ 27ന് പുലർച്ചെ രണ്ടരയ്ക്ക് മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP